Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധനകാര്യ കമ്മിഷൻ ഗ്രാന്റും സാലറി ചാലഞ്ചും കൂടി ലഭിക്കാൻ ബുദ്ധിമുട്ടാണ്; ജീവനക്കാരോട് കടം പറഞ്ഞു സാലറി ചാലഞ്ച് സർക്കാർ ഒഴിവാക്കണമെന്ന് മറുനാടനോട് സി.പി.ജോൺ; സാലറി ചാലഞ്ച് വേണോ ശമ്പളം വെട്ടിക്കുറയ്ക്കണോ എന്ന് ജോൺ വ്യക്തമാക്കണമെന്ന് ഐസക്കും; 400 കോടിയുടെ ആനുകൂല്യം നൽകാൻ 3200 കോടി പിരിക്കേണ്ട ആവശ്യമെന്തെന്ന ചോദ്യമുയർത്തി വി.ടി.ബൽറാമും; ധനകാര്യ കമ്മിഷൻ ശുപാർശയിൽ കേരളത്തിനു ലഭിക്കുക 1300 കോടി; കോവിഡ് കാലത്തെ സാലറി ചാലഞ്ചിൽ സർക്കാരിനു മുന്നിൽ എതിർപ്പുകൾ ശക്തം

ധനകാര്യ കമ്മിഷൻ ഗ്രാന്റും സാലറി ചാലഞ്ചും കൂടി ലഭിക്കാൻ ബുദ്ധിമുട്ടാണ്; ജീവനക്കാരോട് കടം പറഞ്ഞു സാലറി ചാലഞ്ച് സർക്കാർ ഒഴിവാക്കണമെന്ന് മറുനാടനോട് സി.പി.ജോൺ; സാലറി ചാലഞ്ച് വേണോ ശമ്പളം വെട്ടിക്കുറയ്ക്കണോ എന്ന് ജോൺ വ്യക്തമാക്കണമെന്ന് ഐസക്കും; 400 കോടിയുടെ ആനുകൂല്യം നൽകാൻ 3200 കോടി പിരിക്കേണ്ട ആവശ്യമെന്തെന്ന ചോദ്യമുയർത്തി വി.ടി.ബൽറാമും; ധനകാര്യ കമ്മിഷൻ ശുപാർശയിൽ കേരളത്തിനു ലഭിക്കുക 1300 കോടി; കോവിഡ് കാലത്തെ സാലറി ചാലഞ്ചിൽ സർക്കാരിനു മുന്നിൽ എതിർപ്പുകൾ ശക്തം

എം മനോജ് കുമാർ

തിരുവനന്തപുരം: മഹാപ്രളയ സമയത്ത് സർക്കാർ നടത്തിയ സാലറി ചാലഞ്ചിനു ലഭിക്കുന്ന പിന്തുണ കൊറോണയുമായി ബന്ധപ്പെട്ട സാലറി ചാലഞ്ചിനില്ല. കടുത്ത എതിർപ്പാണ് പ്രശ്‌നത്തിൽ സർക്കാരിനു നേരെ ഉയരുന്നത്. കൊറോണാ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ജനങ്ങൾക്കിടയിലേക്ക് ആശ്വാസധനമെത്തിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നാൽ ജനങ്ങൾക്ക് സമാശ്വാസമെത്തിക്കാതെ സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്നും മാസ ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കമാണ് സർക്കാരിന്റെതാണ് എന്നതാണ് വിമർശനമുയരുന്നത്. പ്രളയ സമയത്ത് സംസ്ഥാനം തകർന്നടിഞ്ഞിരുന്നു. സംസ്ഥാനത്തിനു പുനർനിർമ്മാണം ആവശ്യമായിരുന്നു. ഈ ഘട്ടത്തിലാണ് എതിർപ്പുണ്ടായിട്ടും ഒരു മാസത്തെ ശമ്പളം ജീവനക്കാർ സർക്കാരിനു തിരികെ നൽകിയത്. എന്നാൽ കൊറോണയിൽ സ്ഥിതി വ്യത്യസ്തമാണ്. സർക്കാർ ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കേണ്ട അവസ്ഥ നിലനിൽക്കുന്നില്ല. പിന്നെ എന്തിനു നിർബന്ധമായി ശമ്പളം പിടിക്കേണ്ടത് എന്നാണ് ചോദ്യമുയരുന്നത്.

സിഎംപി നേതാവ് സി.പി.ജോണും കോൺഗ്രസ് നേതാവ് വി.ടി.ബാലറാം അടക്കമുള്ളവരും ശക്തമായ വിമർശനമാണ് ഈ കാര്യത്തിൽ സർക്കാരിനു നേരെ അഴിച്ചുവിട്ടിരിക്കുന്നത്. റവന്യൂ കമ്മിയുമായി ബന്ധപ്പെട്ടു ഫെയ്‌സ് ബുക്കിൽ ഇപ്പോൾ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും സിഎംപി നേതാവ് സി.പി.ജോണും തമ്മിൽ ആശയപരമായ ഒരു ഏറ്റുമുട്ടൽ തന്നെ ഈ കാര്യത്തിൽ നടക്കുന്നുമുണ്ട്. നിങ്ങൾ കേന്ദ്ര ധനകാര്യ കമ്മിഷൻ പ്രഖ്യാപിച്ച 15000 കോടിയുടെ ഗ്രാന്റിനു ശ്രമിക്കൂ. എന്നാൽ നിങ്ങൾക്ക് കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാൻനറും വേണം സാലറി ചാലഞ്ചും വേണം. ഇത് രണ്ടും കൂടി ലഭിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് ജോൺ പറയുന്നത്. ജോണിന്റെ വിമർശനങ്ങൾക്ക് ഗോപ്യമായ മറുപടി സ്വന്തം ഫെയ്‌സ് ബുക്ക് പേജിൽ നൽകി ഈ ഏറ്റുമുട്ടലിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ധനമന്ത്രി തോമസ് ഐസക് ചെയ്യുന്നത്. ഈ വിവാദം നടക്കുമ്പോൾ തന്നെ ഗ്രാന്റ് പാസാകുകയും ചെയ്തിട്ടുണ്ട്. 6100 കോടിയാണ് ഗ്രാന്റ് അനുവദിക്കപ്പെട്ടത്. അതിൽ വിവിധ സംസ്ഥാനങ്ങൾക്ക് വിഭജിക്കപ്പെടുമ്പോൾ ഈ തുകയിൽ നിന്നും 1300 കോടിയോളം രൂപ സംസ്ഥാനത്തിനു ലഭിക്കും. അപ്പോൾ പിന്നെ സാലറി ചാലഞ്ച് എന്തിനു എന്ന ചോദ്യവും ഒപ്പം ഉയരുന്നുണ്ട്. കൊറോണ കാലത്ത് ജനങ്ങൾക്ക് 400 കോടിയുടെ ആനുകൂല്യം നൽകാൻ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണ്? സർക്കാരിന്റെ ധൂർത്തും പാഴ്‌ച്ചെലവും ഒഴിവാക്കിയാൽ തന്നെ ഈ തുക ലഭിക്കുമല്ലോ എന്നാണ് ബൽറാം ചൂണ്ടിക്കാണിക്കുന്നത്.

പ്രളയവും കൊറോണയും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്. ആദ്യ ഘട്ടത്തിൽ സ്വമനസാലെ ഞങ്ങൾ ശമ്പളം സർക്കാരിനു നൽകി. അന്ന് സംസ്ഥാനം തകർന്നടിഞ്ഞിരുന്നു. എന്നാൽ കൊറോണ കാലത്ത് സ്ഥിതി വ്യത്യസ്തമാണ്. സാലറി ചാലഞ്ച് നടപ്പാക്കേണ്ടതില്ല-ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ബൽറാം കുറിക്കുന്നു. പക്ഷെ ധനകാര്യ കമ്മിഷൻ ശുപാർശയും റവന്യൂ കമ്മിയും ആധാരമാക്കിയാണ് സാലറി ചാലഞ്ച് തീരുമാനത്തെ സി.പി.ജോൺ എതിർക്കുന്നത്. അതുകൊണ്ട് തന്നെ തോമസ് ഐസക്കിനു മറുപടി നൽകാതിരിക്കാൻ കഴിയാത്ത സാഹചര്യവും നിലനിൽക്കുന്നു. അതിനാൽ ഗോപ്യമായി ജോണിന് സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ മറുപടി നൽകി കാതലായ ചോദ്യത്തിന് മറുപടി നൽകാതെ കടന്നു പോകുന്ന രീതിയാണ് ധനമന്ത്രി അനുവർത്തിക്കുന്നത്. റവന്യൂ കമ്മി നികത്താൻ ധനകാര്യകമ്മിഷൻ സംസ്ഥാനത്തിനു 15000 കോടിയോളം രൂപ ശുപാർശ ചെയ്തിട്ടുണ്ട്. ഗ്രാന്റിൻ ധനകാര്യ കമ്മിഷൻ ശുപാർശകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് കേരളമാണ്. രണ്ടാം സ്ഥാനത്ത് ഹിമാചലും. പതിനൊന്നായിരം കോടിയാണ് ഹിമാചലിന് ലഭിക്കുക. ധനകാര്യ കമ്മിഷൻ ശുപാർശകൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ശുപാർശകളാണ്. അരയും തലയും മുറുക്കി ഈ തുക കേരള സർക്കാർ കേന്ദ്രത്തിൽ നിന്നും വാങ്ങുക തന്നെ വേണമെന്നാണ് സി.പി.ജോൺ ആവശ്യപ്പെടുന്നത്. യുഡിഎഫ്, ബിജെപി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെ ഈ തുകയ്ക്കായി കേരളം സമ്മർദ്ദം ചെലുത്തണം-സി.പി.ജോൺ മറുനാടനോട് പറഞ്ഞു.

റവന്യൂ കമ്മി കേരളത്തിനുണ്ട്. റവന്യൂ കമ്മിയുടെ തൊണ്ണൂറു ശതമാനം ശമ്പളത്തിനാണ് പോകുന്നത്. ഇത് മനസിലാക്കിയാണ് റവന്യൂ കമ്മി നികത്താൻ ഗ്രാന്റായി ധനകാര്യ കമ്മിഷൻ കേരളത്തിനു 15000 കോടി നൽകാൻ ശുപാർശ ചെയ്തത്. ശമ്പളം വെട്ടിക്കുറയ്ക്കുകയോ സാലറി ചാലഞ്ചായി തുക തിരികെ പിടിക്കുകയോ ചെയ്താൽ റവന്യൂ കമ്മി കുറയും. 3000 കോടിയോളം രൂപയാണ് ശമ്പള ഇനത്തിൽ സർക്കാർ ചെലവിടുന്നത്. ഈ തുക തിരികെ പിടിച്ചാൽ അത്രയും റവന്യൂ കമ്മി ഇല്ലാതാകും. കേന്ദ്രത്തിന്റെ ആനുകൂല്യം ലഭിക്കാതിരിക്കുകയും ചെയ്യും.ഇതോടെ ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരമുള്ള തുക കേരളത്തിനു ലഭിക്കില്ല- ജോൺ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ നിങ്ങൾ കടം പറയൂ. ഒരു തുക നൽകൂ. ബാക്കി തുക രണ്ടു ഗഡുക്കൾ ആയി വരുന്ന മാസത്തിലെ ശമ്പളത്തിന്റെ കൂടെ നൽകൂ. ഈ കാര്യം സർക്കാർ ജീവനക്കാരോട് വ്യക്തമാക്കൂ. അപ്പോൾ റവന്യൂ കമ്മി കുറയില്ല. റവന്യൂ കമ്മി ഇനത്തിലുള്ള ധനകാര്യ കമ്മിഷൻ തുക പൂർണമായും ലഭിക്കുകയും ചെയ്യും-ജോൺ പറയുന്നു. പക്ഷെ ഇതിനു ഗോപ്യമായ മറുപടിയാണ് സ്വന്തം ഫെയ്‌സ് ബുക്ക് പേജിൽ സി.പി.ജോണുമായുള്ള വ്യക്തിപരമായ ബന്ധം ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് നൽകുന്നത്. സിപി ജോൺ പിന്താങ്ങുന്ന, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങൾ ചെയ്തിരിക്കുന്നത് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ്. കേരള സർക്കാർ ഈ മാതൃക പിന്തുടരുന്നതിനു പകരം ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം സംഭാവന തരാൻ അഭ്യർത്ഥിക്കുകയാണ്. ഏതാണ് വേണ്ടതെന്ന് ജോൺ പറയണം? ഒന്നുകിൽ ശമ്പളം വെട്ടിക്കുറയ്ക്കാം. അല്ലെങ്കിൽ സാലറി ചലഞ്ചായി ഒരു മാസത്തെ തുക പിടിക്കാം. ഇതിൽ ജോൺ ആവശ്യപ്പെടുന്നത് ഏതാണ് എന്നാണ് ധനമന്ത്രി ചോദിക്കുന്നത്.

എന്നാൽ ഇതു രണ്ടുമല്ല ജോൺ ആവശ്യപ്പെട്ടത്. ശമ്പളം നൽകാൻ തുകയില്ലെങ്കിൽ ജീവനക്കാരോട് കടം പറയൂ. എന്നിട്ട് തുകകൾ ഗഡുക്കൾ ആയി മാസശമ്പളത്തിലൂടെ നൽകൂ. അപ്പോൾ റവന്യൂ കമ്മി അതേ രീതിയിൽ നിലനിൽക്കും. കേന്ദ്ര ഗ്രാന്റ് കൈ നീട്ടി വാങ്ങിക്കുകയും ചെയ്യാം. ഇതാണ് ജോൺ ആവശ്യപ്പെടുന്നത്. ധനമന്ത്രി വിചിത്രമായി പെരുമാറുന്നു എന്നാണ് ജോൺ പറയുന്നത്. പീറ്ററിന് പണം നൽകിയിട്ട് അത് മുഴുവനായി പീറ്ററിന്റെ കയ്യിൽ നിന്നും വാങ്ങുന്നു. അപ്പോൾ പണം പീറ്ററിന് നൽകി എന്നുമായി അതേസമയം പീറ്ററിൽ നിന്നും വാങ്ങുകയും ചെയ്തിട്ടുണ്ട്. ഈ രീതിയാണ് ധനമന്ത്രിയുടെത്. ജീവൻ പണയം വെച്ച് പണിയെടുക്കുന്ന നഴ്‌സിന്റെ ശമ്പളം തിരികെ ചോദിക്കുന്നു. സാലറി ചാലഞ്ചിന്റെ പേരിൽ . യൂണിയൻകാരെ വരെ വിരട്ടുന്നു. എന്നാൽ സാലറി ചാലഞ്ച് ഇടത് നയമാണോ? ഇത് ഇടത്പക്ഷത്തിന്റെ പോളിസിയാണോ? കോൺട്രാക്ടർമാരിൽ നിന്നും എന്തുകൊണ്ട് പണം തിരികെ പിടിക്കുന്നില്ല. അവരോടു ചാലഞ്ച് പറഞ്ഞുകൂടെ. ഇൻകം ടാക്‌സ് അടച്ച ആളുകളോട് പറയുക. നിങ്ങൾ അടച്ച ഈ ടാക്‌സ് ഒരു വർഷത്തേക്ക് സർക്കാരിനു നൽകണം. അത് എന്തുകൊണ്ട് പറയുന്നില്ല. ഒരു ജീവനക്കാരൻ സർക്കാരിനു കീഴിൽ ജോലി ചെയ്യുമ്പോൾ നൽകുന്നതാണ് ശമ്പളം. ഈ തുക തിരികെ പിടിക്കുക എന്നത് ഇടത് പോളിസിയാണോ എന്ന ആശയപരമായ ചോദ്യവും സി.പി.ജോൺ ഉയർത്തുന്നുണ്ട്.

സാലറി ചാലഞ്ചിനെ ശക്തമായി എതിർക്കുകയാണ് വി.ടി.ബൽറാം ചെയ്യുന്നത്. പ്രളയ ദുരിതവും കൊറോണ ദുരിതവും ഒരുപോലെയാണോ? ആദ്യ പ്രളയത്തിൽ മാത്രം 20,000 ഓളം വീടുകൾ തകർന്നുപോയി. നിരവധി റോഡുകളും പാലങ്ങളും തകർന്നു. സ്‌ക്കൂളുകളും ആശുപത്രികളും അംഗൻവാടികളും കനാലുകളുമടക്കം നിരവധി പൊതുമുതൽ നശിച്ചുപോയി. അത് മുഴുവൻ പുനർനിർമ്മിക്കാൻ ആയിരക്കണക്കിന് കോടി രൂപയാണ് സർക്കാരിന് ഒറ്റയടിക്ക് ആവശ്യമായി വന്നത്. ഇരകൾക്ക് നേരിട്ട് നഷ്ടപരിഹാരം നൽകേണ്ട അവസ്ഥയുണ്ടായി. കടയിൽ വെള്ളം കയറി സ്റ്റോക്ക് നശിച്ച കച്ചവടക്കാർക്ക് ചെറിയ നഷ്ട പരിഹാരമെങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. അതിനൊക്കെ സർക്കാരിനെ സാമ്പത്തികമായി സഹായിക്കേണ്ടത് പൊതുജനങ്ങളുടെ കൂടി ആവശ്യമായി മാറി. എന്നാൽ ഈ കൊറോണ ദുരിതകാലത്ത് കേരള സർക്കാരിന് ആ നിലയിലുള്ള ഒരു സാമ്പത്തിക അധികച്ചെലവ് ഉണ്ടാകുന്നുണ്ടോ?

സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ജനങ്ങൾക്കുണ്ടായിരിക്കുന്നത് പരിമിതമായ സൗജന്യ റേഷൻ മാത്രമാണ്. എന്നാൽ അതിൽപ്പോലും ഏറ്റവും പാവപ്പെട്ടവർക്ക് പുതുതായ ആനുകൂല്യമൊന്നും ലഭിക്കുന്നില്ല. അന്ത്യോദയ അന്നയോജന ക്കാർക്ക് നേരത്തേത്തന്നെ 35 കിലോഗ്രാം ധാന്യങ്ങൾ പൂർണ്ണ സൗജന്യമായിരുന്നു. ഇപ്പോഴും അത്രയേ ഉള്ളൂ. പ്രയോറിറ്റിക്കാർക്ക് നേരത്തെ 2 രൂപക്ക് കിട്ടിയിരുന്ന അരി ഇപ്പോൾ സൗജന്യമായി നൽകുന്നു. അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് പരമാവധി 50 രൂപയുടെ ആനുകൂല്യം ലഭിച്ചേക്കാം. മുൻഗണനേതര വിഭാഗത്തിൽപ്പെട്ട പണക്കാർക്ക് നേരത്തെ 10.90 രൂപക്ക് ലഭിച്ചിരുന്ന അരി ഇപ്പോൾ 15 കിലോ സൗജന്യമാണ്. ഒരു കുടുംബത്തിന് ഏതാണ്ട് 160 രൂപയുടെ ലാഭം. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ട മഹാഭൂരിപക്ഷവും റേഷനരി വാങ്ങാറില്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ റേഷൻ സൗജന്യം മൂലം സർക്കാരിനുണ്ടാവുന്ന നഷ്ടം നാമമാത്രമാണ്. പരമാവധി ഒരു 25-30 കോടി മാത്രം. സപ്ലൈക്കോ വഴി ഭക്ഷ്യവസ്തുക്കളുടെ കിറ്റ് നൽകുമെന്ന് പറയുന്നു. അതിന്റെ ചെലവ് 350 കോടിയോളമാണ് കണക്കാക്കുന്നത്. കൊറോണ കാലത്ത് ജനങ്ങൾക്ക് 400 കോടിയുടെ ആനുകൂല്യം നൽകാൻ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണ്? ഈ ചോദ്യമാണ് ബൽറാം ഉയർത്തുന്നത്.

സോഷ്യൽ മീഡിയയിലും സാലറി ചാലഞ്ചിനെതിരെ ശക്തമായ വിമ്വർശനമാണ് ഉയരുന്നത്.സാലറി ചലഞ്ചിൽ രാജാവ് നഗ്‌നനാണ് എന്നാണ് അഷറഫ് മാണിക്യത്തിന്റെ പേരിലുള്ള പോസ്റ്റിൽ പറയുന്നത്. ഒട്ടനവധി കണക്കുകളും സാലറി ചാലഞ്ചിനെതിരെ അഷ്റഫ് നിരത്തുന്നുണ്ട്. സംസ്ഥാനം ഒരു ദുരിതം നേരിടുമ്പോൾ കടക്കെണിയിലാകുന്ന സംസ്ഥാനത്തെ രക്ഷിച്ചെടുക്കേണ്ട ബാധ്യത കേരളത്തിലെ സർക്കാർ ജീവനക്കാർക്കു മാത്രമാണോ ..?
അതോ.. ഏതു സാമ്പത്തീക പ്രതിസന്ധിയുണ്ടായാലും പരിഹാരമായി സർക്കാർ ജീവനക്കാരന്റെ ശമ്പളം പിടിച്ചാൽ മതിയെന്ന ചിന്ത ഭരണകർത്താക്കളിൽ വേരോടിയിട്ടുണ്ടോ എന്നാണ് അഷറഫ് ചോദിക്കുന്നത്. കണക്കുകൾ നിരത്തി അഷറഫ് ആഞ്ഞടിക്കുന്നത് ഇങ്ങനെ:

സാലറി ചലഞ്ചിൽ രാജാവ് നഗ്‌നനാണ്: അഷറഫ് മാണിക്യം

കേരളത്തിൽ പടർന്നു പിടിച്ച കോവിഡ് - 19 ന്റെ ഭാഗമായി കേരളത്തിലെ സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം നിർബ്ബന്ധമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പിരിച്ചെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനം ഒരു ദുരിതം നേരിടുമ്പോൾ സഹായഹസ്തവുമായി ചെല്ലേണ്ടത് ഓരോ കേരളീയന്റേയും ചുമതലയാണന്നു മാത്രമല്ല ബാധ്യതയുമാണ്. പക്ഷേ.. കടക്കെണിയിലാകുന്ന സംസ്ഥാനത്തെ രക്ഷിച്ചെടുക്കേണ്ട ബാധ്യത കേരളത്തിലെ സർക്കാർ ജീവനക്കാർക്കു മാത്രമാണോ ..? അതോ.. ഏതു സാമ്പത്തീക പ്രതിസന്ധിയുണ്ടായാലും പരിഹാരമായി സർക്കാർ ജീവനക്കാരന്റെ ശമ്പളം പിടിച്ചാൽ മതിയെന്ന ചിന്ത ഭരണകർത്താക്കളിൽ വേരോടിയിട്ടുണ്ടോ..?

ജീവനക്കാർ നൽകാൻ തയ്യാറാണ് പക്ഷേ, സർക്കാർ വേതനം പറ്റുന്ന എല്ലാ വിഭാഗങ്ങളേയും ഇതിൽ ഉൾപ്പെടുത്തേണ്ടേ..? സർക്കാർ ഉപദേശകർ ,PSC മെമ്പർമാർ വിവിധ ക്ഷേമനിധി ബോർഡംഗങ്ങൾ, കോർപ്പറേഷൻ ചെയർമാന്മാർ, പഞ്ചായത്ത് / മുനിസിപ്പൽ/കോർപ്പറേഷൻ അംഗങ്ങൾ, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ഇവർക്കൊന്നും സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിൽ ബാധ്യതയില്ലേ..?
എന്തുകൊണ്ട് ശമ്പളവും മറ്റാനുകൂല്യവുമുൾപ്പടെ 1,25,000 ലേറെ കൈപ്പറ്റുന്ന MLA മാർക്ക് സാലറി ചലഞ്ചിൽ പങ്കെടുത്തു കൂടാ, ഭീമമായ ശമ്പളവും ബത്തയും കൈപ്പറ്റുന്ന മന്ത്രിമാരുടെയും 1,8,5000 രൂപ ശമ്പളം പറ്റുന്ന മുഖ്യമന്ത്രിയുടെയും സംഭാവന ഒരു ലക്ഷത്തിലൊതുക്കുന്നു. ഓഖി ആഞ്ഞടിച്ചപ്പോൾ സർക്കാർ ജീവനക്കാരുടെ 2 ദിവസത്തെ ശമ്പളം പിടിച്ചു., കഴിഞ്ഞ പ്രളയകാലത്ത് മുച്ചൂടും തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ ജീവനക്കാർ ഒരു മാസത്തേയും, അതിനു കഴിയാത്തവർ അവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ചും നൽകി.
ദാ ... ഇപ്പോ കൊറോണ വന്നപ്പോൾ വീണ്ടും ഒരു മാസത്തെ ശമ്പളം നൽകാൻ ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് സർക്കാർ ജീവനക്കാർ ...?

അതിനൊരൊറ്റ ഉത്തരമേയുള്ളു വളരെ പെട്ടെന്ന് ഖജനാവിൽ പണമെത്താൻ ഏക വഴി ജീവനക്കാരന്റെ ശമ്പളത്തിലും, ആനുകൂല്യത്തിലും കൈ വച്ചാൽ ഒരൊറ്റയൊരുത്തനും എതിർക്കില്ലന്നു മാത്രമല്ല, പൊതുജനത്തിന്റെ കൈയടിയും കിട്ടും, അതാതു കാലത്ത് ഭരിക്കുന്ന പാർട്ടിയുടെ സർവ്വീസ് സംഘടനകൾ എതിർക്കുകയുമില്ല. നമ്മുടെ നാടിനു വേണ്ടിയല്ലേ കൊടുക്കാം പക്ഷേ... കഴിഞ്ഞ പ്രളയത്തിൽ സ്വരൂപിച്ച തുകയുടെ വ്യാപനം എങ്ങനെയെന്നു നമ്മളറിയേണ്ടേ..? 2019 മെയ്‌ 28 നു നിയമസഭയിൽ വച്ച രേഖകൾ പ്രകാരം സംസ്ഥാന സർക്കാരിന് 8,020.02 കോടിയാണ് പിരിഞ്ഞുകിട്ടിയത്.

പൊതു സംഭാവന -- 4,093.91 കോടി
സാലറി ചലഞ്ച് -- 1021.26 കോടി
കേന്ദ്ര സഹായം -- 2904.02 കോടി
ആകെ - 8,020.02 കോടി.രൂപ

ഇതിൽ 20-07-19 വരെ ആകെ ചെലവഴിച്ചത് 2041 കോടി രൂപയാണന്ന് നിയമസഭാ രേഖകൾ പറയുന്നു. അതായത് 5,979.02 കോടി രൂപ ഖജനാവിൽ ബാക്കിയുണ്ടെന്നർത്ഥം.

ഇനി നമുക്ക് കോവിഡ് - 19 ലേക്കു വരാം, ലോകമാകെ ഗ്രസിച്ച ഈ മഹാമാരിക്കു വേണ്ടി സംസ്ഥാനത്തിനു എന്താണ് ചെലവ്? അതിന്റെ പേരിൽ എന്തെല്ലാമാണ് ചെയ്തത് ? കേരളത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചത് തദ്ദേശിയ സംഘടനകളുടേയും സ്ഥാപനങ്ങളുടെയും സഹായത്താലാണ് ഗവൺമെന്റിനു യാതൊരു ചെലവുമില്ല. ഇനി Lock down ൽ വീട്ടിലിരിക്കുന്ന മുഴുവൻ പേർക്കും സൗജന്യമായി അരിയും പലവ്യഞ്ജനങ്ങളും നൽകുന്നുണ്ട്. അതിനു കേന്ദ്ര സഹായമുണ്ട്.കൂടാതെ സംസ്ഥാന ഖജനാവിലും പണമുണ്ടെന്ന് 20,000 കോടി പാക്കേജ് പ്രഖ്യാപിച്ച മന്ത്രിയും പറഞ്ഞു കഴിഞ്ഞു. ഇനിയും തുക തികയില്ലെങ്കിൽ മുകളിൽ സൂചിപ്പിച്ച പ്രളയ ഫണ്ടിന്റെ നീക്കിയിരുപ്പായ5,979.02 കോടി രൂപ ഖജനാവിലുണ്ട്.. പിന്നെന്തിന് ജീവനക്കാരിൽ നിന്നും പിരിച്ചെടുക്കണം..?

ഇതിന് സാലറി ചലഞ്ചിനെ അനുകൂലിക്കുന്നവർ പറയുന്ന പ്രധാന ന്യായീകരണം, സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകൾ നിന്നു പോയി, വരുമാനമില്ലാതെ എങ്ങനെ ശമ്പളം നൽകും?എന്നതാണ്. ഒന്നു ചോദിക്കട്ടെ, കേരളത്തിലെ ദിവസവരുമാനക്കാരനായ ഒരു തൊഴിലാളിയേക്കാൾ താഴ്ന്ന ശമ്പളം വാങ്ങുന്ന സാധാ സർക്കാർ ജീവനക്കാരന്റെ പിച്ച ചട്ടിയിൽ കൈയിട്ടുവാരാതെ ദുർ ചെലവുകൾ നിയന്ത്രിച്ചാൽ ഒഴിവാക്കാവുന്നതല്ലേ ഈ വരുമാന നഷ്ടം . കേരളത്തിലെ ഭരണപരിഷ്‌കാര കമ്മീഷനു നൽകുന്ന കനത്ത തുക ഒഴിവാക്കാവുന്നതല്ലേ ..
കിഫ് ബി ചെയർമാൻ പ്രതിമാസം വാങ്ങുന്നത് മൂന്നു ലക്ഷത്തിലേറെ രൂപയാണ് ( പുറത്തു വന്ന കണക്കുകൾ പ്രകാരം കിഫ്ബി വമ്പൻ പരാജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത് ) പിഎസ് സി ചെയർമാന് നൽകുന്നത് പ്രതിമാസം ശമ്പളവും ആനുകൂല്യവുമുൾപ്പടെ 2 ലക്ഷം രൂപയാണ്. ഉപദേശക വൃന്ദത്തിനു നൽകുന്ന ഭീമമായ ശമ്പളങ്ങൾ, തോറ്റ MP യെ ലക്ഷങ്ങൾ കൊടുത്ത് ഡൽഹിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

മുന്നോക്ക സമുദായ ക്ഷേമ കമ്മീഷൻ എന്ന വെള്ളാനയ്ക്കു വേണ്ടിയും ലക്ഷങ്ങൾ പൊടിക്കുന്നു. ഈ കൊറോണക്കിടയിലാണ് കേരളാ ഹൗസിലേക്ക് 7 ഇന്നോവ ക്രസ്റ്റ വാങ്ങാനുള്ള തീരുമാനം ഇതിനിടയിലാണ് വിവാദമായ ഹെലികോപ്ടർ വിവാദം പൊങ്ങി വന്നിരിക്കുന്നത് ഇത്തരം ദുർചെലവുകൾ ഒഴിവാക്കിയും, ഭീമമായ ശമ്പളം വാങ്ങുന്നവരിൽ നിന്നും നിശ്ചിത തുക പിരിച്ചെടുക്കുകയും ചെയ്താൽ ഒരു പരിധി വരെ തീരാവുന്നതേയുള്ളു കേരളത്തിന്റെ സാമ്പത്തിക പരാധീനത.

കഴിഞ്ഞ സാലറി ചലഞ്ചിൽ PF ൽ നിന്ന് ലോണെടുത്തും, ലീവ് സറണ്ടർ എടുത്തും Pay Revision Arrear വഴിയൊക്കെ സംഭാവന നൽകിയവരും, പ്രാരാബ്ധങ്ങൾ മൂലം ഒഴിഞ്ഞു നിന്നവരുമുണ്ട്. ഇന്നത്തെ സാഹചര്യം അതിനേക്കാൾ രൂക്ഷമാണ്. കഴിഞ്ഞ 4 വർഷമായി ജീവനക്കാർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും നൽകിയിട്ടില്ലന്നു മാത്രമല്ല രണ്ട് സാലറി ചലഞ്ചിലൂടെ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കുകയും ചെയ്യുന്നു:
2019 ജനുവരി മുതൽ ലഭിക്കേണ്ട 12%. DA കൂടിശ്ശിഖയാണ് ,ശമ്പള പരിഷ്‌കരണമെങ്ങുമെത്തിയിട്ടില്ല, പിൻവലിക്കുമെന്നു പറഞ്ഞ പങ്കാളിത്ത പെൻഷൻ അനന്തമില്ലാതെ നീട്ടി ജീവനക്കാരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു;ജീവനക്കാരുടെ ചികിൽസാ ഇൻഷുറൻസ് പദ്ധതിയായ Medicep പരണത്തിരിക്കുന്നു.ഇത്തരത്തിൽ ജീവനക്കാരുടെ ആനുകൂല്യങ്ങളും കവർന്നെടുത്തതിനു പിന്നാലെ ശമ്പളം കൂടി പിടിച്ചുപറിക്കുന്ന തലത്തിലേക്കു മാറികൊണ്ടിരിക്കുന്നു -

തൊഴിലെടുക്കുന്നവന്റെ കൂലി അവന്റെ അവകാശമാണ്, അതിൽ നിന്നും, എത്ര ,എങ്ങനെ, സംഭാവന കൊടുക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം അവന്നു മാത്രമാണ് ഒരു മാസത്തെ ശമ്പളം നൽകാൻ താൽപര്യമുള്ളവൻ അങ്ങനെ നൽകട്ടെ അതിനു കഴിയാത്തവൻ അവന്റെ സാമ്പത്തീക മനുസരിച്ച് നൽകാൻ അവസരമൊരുക്കുകയാണ് വേണ്ടത്.

അതല്ലാതെ പിടിച്ചെടുക്കുകയല്ല വേണ്ടത്. അതിലുപരി ഇതൊരു കീഴ് വഴക്കമായി മാറുമെന്ന് ഞാനുൾപ്പടെ പലരും മുമ്പ് ചൂണ്ടിക്കാണിച്ചതാണ് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കുന്നതിൽ ഭരണ-പ്രതിപക്ഷ വിത്യാസമൊന്നുമില്ല. ഒരു സർക്കാർ നടപ്പാക്കിയിട്ടു വേണം മറ്റുള്ളവർക്കും അതു തുടരാൻ എന്നു വിചാരിച്ചിരിക്കുന്നവരാണ് പൊതുവേ രാഷ്ട്രീയക്കാർ. ഇത്തരം പിടിച്ചെടുക്കലുകളിലൂടെ വരും കാലങ്ങളിൽ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നിർബ്ബന്ധപൂർവ്വം ദുരിതാശ്വസ നിധിയിലേക്കു നൽകണമെന്ന് ഭരണ കർത്താക്കൾ തീരുമാനിച്ചാൽ, ഇന്നു ലഭിക്കുന്ന 12 മാസ ശമ്പളം 11 മാസമായി കുറയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

'തെലുങ്കാനയടക്കമുള്ള സംസ്ഥാനങ്ങളിൽ ശമ്പളം വെട്ടിക്കുറച്ചില്ലേ. ഇവിടെ ഒരു മാസത്തെ ശമ്പളമല്ലേ ചോദിച്ചുള്ളു' എന്നതാണ് മറ്റൊരു ന്യായീകരണം. പക്ഷേ ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ വില സൂചികയല്ല തെലുങ്കാന പോലുള്ള ഉത്പാദക
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെന്ന് മറക്കരുത്.

ജീവനക്കാരുടെ ശമ്പള സ്‌കെയിൽ 16500-1,20,000 വരെയാണ്. കൺസ്യൂമർ സംസ്ഥാനമായ കേരളത്തിൽ 1,20,000 രൂപ ശമ്പളം വാങ്ങുന്നവനും, 16,500 ശമ്പളമുള്ളവനും വാങ്ങുന്ന സാധനങ്ങൾക്കു് ഒരേവിലയാണ്, ഒരേ ടാക്‌സ് ആണ് നൽകുന്നത്. താഴ്ന്ന ശമ്പളം വാങ്ങുന്ന പല ക്ലാസ് III - IV ജീവനക്കാരനും, പ്രാരാബ്ധവും ലോണടവും മൂലം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബന്ധപ്പെടുന്ന യവസ്ഥയിൽ, തുഛ വേതനക്കാരനെ സാലറി ചലഞ്ചിൽ നിന്നൊഴിവാക്കി അവന്റെ സാമ്പത്തീക സ്ഥിതിയനുസരിച്ചുള്ള വിഹിതം നൽകാനുള്ള നടപടിക്രമങ്ങളും, PT S ,FTM തുടങ്ങി 16500ൽ താഴെ ശമ്പളം വാങ്ങുന്ന ജീവനക്കാരേയും സാലറി ചലഞ്ചിൽ നിന്നൊഴിവാക്കുകയാണ് മാനുഷീക പരിഗണനയുള്ള സർക്കാരുകൾ ചെയ്യേണ്ടത്.അല്ലാതെ ആടിനേയും, ആനയേയും ഒരേ തട്ടിൽ തൂക്കുകയല്ല. അതുപോലെ ഭീമമായ ശമ്പളം പറ്റുന്ന മറ്റൊരു വിഭാഗമാണ് PSC വഴി നിയമിക്കാതെ കോഴ കൊടുത്ത് നിയമനം വാങ്ങുന്ന എയിഡഡ് ജീവനക്കാർ സർക്കാർ ശമ്പളത്തിന്റെ 35% കൈപ്പറ്റുന്ന ഈ വിഭാഗത്തിൽ നിന്നും കഴിഞ്ഞ സാലറി ചലഞ്ചിൽ പങ്കെടുത്തവർ കേവലം 17% മാത്രമാണ് വൻതുക ശമ്പളം വാങ്ങുന്ന ഈ വിഭാഗക്കാർക്ക് യാതൊരു സാമൂഹ്യ പ്രതിബദ്ധതയുമില്ലെന്ന് പലവുരു തെളിയിച്ചിട്ടുണ്ട് ഇവരുടെ ശമ്പളത്തിൽ നിന്നും ഒരു തുക സംഭാവന പിരിച്ചെടുക്കാവുന്നതേയുള്ളു

ഇതിലെല്ലാറ്റിലുമുപരി സംസ്ഥാനത്ത് ആർട്ടിക്കിൾ 360 പ്രഖ്യപിച്ചാൽ മാത്രമേ നിയമപരമായി ഒരു ഭരണകൂടത്തിന് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ശമ്പളത്തിൽ കുറവ് വരുത്താൻ കഴിയുകയുള്ളു രാഷ്ട്രപതിയുടെ അധികാര പരിധിയിൽ വരുന്നതുമാണ് പക്ഷേ രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് പോയിട്ടില്ലാത്തതിനാൽ സാലറി കട്ട് ചെയ്യുന വിഷയത്തിൽ സർക്കാറിന് തീരുമാനമെടുക്കാൻ കഴിയുകയുമില്ല.
ഇത്തരുണത്തിൽ ജീവനക്കാർക്ക് അവരുടെ സാമ്പത്തീക സ്ഥിതിയനുസരിച്ചുള്ള തുക നൽകാനുള്ള അവസരം നൽകാതെ നിർബ്ബന്ധപൂർവ്വം പിടിച്ചെടുക്കലിന് സർക്കാർ ശ്രമിച്ചാൽ അത് നിയമ വ്യവഹാരങ്ങൾക്കു വഴിതെളിക്കുകയാകും ചെയ്യുക ! എന്തായാലും ഇത്തരം അനീതിക്കെതിരെ കോടതിയെ സമീപിക്കാൻ SEU, NGOA തുടങ്ങിയ ജനാധിപത്യ സംഘടനകൾ ശ്രമമാരംഭിച്ചു കഴിഞ്ഞു.

അഷറഫ് മാണിക്യം

പി.സി.ജോർജിനെതിരെ ഉയർന്ന സോഷ്യൽ മീഡിയ സന്ദേശം:

ജനമറിയട്ടെ #PC_ജോർജ് അടക്കമുള്ള #MLA മാർ ഓരോ മാസവും എത്ര രൂപ ശമ്പള- അലവൻസ് ഇനത്തിൽ വാങ്ങുന്നുണ്ടെന്ന്.
#PC_ജോർജിനു കിട്ടാൻ പോകുന്നത് #ആറോളംപെൻഷൻ ?? ഓരോ തവണ MLA ആകുമ്പോഴും പെൻഷൻ.ഒരു മുൻ MLA മരിക്കുന്നത് വരെയുള്ള സകല #ചികിത്സാചെലവും (ലോകത്തെ ഏതു ആശുപത്രിയിൽ ആയാലും) വഹിക്കുന്നത്, ഇദ്ദേഹം കിടന്ന് നിലവിളിക്കുന്ന ഇതേ സർക്കാർ പണം കൊണ്ടാണെണെന്നറിയാമോ? മന്ത്രിമാരുടെയും ക്യാബിനറ്റ് റാങ്കുള്ള മറ്റു പദവികളിലും ഇരിക്കുന്നവരുടെ #പേർസണൽ_സ്റ്റാഫിന് 2 വർഷം സർവീസ് പൂർത്തിയാക്കിയാൽ ആജീവനന്തകാലം പെൻഷൻ ലഭിക്കും* എന്നറിയാമോ? ഈ സുന്ദരമായ നിയമം ഉണ്ടാക്കിയത് ഇവരൊക്കെ തന്നെയാണ് എന്നറിയാമോ? ഈ പേർസണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം അതത് തസ്തികകളിൽ തന്നെ ഇരിക്കുന്ന ജനപ്രതിനിധികൾ തന്നെയാണെന്നറിയാമോ? തന്റെ കാലവധിയായ 5 വർഷം പൂർത്തിയാക്കുന്നതിന് മുൻപ് പരമാവധി സിൽബന്ധികൾക്കു പെൻഷൻ കിട്ടാനായി രണ്ടു വർഷവും ഒരു ദിവസവും സർവീസ് പൂർത്തിയാക്കുന്ന മുറക്ക് പേർസണൽ സ്റ്റാഫിനെ മാറ്റി, പുതിയ ആളുകളെ പേർസണൽ സ്റ്റാഫിൽ ഇതേ ജനപ്രതിനിധികൾ നിയമിക്കുന്നുണ്ടെന്നു അറിയാമോ? PC ജോർജ് ക്യാബിനറ്റ് റാങ്കിൽ #ചീഫ്_വിപ്പ് ആയിരുന്ന സമയത്തു അദ്ദേഹത്തിന്റെ സ്റ്റാഫിൽ, ഒരു ജനപ്രതിനിധിക്കു പേർസണൽ സ്റ്റാഫിൽ പരമാവധി നിയമിക്കാവുന്ന ആളുകളുടെ എണ്ണമായ 40 പേർ ഉണ്ടായിരുന്നെന്നു അറിയാമോ? ഇവരിൽ ഭൂരിഭാഗത്തിനെയും പെൻഷൻ ലഭിക്കാനുള്ള മിനിമം കാലാവധിയായ 2 വർഷം തികച്ച മുറക്ക് മാറ്റി, പുതിയ ആളുകളെ നിയമിച്ചിട്ടുണ്ടെന്നും അറിയാമോ?ഈ സമയത്തു മൂന്നും നാലും വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പലമന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളുടെ എണ്ണം ശരാശരി 20-30 ആയിരുന്നെന്ന് അറിയാമോ? ഈ പറയുന്ന കർഷകർക്കുള്ള ധനസഹായത്തെക്കുറിച്ചുള്ള ചർച്ച വരുമ്പോൾ പോലും കൂട്ടതല്ലും തെറിവിളിയും മുണ്ടിപൊക്കികാണിക്കലും വാക്ക്ഔട്ടും നടക്കുന്ന നിയമസഭയിൽ, ഒരു ചർച്ചയുമില്ലാതെ, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ, എല്ലാവരുടെയും കയ്യടിയോടെ, വെറും ഒരു മിനിറ്റ് കൊണ്ട് പാസാകുന്ന ഒരേയൊരു മണി ബിൽ MLA മാരുടെ ശമ്പളവും അലവൻസുകളും വർധിപ്പിക്കാനുള്ള ബിൽ ആണെന്നറിയാമോ?

ഈ കേരളത്തിൽ സ്വന്തം ശമ്പളം സ്വയം തീരുമാനിക്കാനുള്ള അധികാരം MLA മാർക്ക് മാത്രമേയുള്ളൂ എന്നറിയാമോ?

ഏറ്റവും രസകരവും വിചിത്രവുമായ മറ്റൊരു കാര്യം കൂടിയുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എത്ര വകുപ്പുകളിൽ മാറിമാറി ജോലി ചെയ്താലും വിരമിക്കുമ്പോൾ ഒരു പെൻഷൻ മാത്രമേ ലഭിക്കൂ. എന്നാൽ MLA മാർക്ക് അവർ എത്ര തവണ MLA ആയിരുന്നോ അത്രയും പെൻഷൻ ലഭിക്കും എന്നറിയാമോ?
അതായത് ശ്രീ പിസി ജോർജ് എന്ന ഈ മാന്യ ദേഹത്തിന് 1980, 1982, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ MLA ആയ വകയിൽ 6 പെൻഷനുകളും 2016 ൽ MLA ആയതിന്റെ വകയിൽ ഓണറേറിയവും ഇന്നേ ദിവസം ലഭിച്ചു കൊണ്ടിരിക്കുകയാണ്. ആ മാന്യദേഹമാണ് പത്തേക്കർ ഭൂമിയുള്ള കർഷകന് ഇവിടെ ജീവിക്കാൻ പറ്റുന്നില്ല എന്നു പറഞ്ഞു കരയുന്നതും സർക്കാർ ജോലിക്കാരന്റെ പെൻഷൻ 25000 ൽ നിജപ്പെടുത്തണമെന്നും കവല പ്രസംഗത്തിൽ പറഞ്ഞു കയ്യടി വാങ്ങുന്നത്. നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബർ അല്ലെങ്കിൽ, ഉളുപ്പ് എന്നു പറയുന്ന സാധനം അല്പമെങ്കിലും ഉണ്ടെങ്കിൽ.. ഈ മാന്യദേഹം താൻ വാങ്ങി വരുന്ന 6 പെൻഷനുകൾ, തനിക്കു നിലവിൽ വേതനം ലഭിക്കുന്നതിനാൽ 'ഇനി വേണ്ട' എന്നു എഴുതി കൊടുക്കുകയും ഇങ്ങനെ എല്ലാ ജനപ്രതിനിധികളും ചെയ്യാൻ ആഹ്വാനം ചെയ്യുകയും അതിനായി നിയമസഭയിൽ സംസാരിക്കുകയുമാണ് വേണ്ടത്.

ഇതിവിടെ കിടക്കട്ട്.. സർക്കാർ ജീവനക്കാരന്റെ ശമ്പളം ഖജനാവിന് ബാധ്യതയാണെന്ന് പറഞ്ഞ് നടക്കുന്ന ടീംസിന്റെയൊക്കെ ശമ്പളോം പെൻഷനും അലവൻസുമൊക്കെയാ ഇത്.. 

1. Monthly fixed allowance : `2000.00

2. Constituency Allowance : `25000.00

3. Telephone Allowance : `11000.00

4. Information Allowance : `4000.00

5. Sumptuary Allowance : `8000.00

-------------------
` 50000.00

Minimum Monthly T.A. : `20000.00
-------------------
Total: `70,000.00

-------------------

ഇനീമുണ്ട്..

RATES OF TA AND DA

Road Mileage (inside and outside the State of Kerala)
`10.00 (inside the state) Rs. 10.00 (outside the state )per k.m irrespective of distance travelled.

Rail (Outside the State of Kerala)
First Class / Second Class air-conditioned railway fare പ്ലസ് ടു5 paise per k.m. as incidental expenses.
For journeys by road irrespective of the distance travelled - at the rate of rupees six per km.

Free Transit coupons of aggregate value of ` 3.00 lakhs (including Rail Travel Coupon per Year
(for the use of members and his or her spouse and one companion by any class by any railway in India)

ഇതൊക്കെ എന്തായാലും വായിക്കണം.

D.A. inside the State at the rate of `1000 per day.

D.A Outside the State at the rate of `1200 per day.

എവിടെ നിന്നാലും പണം. പ്വൊളിച്ചില്ലേ?

OTHER AMENITIES

Reimbursement of installation fee and periodical rentals of telephones.
Medical reimbursement.
Residential telephone.
Free travel facility in the K.S.R.T.C. buses/boats.
Accident insurance for an amount not exceeding Twenty lakh rupees at the expenses of Government.
Services of the officer of his choice below or equivalent to the rank of Under Secretary to the Government and in addition an amount of `20000/- shall be paid directly by the Legislature Secretariat to each of the two staff of every member as Staff Allowance.
Interest Free Vehicle Advance up to Rupees Ten Lakhs.
House Building Advance upto Rupees Twenty Lakhs at reduced rate of interest.
Books Allowance `15000/- for every financial year.

തീർന്നിട്ടില്ല..

RATE OF PENSION

Period

Rate of Pension Per mensum

ഇതൊന്ന് ശ്രദ്ധിച്ച് വായിക്കണേ..

For any period below two Years `8000.00
For two years in the aggregate `8000.00
For three Years in the aggregate `12000.00
For four Years in the aggregate `16000.00
For five Years in the aggregate `20000.00

എന്താല്ലേ?
'For any period below two years' ന്ന്..

Provided that where any perosn has served as a Member as stated in sub-section (1) of section 2 for a period exceeding five years, there shall be paid to him an additional pension of 1000 Rupees per mensum for every year in excess of five Years;

Provided further that in calculating the net qualifying period for pension, fraction of half year and above shall be rounded to the next completed Year;

Provided alos that the Ex-members may be paid an additional pension of `3000/-per mensum on completion of Seventy years of age, `3500/- per mensum on completion of Eighty years of age;

Provided alos that the maximum pension to which a member is eligible under this act shall not, in the aggregate, exceed ` 50000/- per mensem.

The Ex-members are alos eligible for Rail Travel Coupon for travel by rail or Fuel Coupon for the purchase of fuel for the travel in private vehicle of an aggregate value of `75000/- for a period of 12 calendar months ( w.e.f 01.04.2018).

മുടിച്ച് വാരണ വാരല് കണ്ടാ?

ന്നാലും സർക്കാർ ജീവനക്കാരന് 1% കൂട്ടിയാ അപ്പപ്പറയും അധിക ബാധ്യതേന്ന്..

ശരിക്കുള്ള 'ബാധ്യത' ആരാണെന്ന് ഇപ്പോ മനസ്സിലായോ?

(ഇതൊന്നും പോരാഞ്ഞ്, ഇവരൊന്നും tax ഉം കൊടുക്കണ്ട. അതൊക്കെ കൊടുക്കാൻ പാവം സർക്കാർ ജീവനക്കാരുണ്ടല്ലോ..)

ഇതൊന്നും വെറുതേ പറേണതല്ല.
ദാ link.. ചുമ്മാ പോയി നോക്ക്..

http://www.niyamasabha.org/codes/facilities

NB:

#രണ്ടുകാലിലുംമന്തുള്ളവൻ അതു ചികിൽസിച്ചു മാറ്റിയിട്ടു വേണം ഒരു കാലിൽ നീരുള്ളവനെ കുറ്റം പറയാൻ. അല്ലെങ്കിൽ ജനത്തിനു മുന്നിൽ സ്വയം പരിഹാസ്യനാകുകയെ ഉള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP