Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

22 സ്ത്രീകൾക്കു നൽകാൻ ഇന്നലെ കോടതി ഉത്തരവിട്ടത് 32,000 കോടി രൂപ! ഒറ്റ വർഷത്തിനിടയിൽ ജോൺസൺ ആൻഡ് ജോൺസൺ കേസിൽ തോൽക്കുന്നത് നിരവധി തവണ; നഷ്ടപരിഹാരമായി കൊടുത്തു തീർക്കാനുള്ളത് ഒരു ലക്ഷം കോടിയോളം രൂപ; ടാൽക്കം പൗഡർ ഉപയോഗിച്ചു ആഗോള ഭീമൻ അനേകരെ കാൻസർ രോഗികളാക്കിയിട്ടും തൊടാൻ പേടിച്ച് ഇന്ത്യ; വിഷം വാങ്ങി നമ്മുടെയും മക്കളുടെയും ശരീരത്തിൽ പൂശി ഇന്ത്യക്കാർ

22 സ്ത്രീകൾക്കു നൽകാൻ ഇന്നലെ കോടതി ഉത്തരവിട്ടത് 32,000 കോടി രൂപ! ഒറ്റ വർഷത്തിനിടയിൽ ജോൺസൺ ആൻഡ് ജോൺസൺ കേസിൽ തോൽക്കുന്നത് നിരവധി തവണ; നഷ്ടപരിഹാരമായി കൊടുത്തു തീർക്കാനുള്ളത് ഒരു ലക്ഷം കോടിയോളം രൂപ; ടാൽക്കം പൗഡർ ഉപയോഗിച്ചു ആഗോള ഭീമൻ അനേകരെ കാൻസർ രോഗികളാക്കിയിട്ടും തൊടാൻ പേടിച്ച് ഇന്ത്യ; വിഷം വാങ്ങി നമ്മുടെയും മക്കളുടെയും ശരീരത്തിൽ പൂശി ഇന്ത്യക്കാർ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ജനിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങൾക്ക് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ദേഹം മുഴുവൻ പൂശുന്നത് വിഷപ്പൊടിയാണ്. വിദേശത്തു കാൻസറിന് കാരണമാകുമെന്് തെളിഞ്ഞിട്ടും ഇപ്പോഴും ഇന്ത്യയിൽ ഈ ഉൽപ്പന്നം യഥേഷ്ടം വിൽക്കുന്നുണ്ട്. അതേസമയം വിദേശ രാജ്യങ്ങളിൽ കാൻസറിന് കാരുണമാകുന്നു എന്നു കണ്ട് നിരോധനവും നടപടിയും നേരിടുകുകയാണ് ഈ ആഗോള ബ്രാൻഡ്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി കേസുകളിൽ ജോൺസൺ ആൻഡ് ജോൺസൺ തോറ്റു കഴിഞ്ഞു.

ഫാർമസ്യൂട്ടിക്കൽസ് ഭീമനായ ജോൺസൺ ആൻഡ് ജോൺസണ് അമേരിക്കൻ കോടതി 470 കോടി ഡോളർ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചതാണ് ഇതിൽ ഏറ്റവും ഒടവിലത്തെ വിധി. ആസ്ബെറ്റോസ് കലർന്ന ടാൽക്കം പൗഡർ ഉപയോഗിച്ചതിനെ തുടർന്ന് 22 സ്ത്രീകൾക്ക് കാൻസർ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കോടതി പിഴ വിധിച്ചത്.

വ്യക്തി ശുചിത്വത്തിന് ഉപയോഗിച്ച കമ്പനിയുടെ ടാൽക്കം പൗഡറാണ് കാൻസറിന് കാരണമായതെന്ന് പരാതിക്കാർ വ്യക്തമാക്കി. കഴിഞ്ഞ 40 വർഷമായി തങ്ങളുടെ ഉൽപ്പന്നങ്ങളിലെ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം മറച്ചുവെക്കുകയായിരുന്നെന്ന് പരാതിക്കാരുടെ അഭിഭാഷകൻ മാർക്ക് ലാനിയർ വ്യക്തമാക്കി. ഈ വിധി തങ്ങളുടെ ഉൽപ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ ക്യാൻസറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങൾക്ക് നൽകാൻ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലാനിയർ കൂട്ടിച്ചേർത്തു.

വിധി നിരാശാജനകമാണെന്ന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി പ്രതികരിച്ചു. തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം ജോൺസൺ ആൻഡ് ജോൺസൺ നിഷേധിച്ചു. വിവിധ പരിശോധനകളിൽ പൗഡറിൽ ആസ്ബറ്റോസിന്റെ സാന്നധ്യം കണ്ടെത്താനായില്ലെന്നതും കമ്പനി വിശദീകരിച്ചു. മാത്രമല്ല ആസ്ബറ്റോസ് കാൻസറിന് കാരണമാകുമെന്നുമുള്ള കാര്യം തെറ്റാണെന്നും കമ്പനി കൂട്ടിച്ചേർത്തു. നേരത്തെയും സമാനമായ കേസുകളിൽ ജോൺസൺ ആൻഡ് ജോൺസണ് കോടതി ഭീമൻ പിഴകൾ ചുമത്തിയിട്ടുണ്ട്.

അതേസമയം മൂന്ന് മാസം മുമ്പും ജോൺസൺ ആൻഡ് ജോൺസണ് എതിരായ കോടതി വിധി വന്നിരുന്നു. ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ തുടർച്ചയായി ഉപയോഗിച്ചത് തന്റെ ഭർത്താവിന് ക്യാൻസറിന് കാരണമായി എന്നാരോപിച്ച് യുവതി നൽകിയ പരാതിയിയിൽ ന്യൂജേഴ്സി ദമ്പദികൾക്ക് 37 മില്യൺ ഡോളർ നഷ്ടപരിഹാരമാണ് കമ്പനി നൽകേണ്ടി വന്നത്. തന്റെ ഭർത്താവ് ബാങ്കർ സ്റ്റീഫൻ ലൻസൊവിന് ക്യാൻസർ പിടിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കെന്ദ്ര ഫയൽ ചെയ്ത കേസിലാണ് ന്യൂജേഴ്‌സി ബ്രൗൻസ് വിക്ക് ജൂറി കോടികൾ നഷ്ടപരിഹാരം വിധിച്ചത്.

മുപ്പത് വർഷം ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഭർത്താവ് തുടർച്ചയായി ഉപയോഗിച്ചിരുന്നതായാണ് കെന്ദ്ര പരാതിയിൽ പറയുന്നത്. തുടർച്ചയായ ഉപയോഗത്തിലൂടെ പൗഡർ ശ്വാസ കോശത്തിലേക്ക് പ്രവേശിച്ചു. മെസൊതെ ലിയോമ എന്ന മാരക കാൻസർ രോഗം ശ്വാസ കോശങ്ങളെ ബാധിച്ചതായി തെളിവുകൾ നിരത്തി ബാങ്കർ വാധിച്ചു. പൗഡറിൽ അടങ്ങിയിരിക്കുന്ന ആസ്ബറ്റോസ് എന്ന വസ്തുവാണ് രോഗത്തിന് കാരണമായതെന്നും ഇവർ ചൂണ്ടിക്കാട്ടി.

എന്നാൽ ഈ വാദം പൗഡർ കമ്പനി നിഷേധിച്ചു. പൗഡറിൽ ആസ്ബസ്റ്റോസോ, കാൻസറിന് കാരണമാകുന്ന യാതൊന്നും തന്നെയില്ലെന്നാണ് കമ്പനിയുടെ വാദം.ഇതിന് സമാനമായി 6610 കേസ്സുകളാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്കെതിരായി ഫയൽ ചെയ്തിട്ടുള്ളത്. ബേബി പൗഡർ ഒവേറിയൻ കാൻസർ ഉണ്ടാകുന്നതായും ഉപഭോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ട്.

അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ജോൺസൺ ആൻഡ് ജോൺസൺ ഉൽപ്പന്നങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഗൾഫ് രാജ്യങ്ങളും ഈ ഉൽപ്പന്നം വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കാൻസറിന് കാരണമാകുമെന്ന കണ്ടെത്തലിന്റെ വെളിച്ചത്തിൽ ഗൾഫ് രാജ്യമായ ഖത്തറിൽ ജോൺസ്ൺ ആൻഡ് ജോൺസൺ ബേബി പൗഡറിന്റെ വിൽപന നിരോധിച്ചിരുന്നു. വിവിധ കേന്ദ്രങ്ങളിൽ വിൽപന നിർത്തി. അമേരിക്കയിൽ മധ്യവയസ്‌കയുടെ മരണത്തിന് കാരണമായത് ജോൺസൺ ബേബി പൗഡറാണെന്ന ഹർജിയിൽ ജയിക്കാൻ കമ്പനിക്കു കഴിയാത്ത സാഹചര്യത്തിലാണ് ഖത്തറിന്റെ നടപടി. ബേബി പൗഡറുകൾക്കു മാത്രമാണു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ലോഷനുകളും ബോഡിവാഷുകളും വിൽപന നടത്തുന്നുണ്ടെന്നു തങ്ങളുടെ ബേബി പൗഡർ ഖത്തറിൽ പ്രാദേശികമായി പരിശോധിച്ച് കുഴപ്പമില്ലെന്നു തെളിയിക്കുമെന്നു ജോൺസൺ ആൻഡ് ജോൺസൺ വ്യക്തമാക്കിയിരുന്നു. .

നവജാതശിശുക്കളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതാണ് ജോൺസൻ ആൻഡ് ജോൺസൻ ബേബി പൗഡർ എന്നുകൂടി ഓർക്കുമ്പോഴാണ് ഈ വക കമ്പനികൾ നമുക്കുണ്ടാക്കിവെക്കുന്ന ശരിക്കുള്ള നഷ്ടം വ്യക്തമാകുന്നത്. 2007 ൽ നിർമ്മിച്ച ജോൺസൻ ആൻഡ് ജോൺസൻ ബേബി പൗഡറിലാണ് എഥിലിൻ ഓക്സൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെ നിർമ്മിച്ച ജോൺസൻ ആൻഡ് ജോൺസൻ ബേബി പൗഡർ 15 ബാച്ചുകളിലായി ലക്ഷക്കണക്കിനാണ് വിറ്റഴിക്കപ്പെട്ടത് എന്നുള്ള വാർത്തകളും പിന്നാലെ പുറത്തുവന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP