Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒറ്റ ദിവസംകൊണ്ട് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 9,166; ലോക്ഡൗൺ സമയത്ത് ഉണ്ടായിരുന്നത് വെറും 600 രോഗികൾ; ആകെ മരണം 325; മഹാരാഷ്ട്രയിലും തമിഴനാട്ടിലും ഡൽഹിയിലും രോഗികളുടെ എണ്ണം പെരുകുന്നു; തമിഴകത്ത് രോഗികൾ ആയിരം കവിഞ്ഞത് ആശങ്കയുയർത്തുന്നു; ഡൽഹിയിൽ പുതിയ അഞ്ച് ഹോട്ട് സ്പോട്ടുകൾ കൂടി; കേരളത്തിലും മഹാരാഷ്ട്രയിലും ഒഴികെ രോഗം ഭേദമാവുന്നവരുടെ നിരക്ക് കുറയുന്നു; ഇന്ത്യയിൽ കോവിഡ് രോഗികൾ പതിനായിരത്തിലേക്കോ?

ഒറ്റ ദിവസംകൊണ്ട് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 9,166; ലോക്ഡൗൺ സമയത്ത് ഉണ്ടായിരുന്നത് വെറും 600 രോഗികൾ; ആകെ മരണം 325; മഹാരാഷ്ട്രയിലും തമിഴനാട്ടിലും ഡൽഹിയിലും രോഗികളുടെ എണ്ണം പെരുകുന്നു; തമിഴകത്ത് രോഗികൾ ആയിരം കവിഞ്ഞത് ആശങ്കയുയർത്തുന്നു; ഡൽഹിയിൽ പുതിയ അഞ്ച് ഹോട്ട് സ്പോട്ടുകൾ കൂടി; കേരളത്തിലും മഹാരാഷ്ട്രയിലും ഒഴികെ രോഗം ഭേദമാവുന്നവരുടെ നിരക്ക് കുറയുന്നു; ഇന്ത്യയിൽ കോവിഡ് രോഗികൾ പതിനായിരത്തിലേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിൽ കോവിഡ് സംബന്ധിച്ച് തുടർച്ചയായ ആശ്വാസ വാർത്തകൾ വരുമ്പോളും ദേശീയതലത്തിൽ അങ്ങേയറ്റം ആശങ്ക ഉയർത്തുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഞായറാഴ്ച രാത്രി വൈകിയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9166 ആയി ഉയർന്നിരിക്കയാണ്. ലോക്ക് ഡൗൺ വെറും 600ഓളം രോഗികളുണ്ടായിരുന്ന സ്ഥാനത്താണ് ഈ വർധനയെന്നത് നടുക്കുന്നതാണ്. ഇന്ന് ഒറ്റ ദിവസംകൊണ്ട് 720 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കുറിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 37 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 325ആയി.

തമിഴ്‌നാട്, ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവടങ്ങലിലെല്ലാം ഇപ്പോഴും ആശങ്കാജനമായ സ്ഥിതിയാണ് തുടരുന്നത്. തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്ന് പുതുതായി 106 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 90 പേർക്കും ഒരേ ഉറവിടത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. സംസ്ഥാനത്തെ ആകെ രോഗികളിൽ 971 കേസും ഒരേ ഉറവിടത്തിൽ നിന്നാണെന്നും ബീല രാജേഷ് പറഞ്ഞു. തമിഴ്‌നാട്ടിൽ ഇതുവരെ 11 പേർ കൊവിഡ് ബാധിച്ചു മരിച്ചു.ഡൽഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം 1154 ആയി. .ഇന്ന് 96 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 796 ആയി. മധ്യപ്രദേശിൽ 562, ഗുജറാത്തിൽ 516, തെലങ്കാനയിൽ 503 എന്നിങ്ങനെയാണ് കൊവിഡ് രോഗികളുടെ എണ്ണം. പശ്ചിമ ബംഗാളിൽ ഇന്ന് കൊവിഡ് ബാധിച്ച രണ്ട് പേർ മരിച്ചു ഇതോടെ മരണം ഏഴായി. ഇന്ന് അഞ്ച് പേർ കൂടി മരിച്ചതോടെ ഡൽഹിയിലെ മരണസംഖ്യ 24 ആയി.

മഹാരാഷ്ട്രയിൽ ഇന്ന് 134 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 1895 ആയി. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയതും.
208 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. കൂടുതൽ പേർ രോഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. ഇതുവരെ 179 പേർ ഇവിടെ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി. അതേസമയം ആയിരത്തിലേറെ കൊവിഡ് രോഗികളുള്ള ഡൽഹിയിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് ആശങ്ക ജനിപ്പിക്കുന്നു. ഇവിടെ ഇതുവരെ 24 പേർക്ക് മാത്രമാണ് രോഗം ഭേദമായത്.

ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ പത്ത് പുതിയ കൊറോണ വൈറസ് ഹോട്ട് സ്‌പോട്ടുകൾ ഉണ്ടായിട്ടുണ്ട്.. ഇതോടെ ഡൽഹിയിലെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 43 ആയി ഉയർന്നു. വെള്ളിയാഴ്ച ഇത് 25 മാത്രമായിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡനാണ് അണുബാധ രഹിതമായ ആദ്യ ഹോട്ട് സ്‌പോട്ടെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇവിടെ പത്ത് ദിവസത്തിനുള്ളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രദേശം സീൽ ചെയ്തിരിക്കുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്ത് ആറ് ദിവസം കൂടുമ്പോൾ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി. കൊവിഡ് പരിശോധനയ്ക്ക് രാജ്യത്ത് നിലവിൽ 219 പരിശോധാനാ കേന്ദ്രങ്ങൾ സജ്ജമാണ്. ദിവസേന 15,000 സാംപിളുകൾ പരിശോധിക്കുന്നുണ്ടെന്നും അഗർവാൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP