Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിയാദിൽ നിന്നും കരിപ്പൂരിൽ എത്തിയ രണ്ട് പേർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ; ചുമയും അലർജിയും അനുഭവപ്പെട്ട പ്രവാസികളെ മഞ്ചേരി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി; ഗുരുതര ലക്ഷണങ്ങൾ ഇല്ലെന്നും മുൻകരുതലിന്റെ ഭാഗമായി മാറ്റിയതാണെന്നും ആരോഗ്യ പ്രവർത്തകർ; റിയാദിൽ റാപ്പിഡ് ടെസ്റ്റ് നടത്താത്തത് വീഴ്‌ച്ചയാകുമോ എന്നും ആശങ്ക; വിമാനത്തിൽ ഉണ്ടായിരുന്ന അർബുദ രോഗിയെയും പൂർണ്ണഗർഭിണിയെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി

റിയാദിൽ നിന്നും കരിപ്പൂരിൽ എത്തിയ രണ്ട് പേർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ; ചുമയും അലർജിയും അനുഭവപ്പെട്ട പ്രവാസികളെ മഞ്ചേരി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി; ഗുരുതര ലക്ഷണങ്ങൾ ഇല്ലെന്നും മുൻകരുതലിന്റെ ഭാഗമായി മാറ്റിയതാണെന്നും ആരോഗ്യ പ്രവർത്തകർ; റിയാദിൽ റാപ്പിഡ് ടെസ്റ്റ് നടത്താത്തത് വീഴ്‌ച്ചയാകുമോ എന്നും ആശങ്ക; വിമാനത്തിൽ ഉണ്ടായിരുന്ന അർബുദ രോഗിയെയും പൂർണ്ണഗർഭിണിയെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി

ജാസിം മൊയ്തീൻ

കോഴിക്കോട്: ഇന്നലെ രാത്രി 8 മണിക്ക് കരിപ്പൂരിലിറങ്ങിയ റായിദിൽ നിന്നുള്ള ആദ്യ വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരെ കൊവിഡ് ലക്ഷണളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ചുമയും അലർജിയും അുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിലെ ഐസൊലേഷനിലേക്ക് മാറ്റിയത്. എന്നാൽ ഇവർക്ക് ഗുരുതരമായ രോഗലക്ഷണങ്ങളില്ലെന്നും മുൻകരുതലിന്റെ ഭാഗമായി മാറ്റിയതാണെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റു രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇതിൽ ഒരാൾ കൊല്ലം സ്വദേശിയായ അർബുദ രോഗിയാണ്. റിയാദിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന ഇയാൾ തിരുവനന്തപുരം ആർസിസിയിലെ ചികിത്സക്കായിട്ടാണ് നാട്ടിലെത്തിയത്. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ കോഴിക്കോട് നിന്നും തിരുവനന്തപുരം വരെ യാത്രചെയ്യുന്നൊഴിവാക്കാൻ ചികിത്സ കോഴിക്കോട് തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പരിശോധനയക്ക് ശേഷം ഇയാളെ വിദഗ്ധ ചികിത്സക്ക് കോഴിക്കോട് മാവൂരിലുള്ള എംവിആർ കാൻസർ സെന്ററിലേക്ക് മാറ്റും.

ഇടി മുഹമ്മദ് ബഷീർ എംപി ഇടപെട്ട് എംവിആർ ആശുപത്രിയിൽ ഇയാൾക്ക് ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മറ്റൊരാൾ പൂർണ്ണ ഗർഭിണിയാണ്. ഇവരും കൊല്ലം സ്വദേശിയാണ്. റിയാദിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന ഇവർ പ്രസവത്തിനായി നാട്ടിലെത്തിയതാണ്. പൂർണ്ണഗർഭാവസ്ഥയിൽ കോഴിക്കോട് നിന്നും കൊല്ലം വരെയുള്ള യാത്ര ഒഴിവാക്കാനായിട്ടാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

റിയാദിൽ നിന്നും പ്രവാസികലെ നാട്ടിലെത്തിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വിമാനമാണ് ഇന്നലെ കരിപ്പൂരിലെത്തിയത്. 152 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.പ്രതീക്ഷിച്ചതിൽ നിന്നും അര മണിക്കൂർ നേരത്തെയാണ് വിമാനം കരിപ്പൂരിലെത്തിയത്. തൃശൂർ ഒഴികയുള്ള കേരളത്തിലെ 13 ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള 10 പേരും ഇന്നെത്തിയവരുടെ കൂട്ടത്തിലുണ്ട്. ആകെയുള്ള 153ാത്രക്കാരിൽ 84 പേരും ഗർഭിണികളാണ്. 22 കുട്ടികളും അടിയന്തിര ചികിത്സ ആവശ്യമുള്ള 5 പേരും ഇന്ന് കരിപ്പൂരിൽ വിമാനമിറങ്ങിയവരിൽപ്പെടുന്നു. എഴുപത് വയസ്സിന് മുകളിൽ പ്രായമുള്ള മൂന്ന് പേരും അമ്മമാരോടൊപ്പം തിരിച്ചെത്തിയ 15 കുട്ടികളും റിയാദിൽ നിന്നെത്തിയ സംഘത്തിലുണ്ട്.

മലപ്പുറം 48, പാലക്കാട് 10, കോഴിക്കോട് 23, വയനാട് നാല്, ആലപ്പുഴ മൂന്ന്, എറണാകുളം അഞ്ച്, ഇടുക്കി മൂന്ന്, കണ്ണൂർ 17, കാസർഗോഡ് രണ്ട്, കൊല്ലം ഒമ്പത്, കോട്ടയം ആറ്, പത്തനംതിട്ട ഏഴ്, തിരുവനന്തപുരം രണ്ട്, ഇതിന് പുറമെ തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് പേരും കർണാടക സ്വദേശികളായ എട്ട് പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൂടുതൽ പേരെ ഇന്ന് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റെയിനിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. ഇളവ് ലഭിക്കുന്ന വിഭാഗത്തിൽപെട്ട ആളുകളാണ് കൂടുതലുണ്ടായിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP