Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പള്ളികളിലെ ഹൗൾ ഒഴിവാക്കണമെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി; നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ കേസെടുക്കുമെന്ന് പൊലീസ്; വടകര താലൂക്കിൽ ആയിരത്തോളം പേർ നിരീക്ഷണത്തിൽ

പള്ളികളിലെ ഹൗൾ ഒഴിവാക്കണമെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി; നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ കേസെടുക്കുമെന്ന് പൊലീസ്; വടകര താലൂക്കിൽ ആയിരത്തോളം പേർ നിരീക്ഷണത്തിൽ

ടി.പി.ഹബീബ്

കോഴിക്കോട്:കൊറോണ ബാധയുടെ പശ്ചാതലത്തിൽ പള്ളികളിൽ നിസ്‌കാരത്തിന് അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ഹൗളുകൾ ഒഴിവാക്കണമെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു .കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് ഇക്കാര്യം ആവശ്യപ്പെടുന്നത്.ലീഗിന്റെ നേത്യത്വത്തിലുള്ള ഭരണസമിതിയുടെ തീരുമാനം നടപ്പിലാക്കുമെന്നാണ് വിവിധ മഹല്ല് കമ്മിറ്റികളിൽ നിന്നും ലഭിക്കുന്നത്.

ലീഗിന്റെ വനിതാ നേതാവ് എം.കെ.സഫീറ പ്രസിഡണ്ടും ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ് സ്ഥിരം സമിതി ചെയർമാനും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി.മുഹമ്മദലി വാർഡ് മെമ്പറുമായ ഭരണസമിതിയാണ് സുപ്രധാനമായ ഈ തീരുമാനെടുത്തത്. ഇക്കാര്യം വ്യക്തമാക്കി വിവിധ പള്ളികളിലും മഹല്ലുകളിലും പ്രചരണം നടത്താനും നോട്ടീസ് നൽകാനും ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.ക്ഷേത്രോൽസവങ്ങൾ ഒഴിവാക്കാനും പള്ളികളിലെ പ്രാർത്ഥനകളിൽ ജനബാഹുല്യം ഒഴിവാക്കാനും നിർദ്ദേശം നൽകുന്നുണ്ട്.

ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ 190 പേർ കൊറോണ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധിക്യതർ വ്യക്തമാക്കി.വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിൽ മാത്രം നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ആരിയരത്തിന് അടുത്തായി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ പ്രത്യേക യോഗം ചേർന്ന് റാപ്പിഡ് റെസ്പോൺസിബിൾ ടീമിന് രൂപം നൽകി.ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനും സൂപ്പർ മാർക്കറ്റുകളിൽ ഓഫർ നൽകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.വാർഡ് തലത്തിൽ ടീമുകൾ രൂപീകരിച്ച് പ്രവർത്തനം സജീവമാക്കി.വിവാഹം,ഗ്രഹപ്രവേശനം എന്നിവ നടക്കുന്ന വീടുകളിൽ ചടങ്ങുകൾ കർമ്മങ്ങളിൽ ഒതുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ് കോറോണ നിരീക്ഷണത്തിലുള്ളവരിലേറെയും.എന്നാൽ നിരീക്ഷണത്തിലുള്ളവർ വ്യാപകമായ തോതിൽ പുറത്തിറങ്ങി കറങ്ങി നടക്കുന്നതായുള്ള വിവരവും പുറത്ത് വരുന്നുണ്ട്.വാഹനങ്ങളിൽ എത്തി വിവിധ ചടങ്ങുകളിൽ നിരവധി പേർ എത്തുന്നതായാണ് ലഭിക്കുന്ന വിവരം.നിരീക്ഷണത്തിലുള്ളവർ ആരോഗ്യ വകുപ്പിന്റെയും സർക്കാറിന്റെയും നിർദ്ദേശങ്ങൾ ലംഘിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നാദാപുരം സിഐ.എം.സുനിൽകുമാർ അറിയിച്ചു.നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങുന്നതായി കണ്ടാൽ വിവങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ആരോഗ്യവകുപ്പും പൊലീസും അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP