Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ കവർന്നത് 2,595 ജീവനുകൾ; ലോകത്ത് ആകെ കോവിഡ് മരണങ്ങൾ 3,59,532 ആയി; നിലവിൽ ചികിത്സയിലുള്ള 29,49,526 പേരിൽ 52,985 പേരുടെ നില അതീവ ​ഗുരുതരം; ആശങ്ക ഉയർത്തി രോ​ഗ ലക്ഷണങ്ങളില്ലാത്തവരിലും വൈറസ് ബാധ

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ കവർന്നത് 2,595 ജീവനുകൾ; ലോകത്ത് ആകെ കോവിഡ് മരണങ്ങൾ 3,59,532 ആയി; നിലവിൽ ചികിത്സയിലുള്ള 29,49,526 പേരിൽ 52,985 പേരുടെ നില അതീവ ​ഗുരുതരം; ആശങ്ക ഉയർത്തി രോ​ഗ ലക്ഷണങ്ങളില്ലാത്തവരിലും വൈറസ് ബാധ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്തുകൊവിഡ് മരണം 3,59,532 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,595പേരാണ് മരിച്ചത്. ലോകത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 58,46,653 ആയപ്പോൾ രോ​ഗമുക്തി നേടിയത് 25,37,595 പേരാണ്. നിലവിൽ ചികിത്സയിലുള്ള 29,49,526 പേരിൽ 52,985 രോ​ഗികളുടെ നില അതീവ ​ഗുരുതരമാണ്. ഇന്ന് 62,050 പേർക്ക് കൂടി വിവിധ രാജ്യങ്ങളിലായി വൈറസ് ബാധ സ്ഥിരീകരിച്ചു. രോ​ഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും അമേരിക്ക തന്നെയാണ് മുന്നിലെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മെക്സിക്കോയിലാണ്. 463 പേരാണ് മെക്സിക്കോയിൽ ഇന്ന് മരണമടഞ്ഞത്. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 452 പേരാണ്. ബ്രിട്ടനിൽ 377 പേരും, ബ്രസീലിൽ 238 പേരും റഷ്യയിൽ 174 പേരും ഇന്ന് മരിച്ചു.

അതേ സമയം, അമേരിക്കയിൽ രോ​ഗബാധിതരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോ​ഗം സ്ഥിരീകരിച്ചത് 7,511പേർക്കാണ്. ഇതോടെ അമേരിക്കയിൽ ആകെ കോവിഡ് കേസുകളുടെ എണ്ണം 17,53,314 ആയി ഉയർന്നു. 1,02,559 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ബ്രസീൽ-4,18,608, റഷ്യ-3,79,051, സ്പെയിൻ-2,83,849, ഇം​ഗ്ലണ്ട്- 2,69,127 എന്നിങ്ങൻെയാണ് വിവിധ രാജ്യങ്ങളിലെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ. അതിനിടെ, രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ചൈനയിൽ കോവിഡ് സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിക്കുന്നു.

പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം ചൈനയിൽ 28 ആയി. ഇത്തരത്തിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതോടെ ചൈനയിൽ വീണ്ടും ഭീതി പടരുന്നു. 28 കേസുകളിൽ 22 ഉം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് വുഹാനിലാണ്. അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗത്തിനും പനി, ചുമ, ശ്വാസതടസ്സം തുടങ്ങി വൈറസ് ബാധയുടെ ഒരു ലക്ഷണവുമുണ്ടായിരുന്നില്ലെന്നതാണ് ചൈനീസ് അധികൃതരെ ആശങ്കയിലാക്കുന്നത്.

ലക്ഷണങ്ങളില്ലാത്തവർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വൈറസ് വാഹകർ ആരാണെന്ന് തിരിച്ചറിയാൻ കഴിയില്ല. ഇത് രോഗം വൻതോതിൽ വ്യാപിക്കുന്നതിന് ഇടയാക്കുമെന്നതാണ് ആശങ്കയ്ക്കു കാരണം. നേരത്തേതന്നെ റഷ്യൻ അതിർത്തിയിലെ ഹയ്‍ലോങ്ജിയാങ് പ്രവിശ്യയിൽ മൂന്നുപേർക്കും ഗുവാങ്ഡോങ് പ്രവിശ്യയിൽ ഒരാൾക്കും രോഗം പകർന്നതായും ചൈനയിലെ നാഷനൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP