Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പോസിറ്റീവ് രണ്ടാം ഘട്ടം ആദ്യം റിപ്പോർട്ട് ചെയ്ത പത്തനംതിട്ട ജില്ലയിലെ നിവാസികൾക്ക് ആശ്വാസ വാർത്ത; ഇറ്റലിയിൽ നിന്ന് എത്തിയ റാന്നി സ്വദേശികളുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്; അനുകൂല ഫലം റാന്നിയിലെ മൂന്നംഗകുടുംബത്തിനും അവരുടെ ബന്ധുക്കളായ രണ്ടുപേർക്കും; ഇനി അറിയാനുള്ളത് ഇവരുടെ ബന്ധുക്കളായ നാലുപേരുടെ ഫലം; റിസൽറ്റ് അനുകൂലമെങ്കിലും 8000 ത്തോളം പേർ ഐസൊലേഷനിൽ കഴിയുന്ന ജില്ലയിൽ ഇനിയും പൊസിറ്റീവ് കേസുകൾ വന്നേക്കാമെന്നും കളക്ടർ

കോവിഡ് പോസിറ്റീവ് രണ്ടാം ഘട്ടം ആദ്യം റിപ്പോർട്ട് ചെയ്ത പത്തനംതിട്ട ജില്ലയിലെ നിവാസികൾക്ക് ആശ്വാസ വാർത്ത; ഇറ്റലിയിൽ നിന്ന് എത്തിയ റാന്നി സ്വദേശികളുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്; അനുകൂല ഫലം റാന്നിയിലെ മൂന്നംഗകുടുംബത്തിനും അവരുടെ ബന്ധുക്കളായ രണ്ടുപേർക്കും; ഇനി അറിയാനുള്ളത് ഇവരുടെ ബന്ധുക്കളായ നാലുപേരുടെ ഫലം; റിസൽറ്റ് അനുകൂലമെങ്കിലും 8000 ത്തോളം പേർ ഐസൊലേഷനിൽ കഴിയുന്ന ജില്ലയിൽ ഇനിയും പൊസിറ്റീവ് കേസുകൾ വന്നേക്കാമെന്നും കളക്ടർ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ടയിൽ 21 ദിവസം മുമ്പ് , മാർച്ച് 7 ന് റിപ്പോർട്ട് ചെയ്ത് കോവിഡ് കേസുകൾ നെഗറ്റീവായി. ജില്ലാ കളക്ടർ പി.ബി.നൂഹാണ് അക്കാര്യം അറിയിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് റാന്നി സ്വദശികൾക്കും അവരുടെ ബന്ധുക്കളായ രണ്ടുപേർക്കുമാണ് ടെസ്റ്റ് നെഗറ്റീവായത്. സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ ആദ്യം കോവിഡ് പോസിറ്റീവ് റിപ്പോർട്ട്‌ചെയ്തത് റാന്നി സ്വദേശികൾക്കാണ്. ഈ കുടുബത്തിൽ നിന്ന് തന്നെയുള്ളനാല് പേരുടെ ഫലം കൂടി ഇനി കാക്കുന്നു. റാന്നി സ്വദേശികളുടെ ടെസ്റ്റ് നെഗറ്റീവായെന്ന് വാർത്ത് പത്തനംതിട്ടയിൽ വീട് അടച്ചിരുന്ന് വിഷമിക്കുന്നവർക്കും , കോവിഡ് നിവാരണത്തിനായി പ്രയത്‌നിക്കുന്ന ഉദ്യോഗസ്ഥർക്കും ആശ്വാസമായെന്ന് കളക്ടർ പറഞ്ഞു.

അതേസമയം പത്തനംതിട്ടയിൽ ഇനിയും കേസുകൾ വന്നേക്കാം. 8000ത്തിൽ അധികം പേർ ഐസൊലേഷനിൽ കഴിയുന്നതുകൊണ്ട് തന്നെ സാധ്യതതള്ളി കളയനാവില്ലെന്ന് കളക്ടർ പറഞ്ഞു. അതുകൊണ്ട് തന്നെ 21 ദിവസത്തെ ലോക് ഡൗൺ കാലയളവിൽ സൂക്ഷിച്ചാൽ നല്ല ഫലമുണ്ടാകുമെന്നും ജില്ല കളക്ടർ പറഞ്ഞു.

കൊച്ചിയിൽ കോവിഡ് ചികിത്സയിലായിരുന്ന വിദേശിയും ശനിയാഴ്ച സുഖം പ്രാപിച്ചതായി നേരത്തേ മുഖ്യമന്ത്രി അറിയിച്ചിരുന്നു. കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാർജായി. ഇവർ രോഗമുക്തരായെന്നു കണ്ടെത്തിയിരുന്നു. ഇവരുടെ മകളും ഒപ്പമുണ്ട്. ഇതോടെ നിലവിൽ 165 പേരാണ് കേരളത്തിൽ കോവിഡിന് ബാധിതരായുള്ളത്.

സംസ്ഥാനത്തിന് സങ്കടകരമായ ദിനം

അതേസമയം സംസ്ഥാനത്തിന് ഇന്ന് സങ്കടകരമായ ദിനമാണ്. കോവിഡ് ബാധിച്ച് മട്ടാഞ്ചേരി സ്വദേശി മരണമടഞ്ഞതാണ് ദുഃഖകരമായകാര്യം.
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് എന്നിവടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷ മാറ്റിവച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്ത് രണ്ടുപേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓരോരുത്തർക്കും രോഗം ഭേദമായി. നിലവിൽ ആകെ ചികിൽസയിലുള്ളവരുടെ എണ്ണം 165 ആണ്. ആകെ 1,34,370 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,33,750പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6067 സാംപിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 5276 ഫലങ്ങൾ നെഗറ്റീവാണ്.

സാമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി നിരീക്ഷണം ശക്തമാക്കും. പെട്ടെന്നു ഫലം അറിയാൻ കഴിയുന്ന റാപ്പിഡ് ടെസ്റ്റുകൾ നടത്തും. വെന്റിലേറ്റർ, എൻ95 മാസ്‌ക്, ഓക്സിജൻ സിലിണ്ടർ, കയ്യുറകൾ, ബയോ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് നടപടികൾ ആരംഭിച്ചു.

കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ്, വൻകിട-ചെറുകിട സംരംഭങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെയെല്ലാം കോർത്തിണക്കുന്ന പദ്ധതിയാണ് ആവിഷ്‌ക്കരിച്ചത്. ഇതിനായി കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റർ സ്ഥാപിക്കും. മോഡലുകൾ വികസിപ്പിക്കുന്നതിന് ഫാബ് ലാബിനൊപ്പം വി എസ്എസ്ഇയുടെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പത്രമാധ്യമങ്ങൾ അവശ്യ സർവീസാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചില റസിഡന്റ്സ് അസോസിയേഷനുകൾ പത്രങ്ങൾ വിലക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കമ്യൂണിറ്റി കിച്ചണുകളിൽ ആവശ്യമായവർക്കു പുറമേ ആൾക്കൂട്ടം കാണുന്ന സാഹചര്യമുണ്ട്. ചിലർ പടമെടുക്കാൻ മാത്രം പോകുന്നുണ്ട്. കിച്ചണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ മാത്രം അവിടെ പോയാൽ മതിയെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP