Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കാൻ സ്ഥാപിച്ച മീഡിയ വൺ,ന്യൂസ് 24 തുടങ്ങിയ ചാനലുകൾ മൊത്തമായും 'കുണ്ടന്മാരുടെയും', 'കുണ്ടികളുടെയും 'അവതരണവും സ്‌പെഷ്യൽ പരിപാടികളും നമുക്കു ബഹിഷ്‌കരിച്ചു കൂടെ! പ്രതിഭാ ഹരി പറഞ്ഞതു ഒരു സത്യമാണ്; മാധ്യമ ധർമം എന്താണെന്നു കുണ്ടൻ നായർക്കും ഷാനിക്കും വേണുവിനും വിനുവിനും സിന്ധു സൂര്യകുമാർ എന്നിവർക്ക് അറിയായ്കയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു; മാധ്യമങ്ങളെ സിപി സുഗതൻ നവോത്ഥാനം പഠിപ്പിക്കുമ്പോൾ

ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കാൻ സ്ഥാപിച്ച മീഡിയ വൺ,ന്യൂസ് 24 തുടങ്ങിയ ചാനലുകൾ മൊത്തമായും 'കുണ്ടന്മാരുടെയും', 'കുണ്ടികളുടെയും 'അവതരണവും സ്‌പെഷ്യൽ പരിപാടികളും നമുക്കു ബഹിഷ്‌കരിച്ചു കൂടെ! പ്രതിഭാ ഹരി പറഞ്ഞതു ഒരു സത്യമാണ്; മാധ്യമ ധർമം എന്താണെന്നു കുണ്ടൻ നായർക്കും ഷാനിക്കും വേണുവിനും വിനുവിനും സിന്ധു സൂര്യകുമാർ എന്നിവർക്ക് അറിയായ്കയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു; മാധ്യമങ്ങളെ സിപി സുഗതൻ നവോത്ഥാനം പഠിപ്പിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പരിവാരത്ത് നിന്ന് ഇടത് തിരിഞ്ഞ് വലതു മാറി വീണ്ടും സംഘിയാകാൻ നോക്കിയതും ഏശാതെ വന്നപ്പോൾ പിന്നയും ഓതിരവും  കടകവും! ഇപ്പോൾ പിന്തുണ പ്രതിഭ എംഎൽഎയ്ക്ക്. ശബരിമല സമരകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ഹിന്ദു മഹാമണ്ഡലം നേതാവിന്റെ പുതിയ കുറിപ്പിൽ നിറയുന്നതും വിവരക്കേട് മാത്രം. മാധ്യമ പ്രവർത്തകരെ കടന്നാക്രമിച്ചാണ് പ്രതിഭാ ഹരിക്ക് സുഗതൻ പിന്തുണ അറിയിക്കുന്നത്. കായംകുളം എംഎൽഎയുടേതിനേക്കാൾ നീചമായ ഭാഷ. അങ്ങനെ ഈ കൊറോണക്കാലത്ത് സോഷ്യൽ മീഡിയയിലെ കറുത്ത മുഖമാവുകയാണ് സിപി സുഗതനെന്ന നവോത്ഥാന പോരാളി.

പ്രതിഭ എം എൽ എ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ വിവാദ പരാമർശങ്ങൾ വലിയ ചർച്ച ചെയ്യും. താക്കീത് നൽകിയിട്ടും ഫേസ്‌ബുക്കിലൂടെ പ്രതിഭ നിലപാട് ആവർത്തിച്ച സാഹചര്യത്തിൽ സിപിഎമ്മും ഗൗരവത്തോടെയാണ് പ്രശ്‌നത്തെ എടുത്തിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതെ വീട്ടിലിരുന്ന കായംകുളം എംഎ‍ൽഎയെ ഫേസ്‌ബുക്കിലൂടെ ഡിവൈഎഫ്ഐ പ്രവർത്തകർ വിമർശിച്ചിരുന്നു. വിമർശകർ മനുഷ്യവൈറസ്സുകളാണെന്നായിരുന്നു ഇതിന് എംഎ‍ൽഎ നൽകിയ മറുപടി. എംഎൽഎയും ഡിവൈഎഫ്ഐയും തമ്മിലുള്ള പ്രശ്‌നം വാർത്തയായതോടെയാണ് മാധ്യമ പ്രവർത്തകരെ യു. പ്രതിഭ അധിക്ഷേപിച്ചത്. മാധ്യമ പ്രവർത്തകർ ശരീരം വിറ്റ് ജീവിക്കുകയാണെന്ന നിലപാട് തിരുത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടും പ്രതിഭ വഴങ്ങിയില്ല. വീണ്ടും ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ താൻ ചില മാധ്യമ പ്രവർത്തകരെ ഉദ്ദേശിച്ചാണ് ആക്ഷേപമുന്നയിച്ചതെന്നായിരുന്നു വിശദീകരണം.

ജില്ലാ സെക്രട്ടറിയുടെ താക്കീത് പോലും അവഗണിച്ച് നിരന്തരം ഫേസ്‌ബുക്കിലൂടെ വിവാദ പരാമർശങ്ങൾ നടത്തിയ സാഹചര്യത്തിലാണ് വിഷയം ജില്ലാ കമ്മിറ്റിയിലേക്ക് നീങ്ങിയത്. കോവിഡ് 19 ന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ മാറിയാലുടൻ ആലപ്പുഴ ജില്ലാ കമ്മിറ്റി വിഷയം ചർച്ച ചെയ്യും. ഇതോടൊപ്പം തന്നെ കായംകുളത്തെ വിഭാഗീയ പ്രശ്‌നങ്ങളിലും സംഘടനാ നടപടി ഉണ്ടാകും. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിച്ചിഴച്ചെന്നും പൊതു സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്നുമുള്ള വിലയിരുത്തലാണ് ജില്ലാ നേതൃത്വത്തിനുള്ളത്. ഈ വിഷയത്തിൽ ആരും പ്രതിഭയെ പിന്തുണച്ചില്ല. ഇതിനിടെയാണ് സുഗതൻ പിന്തുണ പോസ്റ്റുമായി എത്തുന്നത്. എന്നാൽ പ്രതിഭയേക്കാൾ രൂക്ഷമായ ഭാഷയാണ് അയാൾ മാധ്യമങ്ങൾക്കെതിരെ ഉയർത്തുന്നത്.

സുഗതന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കേരളത്തിലെ മിക്ക ദൃശ്യ മാധ്യമങ്ങളും പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് ബഹുമാനപ്പെട്ട MLA പ്രതിഭാ ഹരി പറഞ്ഞതു ഒരു സത്യമാണ്. മാധ്യമ ധർമം എന്താണെന്നു കുണ്ടൻ നായർക്കും ,ഷാനിക്കും, വേണുവിനും, വിനുവിനും സിന്ധു സൂര്യകുമാർ തുടങ്ങി .....അനേകംദ ൃശ്യമാധ്യമ പ്രവർത്തകർക്കു അറിയായ്കയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മാമൻ മാപ്പിളയോ,സ്വാദേശാഭിമാനി രാമകൃഷ്ണപിള്ളയോ , ഗോയങ്കയോ ഒക്കെ പോകട്ടെ അവരുടെയൊക്കെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത യില്ലാത്ത കേരളത്തിലെ ദൃശ്യമാധ്യമ റിപ്പോർട്ടർമാരും ,ചാനൽ അവതാരകർക്കും മാധ്യമ ധർമ്മം എന്താണെന്നു ഒരു ക്ലാസ്സെടുക്കാൻ ആരെക്കൊണ്ട് സാധിക്കും.

കരഞ്ചിയായോ ,BG വർഗീസോ ,പ്രേം ഭാട്ടിയായോ....... ഇവരാരും ജീവിചെരുപ്പില്ല .അരുൺ ഷോറിയോടു പറഞ്ഞാൽ അദ്ദേഹം കക്കൂസ് കുഴിയിൽ ഇറങ്ങാൻ തയ്യാറാകില്ല . പിന്നെ മേൽപ്പടിയാന്മാരെ ആര് അവരുടെ തെറ്റുകൾ ബോധ്യപ്പെടുത്തും . ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കാൻ സ്ഥാപിച്ച മീഡിയ ONE ,ന്യൂസ് 24 തുടങ്ങിയ ചാനലുകൾ മൊത്തമായും ബാക്കി ചാനലുകളിലെ 'കുണ്ടന്മാരുടെയും', 'കുണ്ടികളുടെയും 'അവതരണവും സ്‌പെഷ്യൽ പരിപാടികളും നമുക്കു ബഹിഷ്‌കരിച്ചുകൂടെ . മീശ നോവൽ പ്രസിദ്ധീകരിച്ചു ഹിന്ദുക്കളെ വൻശീയമായി അധിക്ഷേപിച്ച മാതൃഭൂമി പത്രം അവസാനം കൂപ്പു കുത്തി ക്ഷമ പറഞ്ഞു ഏത്തമിട്ടിട്ടാണ് ഇപ്പോൾ രക്ഷ പിടിച്ചിരിക്കുന്നത് !.

രാജ്യദ്രോഹികളെ ഒരു ജനാധിപത്യത്തിൽ പാഠം പഠിപ്പിക്കേണ്ടത് ജനങ്ങളാണ് .ജനങ്ങൾ മേൽപ്പടിയാന്മാരുടെ ചാനലുകളും ,അവതാരകരുടെ പരിപാടിയും ബഹിഷ്‌ക്കരിച്ചാൽ ഇവനൊക്കെ പൂട്ടിക്കെട്ടും .അതുപോലെ മേൽപ്പടിയാന്മാരുടെ പരിപാടികൾക്ക് പരസ്യം നിഷേധിക്കാൻ ,പരസ്യക്കാരെ അതിനു പ്രേരിപ്പിക്കാൻ ജനങ്ങൾക്ക് കഴിയും .തല്ക്കാലം മേൽപ്പടിയാന്മാരുടെ പരിപാടികൾ കാണില്ല എന്നു നമ്മൾ ഓരോ കുടുംബവും തീരുമാനിക്കണം .

ഇവന്റെതൊന്നും കാണാതെ നമ്മൾ ദുരദർശൻ മാത്രം കണ്ടിരുന്നപ്പോൾ സമൂഹത്തിനു ഒന്നും സംഭവിച്ചിരുന്നില്ല .മദ്യവും ,മയക്കുമരുന്നും പോലെ മേല്പറഞ്ഞവരുടെ ചാനലും പരിപാടികളും കാണാതെയിരിക്കണമെന്നു ജനങ്ങളോട് അഭ്യർത്ഥിക്കുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP