Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് രണ്ടാമത്; നമ്മുടെ രാജ്യത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത് 8,944 പേർ; രാജ്യത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത് 9,889 പേർക്ക്: രാജ്യത്ത് ഒരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനായിരത്തിലേക്ക് കടക്കുമ്പോൾ ആകെ ആശ്വാസം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലെ വർദ്ധന

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് രണ്ടാമത്; നമ്മുടെ രാജ്യത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത് 8,944 പേർ; രാജ്യത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത് 9,889 പേർക്ക്: രാജ്യത്ത് ഒരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനായിരത്തിലേക്ക് കടക്കുമ്പോൾ ആകെ ആശ്വാസം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലെ വർദ്ധന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മരണ നിരക്ക് പിടിവിട്ട് ഉയരുമെന്ന ആശങ്ക ശക്തമാക്കി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. അമേരിക്ക കഴിഞ്ഞാൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. അമേരിക്കയിൽ 16,939 രോഗികളും ഇന്ത്യയിൽ 8,944 രോഗികളുമാണ് ഗുരുതരാവസ്ഥിയിലുള്ളത്. നിലവിൽ മരണ കുതിപ്പിൽ ഒന്നാമത് നിൽക്കുന്ന ബ്രസീലിനെയും കടത്തി വെട്ടിയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഇന്ത്യയിൽ കുതിച്ചുയരുന്നത്. ദിവസവും ആയിരത്തിലധികം മരണം സംഭവിക്കുന്ന ബ്രസീലിൽ 8,318 പേർ ഗുരുതരാവസ്ഥയിലാണ്. എന്നാൽ ഇന്ത്യ ബ്രസീലിനെയും കടത്തി വെട്ടി ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ മുന്നിലെത്തുക ആയിരുന്നു.

അതേസമയം രാജ്യത്തെ കടുത്ത ആശങ്കയിലാക്കി ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം രാജ്യത്ത് 9,889 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 2,26,588 ആയി. 1,08,364 പേർ രോഗമുക്തരായതാണ് ഏക ആശ്വാസം. 1,11,850 പേരാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച 273 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് ഇന്ത്യയിൽ ആകെ മരിച്ചവരുടെ എണ്ണം 6,363 ആയി.

കോവിഡ് കണക്കിൽ ഇന്ത്യയുടെ കണ്ണു നീരായി മാറിയ മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 77,793 ആയി. ഇതിൽ 44,931 പേർ മുംബൈയിലാണ്. സംസ്ഥാനത്ത് ഇന്ന് മാത്രം 2933 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 123 പേർ മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതുവരെ 2710 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. മഹാരാഷ്ട്രയിൽ 500 ഡോക്ടർമാർക്കു കോവിഡ് ബാധിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. കോവിഡിനെത്തുടർന്ന് മരിച്ച പൊലീസുകാരുടെ എണ്ണം 30 ആയി. രോഗം ബാധിച്ച പൊലീസുകാരുടെ എണ്ണം 2500 കടന്നു. ചികിൽസയിലായിരുന്ന മഹാരാഷ്ട്ര മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ കോൺഗ്രസ് നേതാവ് അശോക് ചവാൻ ആശുപത്രി വിട്ടു.

മഹാരാഷ്ട്ര കഴിഞ്ഞാൽ തമിഴ്‌നാട്ടിലാണ് ഏറ്റവുമധികം കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1373 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 12 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 27,256 ആയി ഉയർന്നു. 12,132 പേരാണ് ചികിത്സയിലുള്ളത്. കർണാടകയിൽ 257 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 4320 പേർക്കാണ് കോവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചത്. 57 പേർ മരിച്ചു. 2651 പേരാണ് ചികിത്സയിലുള്ളത്.

ഡൽഹിയിൽ 25004 കോവിഡ് കേസുകളാണ് ഉള്ളത്. ചികിത്സയിലുള്ളത് 14447 പേർ. 9898 പേർ രോഗമുക്തരായപ്പോൾ 659 പേർ ഡൽഹിയിൽ മരിച്ചു. ഗുജറാത്തിൽ 18609 കാവിഡ് കേസുകളാണ് ഉള്ളത്. ചികിത്സയിലുള്ളത് 4787 പേർ. 12667 പേർ രോഗമുക്തരായപ്പോൾ 1155 പേർ ഗുജറാത്തിൽ മരണത്തിന് കീഴടങ്ങി.അതേസമയം വരുംദിവസങ്ങളിൽ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയ്ക്കുള്ള സാധ്യത സ്ഥിരീകരിച്ചു സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം. രോഗികളുടെ എണ്ണം വർധിക്കുകയാണ്. നിലവിലെ ആശുപത്രികൾക്കു പുറമേ, കൂടുതൽ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. സമീപദിവസങ്ങളിൽ തന്നെ താൽക്കാലിക സംവിധാനങ്ങളിലും രോഗികളെ പാർപ്പിക്കേണ്ടിവരുമെന്നു കേന്ദ്രം വ്യക്തമാക്കി.

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു ഡോ. ആരുഷി ജെയിൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സത്യവാങ്മൂലം. വാക്‌സിനോ ചികിത്സയോ ഇല്ലാത്ത രോഗത്തെ പ്രതിരോധിക്കാൻ ലോകത്തെങ്ങും പൊതുനടപടിക്രമം ഇല്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP