Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീകൃഷ്ണനെ കുറ്റാരോപിതനായി കാണുന്ന ഒരാൾക്കാണോ ജ്ഞാനപ്പാന അവാർഡ് നൽകുന്നത്; പ്രഭാ വർമ്മയ്ക്ക് പൂന്താനം അവർഡ് നൽകാനുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ; അവാർഡ് തുകയായി നൽകുന്ന പണം ഭക്തരുടെ പണമെന്നും; ഭക്തരുടെ വികാരം കണണക്കിലെടുക്കണമെന്നും കോടതി നിരീക്ഷണം; മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ അവാർഡ് തട്ടിതെറിപ്പിച്ചത് സംഘപരിവാർ സംഘടനകൾ പ്രശ്‌നത്തിൽ ഇടപെട്ടതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രഭാവർമ്മയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം നൽകാനുള്ള ഗുരുവായൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ. പൂന്താനം അവാർഡ് നൽകേണ്ടത് കൃഷ്ണനെ കുറ്റാരോപിതനായി കാണുന്ന ആൾക്കാണോയെന്ന് കോടതി ചോദിച്ചു. അവാർഡ് തുകയായ പണം ഭക്തരുടെ പണമാണെന്നും ഭക്തരുടെ വികാരം മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു.

അവാർഡ് വിതരണം നാളെ നടക്കാനിരിക്കെയാണ് ഒരു കൂട്ടം ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തിയത്. എന്നാൽ നാളെ നടക്കുന്ന സാംസ്‌കാരിക പരിപാടിയുടെ കാര്യത്തിൽ കോടതി ഇടപെടുന്നില്ലെന്നും കൃഷ്ണനെ കുറ്റാരോപിതനായ കാണുന്ന ഒരാൾക്ക് അവാർഡ് തുക നൽകുന്നത് ശരിയല്ലെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയുമായിരുന്നു. ഭക്തർ നൽകുന്ന തുകയാണ് പുരസ്‌കാരത്തിനൊപ്പം നൽകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് മുഖ്യമമന്ത്രിയുടെ പ്രസ് സെക്രട്ടറിയും കവിയുമായ പ്രഭാവർമ്മയ്ക്ക് പൂന്താനം പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതിനെതിരെ സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു. ജ്ഞാനപ്പാനയുടെ പേരിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ അവാർഡ് കൃഷ്ണബിംബങ്ങളെ അപമാനിക്കുന്ന പ്രഭാവർമ്മയുടെ ശ്യാമമാധവം എന്ന കൃതിക്ക് നൽകിയത് പൂന്താനത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു തപസ്യ കലാസാഹിത്യവേദിയുടെ പ്രതികരണം.

ഭഗവദ്ഗീത ഉപദേശിച്ച കൃഷ്ണൻ അതിൽ ഖേദിക്കുന്നതായും പാഞ്ചാലിയോട് രഹസ്യകാമന പുലർത്തിയതായും തുടങ്ങി കവിതയിലുടനീളം ശ്രീകൃഷ്ണജീവിതസന്ദർഭങ്ങളെ അപനിർമ്മിക്കുകയും അപമാനിക്കുകയുമാണ് ശ്യാമമാധവം എന്ന കവിതയിൽ. ഇത്തരത്തിൽ ശ്രീകൃഷ്ണസങ്കല്പത്തെ പ്രതിസ്ഥാനത്തു നിർത്തി വിചാരണ ചെയ്യുന്ന കവിതയ്ക്ക് ശ്രീകൃഷ്ണഭക്തിയാൽ പ്രചോദിതമായ ജ്ഞാനപ്പാനയുടെ പേരിൽ അവാർഡ് പ്രഖ്യാപിച്ചത് ദേവസ്വംബോർഡ് കവി പൂന്താനത്തോടും ഭക്തജനങ്ങളോടും ചെയ്യുന്ന അനീതിയാണെന്നും തപസ്യയുടെ പ്രസ്താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP