Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എൻഡിപി അധികാര വടംവലിയിൽ വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എൻഡിപി മാവേലിക്കര യൂണിയൻ പിരിച്ചുവിട്ടത് കോടതി റദ്ദാക്കി; സുഭാഷ് വാസുവിന് പ്രസിഡന്റായി തുടരാമെന്ന് ഉത്തരവ്; ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വർഷം ഉള്ളതിനാൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം നിലനിൽക്കില്ലെന്ന് കോടതി; ശാശ്വതീകനന്ദയുടെ മരണം അടക്കം ആയുധങ്ങൾ രാകിമിനുക്കി വെള്ളാപ്പള്ളി പൂട്ടാൻ തുനിഞ്ഞിറങ്ങിയ സുഭാഷ് വാസുവിന് മിഷൻ 90 ഡേയ്‌സിന്റെ തുടക്കത്തിൽ തന്നെ മേൽകൈ

എസ്എൻഡിപി അധികാര വടംവലിയിൽ വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എൻഡിപി മാവേലിക്കര യൂണിയൻ പിരിച്ചുവിട്ടത് കോടതി റദ്ദാക്കി; സുഭാഷ് വാസുവിന് പ്രസിഡന്റായി തുടരാമെന്ന് ഉത്തരവ്; ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വർഷം ഉള്ളതിനാൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം നിലനിൽക്കില്ലെന്ന് കോടതി; ശാശ്വതീകനന്ദയുടെ മരണം അടക്കം ആയുധങ്ങൾ രാകിമിനുക്കി വെള്ളാപ്പള്ളി പൂട്ടാൻ തുനിഞ്ഞിറങ്ങിയ സുഭാഷ് വാസുവിന് മിഷൻ 90 ഡേയ്‌സിന്റെ തുടക്കത്തിൽ തന്നെ മേൽകൈ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: എസ്എൻഡിപിയിലെ അധികാര വടംവലിയിൽ വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി. മാവേലിക്കര യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടിയിലാണ് വെള്ളാപ്പള്ളിക്ക് തിരിച്ചടിയായത്. സുഭാഷ് വാസുവിനെ നീക്കിയ നടപടി കൊല്ലം കോടതിയാണ് റദ്ദാക്കിയത്. വാസുവിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നും കോടതി വ്യക്തമാക്കി. യൂണിയൻ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നൽകിയ ഹർജിയിലാണ് കോടതി നടപടി. സുഭാഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വർഷം ഉള്ളതിനാൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം നിലനിൽക്കില്ലെന്ന് കോടതി.

കഴിഞ്ഞ ഡിസംബർ 26നാണ് സുഭാഷ് വാസുവിനെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ പുറത്താക്കി യൂണിയൻ ഭരണം അഡ്‌മിനിസ്‌ട്രേറ്റർക്ക് വെള്ളാപ്പള്ളി നടേശൻ കൈമാറിയത്. 28 ന് അഡ്‌മിനിസ്‌ട്രേറ്റർ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ ഉള്ള ഭരണസമിതിക്ക് തുടരാം. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് എസ്എൻഡിപി മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സുഭാഷിനെ മാറ്റി അഡ്‌മിനിസ്ട്രേഷൻ ഭരണം നടപ്പാക്കിയത്. പന്തളം എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളിയെ അഡ്‌മിനിസ്ട്രേറ്റർ ആയി നിയമിക്കുകയായിരുന്നു. ഇതിന് പിന്നീലെ വെള്ളാപ്പള്ളിക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്നും പുറത്താക്കിയിരുന്നു.

തൊണ്ണൂറു ദിവസത്തിനുള്ളിൽ വെള്ളാപ്പള്ളി നടേശനെയും മകനെയും ജയിലിലാക്കുമെന്നാണ് സ്പൈസസ് ബോർഡ് ചെയർമാൻ സുഭാഷ് വാസു മുഴക്കുന്ന ഭീഷണി. ഈ വെല്ലുവിൡും വിജയമായാണ് ഇപ്പോഴത്തെ കോടതിവിധിയെ കാണുന്നത്. പഴയ വിശ്വസ്തന്റെ ഈ ഭീഷണി തള്ളിക്കളയാൻ കഴിയുന്ന രീതിയിലുള്ള അവസ്ഥയിലല്ല എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയും. എസ് എൻ ഡി പിയിൽ നിന്ന് വെള്ളാപ്പള്ളിയെ അപ്രസക്തമാക്കാൻ മിഷൻ 90 ഡേയേസ് എന്ന പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ സുഭാഷ് വാസു വെളിപ്പെടുത്തിയിരുന്നു.

ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകൾ പുറത്തു കൊണ്ടു വരുന്ന തെളിവുകൾ ഫെബ്രുവരി ആറാം തീയതി തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പുറത്തുവിടുമെന്നും ആലപ്പുഴയിൽ മാധ്യമങ്ങളെ കണ്ട സുഭാഷ് വാസു പറഞ്ഞിരുന്നു. മുൻഡിജിപി ടിപി സെൻകുമാർ താൻ നയിക്കുന്ന ബിഡിജെഎസിൽ ചേരുമെന്നും. വരാനിരിക്കുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ താൻ നയിക്കുന്ന ബിഡിജെഎസിലെ സ്ഥാനാർത്ഥി എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുമെന്നും സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളി ജയിലിൽ പോകണമെന്നാഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വെള്ളാപ്പള്ളി കുടുംബത്തിന്റെ തട്ടിപ്പുകൾ മറച്ചു വയ്ക്കാനാണ് ബിഡിജെഎസിനെ ഉപയോഗിക്കുന്നതെന്നും സുഭാഷ് വാസു ആരോപിക്കുകയുണ്ടായി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ തോൽപിക്കാൻ വെള്ളാപ്പള്ളിയും തുഷാറും ചേർന്ന സമാന്തര പ്രവർത്തനം നടത്തി. ബിഡിജെഎസിനേയും എസ്എൻഡിപിയേയും മുൻനിർത്തി രാഷ്ട്രീയ കുതിരക്കച്ചവടമാണ് ഇരുവരും നടത്തിയത്. തുഷാർ വെള്ളാപ്പള്ളിയെ എൻഡിഎ കൺവീനർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു കൊണ്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകും. കുട്ടനാട് സീറ്റിൽ മത്സരിക്കാൻ അവകാശം ഉന്നയിച്ചു കൊണ്ട് എൻഡിഎയെ സമീപാനുമാണ് സുഭാഷ് വാസു ഒരുങ്ങുന്നത്.

തുഷാറിന്റെ വിശ്വസ്തനായ ഒരാളുടെ അടുപ്പക്കാരിയായിരുന്നു ഈ പെൺകുട്ടിയുടെ വിവരം അടക്കം പുറത്തുവിട്ടുകൊണ്ടാണ് സുഭാഷ് വാസു നേരത്തെ രംഗത്തുവന്നിരുന്നത്. ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നിലുള്ള യഥാർത്ഥ കാരണം വെളിച്ചത്ത് വരണം എന്നാണ് സുഭാഷ് വാസു അടക്കമുള്ള വെള്ളാപ്പള്ളി വിരുദ്ധർ ആഗ്രഹിക്കുന്നത്. എന്തുകൊണ്ട് ഈ കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു എന്ന കാര്യമാണ് പരസ്യമാക്കാൻ സുഭാഷ് വാസു പക്ഷം ആഗ്രഹിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ വരും എന്നു തന്നെയാണ് ഇവർ നൽകുന്ന സൂചന. രണ്ടര പതിറ്റാണ്ട് മുമ്പുള്ള ആത്മഹത്യയാണ് സുഭാഷ് വാസു ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നത്.

ഒരു കാലത്ത് വിശ്വസ്തനായ സുഭാഷ് വാസുവിന്റെ നീക്കങ്ങളെക്കുറിച്ച് വെള്ളാപ്പള്ളി പക്ഷത്തും ആശങ്കകളുണ്ട്. എന്തൊക്കെ കാര്യങ്ങളിലാണ് സുഭാഷ് വാസു ഊന്നുക എന്ന കാര്യം വെള്ളാപ്പള്ളിക്കും അടുപ്പക്കാർക്കും അറിയുകയുമില്ല. എസ്എൻട്രസ്റ്റുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കോടിയുടെ അഴിമതികളാണ് വെള്ളാപ്പള്ളി കുടുംബത്തിന്നെതിരെ ആരോപിക്കപ്പെടുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് വെള്ളാപ്പള്ളി കുടുംബത്തിനുള്ള അടുത്ത അടിയായി സുഭാഷ് വാസു ചങ്ങനാശ്ശേരിയിലുള്ള പെൺകുട്ടിയുടെ ദുരൂഹമരണം ഉയർത്തിക്കൊണ്ട് വരുന്നത്.

ചങ്ങനാശേരിയിലെ പെൺകുട്ടിയുടെ മരണത്തിലും കൂടുതൽ വെളിപ്പെടുത്തൽ വരും. ഇതാണ് സുഭാഷ് വാസു വെളിവാക്കുന്ന വസ്തുതകൾ. സുഭാഷ് വാസുവിന്റെ ആരോപണം കാരണമാണ് രണ്ടു പതിറ്റാണ്ട് മുൻപ് നടന്ന പെൺകുട്ടിയുടെ ദുരൂഹമരണം വിവാദമാകുന്നതും. ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നിലെന്ത് എന്ന കാര്യത്തിൽ ഇനി വെളിപ്പെടുത്തൽ വരുമെന്നാണ് സുഭാഷ് വാസു നൽകുന്ന സൂചന. ഇതോടെയാണ് പെൺകുട്ടിയുടെ ദുരൂഹ ആത്മഹത്യ വീണ്ടും വെളിച്ചത്ത് വരുന്നത്. കാമുകന്റെ ചതിക്കുഴിയിൽ വീണ പെൺകുട്ടിക്ക് അയാളുടെ സുഹൃത്തിന് മുന്നിലും ജീവിതം ഹോമിക്കേണ്ടി വന്നു. ഇതോടെയാണ് ആത്മഹത്യയിൽ യുവതി അഭയം തേടിയത്.

മരണത്തിനു പിന്നിലെന്ത് എന്ന കാര്യം ചൂണ്ടിക്കാട്ടി പെൺകുട്ടി ആത്മഹത്യാകുറിപ്പ് എഴുതിയിരുന്നു. കുറ്റക്കാരുടെ നേർക്ക് അന്വേഷണം വരുന്ന വേളയിൽ ശക്തമായ ഇടപെടൽ വന്നു. അതോടെ മരണവുമായി ബന്ധപ്പെട്ടുയർന്ന വിവാദം തേഞ്ഞുമാഞ്ഞുപോയി. മരണവും ഓർമ്മകളിലേക്ക് നീങ്ങി. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ ഇടഞ്ഞതോടെയാണ് എസ്എൻഡിപിയുമായി ബന്ധപ്പെട്ടു നടന്ന ദുരൂഹമായ പല കാര്യങ്ങളും വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് വന്നത്. സുഭാഷ് വാസുവിന്റെ വരവോടെയാണ് ശാശ്വതീകാനന്ദയുടെ മരണവും ഇപ്പോൾ വിവാദത്തിലേക്ക് നീങ്ങുന്നത്.

വെള്ളാപ്പള്ളി കുടുംബത്തിനു നേർക്കുള്ള അടുത്ത അടിയായാണ് ചങ്ങനാശ്ശേരിയിലെ പെൺകുട്ടിയുടെ മരണം സുഭാഷ് വാസു തന്നെ ഉയർത്തിക്കൊണ്ട് വരുന്നത്. ദുരൂഹമായ പലതും ഈ മരണത്തിനു പിന്നിലുണ്ട് എന്നാണ് അറിയാൻ കഴിയുന്ന വസ്തുത. ശാശ്വതീകാനന്ദയുടെ മരണത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു നിൽക്കുമ്പോൾ തന്നെയാണ് പെൺകുട്ടിയുടെ മരണവും തിരശീലയ്ക്ക് മുന്നിലേക്ക് ഇപ്പോൾ എത്തിക്കപ്പെടുന്നത്. ശാശ്വതീകാനന്ദയെ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ടവർ കൊന്നു പെരിയാറിൽ തള്ളി എന്നാണ് വ്യവസായി ബിജു രമേശ് മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. ശാശ്വതീകാനന്ദയുടെ മരണം വീണ്ടും വിവാദമായ വേളയിൽ തന്നെയാണ് ചങ്ങനാശ്ശേരിയിലെ പെൺകുട്ടിയുടെ മരണവും വെളിച്ചത്തേക്ക് വരുന്നത്.

ശാശ്വതീകാനന്ദയുടെത് മുങ്ങിമരണമാണ് എന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ വന്നതോടെ ആറിത്തണുത്ത രീതിയിൽ നിന്നിരുന്ന ഈ മരണം വീണ്ടും വിവാദമായത് വെള്ളാപ്പള്ളിയിൽ നിന്ന് സുഭാഷ് വാസു അകന്നതോടെയാണ്. ശാശ്വതീകാനന്ദയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന രീതിയിലുള്ള വെളിപ്പെടുത്തൽ തന്നെയാണ് ഒരു കാലത്ത് വെള്ളാപ്പള്ളിയുടെ എല്ലാമെല്ലാമായിരുന്ന ഈ വിശ്വസ്തൻ നടത്തിയത്. ഇതോടെയാണ് മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന് ആദ്യമേ ആരോപിക്കുകയും അന്വേഷണം ആവശ്യപ്പെട്ടു രംഗത്ത് നിലനിൽക്കുകയും ചെയ്ത ബിജു രമേശ് അടക്കമുള്ള ശാശ്വതീകാനന്ദയുടെ അടുപ്പക്കാർ വീണ്ടും രംഗത്ത് വന്നത്.

ശാശ്വതീകാനന്ദയുടെ മരണം വീണ്ടും പുകഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് വെള്ളാപ്പള്ളിക്കുള്ള അടുത്ത അടിയായി ചങ്ങനാശ്ശേരിയിലുള്ള പെൺകുട്ടിയുടെ മരണം വീണ്ടും സുഭാഷ് വാസു ഉയർത്തിക്കൊണ്ട് വന്നത്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് സുഭാഷ് വാസു അണിയറയിൽ ഇരുന്നു നടത്തിക്കൊണ്ടിരിക്കുന്നത്. തുഷാറിനെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് സുഭാഷ് വാസു ലക്ഷ്യമിടുന്നതെന്നു സൂചനകളുണ്ട്. തുഷാറിനെ പ്രതിരോധത്തിലാക്കി അതുവഴി താത്ക്കാലത്തേക്ക് വെള്ളാപ്പള്ളിയെ നിശബ്ദനാക്കുകയാണ് സുഭാഷ് വാസുവിന്റെ ലക്ഷ്യമെന്നു സൂചനകളുണ്ട്.

തുഷാറിന്റെ വിശ്വസ്തനായ ഒരാളുടെ അടുപ്പക്കാരിയായിരുന്നു ഈ പെൺകുട്ടി എന്നാണ് ലഭിക്കുന്ന വിവരം. ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നിലുള്ള യഥാർത്ഥ കാരണം വെളിച്ചത്ത് വരണം എന്നാണ് സുഭാഷ് വാസു അടക്കമുള്ള വെള്ളാപ്പള്ളി വിരുദ്ധർ ആഗ്രഹിക്കുന്നത്. എന്തുകൊണ്ട് ഈ കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു എന്ന കാര്യമാണ് പരസ്യമാക്കാൻ സുഭാഷ് വാസു പക്ഷം ആഗ്രഹിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ വരും എന്നു തന്നെയാണ് ഇവർ നൽകുന്ന സൂചന. ഒരു കാലത്ത് വിശ്വസ്തനായ സുഭാഷ് വാസുവിന്റെ നീക്കങ്ങളെക്കുറിച്ച് വെള്ളാപ്പള്ളി പക്ഷത്തും ആശങ്കകളുണ്ട്. എന്തൊക്കെ കാര്യങ്ങളിലാണ് സുഭാഷ് വാസു ഊന്നുക എന്ന കാര്യം വെള്ളാപ്പള്ളിക്കും അടുപ്പക്കാർക്കും അറിയുകയുമില്ല. എസ്എൻട്രസ്റ്റുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കോടിയുടെ അഴിമതികളാണ് വെള്ളാപ്പള്ളി കുടുംബത്തിന്നെതിരെ ആരോപിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP