ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീ വഴി 20,000 രൂപ വരെ വായ്പ നൽകുന്ന പദ്ധതിയിൽ പണം ലഭിക്കുന്നത് ഇഷ്ടക്കാർക്ക് മാത്രമെന്ന് ആരോപണം; ചില കുടുംബശ്രീകൾക്ക് വായ്പ ലഭിക്കാൻ അർഹതയില്ലാത്തത് പകപോക്കലെന്നും പ്രചാരണം; നിലവിൽ ലോൺ എടുത്തിട്ടുള്ള അയൽക്കൂട്ടങ്ങൾക്ക് പുതിയ വായ്പ ലഭിക്കുമോ എന്ന സംശയവും; മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി അർഹരായവരുടെ കൈകളിൽ ഒരുപൈസ കുറയാതെ എത്തുമെന്ന് കുടുംബശ്രീ മിഷനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ പെട്ട കുടുംബശ്രീ വായ്പാ പദ്ധതിയിൽ എല്ലാ കുടുംബശ്രീകൾക്കും ഗുണഫലം കിട്ടുന്നില്ലെന്ന് പരാതി. മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയെന്ന് പേരിട്ട വായ്പാ പദ്ധതി വഴി 2000 കോടി രൂപയാണ് ജനങ്ങളിലേക്ക് എത്തുന്നത്. കൊവിഡ് ബാധയുടെ സാഹചര്യത്തിൽ അയൽക്കൂട്ട അംഗത്തിനോ കുടുംബത്തിനോ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രയാസവും അവരുടെ സാമ്പത്തിക സ്ഥിതിയും വിലയിരുത്തി 5000 മുതൽ 20,000 രൂപവരെ വായ്പ ലഭ്യമാക്കാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളുടെ ആവശ്യകതക്ക് അനുസരിച്ചാണ് 20,000 രൂപ വരെ വായ്പയായി നൽകുന്നത്. അയൽക്കൂട്ടങ്ങൾ ഒരുതവണയെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കിൽ അതേ ബാങ്കുകളും ഇതുവരെ വായ്പ എടുത്തിട്ടില്ലെങ്കിൽ അവർക്ക് സേവിങ്സ് അക്കൗണ്ട് ഉള്ള ബാങ്കുകളും മുഖേനയാണ് വായ്പ അനുവദിക്കേണ്ടത്. സാധാരണയായി ഒരു വായ്പ നിലവിലുണ്ടെങ്കിൽ അയൽക്കൂട്ടങ്ങൾക്ക് ബാങ്കുകൾ മറ്റൊരു വായ്പ നൽകാറില്ല. നിലവിലുള്ള വായ്പ മുഴുവൻ തിരിച്ചടച്ചാൽ മാത്രമേ പുതിയ വായ്പ നൽകാറുള്ളൂ. എന്നാൽ, സഹായ ഹസ്തം വായ്പാ പദ്ധതിക്ക് ഈ നിയമം ബാധകമല്ല. നിലവിൽ വായ്പ എടുത്തിട്ടുള്ള യൂണിറ്റുകൾക്കും ലോൺ കിട്ടും.
അതേസമയം, സഹായ ഹസ്തം വായ്പാ പദ്ധതി അട്ടിമറിക്കപ്പെടുന്നു എന്ന നിലയിലുള്ള പ്രചാരണവും ശക്തമാണ്. ചില കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ ലഭിക്കുന്നില്ല എന്നതാണ് പരാതിയുടെ അടിസ്ഥാനം. ഇടതുപക്ഷക്കാർക്ക് മാത്രമായി പദ്ധതി ഒതുങ്ങുന്നു എന്നാണ് ആക്ഷേപം. എന്നാൽ ഇത് അടിസ്ഥാന രഹിതമാ ആരോപണമാണ് എന്ന് കുടുംബശ്രീ മിഷൻ തന്നെ വ്യക്തമാക്കുന്നു. 2019 ഡിസംബർ 31 ന് മുൻപ് രൂപീകരിച്ച കുടുംബശ്രീ അയൽക്കൂ്ടത്തിലെ അംഗങ്ങൾക്കാണ് വായ്പ ലഭിക്കുക എന്ന് ഉത്തരവിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2018-19 വർഷത്തെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുകയും രജിസ്ട്രേഷൻ പുതുക്കുകയും ചെയ്ത യൂണിറ്റുകൾക്കാണ് വായ്പക്ക് അർഹത.
8.5 മുതൽ ഒമ്പത് ശതമാനം വരെ പലിശ ഈടാക്കിയാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ നൽകുക. ഈ പലിശ തുക സംസ്ഥാന സർക്കാർ സബ്സിഡിയായി നൽകും. ഓഡിറ്റ് ചെയ്യാത്ത യൂണിറ്റുകൾക്ക് വായ്പ ലഭിക്കുന്നില്ല എന്നതാണ് പ്രധാന ആരോപണം. എന്നാൽ ഈ ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് കുടുംബശ്രീ മിഷൻ വ്യക്തമാക്കുന്നത്. ലിങ്കേജ് വായ്പ എടുക്കുന്നതിന് നിലവിൽ ചില വ്യവസ്ഥകൾ ഉണ്ടെന്ന് മിഷൻ ചൂണ്ടിക്കാട്ടുന്നു. എല്ലാ അയൽക്കൂട്ടങ്ങളും ഗ്രേഡ് ചെയ്യണം. നബാർഡ് വികസിപ്പിച്ച 150 മാർക്കിന്റെ സ്കോർ ഷീറ്റിൽ 120 മാർക്ക് കിട്ടുന്ന യൂണിറ്റുകൾക്ക് മാത്രമേ നിലവിൽ വായപ നൽകുന്നുള്ളു. അയൽക്കൂട്ടങ്ങൾ കൃത്യമായി ഓഡിറ്റ് ചെയ്യണം. 2019-20ലെ ഓഡിറ്റ് കോവിഡിന്റെ സാഹചര്യത്തിൽ പൂർത്തീകരിക്കാത്ത യൂണിറ്റുകൾക്കും വായ്പ ലഭ്യമാക്കും. 2018-19ലെ ഓഡിറ്റ് പൂർത്തീകരിച്ച യൂണിറ്റുകളെയും വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ അയൽക്കൂട്ടവും അതത് വർഷത്തെ ഓഡിറ്റ് പൂർത്തിയാക്കി രജിസ്ട്രേഷൻ പുതുക്കേണ്ടത് നിർബന്ധമാണ്. അല്ലാത്ത സംഘങ്ങൾ നിർജീവമാണ് എന്നും മിഷൻ ചൂണ്ടിക്കാട്ടുന്നു.
വായ്പാ നിബന്ധനകളും ഉത്തരവിൽ വിശദമായി പറയുന്നുണ്ട്.
- 2019 ഡിസംബർ 31 ന് മുൻപ് രൂപീകരിച്ച കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗങ്ങൾക്കാണ് വായ്പ ലഭിക്കുക
- അയൽക്കൂട്ടങ്ങൾ ഒരുതവണയെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കിൽ അതേ ബാങ്കുകളും ഇതുവരെ വായ്പ എടുത്തിട്ടില്ലെങ്കിൽ അവർക്ക് സേവിങ്സ് അക്കൗണ്ട് ഉള്ള ബാങ്കുകളും മുഖേനയാണ് വായ്പ അനുവദിക്കേണ്ടത്.
- ബാങ്കുകൾ പുതിയ ലിങ്കേജ് വായ്പയായോ നിലവിലുള്ള വായ്പകളുടെ പരിധി ഉയർത്തിയോ തുക അനുവദിക്കണമെന്നാണ് വ്യവസ്ഥ.
- ബാങ്കുകൾ 8.5 ശതമാനം മുതൽ 9 ശതമാനം വരെ പലിശക്ക് അയൽകൂട്ടങ്ങൾക്ക് വായ്പ ലഭ്യാമാക്കുകയും , തിരിച്ചടവ് കൃത്യതയുടെ അടിസ്ഥാനത്തിൽ വായ്പാപലിശ സർക്കാർ കുടുംബശ്രീ മുഖേന അയൽക്കൂട്ടങ്ങൾക്ക് നൽകുകയും ചെയ്യും.
- ആറ് മാസം മൊറട്ടോറിയം അടക്കം 36 മാസമാണ് വായ്പാ കാലാവധി
- മൊറട്ടോറിയം കാലാവധിക്ക് ശേഷം അയൽക്കൂട്ടങ്ങൾ പലിശ സഹിതമുള്ള തവണകൾ മാസാമാസം തിരിച്ചടക്കണം. പലിശ തുക മൂന്ന് വർഷ ഗഡുക്കളായി സർക്കാരിൽ നിന്നും സബ്സിഡി ആയി കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ അക്കൗണ്ടിൽ എത്തിക്കും.
- സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ശമ്പളമോ പെൻഷനോ പറ്റുന്നവർ അവരുടെ കുടുംബാംഗങ്ങൾ പ്രതിമാസം 10000 രൂപക്ക് മുകളിൽ വരുമാനമുള്ളവർ എന്നിവർക്ക് വായ്പ നൽകാൻ വ്യവസ്ഥയില്ല
- സാമൂഹിക പെൻഷനും ഓണറേറിയവും കിട്ടന്ന അയൽക്കൂട്ട അംഗങ്ങൾക്ക് വായ്പ നൽകാം
Stories you may Like
- കേരളത്തിനുള്ള വായ്പാ പരിധിയിൽ ഇളവില്ലെന്ന് കേന്ദ്രം
- കള്ളം കണക്കുകൾ ഉദ്ധരിച്ച് പൊളിച്ചതിനാണ് തന്നെ മന്ത്രിമാർ കൂട്ടത്തോടെ ചീത്ത വിളിക്കുന്നത്
- 'നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് കുടുംബാംഗങ്ങൾക്ക് അയച്ചു, ബ്ളാക്ക് മെയിൽ ചെയ്തു'
- വായ്പ തട്ടിപ്പ് കേസിൽ പ്രതി മിനിക്ക് പ്രൊഡക്ഷൻ വാറണ്ട്
- തെലങ്കാനയിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍