Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കളോട് അനുവാദം ചോദിച്ചപ്പോൾ പൂർണമനസോടെ സമ്മതം; പ്രവാസ ജീവിതം കൊണ്ട് കഷ്ടപ്പെട്ട് സമ്പാദിച്ച ഒരുകോടിയിലധികം വരുന്ന ഭൂമി സൗജന്യമായി പഞ്ചായത്തിന്; ആഗ്രഹം വീടില്ലാത്തവർക്ക് ഫ്‌ളാറ്റുകൾ പണിത് കൈമാറാൻ; ലൈഫ് പദ്ധതി പ്രകാരം ഒരേക്കർ സ്ഥലം നൽകിയപ്പോൾ പോത്താനിക്കാട്ടെ ദമ്പതികൾക്ക് ബിഗ് സല്യൂട്ട് നൽകി നാട്ടുകാർ

മക്കളോട് അനുവാദം ചോദിച്ചപ്പോൾ പൂർണമനസോടെ സമ്മതം; പ്രവാസ ജീവിതം കൊണ്ട് കഷ്ടപ്പെട്ട് സമ്പാദിച്ച ഒരുകോടിയിലധികം വരുന്ന ഭൂമി സൗജന്യമായി പഞ്ചായത്തിന്; ആഗ്രഹം വീടില്ലാത്തവർക്ക് ഫ്‌ളാറ്റുകൾ പണിത് കൈമാറാൻ; ലൈഫ് പദ്ധതി പ്രകാരം ഒരേക്കർ സ്ഥലം നൽകിയപ്പോൾ പോത്താനിക്കാട്ടെ ദമ്പതികൾക്ക് ബിഗ് സല്യൂട്ട് നൽകി നാട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഒരുകോടിയിലധികം വില വരുന്ന ഭൂമി സർക്കാരിന്റെ ലൈഫ് പദ്ധതിക്കായി സൗജന്യമായി നൽകി പോത്താനിക്കാട്ടെ ദമ്പതികൾ. പോത്താനിക്കാട് പഞ്ചായത്തിൽ പുളിന്താനം മടത്തിക്കുടിയിൽ ബേബി ജോസഫും ഭാര്യ ഗ്രേസി ബേബിയും പ്രവാസികളായ മക്കളുടെ അനുമതി തേടിയത്. തങ്ങളുടെ പ്രവാസ ജീവിതം കൊണ്ടു സമ്പാദിച്ച ഒരേക്കർ സ്ഥലമാണ് പഞ്ചായത്തിന് സൗജന്യമായി നൽകാൻ ഈ ദമ്പതികൾ തീരുമാനിച്ചത്.

മക്കളോട് അനുമതി ചോദിച്ചപ്പോൾ എല്ലാവർക്കും പൂർണ്ണ സമ്മതം. അധികം വൈകാതെ പഞ്ചായത്ത് ഭരണസമിതിയോട് വിവരം പങ്കിട്ടു. ജനപ്രതിനിധികൾക്കും നാട്ടുകാർക്കും പറഞ്ഞറിയിക്കാനാവാത്ത ആഹ്‌ളാദം. നിറഞ്ഞ മനസ്സോടെ ആ മാതാപിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട് കൈമാറി.

പഞ്ചായത്തിൽ ഭവനരഹിതരായ തൊണ്ണൂറോളം അപേക്ഷകർ ഉണ്ടെന്ന് അറിഞ്ഞ ബേബിയും ഭാര്യയും അവർക്ക് വീട് വയ്ക്കുന്നതിന് സ്ഥലം നൽകാനുള്ള ആഗ്രഹം ദുബായിൽ ബിസിനസ് നടത്തുന്ന മക്കളായ സിബി,നിബി എന്നിവരെ അറിയിക്കുകയായിരുന്നു. അവർ പൂർണ്ണ മനസ്സോടെ പിന്തുണ നൽകിയതോടെയാണ് ബേബി ജോസഫ് -ഗ്രേസി ദമ്പതികളുടെ ആഗ്രഹ സഫലീകരണത്തിന് വഴിതെളിഞ്ഞത്.

പുളിന്താനം ഗവ.യുപി സ്‌കൂളിന് സമീപം എല്ലാ വിധ സൗകര്യങ്ങളമുള്ള ഈസ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള അർഹരായ മുഴുവൻ ആളുകൾക്കും സർക്കാർ സഹായത്തോടെ ഫ്‌ളാറ്റുകൾ പണിത് കൈമാറാനും, കുട്ടികൾക്കായി ചെറിയ കളിസ്ഥലം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനും കഴിയും. പോത്താനിക്കാട് പഞ്ചായത്തിലെ മുൻ മെമ്പറായിരുന്ന പരേതനായ മടത്തിക്കുടിയിൽ എം വി ജോസഫിന്റെയും ലൂസമ്മ യുടെയും മകനാണ് ബേബി ജോസഫ്, ഭാര്യ ഗ്രേസി തിരുവല്ല ഓവനാലിൽ കുടുംബാംഗമാണ്. മക്കളായ സിബി എം ബേബിയും നിബി.എം.ബേബിയും കുടുംബമായി ഷാർജയിലാണ് താമസം. 34 വർഷമായി ബേബിയും കുടുംബവും യു എ ഇ യിലാണ്. ഷാർജയിൽ അൽ-അഫീഫ് ബിൽഡിങ് മെറ്റീരിയൽ ട്രേഡിങ് കമ്പനി നടത്തുന്ന ബേബി പോത്താനിക്കാട് ഗ്രേയ്‌സ് ഓഡിറ്റോറിയത്തിന്റെ ഉടമയുമാണ്.

ഭവനരഹിതർക്ക് വീടുപണിയുന്നതിനുള്ള സർക്കാരിന്റെ ലൈഫ് പദ്ധതിയിലേയ്ക്ക് ഒരേക്കർ ഭൂമി ദാനം ചെയ്യുവാൻ തയ്യാറായ ബേബിയേയും കുടുംബത്തേയും മുവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാം വീട്ടിലെത്തി അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം കെ റ്റി അബ്രാഹം, ബ്ലോക്ക് പഞ്ചായത്തഗ്രം വിൽസൺ ഇല്ലിക്കൽ, കെ പി ജയിംസ്, എ കെ സിജു ,പി വി ഐസക് അനുമോദിച്ചു. ഭവന രഹിതർക്കുള്ള ഫ്‌ളാറ്റ് സമുച്ചയം യാഥാർത്ഥ്യമാക്കാൻ എല്ലാ സഹായവും എം എൽ എ വാഗ്ദാനം ചെയ്തു.നേരത്തെ ബേബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP