Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡ്19 ജീവനെടുത്തത് രണ്ടര ലക്ഷത്തിലധികം ആളുകളുടെ; രോ​ഗബാധിതരുടെ എണ്ണം 3,603,521 ആയി ഉയർന്നു; രോഗവ്യാപന നിരക്കിൽ കുറവുണ്ടായതിനെ തുടർന്ന് പകുതിയോളം സംസ്ഥാനങ്ങളിൽ ലോക് ഡൗൺ നിയന്ത്രണം ഭാ​ഗികമായി നീക്കി അമേരിക്ക; മുഴുവനായും അടച്ചിട്ടാൽ രാജ്യം അവശേഷിക്കില്ലെന്ന ന്യായുമായി ട്രംപ്

കൊവിഡ്19 ജീവനെടുത്തത് രണ്ടര ലക്ഷത്തിലധികം ആളുകളുടെ; രോ​ഗബാധിതരുടെ എണ്ണം 3,603,521 ആയി ഉയർന്നു; രോഗവ്യാപന നിരക്കിൽ കുറവുണ്ടായതിനെ തുടർന്ന് പകുതിയോളം സംസ്ഥാനങ്ങളിൽ ലോക് ഡൗൺ നിയന്ത്രണം ഭാ​ഗികമായി നീക്കി അമേരിക്ക; മുഴുവനായും അടച്ചിട്ടാൽ രാജ്യം അവശേഷിക്കില്ലെന്ന ന്യായുമായി ട്രംപ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്ത് കോവിഡ് മരണങ്ങൾ രണ്ടര ലക്ഷം കവിഞ്ഞു. 250,047 പേരാണ് ഇതുവരെ കൊവിഡ്19 ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,901 പേരാണ് ലോകത്ത് വിവിധ ഭാ​ഗങ്ങളിലായി മരണത്തിന് കീഴടങ്ങിയത്. ഇന്ന് അമേരിക്കയിൽ‌ 410 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ബ്രിട്ടൻ-288, ഇറ്റലി-195, സ്പെയിൻ-164 എന്നിങ്ങനെയാണ് ഇന്നത്തെ ഉയർന്ന കൊവിഡ് മരണസംഖ്യ. രോ​ഗ ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്ക തന്നെയാണ് മുന്നിൽ. 69,008 പേരാണ് യുഎസിൽ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 1,194,434 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു.

ലോകത്താകെ 3,603,521 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 1,169,333 ആളുകൾ രോ​ഗമുക്തി നേടി. ചികിത്സയിൽ കഴിയുന്ന 2,184,141രോ​ഗികളിൽ 49,927 ആളുകളുടെ നില അതീവ ​ഗുരുതരമാണ്. സ്പെയിനിൽ 248,301 ആളുകൾക്കാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. 25,428 പേർ അവിടെ മരണത്തിന് കീഴടങ്ങി. ഇറ്റലി-211,938, ബ്രിട്ടൻ-190,584, ഫ്രാൻസ്-168,693, ജർമ്മനി-165,745, റഷ്യ-145,268, തുർക്കി-126,045, ബ്രസീൽ- 101,826 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ ആകെ രോ​ഗബാധിതരുടെ എണ്ണം. ഇറ്റലിയിൽ ആകെ മരണ സംഖ്യ 29,079 ആയി. ബ്രിട്ടനിൽ 28,734 പേരും, ഫ്രാൻസിൽ 28,734 ആളുകളുമാണ് ഇതുവരെ കോവിഡ് ബാധിച്ച്മരിച്ചത്.

അതേസമയം, കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ​ഗവേഷകർ ചില ആശങ്കകളും പങ്കുവെക്കുന്നു. എയ്ഡ്‌സ്, ഡെങ്കി എന്നീ രോഗങ്ങൾ പോലെ കൊവിഡ് 19നും വാക്‌സിൻ വികസിപ്പിക്കാൻ ശാസ്ത്രലോകത്തിന് കഴിയാതിരിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ രം​ഗത്തെത്തി. 'ചില വൈറസുകൾക്കെതിരെ നമുക്ക് വാക്‌സിൻ വികസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വാക്‌സിൻ നിർമ്മിക്കാൻ സാധിക്കുമോ ഇല്ലയോ എന്ന് പൂർണമായി ഉറപ്പിക്കാറായിട്ടില്ല. വാക്‌സിൻ കണ്ടെത്തിയാൽ തന്നെ സുരക്ഷിതത്വയും ഫലപ്രാപ്തിയും തെളിയിക്കണം'- ലണ്ടനിലെ ഗ്ലോബൽ ഇംപീരിയൽ കോളേജിലെ പ്രൊഫസർ ഡേവിഡ് നബ്ബാരോ സിഎൻഎന്നിനോട് പറഞ്ഞു.

വാക്‌സിൻ ഒന്നര വർഷത്തിനുള്ളിൽ കണ്ടെത്താൻ സാധിച്ചേക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷൻ ഡയറക്ടർ ആന്റണി ഫൗസി പറഞ്ഞു. എന്നാൽ, അതിൽകൂടുതൽ സമയമെടുത്തേക്കാമെന്ന് മറ്റ് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. എച്ച് ഐ വിയെയും മലേറിയയും പോലെ പെട്ടെന്ന് മ്യൂട്ടേഷൻ സംഭവിക്കാത്തതിനാൽ കൊവിഡിന് വാക്‌സിൻ സാധ്യമാണെന്നും അഭിപ്രായമുയർന്നു. ഒന്നര വർഷത്തിനുള്ളിൽ വാക്‌സിൻ വികസിപ്പിക്കാൻ കഴിയില്ലെന്നതിന് അസാധ്യമാണെന്നർഥമില്ല. പ്ലാൻ എയും പ്ലാൻ ബിയും ആവശ്യമാണ്. ഡോ. പീറ്റർ ഹോടെസ് അഭിപ്രായപ്പെട്ടു.

കൊറോണവൈറസിനെതിരെ എങ്ങനെ പോരാടണമെന്ന് ഓരോ സമൂഹവും ആലോചിക്കണമെന്നും നബ്ബാരോ വ്യക്തമാക്കി. അതേസമയം, കൊവിഡിനെതിരെ നൂറോളം വാക്‌സിനുകളാണ് പരീക്ഷണ ശാലയിലുള്ളത്. ചില വാക്‌സിനുകൾ മനുഷ്യരിലും പരീക്ഷിച്ചു. വാക്‌സിൻ വിപണിയിലെത്താൻ ഒരു വർഷത്തിലേറെ സമയമെടുക്കാമെന്നാണ് ശാസ്ത്രജ്ഞരുടെയും വാദം. എന്നാൽ, ഈ വർഷം അവസാനത്തോടെ കോവിഡിനെതിരെ പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിയുമെന്ന അവകാശ വാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്തെത്തി.

ഗവേഷകർക്കാണ് അക്കാര്യം കൃത്യമായി പറയാൻ സാധിക്കുക. എങ്കിലും, എനിക്കു തോന്നുന്നത് അധികം വൈകാതെതന്നെ വാക്‌സിൻ കണ്ടെത്തുമെന്നുതന്നെയാണ്, ട്രംപ് പറഞ്ഞു. സെപ്റ്റംബർ മാസത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം ഒന്നാകെ അടച്ചിടാൻ സാധിക്കില്ലെന്നും അങ്ങനെ ചെയ്താൽ രാജ്യം അവശേഷിക്കില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിൽ പകുതിയോളം സ്‌റ്റേറ്റുകൾ ഇപ്പോൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിയിട്ടുണ്ട്. ചില സ്റ്റേറ്റുകളിൽ രോഗവ്യാപന നിരക്കിൽ കുറവുണ്ടായതിനെ തുടർന്നാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP