Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൺട്രോൾ റൂമിൽ നിന്നും അയച്ചു കൊടുത്ത രഹസ്യ സ്വഭാവമുള്ള രേഖ പുറത്തേക്ക് ഷെയറായത് മായയുടെ ഫോണിൽ നിന്ന്; ഗൗരവം അറിയാതെ മകനാണ് തെറ്റ് ചെയ്തതെന്ന് അമ്മയുടെ മൊഴി; പത്തനംതിട്ടയിൽ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ പേരു വിവരം ചോർന്ന സംഭവത്തിലെ പ്രതി മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരി; കേസെടുത്തത് ജാമ്യം കിട്ടാവുന്ന വകുപ്പുകളിൽ; കണ്ണൂരിലെ ആശംസയിൽ ജയരാജനെതിരെ അന്വേഷണവുമില്ല; കോവിഡ് ചോർച്ചയിൽ നടപടി തുടങ്ങുമ്പോൾ

കൺട്രോൾ റൂമിൽ നിന്നും അയച്ചു കൊടുത്ത രഹസ്യ സ്വഭാവമുള്ള രേഖ പുറത്തേക്ക് ഷെയറായത് മായയുടെ ഫോണിൽ നിന്ന്; ഗൗരവം അറിയാതെ മകനാണ് തെറ്റ് ചെയ്തതെന്ന് അമ്മയുടെ മൊഴി; പത്തനംതിട്ടയിൽ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ പേരു വിവരം ചോർന്ന സംഭവത്തിലെ പ്രതി മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരി; കേസെടുത്തത് ജാമ്യം കിട്ടാവുന്ന വകുപ്പുകളിൽ; കണ്ണൂരിലെ ആശംസയിൽ ജയരാജനെതിരെ അന്വേഷണവുമില്ല; കോവിഡ് ചോർച്ചയിൽ നടപടി തുടങ്ങുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിൽ നിരീക്ഷണത്തിലിരിക്കുന്ന രോഗികളുടെ വിവരം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരിയെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പുല്ലാട് കുറവൻകുഴി അശ്വതി ഭവനിൽ എസ് മായയ്ക്ക് എതിരേയാണ് ഇന്നലെ പത്തനംതിട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. ജില്ലാ കലക്ടർ പിബി നൂഹ് എസ്‌പിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

മാർച്ച് 25 ന് വൈകിട്ട് മായയുടെ വാട്സാപ്പിൽ നിന്നാണ് രേഖകൾ മറ്റു ഗ്രൂപ്പുകളിലേക്കും വ്യക്തികളിലേക്കും പോയതെന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി കലക്ടർക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്. സർക്കാരിന്റെ കൊറോണ കൺട്രോൾ റൂമിൽ നിന്നും അയച്ചു കൊടുത്ത രഹസ്യ സ്വഭാവമുള്ള രേഖ മായ അംഗമായ പഴ്സണൽ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഇത് പരസ്യപ്പെടുത്തിയതിലൂടെ പൊതുജനങ്ങൾക്ക് ഭീതിയും നിരീക്ഷണത്തിലുള്ളവർക്ക് മാനസിക വ്യഥയും ഉണ്ടാക്കി എന്നതാണ് കുറ്റം. ഐപിസി 166, ഐടി ആക്ട് 72 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം, അമ്മയുടെ ഫോണിൽ നിന്ന് മകൻ കൂട്ടുകാരുടെ ഗ്രൂപ്പിലേക്ക് ഈ വിവരം ഷെയർ ചെയ്യുകയായിരുന്നുവെന്നാണ് മായ പൊലീസിന് നൽകിയിരിക്കുന്ന മൊഴി എന്നാണ് അറിയുന്നത്. കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ കൊറോണ ബാധിതർക്കെല്ലാം ആശംസാ സന്ദേശം അയച്ചതും വിവാദമായിരുന്നു. ഈ രേഖകൾ ജയരാജൻ ചോർത്തിയതെന്നാണ് ആരോപണം.

കണ്ണൂരിലെ ഈ വിഷയത്തിൽ രോഗിയായ പ്രവാസി തന്നെ ആരോഗ്യ വകുപ്പിന് പരാതി കൊടുത്തു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് പത്തനംതിട്ടയിലെ ചോർച്ചയുടെ വഴി പൊലീസ് കണ്ടെത്തുന്നത്. കളക്ടറുടെ ഇടപെടലാണ് ഇതിന് കാരണം. ഇതോടെ ജയരാജനെതിരേയും കേസെടുക്കണമെന്നും അവിടേ രേഖകൾ ചോർന്ന് കിട്ടിയ വഴി അന്വേഷിക്കണമെന്നും ആവശ്യം ഉയരുകയാണ്. എന്നാൽ ഇതിനോട് സർക്കാരിന് മൗനമാണ്. പത്തനംതിട്ടയിൽ കർശന നടപടികൾ ഉണ്ടാവുകയും ചെയ്യും.

മൃഗസംരക്ഷണ വകുപ്പിന്റെ ഗ്രൂപ്പിലേക്ക് വന്ന രേഖ പിന്നീട് ഫീൽഡ് ജീവനക്കാർക്ക് അയച്ചു കൊടുത്തിരുന്നു. അതാണ് ചോർന്ന് പല ഗ്രൂപ്പുകളിലായി പ്രചരിച്ചത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് എതിരേ വകുപ്പുതല നടപടി ഉണ്ടായേക്കും. വിദേശ രാജ്യങ്ങളിൽ നിന്നും ജില്ലയിലെത്തിയവരുടെ വിശദവിവരങ്ങളടങ്ങിയ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക രേഖ ട്രാവലേഴ്സ് ഡീറ്റയിൽസ് എന്ന പേരിലാണ് പൊതുജനങ്ങളുൾപ്പെടുന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലൂടെ പുറത്തായത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം സൈബർസെൽ അന്വേഷണം നടത്തിയിരുന്നു.

ഈ രേഖ ജില്ലാ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൊറോണ കൺട്രോൾ റൂമിൽ നിന്നും ജില്ലയിലെ വെറ്റിനറി ഡോക്ടർമാരുടേയും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടേയും വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഔദ്യോഗികമായി അയച്ചു കൊടുത്തിരുന്നു. വിദേശത്തു നിന്ന് നാട്ടിലെത്തിയവരെ സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള ഈ രേഖ ഒരു ഉത്തരവാദിത്തപ്പെട്ട ഓഫീസറുടെ ഫോണിൽ നിന്നുമാണ് പൊതുജനങ്ങളുടെ വാട്സാപ്പ് അക്കൗണ്ടിൽ എത്തിയത്. അവിടെ നിന്നും വിവിധ സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ സൈബർസെൽ കണ്ടെത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഔദ്യോഗികസ്വഭാവമുള്ളതിനാൽ രേഖ ആരും ഫോർവേഡ് ചെയ്യരുതെന്നും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഔദ്യോഗികരേഖ ചോർന്നതിന്റെ ഉറവിടം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP