Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊല്ലത്ത് ഐസൊലേഷനിൽ ഉള്ള ഒരാൾ കൂടി കോവിഡ് പോസിറ്റീവ്; 21 കാരൻ നേരത്തെ പോസിറ്റീവായ നിലമേൽ സ്വദേശിയുടെ മകൻ; വിശദമായ റൂട്ട് മാപ്പ് പുറത്തുവിട്ടു; ജില്ലയിൽ പരിചരണത്തിലുള്ള രോഗികളിൽ ഏഴുപേരുടെയും നില തൃപ്തികരം; സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടർ

കൊല്ലത്ത് ഐസൊലേഷനിൽ ഉള്ള ഒരാൾ കൂടി കോവിഡ് പോസിറ്റീവ്; 21 കാരൻ നേരത്തെ പോസിറ്റീവായ നിലമേൽ സ്വദേശിയുടെ മകൻ; വിശദമായ റൂട്ട് മാപ്പ് പുറത്തുവിട്ടു; ജില്ലയിൽ പരിചരണത്തിലുള്ള രോഗികളിൽ ഏഴുപേരുടെയും നില തൃപ്തികരം; സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടർ

വിനോദ്.വി.നായർ

കൊല്ലം: ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഒരാൾ കൂടിപോസിറ്റീവായി. നിലമേൽ കൈതോട് സ്വദേശിയായ 21 വയസുകാരനായ ഇദ്ദേഹം നേരത്തെ പോസിറ്റീവായ നിലമേൽ സ്വദേശിയുടെ മകനാണ്. അധികൃതരുമായിപങ്കുവച്ച വിവരമനുസരിച്ച് വീട്ടിലെത്തിയ മാർച്ച് 23 ന് ശേഷം ഇയാൾ അധികംയാത്ര ചെയ്തിട്ടില്ല. 24 വൈകിട്ട് 6.30 മുതൽ 6.45 വരെ തൊട്ടടുത്തുള്ള കൈതോട്‌നൂറുൽ ഹുദാ മസ്ജിദിൽ നിസ്‌ക്കാരത്തിന് പോയി. അവിടെ അഞ്ചോളംപേരുണ്ടായിരുന്നു. മാർച്ച് 25 മുതൽ കർശനമായ ഗൃഹനിരീക്ഷണത്തിലാണ്. ഏപ്രിൽ ഏഴിന് രോഗലക്ഷണങ്ങൾ പ്രകടമായപ്പോൾത്തന്നെ സാമ്പിൾ ശേഖരിച്ചു. ഇന്ന് (ഏപ്രിൽ 9) ലഭിച്ച റിപ്പോർട്ട് പ്രകാരം പോസിറ്റീവായതോടെ വിദഗ്ധപരിചരണത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുമായി ഇടപെട്ട പ്രൈമറി, സെക്കന്ററി കോണ്ടാക്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ പോസിറ്റീവായി പരിചരണത്തിലുള്ള ഏഴുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും കമ്യൂണിറ്റി വ്യാപനം ഉണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടർ ബി അബ്ദുൽ നാസർഅറിയിച്ചു.

ജില്ലയിൽ ഏപ്രിൽ 9 വരെ 7,925 പേരാണ് ഗൃഹനിരീക്ഷണത്തിൽ ഉള്ളത്. ഇന്നലെ പുതുതായി ഗൃഹനിരീക്ഷണത്തിൽ 187 പേർ പ്രവേശിച്ചു. എന്നാൽആശുപത്രിയിൽ പുതിയതായി വന്ന നാലു പേർ ഉൾപ്പെടെ 11 പേർ മാത്രമേനിരീക്ഷണത്തിൽ ഉള്ളൂ.

വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,041 സാമ്പിളുകളിൽ 13 എണ്ണത്തിന്റെ ഫലംകൂടി വരാനുണ്ട്. ഇന്നലെ റിപ്പോർട്ട് ചെയ്ത ഒരു കേസ് ഉൾപ്പെടെ നിലവിൽജില്ലയിൽ പോസിറ്റീവായി ഏഴു കേസുകൾ മാത്രമാണുള്ളത്. രണ്ടുപേർ രോഗംഭേദമായി ആശുപത്രി വിട്ടു. ഫലം വന്നതിൽ 1018 എണ്ണം നെഗറ്റീവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP