Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡിന് എതിരയുള്ള മാനവ രാശിയുടെ പോരാട്ടത്തിന് എല്ലാം ചെയ്യുമെന്ന് മോദി; ഏപ്രിൽ 15ന് തീവണ്ടി ഗതാഗതം പുനരാരംഭിക്കില്ല; വിമാനങ്ങൾക്കും ഉടനൊന്നും രാജ്യത്ത് ഇറങ്ങാൻ അനുമതി കൊടുക്കില്ല; കൊറോണയിൽ ഇന്ത്യയും ഭയന്നു വിറയ്ക്കുന്നു; മുംബൈയിൽ കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിൽ; അനൗദ്യോഗിക കണക്ക് പ്രകാരം മരണം 226 ആയി; തബ് ലീഗുകാരുടെ രോഗ വ്യാപനത്തിൽ വിറച്ച് ഉത്തരേന്ത്യ; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡൽഹിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും മഹാമാരിയുടെ താണ്ഡവം

കോവിഡിന് എതിരയുള്ള മാനവ രാശിയുടെ പോരാട്ടത്തിന് എല്ലാം ചെയ്യുമെന്ന് മോദി; ഏപ്രിൽ 15ന് തീവണ്ടി ഗതാഗതം പുനരാരംഭിക്കില്ല; വിമാനങ്ങൾക്കും ഉടനൊന്നും രാജ്യത്ത് ഇറങ്ങാൻ അനുമതി കൊടുക്കില്ല; കൊറോണയിൽ ഇന്ത്യയും ഭയന്നു വിറയ്ക്കുന്നു; മുംബൈയിൽ കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിൽ; അനൗദ്യോഗിക കണക്ക് പ്രകാരം മരണം 226 ആയി; തബ് ലീഗുകാരുടെ രോഗ വ്യാപനത്തിൽ വിറച്ച് ഉത്തരേന്ത്യ; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡൽഹിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും മഹാമാരിയുടെ താണ്ഡവം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 46 പേർ. മഹാരാഷ്ട്രയിൽ മാത്രം 25 പേർ മരിച്ചു. സമൂഹ വ്യാപനത്തിലേക്ക് രോഗം കടന്നതിന്റെ സൂചനയാണ് രോഗ ബാധിതരുടെ എണ്ണം മുംബൈയിൽ കൂടുന്നത്. 229 പേർക്കാണ് മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 809 കേസുകളും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡൽഹിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും രോഗികൾ അനുദിനം വർദ്ധിക്കുകയാണ്. ഗുജറാത്തിലും ഇന്നലെ 76 രോഗികളെ സ്ഥിരീകരിച്ചു. ഇതോടെ കൊറോണയിൽ ഇന്ത്യയും ഭയന്ന് വിറയ്ക്കുകയാണ്. ഉത്തർപ്രദേശിലും 410 വൈറസ് ബാധിതരുണ്ട്. തീവണ്ടി ഗതാഗതവും വിമാന സർവ്വീസും ഉടനൊന്നും തുടങ്ങില്ല.

തുടക്കത്തിൽ വൈറസ് പടർന്ന കേരളവും ഹരിയാനയും രോഗത്തെ ഒരു പരിധി വരെ ചെറുത്തു തോൽപ്പിച്ചിരുന്നു. സമൂഹ വ്യാപനത്തെ തടയുകയും ചെയ്തു. എന്നാൽ ഉത്തരേന്ത്യയിൽ നിസമൂദ്ദീൻ തബ് ലീഗുകാരുടെ വരോടെ വൈറസ് പടർന്ന് പിടിക്കുകയാണ്. മുംബൈയിൽ സ്ഥിതി അതീവ സങ്കീർണമായി തുടരുന്നു. ധാരാവിയിൽ 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. മുംബൈ നഗരമേഖലയിൽ രോഗബാധിതരുടെ എണ്ണം ആയിരം പിന്നിട്ടു. ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി നഴ്‌സുമാർക്കിടയിലും കോവിഡ് പടരുന്നുണ്ട്. രണ്ട് മലയാളി നഴ്‌സുമാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ രോഗംബാധിച്ച് ഡോക്ടർ മരിച്ചു. ഝാർഖണ്ഡിൽ ആദ്യമരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലും ഒരോ മരണം റിപ്പോർട്ട് ചെയ്തു.

അനൗദ്യോഗിക കണക്ക് പ്രകാരം 6725 പേർക്കാണ് ഇന്ന് രാവിലെ അഞ്ച് മണിവരെ രോഗം ബാധിച്ചത്. ഇതിൽ 5863 കേസുകൾ ആക്ടീവാണ്. 635 പേർക്ക് രോഗം ഭേദമായി. 227 പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ ആക്ടീവ് കേസുകൾ 5218ഉം മരണം 169ഉം ആണ്. ഇന്നലെയാണ് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 809 കേസുകൾ എന്നത് ആഗോള ശരാശരിയിൽ കുറവാണെങ്കിലും സമൂഹ വ്യാപനത്തിന്റെ ഭീതി കാര്യങ്ങൾ എവിടെ എത്തിക്കുമെന്ന് ആർക്കം ഒരു പിടിയുമില്ല. ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായുള്ള ഇന്ത്യ കോവിഡ് 19 എമർജൻസി റെസ്പോൺസ് ആൻഡ് ഹെൽത്ത് സിസ്റ്റം പ്രിപ്പയേഡ്നെസ്സ് പാക്കേജിന് കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്.

പദ്ധതി നടപ്പാക്കുന്നതിനായുള്ള ഫണ്ട് പൂർണമായും കേന്ദ്രത്തിന്റേതാണ്. 2020 ജനുവരി മുതൽ 2024 മാർച്ച് വരെ മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച സർക്കുലറിൽ നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ വന്ദന ഗുർനാനിയാണ് ഒപ്പുവെച്ചിരിക്കുന്നത്. ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, അവശ്യ മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന് എന്നിവയുടെ സംഭരണം, ലബോറട്ടറികൾ സ്ഥാപിക്കൽ, ബയോ-സെക്യൂരിറ്റി തയ്യാറാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ/ കമ്മീഷണർമാർ (ആരോഗ്യം) എന്നിവർക്ക് അയച്ച സർക്കുലറിൽ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒന്നാം ഘട്ടം നടപ്പാക്കുന്നതിനുള്ള പണം അനുവദിച്ചതായി വ്യക്തമാക്കുന്നുണ്ട്.

കോവിഡ് ആശുപത്രികളുടെയും മറ്റ് ആശുപത്രികളുടെയും വികസനം ഒന്നാം ഘട്ടത്തിൾ ഉൾപ്പെടുന്നു. ഐസൊലേഷൻ ബ്ലോക്കുകൾ, വെന്റിലേറ്ററുകളുള്ള ഐസിയു, ആശുപത്രികളിലെ ഓക്സിജൻ വിതരണം, ആശുപത്രികളിലെ ലബോറട്ടറികൾ ശക്തിപ്പെടുത്തുക, ആവശ്യമെങ്കിൽ പുതിയ നിയമനം, ജീവനക്കാർ കമ്മ്യൂണിറ്റി ഹെൽത്ത് വോളന്റിയർമാർ എന്നിവർക്കുള്ള ഇൻസെന്റീവ് എന്നിവയെല്ലാം ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നവയാണ്. പിപിഇ കിറ്റുകൾ, എൻ95 മാസ്‌കുകൾ, വെന്റിലേറ്ററുകൾ എന്നിവ വാങ്ങുന്നതിനും ഈ പണം വിനിയോഗിക്കാം. പദ്ധതിയുടെ ആദ്യ ഘട്ടം ജനുവരി 2020 മുതൽ ജൂൺ 2020 വരെയാണ്. രണ്ടാം ഘട്ടം ജൂലൈ 2020 മുതൽ മാർച്ച് 2021 വരെയാണ്. മൂന്നാംഘട്ടം ഏപ്രിൽ 2021 മുതൽ മാർച്ച് 2024 വരെയാണ്.

അതിനിടെ ഏപ്രിൽ പതിനഞ്ചോടെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന വാർത്തകൾ തള്ളി ഇന്ത്യൻ റെയിൽവേ രംഗത്ത് വന്നു. നിലവിലെ രാജ്യവ്യാപകമായ ലോക്ക്ഡൗൺ ഏപ്രിൽ 14-ന് അവസാനിക്കുന്നതോടെ ട്രെയിൻസർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിനെതിരേ പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ റെയിൽവേ. ലോക്ക്ഡൗൺ പിൻവലിച്ച് ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചാൽ പുതിയ പ്രോട്ടോകോൾ പ്രകാരമാണ് യാത്ര ചെയ്യേണ്ടതെന്ന വാർത്തകളും റെയിൽവേ തള്ളി. നിലവിലെ ലോക്ക്ഡൗൺ ഏപ്രിൽ 14-ന് അവസാനിക്കും. തുടർന്ന് ഏപ്രിൽ 15 മുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കും. യാത്രക്കാർ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപേ തന്നെ റെയിൽവേ സ്റ്റേഷനിലെത്തിച്ചേരണം. തെർമൽ സ്‌ക്രീനിംഗിന് ശേഷം മാത്രമേ ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കൂ എന്നുമാണ് നേരത്തെ റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒരു നിർദ്ദേശവും നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.

ഈ ഘട്ടത്തിൽ ട്രെയിൻ യാത്രയുടെ മാനദണ്ഡങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് അപക്വമാണ്. യാത്രക്കാരുടെ താത്പര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഉചിതമായ തീരുമാനം കൈക്കൊള്ളും. ഇത്തരത്തിൽ അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. ട്രെയിൻ സർവീസ് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനം കൈക്കൊണ്ടാൽ അക്കാര്യം അറിയിക്കുന്നതാണ്- ഇന്ത്യൻ റെയിൽവേ അധികൃതർ പറഞ്ഞു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ എല്ലാ ട്രെയിൻ സർവീസുകളും ഇന്ത്യൻ റെയിൽവേ നിർത്തിവെച്ചിരുന്നു. ചരക്ക് വാഹനങ്ങൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. അത് തുടരുമെന്ന സൂചനയാണ് റെയിൽവേ തരുന്നത്.

കോവിഡ്-19 നെതിരേയുള്ള മാനവരാശിയുടെ പോരാട്ടത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ്-19 ചികിത്സയ്ക്കു ഫലപ്രദമെന്നു കരുതുന്ന മലേറിയയ്ക്കുള്ള മരുന്ന് കയറ്റി അയക്കാമെന്നു പ്രധാനമന്ത്രി സമ്മതിച്ചതിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണു യോജിച്ചുള്ള പോരാട്ടത്തിലൂടെ പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം. യോജിച്ച പോരാട്ടത്തിലൂടെ രോഗത്തെ കീഴടക്കാമെന്നും മോദി പറഞ്ഞു.

കോവിഡ്-19 വ്യാപകമായതോടെ മലേറിയയ്ക്കുള്ള ഹൈഡ്രോക്‌സി ക്ലോറോക്വിൻ എന്ന മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. എന്നാൽ യുഎസിൽ രോഗം വ്യാപകമായതോടെ മരുന്നു ലഭ്യമാക്കാൻ ട്രംപ് മോദിയോട് അഭ്യർത്ഥിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP