Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

646 പേരിൽ വൈറസ് ബാധയുണ്ടായിട്ടും അത്യാഹിതം റിപ്പോർട്ട് ചെയ്യാത്ത ത്രിപുര; 2415 രോഗ ബാധിതരിൽ 2043 പേരേയും ചികിൽസിച്ച് ഭേദമാക്കിയ പഞ്ചാബിലെ ചികിൽസാ കരുത്ത്; മരണ നിരക്കിൽ ഒഡീഷ നേടിയെടുത്തതും മികവിന്റെ ചിത്രം; അസമിലും മരണ നിരക്ക് തീരെ കുറവ്; പതിനായിരത്തിലേക്ക് രോഗികളുടെ എണ്ണം എത്തിയിട്ടും പതറാതെ രാജസ്ഥാനും; കേന്ദ്ര പട്ടികയിൽ കോവിഡ് പ്രതിരോധത്തിൽ ഒന്നാം സ്ഥാനത്ത് രാജസ്ഥാൻ എത്തുന്നത് ഇങ്ങനെ

646 പേരിൽ വൈറസ് ബാധയുണ്ടായിട്ടും അത്യാഹിതം റിപ്പോർട്ട് ചെയ്യാത്ത ത്രിപുര; 2415 രോഗ ബാധിതരിൽ 2043 പേരേയും ചികിൽസിച്ച് ഭേദമാക്കിയ പഞ്ചാബിലെ ചികിൽസാ കരുത്ത്; മരണ നിരക്കിൽ ഒഡീഷ നേടിയെടുത്തതും മികവിന്റെ ചിത്രം; അസമിലും മരണ നിരക്ക് തീരെ കുറവ്; പതിനായിരത്തിലേക്ക് രോഗികളുടെ എണ്ണം എത്തിയിട്ടും പതറാതെ രാജസ്ഥാനും; കേന്ദ്ര പട്ടികയിൽ കോവിഡ് പ്രതിരോധത്തിൽ ഒന്നാം സ്ഥാനത്ത് രാജസ്ഥാൻ എത്തുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച മാതൃക രാജസ്ഥാനിൽ. കോവിഡ് നേരിടുന്ന കാര്യത്തിൽ രാജസ്ഥാൻ ഒന്നാമതെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. കോൺഗ്രസ് ഭരിക്കുന്ന സർക്കാരണ് രാജസ്ഥാനിലേത്. രോഗബാധ ഏറ്റവും കൂടുതലുള്ള 10 സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം, ഭേദമായവർ, മരണസംഖ്യ എന്നിവ പരിഗണിച്ചു തയാറാക്കിയ താരതമ്യപ്പട്ടികയിലാണു രാജസ്ഥാൻ ഒന്നാമതെത്തിയത്. തുടക്കം മുതൽ രാജസ്ഥാൻ രോഗത്തെ പ്രതിരോധിക്കുന്നതിൽ അസാധാരണ മികവ് കാട്ടിയിരുന്നു.

രോഗത്തെ നേരിടുന്നതിൽ പഞ്ചാബും അപൂർവ്വ മാതൃകയാണ്. 2415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2043 പേരും രോഗം ഭേദമായി മടങ്ങി. 47 പേരാണ് മരിച്ചത്. രോഗമുക്തിയിൽ അപൂർവ്വ നേട്ടമാണ് ഇത്. ഒഡീഷയും ഇക്കാര്യത്തിൽ അപൂർവ്വ മാതൃകയാണ്. 2478 പേരിൽ രോഗമെത്തിയപ്പോൾ 1481 പേരാണ് മുക്തി നേടിയത്. മരണം വെറും ഒൻപതും. ഹരിയാനയിലും രോഗമുക്തി കൂടുതലാണ്. കേരളത്തിൽ 1589 പേർക്കാണ് വൈറസ് ബാധ. ഇതിൽ 690 പേർ മുക്തി നേടി. 884 ആക്ടീവ് കേസുകളുണ്ട്. 14 മരണവും. 2116 രോഗികളുണ്ടായി അസമിൽ. ഇവിടേയും മരണം നാല് മാത്രമാണ്.

മരണത്തെ ചെറുക്കുന്നതിൽ ത്രിപുരയും മാതൃകയാണ്. ത്രിപുരയിൽ 646 പേർക്ക് രോഗം വന്നിട്ടും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 173 പേർക്ക് രോഗമുക്തി ഉണ്ടായി. 473 പേർ ചികിൽസയിലും. ചത്തീസ് ഗഡും ഉജ്ജ്വല മാതൃകയാണ്. 773 രോഗികളാണ് ഇവിടെ ഉണ്ടായത്. ഇതിൽ മരിച്ചത് രണ്ട് പേരും. അസാമിൽ 2116 രോഗികളുണ്ടായപ്പോൾ മരണം വെറും നാലു മാത്രമായി ചുരുങ്ങി. എന്നാൽ രോഗം പടർന്ന് പിടിച്ചിട്ടും രാജസ്ഥാൻ കാട്ടിയത് ഈ സംസ്ഥാനങ്ങളെ എല്ലാം കവച്ചു വയ്ക്കുന്ന മാതൃകയാണ്. അതുകൊണ്ടാണ് അവർക്ക് കേന്ദ്രം ഒന്നാം റാങ്ക് കൊടുക്കുന്നതും.

രാജസ്ഥാനിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തോട് അടുത്തെങ്കിലും പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറച്ചു നിർത്തുന്നതിനു കഴിഞ്ഞിട്ടുണ്ട്. ഇന്നലെ 68 പേരിൽക്കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതർ 9720 പേരായി ഉയർന്നുവെങ്കിലും 6819 പേരും രോഗമുക്തരായിക്കഴിഞ്ഞു. 209 പേർ മാത്രമാണു രോഗത്തിനു കീഴടങ്ങിയത്. മരണ സംഖ്യ ഉയർന്ന് നിൽക്കുന്നത് ചെറിയ പോരായ്മയാണെങ്കിലും ചികിൽസാ സൗകര്യങ്ങളും പരിശോധനയും കൂടുതൽ മെച്ചമാണ്.

സംസ്ഥാനത്തു നാലര ലക്ഷത്തോളം പേർക്ക് ഇതിനോടകം കോവിഡ് പരിശോധന നടത്തിക്കഴിഞ്ഞു. രാജ്യത്തു 12 ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയാകുമ്പോൾ സംസ്ഥാനത്ത് അതു 18 ദിവസമാണ്. വൈറസ്ബാധ തുടങ്ങിയ ഉടൻതന്നെ ഏർപ്പെടുത്തിയ മൊബൈൽ മെഡിക്കൽ വാനുകൾ, ആരോഗ്യസേവന കേന്ദ്രങ്ങൾ കുറവായ ഗ്രാമങ്ങളിൽ രോഗ ബാധിതരെ തുടക്കത്തിലെ കണ്ടെത്തി ചികിൽസ ലഭ്യമാക്കുന്നതിനു സഹായകമായി. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങിൽ നിന്നായി 11 ലക്ഷത്തോളം തൊഴിലാളികൾ മടങ്ങി വന്നെങ്കിലും ഗ്രാമീണ തലങ്ങളിൽ ഏർപ്പെടുത്തിയ നിരീക്ഷണത്തിലൂടെ രോഗ വ്യാപനം ഗണ്യമായ തോതിൽ തടഞ്ഞു.

സംസ്ഥാനത്തു രോഗം ഭേദമാകുന്നവർ 67.59% ആണെന്നും മരണനിരക്കു 2.16% ആണെന്നും ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണെന്നതും രാജസ്ഥാന് പ്രതീക്, നൽകുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നു മടങ്ങിയെത്തിയവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജസ്ഥാനിലെ ഗ്രാമങ്ങളും മാതൃകയായി. ജയ്‌സാൽമേർ, ബാഡ്‌മേർ, ജലോർ തുടങ്ങിയ മരുപ്രദേശങ്ങളിലെ ഗ്രാമീണരാണു തങ്ങളുടേതായ ക്വാറന്റൈൻ സംവിധാനങ്ങളൊരുക്കി കോവിഡിനെ തടയുന്നത്. അതിർത്തി ജില്ലകളായ ഇവിടങ്ങളിൽ മടങ്ങിയെത്തുന്നവരിൽ പലരും കോവിഡ് ബാധിതരാണ്.

അഹമ്മദാബാദ്. സൂറത്ത്, മുംബൈ തുടങ്ങിയ പട്ടണങ്ങളിൽ ഇവിടെ നിന്നുള്ള നൂറു കണക്കിനു യുവാക്കളാണു ജോലി ചെയ്യുന്നത്. ഇവർക്കായി ഗ്രാമങ്ങൾക്കു പുറത്തു കുടിലുകൾ കെട്ടിയാണു ഗ്രാമീണർ സുരക്ഷ ഉറപ്പാക്കുന്നത്. ഗ്രാമങ്ങളിലേക്കു പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നതിനു കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണർക്കിടിയൽ സർക്കാർ വക ബോധവൽക്കരണ പരിപാടികളും നടക്കുന്നുണ്ട്. സർക്കാർ രൂപീകരിച്ച ഗ്രാമസേവാ സമിതികളും ഗ്രാമപഞ്ചായത്ത് അധികൃതരുമാണ് ഇതിനു നേതൃത്വം നൽകുന്നത്. അങ്ങനെ എല്ലാ അർത്ഥത്തിലും രാജസ്ഥാൻ പുതിയ മാതൃകയാവുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP