Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തെ ഞെട്ടിച്ച് കോവിഡ് മരണങ്ങൾ ഒരുലക്ഷം കവിഞ്ഞു; രോഗികൾ 17 ലക്ഷം; യുഎസിൽ ഒറ്റദിവസം കൊണ്ട് മാത്രം മരിച്ചത് 1219 പേർ; ബ്രിട്ടനിൽ 24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് 953 ജീവനുകൾ; ഇറ്റലിയിൽ ഇന്നും 570 മരണം കൂടി; ആകെ മരണം 18,849 ആയതാടെ കോവിഡ് മരണങ്ങളിൽ ഒന്നാമതും ഇറ്റലി തന്നെ; 523പേർ കൂടി മരിച്ച സ്‌പെയിനിൽ ആകെ മരണസംഖ്യ 15,970; യൂറോപ്പിനെയും അമേരിക്കയെയും നക്കിത്തുടച്ചുകൊണ്ട് കോവിഡ് മഹാമാരിയുടെ താണ്ഡവം തുടരുന്നു

ലോകത്തെ ഞെട്ടിച്ച് കോവിഡ് മരണങ്ങൾ ഒരുലക്ഷം കവിഞ്ഞു; രോഗികൾ 17 ലക്ഷം; യുഎസിൽ ഒറ്റദിവസം കൊണ്ട് മാത്രം മരിച്ചത് 1219 പേർ; ബ്രിട്ടനിൽ 24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് 953 ജീവനുകൾ; ഇറ്റലിയിൽ ഇന്നും 570 മരണം കൂടി; ആകെ മരണം 18,849 ആയതാടെ കോവിഡ് മരണങ്ങളിൽ ഒന്നാമതും ഇറ്റലി തന്നെ; 523പേർ കൂടി  മരിച്ച സ്‌പെയിനിൽ ആകെ മരണസംഖ്യ 15,970; യൂറോപ്പിനെയും അമേരിക്കയെയും നക്കിത്തുടച്ചുകൊണ്ട് കോവിഡ് മഹാമാരിയുടെ താണ്ഡവം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യയോർക്ക്: യൂറോപ്പിനെയും അമേരിക്കയെയും നക്കിത്തുടച്ചുകൊണ്ട് കോവിഡ് മഹാമാരിയുടെ താണ്ഡവം തുടരുന്നു. മരണം ഒരുലക്ഷം കഴിഞ്ഞുവെന്നത് ഞെട്ടലോടെയാണ് ലോകം കേട്ടത്. കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ മൂന്നരലക്ഷം പേർ രോഗമുക്തരായി എന്ന ആശ്വാസ വാർത്തലും ഇതോടൊപ്പം ഉണ്ട്. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം അരലക്ഷമാണ്. മുപ്പത് ദിവസത്തിനുള്ളിൽ 95000 പേരാണ് മരിച്ചത്. പകുതിയിലേറെ പേരും മരിച്ചത് നാലുരാജ്യങ്ങിളിലാണ്. ഇറ്റലിയിലും അമേരിക്കയിലും മാത്രമായി 35,000ത്തിലധികം പേർ മരിച്ചു. സ്‌പെയിനിലും ഫ്രാൻസിലും മരണം പതിനായിരം കടന്നു

ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100,195 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,638,083 ആണ്. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലും അമേരിക്കയിലുമാണ്. അമേരിക്കയിൽ ഇന്ന് മാത്രമായി 1219 പേർ മരിച്ചതായാണ് കണക്കുകൾ. രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് അമേരിക്കയാണ്. 475,659 പേർക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതിൽ പതിനായിരത്തിലധികം പേരുടെ നില ഗുരുതരമാണ്. ഇതുവരെ 26,050 പേർ രോഗമുക്തരായിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 17,910 ആയി സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 15,970 ആയി. ഇന്ന് മാത്രം 523പേർ പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 157,022 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാൻസിൽ ഇതുവരെ 12,210 പേരാണ് മരിച്ചത്. ബ്രിട്ടണിൽ 8,931 പേരും ഇറാനിൽ 4,232 പേരും മരിച്ചു. ഇറാൻ, ബെൽജിയം, നെയർലാൻഡസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും 
രോഗ ബാധിതരുടെ എണ്ണം വർധിക്കയാണ്.

റഷ്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണവും മരണ നിരക്കും അപ്രതീക്ഷിതമായി ഉയർന്നപ്പോൾ ജനങ്ങളെ വീട്ടിലിരുത്താൻ ചൂരലും എടുത്ത് പുട്ടിൻ തന്നെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചാൽ ഏഴ് വർഷവും വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ അഞ്ചു വർഷവും തടവുമാണ് റഷ്യയിൽ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. കർശന ശിക്ഷാ നടപടികളാണ് പുടിൻ നടപ്പിലാക്കിയിരിക്കുന്നത്.

ഇതുവരെ പത്ത് ലക്ഷം പേരിലാണ് റഷ്യയിൽ കൊറോണ ടെസ്റ്റ് നടത്തിയത്. ഇതിന് പിന്നാലെ ക്വാറന്റൈൻ നിയമം ലംഘിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ഉറപ്പാക്കാൻ നിയമം നിർമ്മിക്കുകയും ചെയ്തു. കോവിഡിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവിന് വിധിക്കുമെന്നും പുടിൻ വ്യക്തമാക്കി. റഷ്യയുടെ എപ്പിസെന്ററായി മോസ്‌കോ മാറുമെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. റഷ്യയിൽ കൊറോണ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും മോസ്‌കോയിലാണ്. ഇതോടെ ഇഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്.

അതിനിടെ ന്യൂസിലാൻഡിൽനിന്നുള വാർത്തകൾ ലോകത്തിന് ആശ്വാസം ആവുന്നുണ്ട്. ലോകം കീഴടങ്ങിയപ്പോഴും കൊറോണയെ ചെറുത്ത് തോൽപ്പിച്ച് ന്യൂസിലൻഡ് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. അതിവേഗ പരിശോധനകളുമായി കൊറോണയെ നിലം തൊടാൻ അനുവദിക്കാതെ മരണം ഒന്നിൽ നിർത്തിയും ആയിരം രോഗികളാവാതെ കാക്കുകയും ചെയ്താണ് ന്യൂസിലൻഡ് കൊറോണയെ തോൽപ്പിച്ച് ലോകത്തിന് മുന്നിൽ മാതൃകയായത്. രോഗം പടർന്ന് പിടിക്കുന്നതിന് മുമ്പേ രാജ്യ അതിർത്തികൾ അടക്കുകയും പിന്നാലെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനങ്ങളെ വീട്ടിലിരുത്തിയുമാണ് ന്യൂസിലൻഡ് ജനങ്ങളുടെ ജീവന് ഉറപ്പ് വരുത്തിയത്. ഇന്ന് പുതുതായി 29 കേസുകൾ മാത്രമാണ് ന്യൂസിലൻഡിൽ റിപ്പോർട്ട് ചെയ്തതെന്നും പ്രധാനമന്ത്രി ജസിന്ത ആർഡ്രൻ വ്യക്തമാക്കി. ഇതുവരെ ഒരു മരണവും 992 കൊറോണ രോഗികളും മാത്രമാണ് ന്യൂസിലൻഡിൽ ഉള്ളത്.

ഓസ്‌ട്രേലിയയും ന്യൂസിലൻഡും കോവിഡ് ബാധയ്ക്ക് പിന്നാലെ തന്നെ അതിർത്തി അടച്ചിരുന്നു. മാർച്ച് 20ന് അതിർത്തി അടച്ച രാജ്യങ്ങൾ കൊറോണയെ തുരത്താൻ ഉടനടി തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ആയിരുന്നു. ന്യൂസിലൻഡിൽ കൊറോണ റിപ്പോർട്ട് ചെയ്ത് ആറ് ആഴ്ച പിന്നിടുമ്പോൾ കൊറോണയെ ഒരു മൂലയ്ക്കിരുത്തിയ ന്യൂസിലൻഡിൽ ഒരു മരണം മാത്രമാണ് സംഭവിച്ചത്. കൊറോണ ബാധിതരുടെ എണ്ണവും ആയിരത്തിന് താഴെ നിർത്താനും രാജ്യത്തിന് കഴിഞ്ഞു. 992 കൊറോണ രോഗികൾ മാത്രമാണ് ന്യൂസിലൻഡിൽ ഉള്ളത്. ഇതോടെ അടുത്ത ഒരാഴ്‌ച്ചയ്ക്കുള്ളിൽ ലോക്ക് ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്താനാണ് സർക്കാർ ഒരുങ്ങുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വരും ദിവസങ്ങളിൽ കുറച്ച് ജനങ്ങളെ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കും. തൊഴിലുടമകൾ അവശ്യമായ സാമൂഹിക അകലം ഉറപ്പ് വരുത്തിയാൽ മാത്രം കുറച്ച് പേരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. തുടർച്ചയായി നാലം ദിവസമാണ് ന്യൂസിലൻഡിൽ കൊറോണ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കുറയുന്നത്. ഫെബ്രുവരി 26നാണ് ന്യൂസിലൻഡിൽ ആദ്യത്തെ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 19ന് അതിർത്തി അടച്ച രാജ്യം മാർച്ച് 26ന് ലോക്ക ഡൗൺ പ്രഖ്യാപിച്ചു.

ഓസ്‌ട്രേലിയയിലും കൊറോണയ്‌ക്കെതിരെ അതിശക്തമായ നടപടികളാണ് സർക്കാർ എടുക്കുന്നത്. ന്യൂസിലൻഡിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് നാലാഴ്ച പിന്നിടുമ്പോൾ പ്രധാനമന്ത്രി ജനങ്ങൾക്കാണ് നന്ദി പറഞ്ഞത്. നിയമം പാലിച്ച് വീട്ടിലിരുന്ന് ന്യൂസിലൻഡിലെ എല്ലാ ജനങ്ങളും കൊറോണയെ തുരത്താൻ സർക്കാരിനൊപ്പം നിൽക്കുക ആയിരുന്നു. ലോക്ക് ഡൗൺ നീട്ടണമോ അതിൽ ഇളവ് വരുത്തണമോ എ്‌ന് ഏപ്രിൽ 20ന് സർക്കാർ തീരുമാനം എടുക്കുമെന്നും ജസിന്ത ആർഡ്രൻ വ്യക്തമാക്കി. നാലാം ലെവൽ ജാഗ്രതാ നിർദ്ദേശമാണ് ഇപ്പോൾ ന്യൂസിലൻഡിൽ നിലനിൽക്കുന്നത്. മാർച്ച് 14ന് ശേഷം ന്യൂസിലൻഡിലേക്ക് എത്തിയവരെ എല്ലാം ഐസൊലേഷനിലേക്ക് മാറ്റി. ക്രൂയിസ് ഷിപ്പുകൾ എല്ലാം നിരോധിച്ചുമാണ് ന്യൂസിലൻഡ് കൊറോണയെ തുരത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP