Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിലെ കോവിഡ്19 രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത് നോക്കി നിൽക്കുമ്പോൾ; രോഗം വ്യാപിക്കുന്നതും മരണം വർദ്ധിക്കുന്നതും ഇറ്റലിയേപ്പോലും തോൽപ്പിച്ചുകൊണ്ട്; ന്യൂയോർക്കിലെ മരണ സംഖ്യയിലെ വളർച്ച ഇറ്റലിയിലെ എപ്പിസെന്റർ ആയിരുന്ന ലൊംബാർഡിയിലേതിനേക്കാൾ വേഗത്തിൽ; ഒറ്റദിവസം കണ്ടെത്തിയത് 16,000 രോഗികളെ; ആഴ്ചകൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം ഒരു ശവപ്പറമ്പായി മാറും

അമേരിക്കയിലെ കോവിഡ്19 രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത് നോക്കി നിൽക്കുമ്പോൾ; രോഗം വ്യാപിക്കുന്നതും മരണം വർദ്ധിക്കുന്നതും ഇറ്റലിയേപ്പോലും തോൽപ്പിച്ചുകൊണ്ട്; ന്യൂയോർക്കിലെ മരണ സംഖ്യയിലെ വളർച്ച ഇറ്റലിയിലെ എപ്പിസെന്റർ ആയിരുന്ന ലൊംബാർഡിയിലേതിനേക്കാൾ വേഗത്തിൽ; ഒറ്റദിവസം കണ്ടെത്തിയത് 16,000 രോഗികളെ; ആഴ്ചകൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം ഒരു ശവപ്പറമ്പായി മാറും

മറുനാടൻ മലയാളി ബ്യൂറോ

ക്ഷത്രയുദ്ധങ്ങൾ വരെ നടത്താൻ കഴിവുള്ള അമേരിക്ക ഇന്ന് പക്ഷെ മണ്ണിൽ സ്വന്തം പൗരന്മാർ ഒന്നൊന്നായി മരിച്ചുവീഴുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുകയാണ്. ശീതകാലാനന്തര ലോകത്തിൽ രാജ്യങ്ങളെ മുഴുവൻ വിരൽചൂണ്ടി വിറപ്പിച്ചു നിർത്തുന്ന അമേരിക്കയുടെ ഈ നിസ്സഹായാവസ്ഥ പക്ഷെ അവരുടെ കർമ്മഫലം എന്നുതന്നെ പറയേണ്ടിവരും. കൊറോണയെന്ന ഭീകരന്റെ ശക്തി തിരിച്ചറിയാതെ അവഗണിച്ചതിന്റെ ഫലം.

അമേരിക്കയിലെ മൊത്തം രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന് 103,798 ആയിരിക്കുന്നു. മരണസംഖ്യ 1,693ഉം. ഒരു ദിവസം ഏറ്റവും അധികം രോഗബാധ ഇന്ന് സ്ഥിരീകരിക്കുന്നത് അമേരിക്കയിലാണ്. ഇന്നലെ മാത്രം 16,819 പുതിയ കേസുകളാണ് അമേരിക്കയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് രോഗവ്യാപനത്തിന്റെ മൂർദ്ധന്യാവസ്ഥയെത്താൻ ഇനിയും ആഴ്‌ച്ചകൾ ബാക്കിയുണ്ട് എന്നതാണ്. ഒരേയൊരു ആശ്വാസം മരണനിരക്ക് കുറവാണ് എന്നതുമാത്രമാണ്.

അമേരിക്കയിൽ കൊറോണയുടെ എപ്പിസെന്റർ ആയ ന്യൂയോർക്ക് നഗരത്തിൽ ഇന്നലെ 519 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാഴാഴ്ച ഇത് 365 ആയിരുന്നു. അതായത് മരണസംഖ്യയിലുണ്ടായ വർദ്ധവിന്റെ നിരക്ക് ഏറ്റവും അധികം മരണനിരക്കുള്ള ഇറ്റലിയിലെ കടുത്ത കൊറോണാ ബാധയുള്ള മാഡ്രിഡ് പോലുള്ള നഗരങ്ങളേക്കാൾ വളരെയധികം കൂടുതലാണ്. അതുപോലെ ഇന്നലെ ഇറ്റലിയിൽ പുതിയതായി 6,203 കോവിഡ് 19 രോഗികളെ കണ്ടെത്തിയപ്പോൾ ന്യൂയോർക്ക് നഗരത്തിൽ മാത്രം ഇന്നലെ സ്ഥിരീകരിക്കപ്പെട്ട രോഗബാധിതരുടെ എണ്ണം 6,103 ആണ്.

തീർച്ചയായും ഭയക്കേണ്ട കണക്കുകളാണിതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നത്. മാത്രമല്ല ലൊംബാർഡിയിൽ മരണ നിരക്ക് ഇരട്ടിച്ചത് ഓരോ മൂന്നു ദിവസങ്ങളിലുമാണെങ്കിൽ അമേരിക്കയിൽ അത് ഓരോ 1.5 ദിവസങ്ങളിലും ഇരട്ടിക്കുന്നു എന്നതും ആശങ്കാജനകമാണ്. എന്നാൽ മൊത്തം അമേരിക്കയിൽ നടത്തുന്ന പരിശോധനകളിൽ 25 ശതമാനവും ന്യൂയോർക്ക് നഗരത്തിലാണ് നടത്തുന്നത് എന്ന വസ്തുതയും രോഗബാധിതരുടെ എണ്ണം ഇവിടെ വർദ്ധിക്കുന്നതിന് കാരണമായേക്കാം.

എന്നാൽ ഓരോ ദിവസവും രോഗം ഭേദമാകുന്നവരുടെ എണ്ണവും അമേരിക്കയിൽ കൂടുതലാണ്. ചൈനയിൽ ഏതൊരു ദിവസവും റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ വളരെയധികം. ഏപ്രിൽ 12 ന് ലോക്ക്ഡൗൺ പിൻവലിക്കാൻ ഉദ്ദേശിക്കുന്നു എന്ന് പ്രസിഡണ്ട് ട്രംപ് പറയുമ്പോഴും രോഗം രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്.

രോഗവ്യാപനം അതിശക്തമായുള്ള ന്യൂയോർക്കിലെ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരും ഇപ്പോൾ രോഗബാധയെക്കുറിച്ച് ആശങ്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയാണ് അവരെ ആശങ്കാകുലരാക്കുന്നത്. തങ്ങളുടെ ജീവൻ അക്ഷരാർത്ഥത്തിൽ പണയപ്പെടുത്തിക്കൊണ്ട് തന്നെയാണ് ഇവരിൽ പലരും കൊറോണക്കെതിരെയുള്ള യുദ്ധത്തിൽ പങ്കെടുക്കുന്നത്. എമർജൻസി റൂമിന്റേത് ശോചനീയമായ അവസ്ഥയായിരുന്നു എന്നാണ് മോണ്ടേഫിയോർ ഹോസ്പിറ്റലിൽ നഴ്സായ ബെന്നി മാത്യു പറയുന്നത്. ഇന്നലെ അദ്ദേഹത്തിനും കോവിഡ്19 സ്ഥിരീകരിക്കപ്പെട്ടിരുന്നു.

'ഇനിയിപ്പോൾ ഇത് എന്റെ ഭാര്യയ്ക്കും മക്കൾക്കും വരും. ചൈനയിൽ ഇത് പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ നമുക്ക് ആവശ്യത്തിനുള്ള സുരക്ഷാ ഉപകരണങ്ങൾ കരുതാമായിരുന്നു. എന്നാൽ നമ്മൾ കൊറോണക്കും അതീതരാണെന്ന് നമ്മൾ വിശ്വസിച്ചു' ദേഷ്യവും സങ്കടവും ബെന്നി മാത്യുവിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.

ന്യൂയോർക്കിലെ പല ആശുപത്രികളിലും മൃതദേഹങ്ങൾ സൂക്ഷിക്കുവാൻ മോർച്ചറികൾ തികയാത്തതിനാൽ റഫ്രിജറേറ്റഡ് ട്രക്കുകൾ കൊണ്ടുവന്നിട്ടുണ്ട്. ആമ്പുലൻസുകളുടെ ദൗർലഭ്യമാണ് ന്യൂയോർക്ക് നഗരം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. ന്യൂയോർക്കിൽ നിന്നുള്ള യാത്രക്കാരെ നിരോധിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇന്നലെ ടെക്‌സാസും സ്ഥാനം പിടിച്ചു. രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന ന്യൂ ഓർലിയോണിൽ നിന്നുള്ളവർക്കും യാത്രാവിലക്കുണ്ട്. ഇവിടങ്ങളിൽ നിന്നും വിമാനമാർഗ്ഗം എത്തുന്നവർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകണമെന്നും നിർദ്ദേശമുണ്ട്. ഇത്തരം നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തുന്ന അവസാനത്തെ സംസ്ഥാനമാണ് ടെക്‌സാസ്. നേരത്തെ ഫ്‌ളോറിഡയും മെറിലാൻഡും ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ന്യൂ ഓർലിയോണിലും സ്ഥിതിഗതികൾ വഷളാവുകയാണ്. 2300 ൽ അധികം പേരിൽ കൊറോണാ ബാധ സ്ഥിരീകരിച്ച ഇവിടെ ഇതുവരെ 86 മരണങ്ങളും രേഖപ്പെടുത്തി കഴിഞ്ഞു. ഒരൊറ്റ ദിവസത്തിൽ 30% വർദ്ധനവാണ് രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. ന്യൂ ഓർലിയോണിലെ മാർഡി ഗ്രാസ്സ് ആഘോഷങ്ങളാണ് ഇതിനു കാരണമായി പറയുന്നത്.

ഇതിനിടെ ന്യൂയോർക്കിലെ കൺവെൻഷൻ സെന്റർ ഒരു താത്ക്കാലിക ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. അതുപോലെ മാൻഹാട്ടനിലെ ബെല്വ്യൂ ആശുപത്രിക്ക് പുറത്തായി ഒരു താത്ക്കാലിക മോർച്ചറിയും. സ്‌പെയിനിന്റെ മാതൃക അനുകരിച്ച് ഹോട്ടലുകൾ താത്ക്കാലിക ആശുപത്രികളാക്കുന്നതിനുള്ള നടപടികളും പരിഗണനയിലുണ്ട്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെ കൂടുതൽ ആരോഗ്യ പ്രവർത്തകരെ കൊണ്ടുവരുന്ന കാര്യവും ആലോചനയിലുണ്ടെന്ന് അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP