Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എല്ലാവരും ഹോസ്റ്റൽ വിട്ടു പോയിട്ടും എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുന്ന സോഫ്റ്റ് വെയർ എഞ്ചിനിയർ; വിമാനത്തിൽ എത്തിയാലും വീട്ടിലെത്താൻ പാസ് കൂടിയേ തീരൂ; പൂനയിലെ ഫ്‌ളാറ്റ് ഒഴിഞ്ഞാൽ എന്തു ചെയ്യണമെന്ന് അറിയാതെ വിരമിച്ച സൈനികനും കുടുംബവും; അത്യാവശ്യം ജില്ലാ ഭരണകൂടം തീരുമാനിക്കുമ്പോൾ യാത്രാ പാസ് കിട്ടുന്നത് സ്വാധീനമുള്ളവർക്ക് മാത്രം; കണ്ണൂരിലേക്ക് തിരിച്ചെത്തനാവാതെ അന്യനാട്ടിലെ മലയാളികൾ; കോവിഡിനിടെ സ്വന്തം നാട് നഷ്ടമാകുന്നവരുടെ വേദന ഇങ്ങനെ

എല്ലാവരും ഹോസ്റ്റൽ വിട്ടു പോയിട്ടും എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുന്ന സോഫ്റ്റ് വെയർ എഞ്ചിനിയർ; വിമാനത്തിൽ എത്തിയാലും വീട്ടിലെത്താൻ പാസ് കൂടിയേ തീരൂ; പൂനയിലെ ഫ്‌ളാറ്റ് ഒഴിഞ്ഞാൽ എന്തു ചെയ്യണമെന്ന് അറിയാതെ വിരമിച്ച സൈനികനും കുടുംബവും; അത്യാവശ്യം ജില്ലാ ഭരണകൂടം തീരുമാനിക്കുമ്പോൾ യാത്രാ പാസ് കിട്ടുന്നത് സ്വാധീനമുള്ളവർക്ക് മാത്രം; കണ്ണൂരിലേക്ക് തിരിച്ചെത്തനാവാതെ അന്യനാട്ടിലെ മലയാളികൾ; കോവിഡിനിടെ സ്വന്തം നാട് നഷ്ടമാകുന്നവരുടെ വേദന ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഇതരസംസ്ഥാനത്തിൽ കുടുങ്ങി കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് മുമ്പിൽ സംസ്ഥാന വാതിൽ കൊട്ടിയടയ്ക്കുന്നതായി പരാതി. കണ്ണൂരിലേക്ക് ആർക്കും പാസ് നൽകുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. കോവിഡ് കണ്ണൂരിൽ പടരുന്ന സാഹചര്യത്തിലാണ് ഇത്. എന്നാൽ ഇത് കാരണം പ്രതിസന്ധിയിലാകുന്നത് ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നു ജില്ലയിലെത്താൻ അത്യാവശ്യക്കാർക്കു പാസ് കൊടുക്കുന്നുണ്ടെന്നാണു കണ്ണൂരിലെ ജില്ലാ ഭരണകൂടം അവകാശപ്പെടുന്നത്. എന്നാൽ അത്യാവശ്യം എന്തെന്ന് ഭരണകൂടമാണ് തീരുമാനിക്കുന്നത്. അതുകൊണ്ട് പാസ് കിട്ടുന്നത് സ്വാധീനമുള്ളവർക്ക് മാത്രം. ഇതാണ് അന്യനാട്ടിൽ കടുങ്ങിയ സാധാരണക്കാരുടെ ദുരിതം കൂടുന്നത്. മഹാരാഷ്ട്രയും ഗുജറാത്തും പോലെ കോവിഡ് തീവ്രബാധിത മേഖലയിൽ നിന്നുള്ളവർക്കു നിയന്ത്രണമുള്ളപ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കും ഇളവുണ്ടെന്നാണ് വയ്പ്. എന്നാൽ ഇതൊന്നും നടക്കുന്നില്ലെന്നതാണ് വസ്തുത.

കണ്ണൂരിൽ നിന്നു പാസിന് അപേക്ഷിച്ച് കുടുങ്ങിക്കിടക്കുന്നവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ബംഗളൂരുവിൽ നിന്നുള്ളവർക്ക് നിയന്ത്രണമില്ലാതെ അനുമതിയുണ്ടെന്നു പറയുമ്പോഴും പാലിക്കപ്പെടുന്നില്ല. ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരോട് ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ടു. മറ്റു താമസക്കാരെല്ലാം ഹോസ്റ്റൽ ഒഴിഞ്ഞു കഴിഞ്ഞു. എന്നാൽ കണ്ണൂരിലേക്കുള്ള യാത്രാനുമതി കിട്ടാത്തതിനാൽ യുവതിക്കു പുറപ്പെടാനാകുന്നില്ല. മൂന്നാഴ്ച മുൻപ് പാസിനായി കോവിഡ് ജാഗ്രത പോർട്ടൽ വഴി അപേക്ഷിച്ചതാണ്. ഹെൽപ് ലൈനിലും ബന്ധപ്പെട്ടു. ശരിയാക്കാം എന്ന മറുപടിയല്ലാതെ പാസില്ല.

വിമാനമാർഗം കണ്ണൂരിലേക്കു പുറപ്പെടാനിരുന്നതാണെങ്കിലും വിമാനം റദ്ദായി. പാസ് ഇല്ലാത്തതിനാൽ വിമാനം സർവീസ് നടത്തിയാലും വരാൻ കഴിയില്ലായിരുന്നു. ഈ മാസം 5നുള്ള വിമാന സർവീസിലേക്കു ടിക്കറ്റ് മാറ്റിക്കൊടുത്തിട്ടുണ്ട്. അതിനു മുൻപെങ്കിലും യാത്രാനുമതി നൽകണമെന്നാണു യുവതിയുടെ അപേക്ഷ. കൊട്ടിയൂർ അമ്പായത്തോട് സ്വദേശിയായ കെ.വി.സാൽസണും കുടുംബവും ബെംഗളൂരുവിൽ നിന്നു നാട്ടിലെത്താനായി പാസിന് അപേക്ഷിച്ചിട്ട് 17 ദിവസമായി. ബെംഗളൂരുവിൽ നിർമ്മാണ മേഖലയിലായിരുന്നു ജോലി. ലോക്ഡൗണായതോടെ ജോലിയും വരുമാനവുമില്ലാതെ വാടകവീട്ടിൽ കഴിയുകയാണ്.

പുണെയിലെ ഏരുവേശ്ശി സ്വദേശി സി.കെ.സജീഷിനും കുടുംബത്തിനും മുന്നിൽ വെല്ലുവിളി ഏറെയാണ്. കണ്ണൂരിലേക്കുള്ള പാസിന് അപേക്ഷിച്ചിട്ട് രണ്ടാഴ്ചയിലേറെയായി. പാസ് കിട്ടുമെന്ന പ്രതീക്ഷയിൽ ഇന്നു ഫ്‌ളാറ്റ് ഒഴിയാമെന്നു ഫ്‌ളാറ്റുടമയ്ക്ക് ഉറപ്പു കൊടുത്തതാണ്. പകരം താമസിക്കേണ്ടവർ ഉടനെത്തും. സൈനിക സേവനത്തിൽനിന്നു വിരമിച്ചശേഷം പുണെയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണു സജീഷ്. ലോക്ഡൗണിൽ എല്ലാം അടഞ്ഞു. ഇതോടെയാണു ഭാര്യയും 2 വയസ്സുള്ള കുഞ്ഞുമായി നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചത്.

പാസിന് അപേക്ഷ നൽകി കാത്തിരുന്നു മടുത്തു കിട്ടിയ വാഹനത്തിൽ മുംബൈയിൽ നിന്നു നാട്ടിലേക്കു പുറപ്പെട്ടതാണ് പട്ടുവം സ്വദേശികളായ പി.കെ.അബ്ദുൽഖാദർ, ടി.സി.ഖാലിദ്, ഏഴോം സ്വദേശി എൻ.പി.അബ്ദുറഹിമാൻ, മാട്ടൂൽ സ്വദേശികളായ അബ്ദുൽ റസാഖ്, പി.സുധാകരൻ എന്നിവർ. മുംബൈയിൽ ചെറിയ കച്ചവടം നടത്തി ജീവിച്ചിരുന്നവരാണ്. കണ്ണൂരിലേക്കുള്ള 25 പേർ ഒരുമിച്ചു ബസ് ഏർപ്പാടു ചെയ്തു പുറപ്പെടാൻ തീരുമാനിച്ചു. എന്നാൽ ബാക്കിയുള്ളവർക്കു പാസ് കിട്ടിയിട്ടും ഇവർ 5 പേർക്കു ലഭിച്ചില്ല.

ഈ ബസിൽ പോന്നില്ലെങ്കിൽ അവിടെത്തന്നെ കുടുങ്ങുമെന്നറിയാവുന്നതിനാൽ ഇവർക്കൊപ്പം പുറപ്പെട്ടു. മഞ്ചേശ്വരം ചെക്‌പോസ്റ്റിലെത്തുമ്പോഴേക്കും പാസ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ചെക്‌പോസ്റ്റിലെത്തി. പക്ഷേ പാസ് എത്തിയില്ല. ഇങ്ങനെ ദുരിതത്തിലാണ് കണ്ണൂരുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP