Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധിച്ച് നാടുചുറ്റിയടിച്ച കാസർകോട് സ്വദേശിയുടെ പാസ്‌പോർട്ട് കസ്റ്റംസ് പിടിച്ചുവെച്ചു; കാസർകോട്ടെ കൊറോണ ബാധിതന്റെ യാത്രയിൽ അടിമുടി ദുരൂഹത; സ്വർണ്ണക്കടത്ത്, ഹവാല ബന്ധമെന്ന സംശയം ശക്തം; വിമാനത്താവളത്തിൽ എത്തിയ ഇയാളുടെ ബാഗിൽ കുറച്ച് സ്വർണവും ഉണ്ടായിരുന്നു; നികുതിയടക്കാൻ ആവശ്യപ്പെട്ടപ്പോൾ പണമില്ലാതെ പുറത്തുപോയ ആൾ തിരിച്ചുവന്നുവെങ്കിലും പാസ്‌പോർട്ട് അധികൃതർ വിട്ടു നൽകിയില്ല; ഭാഗിക റൂട്ട് മാപ്പ് പുറത്തിറക്കിയ അധികൃതർക്ക് വെല്ലുവിളി രോഗിയുടെ നിസ്സഹകരണം

കോവിഡ് ബാധിച്ച് നാടുചുറ്റിയടിച്ച കാസർകോട് സ്വദേശിയുടെ പാസ്‌പോർട്ട് കസ്റ്റംസ് പിടിച്ചുവെച്ചു; കാസർകോട്ടെ കൊറോണ ബാധിതന്റെ യാത്രയിൽ അടിമുടി ദുരൂഹത; സ്വർണ്ണക്കടത്ത്, ഹവാല ബന്ധമെന്ന സംശയം ശക്തം; വിമാനത്താവളത്തിൽ എത്തിയ ഇയാളുടെ ബാഗിൽ കുറച്ച് സ്വർണവും ഉണ്ടായിരുന്നു; നികുതിയടക്കാൻ ആവശ്യപ്പെട്ടപ്പോൾ പണമില്ലാതെ പുറത്തുപോയ ആൾ തിരിച്ചുവന്നുവെങ്കിലും പാസ്‌പോർട്ട് അധികൃതർ വിട്ടു നൽകിയില്ല; ഭാഗിക റൂട്ട് മാപ്പ് പുറത്തിറക്കിയ അധികൃതർക്ക് വെല്ലുവിളി രോഗിയുടെ നിസ്സഹകരണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോവിഡ് രോഗം ബാധിച്ച് നാടുചുറ്റി രോഗവാഹകനായി നടന്ന കാസർകോട് കുഡ്‌ലു സ്വദേശിയുടെ പാസ്‌പോർട്ട് കസ്റ്റംസ് പിടിച്ചുവെച്ചു. ഇയാളെ ചുറ്റിപ്പറ്റി അടിമുടി ദുരൂഹതകളാണ് നിറയുന്നത്. വിദേശത്ത് നിന്നും ചെറുകിട സാധനങ്ങൾ സ്ഥിരമായി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്ന ആളാണ് ഇയാളെന്നും ഡ്യൂട്ടി അടയ്ക്കാത്തതിന്റെ പേരിൽ പാസ്‌പോർട്ട് പിടിച്ചു വെച്ചു എന്നുമണ് ഇയാളെ കുറിച്ച് കസ്റ്റംസ് നൽകുന്ന വിവരം.

വിദേശ സിഗരറ്റുകൾ,സൗന്ദര്യ വർധക വസ്തുക്കൾ, തുടങ്ങിയവയെത്തിച്ച് നികുതിവെട്ടിച്ച് നാട്ടിൽ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ പ്രധാന ജോലിയെന്നാണ് നിലവിൽ കസ്റ്റംസിന് ലഭിച്ച വിവരം. അതുകൊണ്ടു തന്നെ കുറച്ച് കാലമായി ഇയാൾ നിരീക്ഷണത്തിലുമായിരുന്നു. എന്നാൽ കഴിഞ്ഞ പതിനൊന്നാം തീയതി രാവിലെ പത്ത് മണിക്ക് വിമാനത്താവളത്തിൽ എത്തിയ ഇയാളുടെ ബാഗിൽ കുറച്ച് സ്വർണവുമുണ്ടായിരുന്നു. ഇതിന് നികുതിയടക്കാൻ ആവശ്യപ്പെട്ടപ്പോൾ പണമില്ലാതെ പുറത്ത് പോയ ഇയാൾ തിരിച്ചുവന്നുവെങ്കിലും പാസ്‌പോർട്ട് അധികൃതർ നൽകിയില്ലെന്നാണ് ലഭിക്കുന്ന വവിരം. സ്വർണ്ണക്കടത്തിലെയും ഹവാലയിലെയും കണ്ണിയാണ് ഇയാളെന്ന സൂചന ശക്തമാണ്.

പതിനൊന്നാം തീയതി കരിപ്പൂരിലെത്തിയ ഇയാൾ കോഴിക്കോട്ടെ ഹോട്ടലുകളിലും വിവിധ ജൂവലറിയടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചിരുന്നു. തനിക്ക് ചുമയുണ്ടെന്ന് അധികൃതരോട് പറഞ്ഞിരുന്നുവെന്നും വീട്ടിലിരിക്കാൻ നിർദ്ദേശിച്ചിരുന്നതായും ഇയാൾ സമ്മതിക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ ഭരണകൂടം ഇയാളുടെ റൂട്ട് മാപ്പും പുറത്ത് വിട്ടുണ്ട്. യാത്രയുടെ പൂർണമായ വിവരങ്ങൾ നൽകാൻ രോഗി തയ്യാറാകാത്തമൂലമാണ് ഭാഗിക റൂട്ട്മാപ്പ് പുറത്തുവിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഇയാൾ നടത്തിയ മംഗലാപുരം യാത്രയുടെ വിവരങ്ങൾ റൂട്ട് മാപ്പ് തയ്യാറാക്കിയവരോട് വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ഈ വിവരങ്ങൾ ഉൾപ്പെടുത്താതെയുള്ള റൂട്ട്മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. വിവാഹ ചടങ്ങുകളിലും ഗൃഹപ്രവേശ ചടങ്ങിലും ജുമാ നമസ്‌കാരത്തിലും രോഗബാധിതൻ പങ്കെടുത്തു. രോഗി സഹകരിക്കാത്തതിനാൽ ഈ റൂട്ട് മാപ്പ് പൂർണമല്ലെന്ന് കലക്ടർ അറിയിച്ചു. രോഗി വിവരങ്ങൾ കൈമാറുന്നില്ലെന്ന് കാസർകോട് കലക്ടർ രാവിലെ പറയുകയുണ്ടായി. തെറ്റായ വിവരങ്ങളാണ് രോഗി നൽകുന്നത്. റൂട്ട് മാപ്പ് തയ്യാറാക്കാൻ ഇതുമൂലം കഴിയുന്നില്ല. രോഗി വിവരം തരാത്തത് കാസർകോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുന്നു. രോഗി പലതും മറച്ചുവെക്കുന്നുവെന്നും കലക്ടർ പറഞ്ഞു.

അതേസമയം കോവിഡ് സ്ഥിരീകരിച്ച കുഡ്‌ലു സ്വദേശിയായ 47 കാരനെതിരേയും അയാൾക്കൊപ്പം കറങ്ങിയ സുഹൃത്തിനെതിരേയും പൊലീസ് കേസെടുക്കുകയുണ്ടായി. കരുതിക്കൂട്ടി നിയന്ത്രണങ്ങൾ ലംഘിച്ച് രോഗം പടർത്താൻ ശ്രമിച്ചതിനാണ് കേസ്. ഇയാളിൽ നിന്നാണ് അഞ്ച് പേർക്ക് കോവിഡ് പടർന്നത് എന്നാണ് വിലയിരുത്തൽ. കരിപ്പൂർ, കോഴിക്കോട്. കണ്ണൂർ എന്നിവിടങ്ങളിലെ സ്വർണ്ണക്കടകളിലും ഇയാൾ പോയിരുന്നു. നാട്ടിലെത്തിയ ഉടൻ ഇയാൾ മംഗളൂരുവിലെത്തി രക്തപരിശോധന നടത്തിയതായി അവിടെ നിന്ന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇയാൾ ഇക്കാര്യം ഇവിടെയുള്ള ആശുപത്രികളിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. തുടർന്ന് വിവാഹച്ചടങ്ങിലും കുഞ്ഞിന്റെ തൊട്ടിൽതൂക്കലിലും ഫുട്‌ബോൾ മാച്ചിലുമടക്കം സജീവമായി പങ്കെടുക്കുകയും ചെയ്തു.

വിവാഹച്ചടങ്ങിൽ വച്ച് എൻ.എ. നെല്ലിക്കുന്ന് എംഎൽഎയുമായും വീടിനടുത്തുവച്ച് എം.സി. കമറുദ്ദീൻ എംഎൽഎയുമായും അടുത്ത സമ്പർക്കം പുലർത്തുകയും സെൽഫിയെടുക്കുകയും ചെയ്തിരുന്നു. കോവിഡ് 19 നിയന്ത്രണം ലംഘിച്ചു വ്യാപകമായി സമ്പർക്കത്തിലേർപ്പെട്ട ഏരിയാൽ കുഡ്‌ലു സ്വദേശി അബ്ദുൽ ഖാദറി(48)നെതിരെ കാസർകോട് പൊലീസ് കേസ് എടുത്തു. കോഴിക്കോട് മുതൽ കാസർകോടു വരെ നാടു മുഴുവൻ കറങ്ങിയ അബ്ദുൽ ഖാദർ, ഇപ്പോൾ ഐസലേഷൻ വാർഡിൽ രോഗം സ്ഥിരീകരിച്ച ആളിന്റെ സുഹൃത്താണ്. ഇയാൾ രോഗിക്കൊപ്പവും പല സ്ഥലത്തും കറങ്ങിയിട്ടുണ്ട്. നിയന്ത്രണം ലംഘിച്ച് സമ്പർക്കത്തിലേർപ്പെടുന്നതായുള്ള നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇയാളോട് അധികൃതർ വീട്ടിൽ നിരീക്ഷണത്തിൽ പോകാൻ പറഞ്ഞിരുന്നു.

ഈ രണ്ട് പേരും വലിയ തോതിൽ ചുറ്റയ സാഹചര്യത്തിൽ കാസർകോട്ട് നിരീക്ഷണം ശക്തമാണ്. കാസർകോട് സർക്കാർ നിർദ്ദേശം അവഗണിച്ച് രാവിലെ തുറന്ന കടകളും ഹോട്ടലുകളും പൊലീസ് അടപ്പിച്ചു. കലക്ടർ നേരിട്ടെത്തിയാണ് കടകൾ അടപ്പിക്കുന്നത്. തുറന്ന വച്ച ഏതാനും കടകളും ഹോട്ടലുകളും ഉണ്ട്. നഗരം പൊതുവെ വിജനമാണ്. ജില്ലയിലെ ഭൂരിഭാഗം മുസ്ലിം പള്ളികളും അടച്ചു. സർക്കാർ ഓഫിസുകൾ ഒരാഴ്ചത്തേക്കും ആരാധാനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചത്തേക്കും അടച്ചിടും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമേ തുറക്കാവൂ. ഇന്നു മുതൽ രണ്ടാഴ്ചത്തേക്ക് കാസർകോട് ജില്ലയിലെ എല്ലാ ബാർബർഷോപ്പുകളും അടച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP