Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇപ്പോൾ സംസ്ഥാന മന്ത്രിമാരുടെ ശമ്പളം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല; ഒരുമാസത്തെ ശമ്പളം നൽകിയത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ; സംസ്ഥാന സർക്കാർ ചെലവ് ചുരുക്കുമെങ്കിലും അത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതുപോലെയാകില്ല'; കേന്ദ്ര മാതൃക സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

'ഇപ്പോൾ സംസ്ഥാന മന്ത്രിമാരുടെ ശമ്പളം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല; ഒരുമാസത്തെ ശമ്പളം നൽകിയത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ; സംസ്ഥാന സർക്കാർ ചെലവ് ചുരുക്കുമെങ്കിലും അത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതുപോലെയാകില്ല'; കേന്ദ്ര  മാതൃക സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ചെലവ് കുറക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മാതൃകയിൽ മന്ത്രിമാരുടെ ശമ്പളം കുറക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരാണ് ഇക്കാര്യം ചോദിച്ചത്. ഇപ്പോൾ സംസ്ഥാന മന്ത്രിമാരുടെ ശമ്പളം കുറക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇപ്പോൾ തന്നെ ഒരുമാസത്തെ ശമ്പളം നൽകിയത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ചെലവ് ചുരുക്കുമെന്നും എന്നാൽ, അത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതുപോലെയാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരക്കം എല്ലാവരുടെയും ശമ്പളം 30 ശതമാനം കുറച്ചിരുന്നു.

കേരളത്തിൽ കോവിഡ് പരിശോധന സംവിധാനം വർധിപ്പിക്കുമെന്നു പിണറായി പറഞ്ഞു. നാല് ദിവസത്തിനുള്ളിൽ 4 ലാബുകൾ ലഭ്യമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. കാസർകോട് അതിർത്തി വഴി രോഗികൾക്ക് പോകാൻ സാധിക്കാത്ത പ്രശ്നം ഉണ്ട്. ഇന്നും ഒരാൾ മരിച്ചു. ഇത് ആവർത്തിക്കാതിരിക്കാൻ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കാൻ ശ്രമിക്കും. ആവശ്യമെങ്കിൽ ആകാശ മാർഗം ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.രോഗപ്രതിരോധത്തിന് മാസ്‌ക് ഉപയോഗിക്കുന്നതു നല്ല കാര്യമാണ്. ഏതൊക്കെ മാസ്‌ക് എവിടെയൊക്കെ ഉപയോഗിക്കണം എന്നതിൽ കൃത്യത വേണം. എൻ 95 മാസ്‌കുകൾ രോഗിയും പരിചരിക്കുന്നവരുമാണ് ഉപയോഗിക്കേണ്ടത്. സാധാരണക്കാർ തുണി മാസ്‌ക് ഉപയോഗിക്കണം. ഇതു കഴുകി ശുചീകരിക്കാം. രക്തം നൽകാൻ താത്പര്യമുള്ളവരെ ക്ഷണിച്ചപ്പോൾ നല്ല പ്രതികരണമായിരുന്നു. 1023 പേർക്ക് ഇന്ന് രക്തം നൽകാൻ സാധിച്ചു.ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ആർസിസിയിൽ എത്താൻ ബുദ്ധിമുട്ടുന്നവർ വിവിധ ജില്ലകളിലുണ്ട്. പരിഹാരമായി ആരോഗ്യ വകുപ്പും ആർസിസിയും സംയുക്തമായി രോഗികളുടെ പ്രദേശങ്ങളിൽതന്നെ ചികിത്സ ലഭ്യമാക്കാൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP