Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന് ഇനി താനില്ല; കേസെങ്കിൽ കേസ്; എല്ലാ സത്യവും നാട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷമേ യുഎഇ വിടൂ; താൻ പറഞ്ഞതാണ് ശരിയെന്ന് നാസിൽ അബ്ദുള്ളയുടെ വിവാദ ശബ്ദസന്ദേശം തെളിയിക്കുന്നു; ദുബായി കോടതിയിൽ നാസിൽ നൽകിയ സിവിൽ കേസ് തള്ളിയെന്നും തുഷാർ വെള്ളാപ്പള്ളി; പണം തരാതെ മുങ്ങാതിരിക്കാനാണ് സിവിൽ കേസ് നൽകിയതെന്നും തുകയുടെ കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളുവെന്നും നാസിൽ

കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന് ഇനി താനില്ല; കേസെങ്കിൽ കേസ്; എല്ലാ സത്യവും നാട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷമേ യുഎഇ വിടൂ; താൻ പറഞ്ഞതാണ് ശരിയെന്ന് നാസിൽ അബ്ദുള്ളയുടെ വിവാദ ശബ്ദസന്ദേശം തെളിയിക്കുന്നു; ദുബായി കോടതിയിൽ നാസിൽ നൽകിയ സിവിൽ കേസ് തള്ളിയെന്നും തുഷാർ വെള്ളാപ്പള്ളി; പണം തരാതെ മുങ്ങാതിരിക്കാനാണ് സിവിൽ കേസ് നൽകിയതെന്നും തുകയുടെ കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളുവെന്നും നാസിൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പുശ്രമങ്ങൾ അവസാനിപ്പിച്ചു. നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. നാട്ടിൽ കേസ് കൊടുക്കുന്നത് പരിഗണിക്കും. തന്റെ ഭാഗം ശരിവയ്ക്കുന്നതാണ് നാസിലിന്റെ ശബ്ദസന്ദേശം. കേസിനെ വർഗീയവൽക്കരിക്കാനുള്ള ശ്രമം ദുഃഖകരമാണെന്നും തുഷാർ പറഞ്ഞു. തനിക്കെതിരെ നാസിൽ അബ്ദുല്ല നൽകിയ സിവിൽ കേസ് തള്ളിയതായി തുഷാർ പറഞ്ഞു. കേസ് ജയിച്ച് എല്ലാ സത്യങ്ങളും മാധ്യമങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ യുഎഇ വിടൂ എന്നും തുഷാർ പറഞ്ഞു. നാസിലിന് താൻ ചെക്ക് നൽകയിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

ചെക്ക് കേസിൽ ഒത്തുതീർപ്പ് വൈകുന്ന സാഹചര്യത്തിലാണ് പരാതിക്കാരനായ നാസിൽ അബ്ദുല്ല ദുബായ് കോടതിയിൽ കഴിഞ്ഞ ദിവസം സിവിൽ കേസ് നൽകിയത്. തുഷാർ വെള്ളാപ്പള്ളിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ മതിയായ രേഖകളില്ലെന്ന് കാണിച്ച് ഈ കേസ് കോടതി തള്ളുകയായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. അതേസമയം, തുഷാറിനെ നാട്ടിലേക്ക് വിടാതിരിക്കാൻ മുൻകരുതലിനായാണ് താൻ സിവിൽ കേസ് ഫയൽ ചെയ്തതെന്നാണ് നാസിലിന്റെ വിശദീകരണം.
തിങ്കളാഴ്ച രാവിലെയാണ് നാസിൽ അബ്ദുല്ല തുഷാറിന് എതിരെ സിവിൽ കേസ് ഫയൽ ചെയ്തത്. എന്നാൽ അജ്മാൻ കോടതി പുറപ്പെടുവിച്ച ക്രിമിനൽ കേസ് നിലവിൽ ഉണ്ട്.

മാധ്യമങ്ങൾക്ക് ലഭിച്ച തന്റെ ശബ്ദ സന്ദേശങ്ങളുടെ രേഖകൾ ഒത്തുതീർപ്പുശ്രമങ്ങളിൽ തുഷാർ അനുകൂലമാകുംവിധം ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നതായി നാസിൽ അബ്ദുല്ല പറഞ്ഞിരുന്നു. കേസിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി തുഷാറും കൂട്ടരും പരമാവധി ശ്രമം നടത്തുന്നു. വിവാദമെന്തായാലും തനിക്ക് പണം നൽകാനുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.

സംഖ്യ എത്രയാണെന്ന കാര്യത്തിലേ ഇരുകൂട്ടരും പറയുന്നതിൽ വ്യത്യാസമുള്ളൂ. പണം തരാതെ ഇവിടെ നിന്ന് അവർ പോയി എന്ന കാര്യത്തിലും അതുകാരണം ഞാൻ ബുദ്ധിമുട്ടി എന്നതും തർക്കമുള്ള കാര്യമല്ല. എന്നിട്ടും അത് തരാതിരിക്കാനും കുറയ്ക്കാനുമുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും നാസിൽ പറഞ്ഞു.

കേസിൽ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. തുഷാർ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ അപര്യാപ്തമാണ് എന്ന നിലപാടാണ് നാസിൽ സ്വീകരിച്ചത്. ഇതോടെയാണ് സിവിൽ കേസ് നൽകാനും നാസിൽ തീരുമാനിച്ചത്. ഇതിനിടെ, തുഷാറിനെതിരായി കേസ് കൊടുക്കാൻ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനിൽ നിന്ന് നാസിൽ അബ്ദുല്ല പണം നൽകി സംഘടിപ്പിച്ചതാണെന്ന് സൂചന നൽകുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നു. അഞ്ച് ലക്ഷം രൂപ നൽകിയാണ് ഈ ചെക്ക് നാസിൽ അബ്ദുള്ള സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശങ്ങളിൽ നിന്നുള്ള സൂചന. ഇതിനിടെയാണ് നാസിൽ അബ്ദുള്ള സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ചെക്ക് കേസിലെ വിവാദ ശബ്ദരേഖയിയിൽ പ്രതികരണവുമായി പരാതിക്കാരൻ നാസിൽ അബ്ദുള്ള നേരത്തെ രംഗത്ത് വന്നിരുന്നു. പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്നും എന്നാൽ എഡിറ്റ് ചെയ്ത കാര്യങ്ങളാണ് പുറത്തുവന്നതെന്നുമാണ് നാസിൽ പ്രതികരിച്ചു. 'കേസിന്റെ രേഖകൾ താൻ പണം കൊടുക്കാനുള്ള ഒരാളുടെ കൈവശമായിരുന്നു. ഇത് തിരിച്ചെടുക്കുന്ന കാര്യമാണ് സംഭാഷണത്തിലുള്ളത്. പുറത്തുവിട്ട സംഭാഷണം പൂർണമല്ലെന്നും സംശയം ജനിപ്പിക്കുംവിധം ഏതാനും ഭാഗങ്ങൾ മാത്രമാണ് പുറത്തുവന്നതെന്നും' നാസിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾദുബായ് കോടതിയിൽ പരാതിയുമായി നാസിൽ രംഗത്ത് വന്നിരിക്കുന്നത്.

''ഈ ഡോക്യുമെന്റും ചെക്കും വെച്ച് ഞാൻ കുറച്ച് പണം കടംവാങ്ങിയിരുന്നു. ഈ ഡോക്യുമെന്റ് അയാളുടെ അടുത്തായിരുന്നു. ഇത് തിരിച്ചെടുക്കാൻ വേണ്ടി അയാൾ പൈസ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഞാൻ പൈസ അറേഞ്ച് ചെയ്യാൻ വേണ്ടി വിളിച്ച കൂട്ടത്തിൽ ഇവനെ വിളിച്ചതാണ്. ഈ വോയിസിന്റെ നല്ലൊരു ഭാഗവും അവർ കട്ട് ചെയ്തു. ഞാൻ ഇതൊക്കെ വിശദമായി അവനോട് പറയുന്നുണ്ട്. എന്നാൽ അവർക്ക് വേണ്ട ഭാഗം മാത്രമെടുത്ത് ബാക്കിയെല്ലാം കട്ട് ചെയ്ത് വോയ്സ് പബ്ലിഷ് ചെയ്തതാണ്''- നാസിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് സംഭവത്തിലെ സത്യ തെളിഞ്ഞു എന്ന പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നത്.

തുഷാറിന്റെ ഉടമസ്ഥതയിൽ 12 വർഷം മുൻപ് യുഎഇയിൽ പ്രവർത്തിച്ചിരുന്ന ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു നാസിൽ അബ്ദുല്ല. ഈ മാസം 20ന് ദുബായിലെത്തിയ തുഷാറിനെ നാസിലിന്റെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 10 ലക്ഷം ദിർഹം (ഏകദേശം1.9 കോടി രൂപ) കെട്ടിവച്ചാണ് ജാമ്യം നേടിയത്. പാസ്പോർട് കോടതിയിലാതിനാൽ നിയമനടപടികൾ തീരാതെ തുഷാറിന് യുഎഇ വിടാനാകില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് നാസിൽ പുതിയ കേസുമായി രംഗത്ത് വന്നിട്ടുള്ളത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP