1 usd = 76.12 inr 1 gbp = 92.67 inr 1 eur = 82.88 inr 1 aed = 20.72 inr 1 sar = 20.27 inr 1 kwd = 246.41 inr

May / 2020
25
Monday

അകാലത്തിൽ മരിക്കുന്നത് നാലാമത്തെ ബിജെപി കൗൺസിലർ; ഭാവി വാഗ്ദാനമെന്ന് വാഴ്‌ത്തപ്പെട്ട മിടുക്കിയായ കോകില 22-ാം വയസിൽ കൊല്ലപ്പെട്ടതോടെ സ്വാഭാവികമെന്ന് കരുതിയ പല മരണങ്ങളും കരുതിക്കൂട്ടിയുള്ള കൊലപാതകമാണോ എന്ന സംശയം സജീവം; കൗൺസിലർമാരുടെ മരണങ്ങൾ പ്രത്യേകം അന്വേഷിച്ച് കേന്ദ്ര നേതൃത്വം

September 20, 2016 | 12:47 PM IST | Permalinkഅകാലത്തിൽ മരിക്കുന്നത് നാലാമത്തെ ബിജെപി കൗൺസിലർ; ഭാവി വാഗ്ദാനമെന്ന് വാഴ്‌ത്തപ്പെട്ട മിടുക്കിയായ കോകില 22-ാം വയസിൽ കൊല്ലപ്പെട്ടതോടെ സ്വാഭാവികമെന്ന് കരുതിയ പല മരണങ്ങളും കരുതിക്കൂട്ടിയുള്ള കൊലപാതകമാണോ എന്ന സംശയം സജീവം; കൗൺസിലർമാരുടെ മരണങ്ങൾ പ്രത്യേകം അന്വേഷിച്ച് കേന്ദ്ര നേതൃത്വം

ബി രഘുരാജ്

തിരുവനന്തപുരം: കൊല്ലത്തെ കൗൺസിലർ കോകിലയുടെ മരണത്തോടെ ബിജെപി തലപുകഞ്ഞ് ചിന്തയിലാണ്. സ്വാഭാവികമെന്ന് കരുതി പാർട്ടി വിട്ടുകളഞ്ഞ പല മരണത്തിലും ദുരൂഹത കാണുകയാണ് അവർ. തദ്ദേശ തെരഞ്ഞെടുപ്പ് നടന്നിട്ട് ഒരു വർഷം തികയുന്നതേ ഉള്ളൂ. പാർട്ടിക്ക് അപ്രാപ്യമായ പലമേഖലകളിലും ബിജെപി കൗൺസിലർമാർ ജയിച്ചു കയറി. അവരിൽ നാലു പേർ ഇന്ന് പാർട്ടിക്കൊപ്പമില്ല. തീർത്തും ജനകീയരായിരുന്ന നാലു പേർ. അസ്വാഭാവിക സാഹചര്യത്തിലായിരുന്നു ഇവരുടെ മരണം. പന്തളത്തെ ഉദയചന്ദ്രന്റെ വാഹനാപകടം, തിരുവനന്തപുരത്തെ ചന്ദ്രന്റെ ഷോക്കേൽക്കൽ, പാലക്കാട്ടെ പ്രിയശിവഗിരിയുടെ തൂങ്ങിമരണം.... ഇപ്പോൾ കോകിലയുടെ വാഹനാപകടത്തിലെ മരണം. ഈ മരണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുടെ സാധ്യത കാണുന്നത് ബിജെപി കേന്ദ്ര നേതൃത്വമാണ്. അതുകൊണ്ട് കൂടിയാണ് കേരളത്തിൽ ബിജെപി പ്രവർത്തകർക്കും ഓഫീസുകൾക്കും നേരയുണ്ടായ അക്രമത്തെ അറിയാനെത്തിയ എംപിമാരുടെ സംഘം കൗൺസിലർമാരുടെ മരണം ദുരൂഹമാണോ എന്ന സംശയം ഉയർത്തിയത്.

കേരളത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ സിപിഐ(എം) നേതൃത്വത്തിൽ വ്യാപക അക്രമങ്ങളാണു നടത്തുന്നതെന്നും ഇതു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബിജെപി നിയോഗിച്ച എംപിമാരുടെ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമങ്ങളെ അപലപിക്കാനോ അക്രമത്തിനിരയായവർക്കു നീതി ലഭ്യമാക്കാനോ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്നു സംഘം ആരോപിച്ചു. ഈ സംഘം തയ്യാറാക്കിയ റിപ്പോർട്ട് അടുത്ത ദിവസം അമിത് ഷായ്ക്കും കൈമാറും. കോഴിക്കോട്ടു ചേരുന്ന പാർട്ടി ദേശീയ കൗൺസിലിലും കേരളത്തിലെ അക്രമം ചർച്ചാ വിഷയമായേക്കും. നാലു മാസത്തിനിടെ നാനൂറോളം പാർട്ടി പ്രവർത്തകർക്കെതിരെ അക്രമങ്ങളുണ്ടായതായി സംഘം ആരോപിച്ചു. ഇതിനൊപ്പമാണ് കൗൺസിലർമാരുടെ മരണവും ദുരൂഹമാണെന്ന് സംഘം കണ്ടെത്തുന്നത്. കോഴിക്കോട്ടെ ദേശീയ കൗൺസിലിന്് ശേഷം മരണത്തിലെ ദുരൂഹത കണ്ടെത്താൻ പാർട്ടി സജീവമായി രംഗത്ത് വരും. അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും നടത്തും. അച്ഛൻ ബിജെപിക്കാരനായതിന്റെ പേരിൽ ഏഴു വയസ്സുകാരന്റെ കൈ വെട്ടി. പെരുമ്പാവൂരിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റും ദലിത് നേതാവുമായ രേണുകാ സുരേഷ് ആക്രമിക്കപ്പെട്ടു നാലു ദിവസമായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. ഇതിനൊപ്പമാണ് ആത്മഹത്യയിലും പ്രതികാര രാഷ്ട്രീയത്തിന്റെ സാധ്യത ബിജെപി കാണുന്നത്.

കൊട്ടാരക്കരയ്ക്ക് അടുത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ബിജെപി കൗൺസിലറും റഷ്യക്കാരിയായ വനിതയും മരിച്ചതും ദുരൂഹസാഹചര്യത്തിലായിരുന്നു. പന്തളം നഗരസഭയിലെ കൂരമ്പാല ടൗൺവാർഡ് കൗൺസിലറുമായ കുരമ്പാല കിഴക്കേ പനയ്ക്കൽ വീട്ടിൽ ഉദയചന്ദ്രൻ (37), റഷ്യൻ വനിത വോല വലോഷിനാ (46) എന്നിവരാണ് മരിച്ചത്. ഇടത് സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പായിരുന്നു ഈ അപകടം. ഡിസംബർ 15ന് രാവിലെ ഏഴരയോടെ എംസി റോഡിൽ പുത്തൂർമുക്കിനു സമീപം സിഎസ്‌ഐ ആശുപത്രി ജംഗ്ഷനിലായിരുന്നു അപകടം. ടാർ ടാങ്കറും സ്‌കോർപിയോ കാറുമാണ് കൂട്ടിയിടിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പന്തളത്തേക്ക് വിദേശവനിതകളുമായി പോകുകയായിരുന്ന കാർ ഉദയചന്ദ്രനാണ് ഓടിച്ചിരുന്നത്. എതിരെ ടാറുമായെത്തിയ ടാങ്കർ, കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കോർപിയോ കാർ പൂർണ്ണമായും തകർന്നു. ഉദയചന്ദ്രനും മാലിക് ദിനായും അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ലോറി ഡ്രൈവർ അപകടം നടന്നയുടൻ ഓടിരക്ഷപെട്ടു.

ഉദയചന്ദ്രന്റ ശരീരം പുറത്തെടുക്കാൻ കഴിയാത്തവിധം വാഹനത്തിൽ കുരുങ്ങിയിരുന്നു. പന്തളം മുളയ്ക്കൽ വടക്കേ ഇല്ലത്ത് എം.എൻ. ശ്രീജിത്ത് നമ്പൂതിരിയുടെ ജ്യോതിഷപഠനകേന്ദ്രത്തിൽ നടക്കുന്ന പ്രത്യേക പൂജയിൽ പങ്കെടുക്കാനാണ് റഷ്യയിലെ മോസ്‌കോ സ്വദേശികൾ കേരളത്തിലെത്തിയത്. ഇവരെ വിമാനത്താവളത്തിൽ നിന്ന് പന്തളത്ത് എത്തിക്കുവാൻ കുടുബസുഹൃത്തുകൂടിയായ ഉദയൻ കാറുമായി പോകുകയായിരുന്നു. ഇവരെ കൂട്ടി തിരികെ വരുംവഴിയാണ് അപകടം. ടൗൺ വാർഡിൽ നിന്നും 89 വോട്ടുകൾക്കായിരുന്നു ഉദയൻ വിജയിച്ചത്. ജനകീയനായ നേതാവിന്റെ വിജയമായിരുന്നു ഇത്. മരിച്ച ഉദയന്റെ ഭാര്യ ആയിരുന്നു ഉപതെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപി സ്ഥാനാർത്ഥി. ബിജെപി ജയിക്കുകയും ചെയ്തു. ഉദയകുമാറിന്റെ അപകട ശേഷം ഡ്രൈവർ ഇറങ്ങി ഓടി. അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ ആരാണ് കൊലയാളിയെന്ന് തിരിച്ചറിയാനും കഴിയുന്നില്ല. ഇതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നാണ് ബിജെപിയുടെ നിലപാട്.

പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മെയ്‌ മാസത്തിലാണ്. 48ാം വാർഡ് കൗൺസിലറും മഹിളാ ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രിയശിവഗിരി (35)യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വടക്കന്തറ ദേവീ ക്ഷേത്ര ദർശനം നടത്തി അന്നദാനവും കഴിഞ്ഞ് വീട്ടിലെത്തിയ പ്രിയ ശിവഗിരിയെ വീടിനകത്തെ കിടപ്പുമുറിയിലെ ഫാനിൽ ഷാൾകുരുക്കി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2015 തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 48ാം വാർഡായ മേപ്പറമ്ബിൽ 786 വോട്ടുകൾക്ക് വിജയിച്ചു. ബിജെപി പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനോടൊപ്പം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായിരുന്നു. വിഷാദ രോഗമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വരുത്താനാണ് പൊലീസിന്റെ ശ്രമം. എന്നാൽ പ്രിയ ശിവഗിരിയുടെ മരണത്തിൽ ബിജെപിക്കാർക്ക് ഈ വാദം ഉൾക്കൊള്ളാനാകുന്നില്ല. ഇതിനേയും സംശയത്തോടെ കാണുകയാണ് ബിജെപി.

ഇതിന് പിന്നാലെയാണ് കൊല്ലത്തെ കോകിലയുടെ മരണം. തീർത്തും ദുരൂഹ സാഹചര്യത്തിലാണ് ഈ അപകട മരണം. പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസ് വലിയ വീഴ്ച വരുത്തി. ഈ സാഹചര്യത്തെ ബിജെപിക്ക് സംശയത്തോടെ മാത്രമേ കാണാനാകുന്നുള്ളൂ. കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ കോകിലയും പിതാവും അപകടത്തിൽ മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായിയിട്ടുണ്ട്. സെപ്റ്റംബർ 13 ന് രാത്രി പത്തുമണിക്കായിരുന്നു കോകിലയും പിതാവും സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചു തെറുപ്പിച്ച സംഭവമുണ്ടായത്. കൊല്ലം കാവനാട് ദേശീയപാതയിലൂടെ പിതാവിന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറിൽ അമിത വേഗത്തിൽ വന്ന കാർ ആൽത്തറമൂടിന് സമീപത്ത് വച്ച് ഇടിച്ചിട്ട ശേഷം നിർത്താതെ പോകുകയായിരുന്നു. കോകില സംഭവ സ്ഥലത്തുവച്ചും പിതാവ് പിന്നീട് ആശുപത്രിയിൽ വച്ചും മരണമടയുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ പോലും പൊലീസ് യഥാസമയം കണ്ടെത്തിയില്ല. കൊല്ലം കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്ന രണ്ടു കൗൺസിലർമാരിൽ ഒരാൾ കോകിലയായിരുന്നു.

ഇതിനൊപ്പം തിരുവനന്തപുരത്തെ കൗൺസിലറായിരുന്ന ചന്ദ്രനും അപകടത്തിൽ മരിച്ചിരുന്നു. ഏപ്രിലിലായിരുന്നു ചന്ദ്രന്റെ മരണം. വീട്ടിൽ തുണി തേയ്ക്കുന്നതിനിടെ അയൺബോക്‌സിൽ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഷോക്കേറ്റ് നിലത്ത് വീണ ചന്ദ്രനെ നാട്ടുകാർ കിള്ളിപ്പാലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി പാപ്പനംകോട് കൗൺസിലറായ ചന്ദ്രൻ ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്ന് വന്നത്. എൽഡിഎഫ് കോട്ടയായ പാപ്പനംകോട്ട് നിന്നും 500ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ ഈ വാർഡ് ഏറെ പാടുപെട്ടായിരുന്നു ബിജെപി നിലനിർത്തിയത്. ഇവിടേയും ചന്ദ്രന്റെ മരണം ഷോക്കേറ്റാണെന്ന് മാത്രമേ ബിജെപിക്ക് ഉറപ്പിക്കാൻ കഴിയുന്നുള്ളൂ. പൊലീസാകട്ടെ ഇതിൽ കൂടതൽ പരിശോധന നടത്തിയതുമില്ല. ഇങ്ങനെ തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപിയുടെ ജനകീയ മുഖങ്ങൾ അകാലത്തിൽ പൊലിയുന്നതിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം.

ഹൈക്കോടതിയിലെയോ സുപ്രീംകോടതിയിലെയോ സിറ്റിങ് ജഡ്ജി അന്വേഷിക്കണം. സിപിഐ(എം). അക്രമങ്ങളെക്കുറിച്ച് ഗവർണർ പി.സദാശിവത്തിനും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും പരാതി നൽകിയിട്ടുമുണ്ട്. സിപിഎമ്മിനെ അനുകൂലിക്കാത്തവരെയെല്ലാം ഇല്ലാതാക്കുക എന്ന നയമാണ് നടപ്പാക്കുന്നത്. ബിജെപി. സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ബോംബേറ് നടന്നപ്പോൾ അവിടം സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. അക്രമത്തെ അപലപിക്കാനുള്ള രാഷ്ട്രീയമര്യാദ അദ്ദേഹം കാണിച്ചില്ലെന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. ബിജെപി.യുടെ മൂന്ന് കൗൺസിലർമാർ ദുരൂഹമായി കൊല്ലപ്പെട്ടു. കൊല്ലത്തു റോഡപകടത്തിൽ മരിച്ച കൗൺസിലർ കോകിലയുടെ മരണമുൾപ്പെടെ അന്വേഷിക്കണമെന്ന് ബിജെപി. വക്താവ് മീനാക്ഷിലേഖി വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
എന്റെ മോളെ കൊന്നവനെ ഈ വീടിന്റെ പടി കയറാൻ സമ്മതിക്കില്ല... അവനെ ഇവിടെ കയറ്റല്ലേ സാറേ... എന്ന് പൊട്ടിക്കരഞ്ഞ അമ്മ; എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നതെന്ന് മരുമകനോട് ചോദിച്ച അമ്മായി അച്ഛൻ; അതിസമർത്ഥമായി ചെയ്ത കുറ്റകൃത്യം വിശദീകരിക്കുമ്പോൾ പിടിക്കപ്പെട്ടതിന്റെ കുറ്റബോധത്താൽ പൊട്ടിക്കരയുന്ന പ്രതിയും; പാമ്പിനെ കൊണ്ടു വന്ന പ്ലാസ്റ്റിക് ജാർ കിട്ടിയത് അതിനിർണ്ണായകം; ഉത്രയുടെ കൊലപാതകിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ മരണ വീട്ടിൽ കണ്ടത് വൈകാരിക രംഗങ്ങൾ
അദ്യം പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു; ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി; ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു; ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു; കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു; കട്ടിലിൽ നിന്ന് ചാടിപ്പോയ മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണ് തന്റെ പരാജയം: അഞ്ചൽ കൊലപാതകക്കേസിലെ സൂരജിന്റെ കുറ്റസ്സമ്മത മൊഴി
കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ, കെട്ടിയപ്പോൾ പറഞ്ഞതാണ്, പാടില്ല എന്ന്; യാചിച്ച് ശീലമില്ലാത്തിനാൽ പൊളിച്ച് കളയാൻ തീരുമാനിച്ചു; സേവാപ്രവർത്തനത്തിൽ പങ്കെടുത്ത രാഷ്ട്രീയ ബജ്‌റംഗദൾ പ്രവർത്തകർക്കും മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ! കേരളത്തെ ഞെട്ടിച്ച് മിന്നൽ മുരളിയുടെ പള്ളി സെറ്റ് തകർത്ത് തീവ്രഹിന്ദുത്വവാദികൾ; അവരൊരു ട്രയൽ നോക്കിയതാണ്... പള്ളി പൊളിക്കലിന്റെ ട്രയൽ എന്ന് സോഷ്യൽ മീഡിയ; ടോവിനോ ചിത്രത്തിന്റെ സെറ്റ് പൊളിച്ച വിഷജന്തുവിനെതിരെ വ്യാപക പ്രതിഷേധം
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
ഇന്നലെ വരെ വീട്ടിലെ ഉത്തമനായ മരുമകൻ; ഇന്ന് കൈവിലങ്ങ് അണിഞ്ഞ് പുലർച്ച ഭാര്യ വീട്ടിലെത്തിയത് മലയാളിയെ ഞെട്ടിച്ച ക്രൂര കൊലപാതകിയായി; അഞ്ചലിലെ ഉത്ര മരിച്ച് കിടന്ന മുറിയിൽ എത്തി കാര്യങ്ങൾ വിശദീകരിക്കുമ്പോൾ മുഖത്ത് നിറഞ്ഞത് കള്ളം പൊളിഞ്ഞതിന്റെ പൊട്ടിക്കരച്ചിൽ; പാമ്പിനെ കൊണ്ടു വന്ന കുപ്പിയും പൊലീസിന് കാട്ടിക്കൊടുത്തു; മകളെ കൊന്ന മരുമകനെ വീട്ടിൽ കയറ്റാൻ വിസമ്മതം അറിയിച്ച് പൊട്ടിത്തെറിച്ച ഉത്രയുടെ അമ്മ; സൂരജിനെ ഏറം വെള്ളശേരി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്
സൂരജിന്റെ ഫോണിൽ നിന്ന് കാമുകി ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ കിട്ടിയെന്നത് പച്ചക്കള്ളമെന്ന് എസ് പി ഹരിശങ്കർ മറുനാടനോട്; ഭാര്യയെ വകവരുത്തി അടൂരുകാരൻ ലക്ഷ്യമിട്ടത് മറ്റൊരു അറേഞ്ച്ഡ് മാരീജ്; പാമ്പിനെ പരിശീലിപ്പിച്ച് കൊത്തിക്കുന്നതിന്റെ വിഡിയോ യൂട്യൂബിൽ പലതവണ കണ്ടതുകൊലപാതകിയെ കുടുക്കി; ഉത്രയെ കൊലപ്പെടുത്തിയത് ഗുളിക കഴിച്ച് അതിമയക്കത്തിലേക്ക് വീണപ്പോൾ; ശാസ്ത്രീയ തെളിവുകളിലൂടെ കുറ്റം തെളിയിക്കാൻ കൊല്ലം റൂറൽ പൊലീസ്
ഉത്രയുടെ മരണം നടന്ന് അഞ്ചുദിവസം പിന്നിട്ടപ്പോൾ മകൾക്ക് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങളും കാറും ഉത്രയുടെ പിതാവ് സൂരജിനോട് ആവശ്യപ്പെട്ടു; സംസാരത്തിനിടെ പെട്ടെന്ന് സൂരജിന്റെ അമ്മ രേണുകയ്ക്ക് ശ്വാസംമുട്ടൽ; ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് സൂരജിനെയും അമ്മയെയും വീട്ടുതടങ്കലിൽ ആക്കിയെന്ന് അടൂർ പൊലീസ് സ്‌റ്റേഷനിൽ സൂരജിന്റെ സഹോദരിയുടെ പരാതി; ഉത്രയുടെ സഹോദരൻ സ്വത്ത് തട്ടിയെടുക്കാൻ കൊലപാതകം നടത്തിയെന്നും പരാതി; അഞ്ചൽ കേസിൽ സംശയം ഉയർത്തിയ സംഭവങ്ങൾ
വലിയ പ്ലാസ്റ്റിക് ജാറിലാക്കി കറുത്ത തുണിയിൽ പൊതിഞ്ഞ് 'ആയുധം' കിടപ്പു മുറിയിൽ എത്തിച്ചു; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച ശേഷം സുരക്ഷിത സ്ഥാനത്ത് ഒളിപ്പിച്ചു; പാമ്പ് സ്വയം വന്നതാണെന്ന് വരുത്താൻ കുപ്പി ഒളിപ്പിക്കാനായി പുലർച്ചെ പല്ലു തേയ്ക്കാനെന്ന വ്യാജേന പോയത് വീടിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിൽ; ഉത്രയെ കൊല്ലാൻ സൂരജ് എത്തിയത് പദ്ധതികൾ തയ്യാറാക്കി; കുഴിച്ചു മൂടിയ പാമ്പിന്റെ പോസ്റ്റ്‌മോർട്ടം നടത്തുന്നത് പല്ലു താഴ്ന്ന ആഴവും നീളവും ഉറപ്പാക്കാൻ; അഞ്ചലിൽ ഗൂഢാലോചന തെളിയുമ്പോൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ഏഷ്യാനെറ്റിനേയും മനോരമയേയും തകർത്ത് തുടക്കത്തിലേ ഒന്നാമതെത്താൻ ലക്ഷങ്ങൾ കൊടുത്തു കൊണ്ടു വന്നവരെല്ലാം പിണറായി ഭക്തിയിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി ജീവിച്ചു; ചെറിയ ശമ്പളത്തിന് സാധാരണക്കാരെ ജോലിക്കെടുത്തു തുടങ്ങിയ ട്വന്റി ഫോർ സകലരേയും ഞെട്ടിച്ച് മുന്നേറി; അംബാനിയുടെ സ്വപ്‌നങ്ങൾ തകർത്തവരെല്ലാം ഒടുവിൽ പടിയിറങ്ങി തുടങ്ങി; ഏറ്റവും ഒടുവിൽ ന്യൂസ് 18 കേരളത്തിൽ നിന്നും പുറത്തു വരുന്നത് എഡിറ്റർ രാജീവ് ദേവരാജൻ
അബുദാബിയിലെ കോവിഡ് പരിശോധനയിൽ പോസിറ്റീവായി; വിമാനത്താവളത്തിൽ സ്രവ പരിശോധന ഇല്ലെന്ന പഴതുപയോഗിച്ച് വിമാനത്തിൽ കയറി; നാട്ടിൽ പറന്നിറങ്ങിയിട്ടും രോഗ വിവരങ്ങൾ പുറത്തു പറഞ്ഞില്ല; എല്ലാവരേയും പറ്റിച്ച സന്തോഷത്തിൽ കൊട്ടാരക്കരയിലെ യാത്രയ്ക്കിടെ ബസിൽ വീമ്പു പറച്ചിൽ; സാമൂഹിക അകലം പാലിച്ചിട്ടും സഹയാത്രികൻ രോഗ വിവരത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ട് ഞെട്ടി; ഒടുവിൽ കൊല്ലത്തെ മൂന്ന് പ്രവാസികളുടെ കള്ളക്കളി പുറത്തെത്തി; കൊറോണയിൽ കേസ് വന്ന വഴി ഇങ്ങനെ
എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം
ലോക്ഡൗണിൽ മൂന്നാറിലേക്ക് പോകുമ്പോൾ മൂവാറ്റുപുഴയിൽ പെട്ട യുവാവിന് ഓർമ്മ വന്നത് ബാലകാല സുഹൃത്തിനെ; ഒറ്റ വിളിയിൽ കാറുമായെത്തി പഴയ കൂട്ടുകാരന് അഭയം നൽകിയ ഉദാത്ത മാതൃകയായി കളിക്കൂട്ടുകാരനും; ഇളവുകൾ പ്രഖ്യാപിച്ചിട്ടും ഫ്രണ്ടിന് മൂന്നാറിലെ സ്വന്തം വീട്ടിൽ പോകാൻ താൽപ്പര്യമില്ലെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ സംശയം ശരിയായത് ഭാര്യയേയും കുട്ടികളേയും കാണാതായപ്പോൾ; മുങ്ങിയവരെ കണ്ടെത്താൻ പൊലീസും; കൊറോണയിലെ ഒളിച്ചോട്ടക്കഥയിൽ അന്വേഷണം തുടരുമ്പോൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അച്ഛനേയും അമ്മയേയും നാട്ടിലേക്ക് വിട്ടതും ഭാര്യയെ കൊല്ലത്താക്കിയതും കാമുകിയുടെ ബുദ്ധി; രണ്ട് ദിവസം ഇരുവരും അടിച്ചു പൊളിച്ചു; കാമുകന്റെ കുട്ടിയുടെ അമ്മയാകണമെന്ന യുവതിയുടെ നിർബന്ധ ബുദ്ധി കലഹമായി; നിരസിച്ചപ്പോൾ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിയും; ഫോൺ കേബിൾ കഴുത്തി കുരുക്കി കൊല; കൈയും കാലും വെട്ടി നുറുക്കി കത്തിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ കുഴിച്ചു മൂടി; സുചിത്രാ പിള്ളയെ കൊന്നത് അകന്ന ബന്ധുവിന്റെ ഭർത്താവ്; കൊല്ലത്തെ ബ്യൂട്ടിഷ്യന്റെ കൊലയിലും അവിഹിതം
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കുടുംബസുഹൃത്തിന്റെ വിവാഹത്തിന് വന്ന സുന്ദരനിൽ ആദ്യമേ കണ്ണുടക്കി; നാളുകൾക്ക് ശേഷം വീണ്ടും കാണുന്നത് പ്രശാന്തിന്റെ ഭാര്യയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ; ഫോൺ നമ്പർ കൈമാറിയതോടെ ഗായകനും സംഗീതാദ്ധ്യാപകനുമായ കാമുകനുമായി നിരന്തരം ചാറ്റും വീഡിയോ കോളും; പ്രണയം വളർന്നതോടെ വിവാഹത്തിന് നിർബന്ധിച്ചെങ്കിലും പ്രശാന്തിന് ലക്ഷ്യം വേറെ; കൊല്ലത്തെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലയ്ക്ക് പിന്നിലെ സംഭവങ്ങൾ