Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോ കൊറോണ... ചൈനാ വൈറസ് ഗോ ബാക്ക്! സാമൂഹ്യ അകലമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പുല്ലുവില കൊടുത്തത് പരിവാർക്കൂട്ടം തന്നെ; ജയ്പൂരിൽ പന്തം കൊളുത്തി പ്രകടനമുണ്ടാക്കിയത് തീപിടിത്തം; തെലുങ്കാനയിൽ അണികളുമായി തെരുവിൽ ഇറങ്ങിയത് ബിജെപി എംഎൽഎ; ഡൽഹയിലും പന്തംകൊളുത്തി പ്രകടനവും പടക്കം പൊട്ടിക്കലും; ഐക്യ ദീപം തെരുവിലേക്ക് എത്തിയതും രാജ്യം ചർച്ച ചെയ്യുമ്പോൾ

ഗോ കൊറോണ... ചൈനാ വൈറസ് ഗോ ബാക്ക്! സാമൂഹ്യ അകലമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പുല്ലുവില കൊടുത്തത് പരിവാർക്കൂട്ടം തന്നെ; ജയ്പൂരിൽ പന്തം കൊളുത്തി പ്രകടനമുണ്ടാക്കിയത് തീപിടിത്തം; തെലുങ്കാനയിൽ അണികളുമായി തെരുവിൽ ഇറങ്ങിയത് ബിജെപി എംഎൽഎ; ഡൽഹയിലും പന്തംകൊളുത്തി പ്രകടനവും പടക്കം പൊട്ടിക്കലും; ഐക്യ ദീപം തെരുവിലേക്ക് എത്തിയതും രാജ്യം ചർച്ച ചെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊവിഡ് 19 വ്യാപനത്തിനെതിരെ രാജ്യം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജനങ്ങളെല്ലാവരും ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യം ഏറ്റെടുത്തു. എന്നാൽ എന്താണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് കേൾക്കാതെ തെരുവിൽ ഇറങ്ങിയവരും ഉണ്ട്. ഇവർ പന്തംകൊളുത്തി പ്രകടനം നടത്തുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്.

മോദിയുടെ ആഹ്വാനത്തെ ഏറ്റെടുത്ത് പടക്കങ്ങളും മറ്റ് വസ്തുക്കളും പൊട്ടിക്കുകയും കത്തിക്കുകയും ചെയ്തതോടെ ബിൽഡിംഗിന് തീപ്പിടിച്ചു. മാധ്യമപ്രവർത്തകനായ മാഹിം പ്രതാപ് സിങാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തീകെടുത്തിയെന്നും ആർക്കും അപകടം സംഭവിച്ചില്ലെന്നും വൈശാലി നഗർ അധികൃതർ അറിയിച്ചതായി മാഹിം പ്രതാപ് സിങ് പറഞ്ഞു. തെലുങ്കാനയിലും പന്തവുമായി നേതാക്കളും അണികളുമെത്തി. തലങ്കാനയിലെ ബിജെപി എംഎൽഎ രാജാ സിങ് മോദിയുടെ ആഹ്വാനം ഏറ്റെടുത്തത് അണികളേയും കൂട്ടി പന്തം കത്തിച്ച് നിരത്തിലിറങ്ങിയാണ്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചാണ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. ചൈന വൈറസ് ഗോബാക്ക് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു അണികളെ ഒപ്പംകൂട്ടിയുള്ള രാജാ സിങിന്റെ പ്രതിഷേധം. തെലങ്കാനയിലെ ഗോഷ്മഹൽ മണ്ഡലത്തിലെ പ്രതിനിധിയാണ് ഇയാൾ. ഇരുപതോളം പേരും എംഎൽഎക്കൊപ്പം പ്രകടനത്തിൽ അണിനിരന്നു. വീടുകൾക്ക് മുന്നിൽ പാത്രങ്ങളും കൊട്ടിയും കൈയടിച്ചും ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകരെ അഭിവാദ്യം ചെയ്യണമെന്ന് നേരത്തെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോൾ യുപിയിലെ പിലിഭിത്തിൽ ഘോഷയാത്ര നടത്തിയത് വിവാദമായിരുന്നു.

വീടുകളിൽ നിന്ന് ദീപം തെളിയിക്കാൻ മാത്രമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതെങ്കിൽ പല ഉത്തരേന്ത്യൻ നഗരങ്ങളിൽ ആളുകൾ പടക്കം പൊട്ടിക്കുന്നതിന്റെയും കൂട്ടം ചേർന്ന് ദീപം കൊളുത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബോളിവുഡ് നടി സോം കപൂർ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി തുടങ്ങിയവരെല്ലാം ഡൽഹിയിൽ ജനങ്ങൾ തെരുവിലിറങ്ങി പടക്കം പൊട്ടിക്കുന്നതിന്റെയും പന്തം കൊളുത്തി റാലിയായി പോകുന്നതിന്റെയും ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

മുംബൈ, കൊൽക്കത്ത, ഗുഡ്ഗാവ്, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിലെല്ലാം ആളുകൾ ഇത്തരത്തിൽ കൂട്ടമായി പുറത്തിറങ്ങി പടക്കം പൊട്ടിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് ആളുകൾ കൂട്ടമായി തെരുവിലിറങ്ങി ദീപം തെളിയിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ രീതിയിൽ തന്നെ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു.

രാജ്യത്തെ പ്രമുഖരും അപ്രമുഖരുമായ കോടിക്കണക്കിന് ജനങ്ങൾ വീട്ടിലെ വൈദ്യുത വിളക്കുകൾ അണച്ച് ചെറുദീപങ്ങൾ തെളിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹർഷർധൻ, അമിത് ഷാ, രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എല്ലാം തന്നെ ഐക്യ ദീപം തെളിയിക്കലിൽ പങ്കാളികളായി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ പങ്കുചേർന്നു. കൃത്യം 9 മണിക്ക് തന്നെ ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകൾ അണച്ചു. അങ്ങനെ കേരളവും രാഷ്ട്രീയം മറന്ന് പ്രധാനമന്ത്രിക്കൊപ്പം ചേർന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP