Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദിവാകരന്റെ ഭാര്യയോട് 'മുട്ടയും പാലിലും' ഉള്ള അതൃപ്തി അറിയിച്ച നേതാവിനെ മണിക്കൂറുകൾക്കുള്ളിൽ പുറത്താക്കി; ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ലെന്ന് എംഎൽഎയെ കളിയാക്കിയിട്ടും കേട്ടില്ലെന്ന് നടിക്കുന്നു; സിപിഐയിലെ ഇരട്ടത്താപ്പിനെതിരെ ചിറ്റയം അനുകൂലികൾ

ദിവാകരന്റെ ഭാര്യയോട് 'മുട്ടയും പാലിലും' ഉള്ള അതൃപ്തി അറിയിച്ച നേതാവിനെ മണിക്കൂറുകൾക്കുള്ളിൽ പുറത്താക്കി; ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ലെന്ന് എംഎൽഎയെ കളിയാക്കിയിട്ടും കേട്ടില്ലെന്ന് നടിക്കുന്നു; സിപിഐയിലെ ഇരട്ടത്താപ്പിനെതിരെ ചിറ്റയം അനുകൂലികൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചിറ്റയം ഗോപകുമാർ എംഎൽഎയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സിപിഐ ജില്ലാ അസി. സെക്രട്ടറി മനോജ് ചരളേലിനെതിരേ പാർട്ടി നടപടി വൈകുമ്പോൾ ജില്ലയിലെ സിപിഐ പ്രവർത്തകർ ഓർത്തെടുക്കുന്നത് വെറും രണ്ടു മണിക്കൂർ കൊണ്ട് ഒരു നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ സംഭവമാണ്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന സി ദിവാകരനെ വിമർശിച്ചതിന്റെ പേരിൽ സിപിഐ ജില്ലാ കമ്മറ്റിയംഗവും കോന്നി മണ്ഡലം സെക്രട്ടറിയുമായിരുന്ന കെ ഗോപിനാഥപിള്ളയെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. അരിയില്ലെങ്കിൽ പാലും മുട്ടയും കഴിക്കാൻ അന്ന് ഭക്ഷ്യമന്ത്രിയായിരുന്ന സി ദിവാകരൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഗോപിനാഥപിള്ള മന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചു. ഈ സമയം സി ദിവാകരൻ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയാണ് ഫോണെടുത്തത്. മന്ത്രിയോട് പറയാനുള്ള കാര്യം തന്നോട് പറയാൻ ഭാര്യ ആവശ്യപ്പെട്ടു. ദിവാകരന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിൽ ഗോപിനാഥൻ വിമർശിച്ചു. ഇതാണ് വലിയ വിഷയമായി പാർട്ടി കണ്ടത്.

ദിവാകരന്റെ പരാതിയെ തുടർന്ന് രണ്ടു മണിക്കൂറിനുള്ളിൽ ഗോപിനാഥപിള്ളയെ പാർട്ടിയിൽനിന്ന് പുറത്താക്കി.  വിശദീകരണവും ചർച്ചയും ആലോചനയുമൊന്നുമില്ലാതെയായിരുന്നു ഇത്. സിപിഐ-എമ്മിൽ ചേർന്ന പിള്ള ഈ അടുത്ത കാലത്ത് സിപിഐയിൽ തിരിച്ചെത്തി. ഇപ്പോൾ കിസാൻ സഭയുടെ ജില്ലാ നേതാവായി തുടരുന്നു. പാർട്ടിയുടെ മന്ത്രിക്ക് പറ്റിയ തെറ്റു ചൂണ്ടിക്കാണിച്ചു എന്ന നിസാരകുറ്റം ചെയ്ത പിള്ളയെ പുറത്താക്കാൻ കാണിച്ച ആർജവം മനോജ് ചരളേലിന്റെ കാര്യത്തിൽ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ചിറ്റയം ഗോപകുമാർ പക്ഷക്കാർ ചോദിക്കുന്നത്.

പിള്ളയ്ക്ക് എതിരേ നടപടി വരുന്ന സമയത്ത്, ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി എപി ജയൻ അസി. സെക്രട്ടറി ആയിരുന്നു. ഇക്കാര്യമൊക്കെ ജയനും അറിവുള്ളതാണ്.  ചിറ്റയം ഗോപകുമാറിനെ ജാതീയമായി അധിക്ഷേപിച്ചു കൊണ്ട് മനോജ് ചരളേൽ പ്രതിശ്രുത വധുവുമായി നടത്തിയ സംഭാഷണം വാട്‌സാപ്പിൽ പ്രചരിക്കുന്നുവെന്ന വാർത്ത പുറത്തു വിട്ടത് മറുനാടനാണ്.  വാർത്ത വൈറലായതോടെ സോഷ്യൽമീഡിയ ഇത് ഏറ്റെടുത്തു. പതിവു പോലെ മുഖ്യധാരാ പത്രങ്ങൾ ആദ്യം  വാർത്ത തമസ്‌കരിച്ചു. പക്ഷേ, ഇപ്പോൾ പത്രങ്ങളും ഇത് ഏറ്റു പിടിച്ചു. ഇന്നലെ ചേർന്ന പാർട്ടി ജില്ലാ കമ്മറ്റിയോഗം വിഷയം ചർച്ച ചെയ്തു. 48 മണിക്കൂറിനകം വിശദീകരണം നൽകാനാണ് യോഗം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്രയുമൊക്കെ പ്രശ്‌നമുണ്ടായിട്ടും ചിറ്റയം ഗോപകുമാർ എംഎൽഎ പാലിക്കുന്ന മൗനം ദുരൂഹമാണ്. പന്തളം പൂഴിക്കാട് ഗവ. സ്‌കൂളിലെ അദ്ധ്യാപികയായ മഞ്ജുവാണ് ഫോൺ സംഭാഷണം പുറത്തു വിട്ടതെന്നാണ് പറയുന്നത്. കഴിഞ്ഞ ഡിസംബറിൽ ഈ യുവതിയുമായി മനോജ് ചരളേലിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ആറന്മുള സത്രത്തിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ രണ്ടു സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, രാജ്യസഭാ ഉപാധ്യക്ഷൻ എന്നിവരൊക്കെ പങ്കെടുത്തിരുന്നു.

ഏപ്രിലിലേക്കാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. മോതിരമാറ്റം കഴിഞ്ഞതിനു ശേഷം മനോജിനെപ്പറ്റിയുള്ള ചില രഹസ്യങ്ങൾ യുവതി മനസിലാക്കിയെന്നും അതുകൊണ്ട് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നുമാണ് പറയുന്നത്. ഇതിന്റെ പേരിൽ മനോജ് യുവതിയെ അധിക്ഷേപിച്ചതിന്റെ പ്രതികാരമെന്ന നിലയിലാണ് ഇപ്പോൾ ഇരുവരും തമ്മിലുള്ള ടെലിഫോൺ സംഭാഷണം പുറത്തുവിട്ടിരിക്കുന്നത്. ചിറ്റയം ഗോപകുമാർ എംഎൽഎയുമായി ദീർഘകാല പരിചയം അദ്ധ്യാപികയ്ക്കുണ്ടെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP