Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പന്തളത്ത് കോവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിനി നിസാമുദ്ദീനിൽ നിന്ന് എറണാകുളത്ത് വന്നിറങ്ങിയത് മാർച്ച് 17 ന്; യാത്ര ചെയ്തത് മംഗള ലക്ഷദ്വീപ് എക്പ്രസിൽ എസ്9 കോച്ചിൽ; ചെങ്ങന്നൂരിൽ എത്തിയത് ശബരി എക്സ്പ്രസ് ജനറൽ കമ്പാർട്ട്മെന്റിൽ; പത്തനംതിട്ടയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച് 19 കാരിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ട് ജില്ലാ ഭരണകൂടം

പന്തളത്ത് കോവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിനി നിസാമുദ്ദീനിൽ നിന്ന് എറണാകുളത്ത് വന്നിറങ്ങിയത് മാർച്ച് 17 ന്; യാത്ര ചെയ്തത് മംഗള ലക്ഷദ്വീപ് എക്പ്രസിൽ എസ്9 കോച്ചിൽ; ചെങ്ങന്നൂരിൽ എത്തിയത് ശബരി എക്സ്പ്രസ് ജനറൽ കമ്പാർട്ട്മെന്റിൽ; പത്തനംതിട്ടയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച് 19 കാരിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ട് ജില്ലാ ഭരണകൂടം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ സഞ്ചാരപഥം ജില്ലാ ഭരണകൂടം പുറത്തു വിട്ടു. മാർച്ച് 15ന് ന്യൂ ഡൽഹി നിസാമുദ്ദീനിൽ നിന്ന് രാവിലെ 9.15ന് 12618 മംഗള ലക്ഷദ്വീപ് എക്പ്രസിൽ എസ്9 കോച്ചിൽ സീറ്റ് നമ്പർ 55ൽ യാത്ര ചെയ്ത് 17ന് രാവിലെ 10.15ന് എറണാകുളം സൗത്ത് ജങ്ഷനിൽ എത്തി. അവിടെ നിന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് രാവിലെ 11ന് ഓട്ടോയിലെത്തി ഹോട്ടൽ റോയൽ പാലസിൽ കയറി.

അര മണിക്കൂർ അവിടെ ചിലവഴിച്ച് നോർത്ത് റെയിൽവേ സ്റ്റേഷനിലെ എസ്‌ബിഐ എടിഎമ്മിൽ കയറി. ഉച്ചകഴിഞ്ഞ് 2.45ന് ശബരി എക്പ്രസ് ജനറൽ കംപാർട്ട്മെന്റിൽ കയറി 4.45ന് ചെങ്ങന്നൂരിൽ എത്തി. അവിടെ നിന്ന് ചെങ്ങന്നൂർ-പന്തളം കെഎസ്ആർടിസി വേണാട് ബസിൽ വൈകിട്ട് അഞ്ചിന് വീട്ടിലേക്ക് പുറപ്പെട്ടു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. റൂട്ട് മാപ്പ് അനുസരിച്ച് ഈ സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഈ സമയത്ത് ഉണ്ടായിരുന്നവർ 9188297118, 9188294118 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി നൂഹ് അറിയിച്ചു.

നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ ആണ് രോഗി. ജില്ലയിൽ ആകെ 14 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്. ഇതുവരെ 118 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഡൽഹി നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാരായ 20 പേർ നിലവിൽ ജില്ലയിൽ ഹോം ഐസൊലേഷനിൽ ആണ്.

വീടുകളിൽ 91 പ്രൈമറി കോൺടാക്ടുകളും 254 സെക്കൻഡറി കോൺടാക്ടുകളും നിരീക്ഷണത്തിൽ ആണ്. നിലവിൽ വിദേശത്തു നിന്നും തിരിച്ചെത്തിയ 2790 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 283 പേരെയും നിരീക്ഷണകാലം പൂർത്തിയായതിനാൽ ക്വാറന്റൈനിൽ നിന്ന് വിടുതൽ ചെയ്തു. ആകെ 7738 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ ഇന്നു വരെ അയച്ച സാമ്പിളുകളിൽ 13 എണ്ണം പൊസിറ്റീവായും 806 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 200 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP