Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എംഎൽഎയെ പന്നപ്പുലയൻ എന്ന് വിളിച്ചത് സിപിഐ നേതാവിന് നഷ്ടമാക്കിയത് ദേവസം ബോർഡ് അംഗത്വം; വിഷയം വഷളാക്കിയാൽ ചിറ്റയത്തിനെതിരേ പൊട്ടിക്കാൻ മനോജിന്റെ കൈയിലും ബോംബെന്ന് സൂചന; ജില്ലാ കമ്മറ്റിയിൽ പിന്തുണ ഉണ്ടെങ്കിലും സംസ്ഥാന കമ്മറ്റി നടപടിയെടുക്കാനുള്ള തയ്യാറെടുപ്പിൽ

എംഎൽഎയെ പന്നപ്പുലയൻ എന്ന് വിളിച്ചത് സിപിഐ നേതാവിന് നഷ്ടമാക്കിയത് ദേവസം ബോർഡ് അംഗത്വം; വിഷയം വഷളാക്കിയാൽ ചിറ്റയത്തിനെതിരേ പൊട്ടിക്കാൻ മനോജിന്റെ കൈയിലും ബോംബെന്ന് സൂചന; ജില്ലാ കമ്മറ്റിയിൽ പിന്തുണ ഉണ്ടെങ്കിലും സംസ്ഥാന കമ്മറ്റി നടപടിയെടുക്കാനുള്ള തയ്യാറെടുപ്പിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചിറ്റയം ഗോപകുമാർ എംഎൽഎയ്ക്ക് എതിരേ നടത്തിയ ജാതി അധിക്ഷേപത്തിലൂടെ സിപിഐ ജില്ലാ അസി. സെക്രട്ടറി മനോജ് ചരളേലിന് നഷ്ടമാകുന്നത് ഉറപ്പാക്കിയ ദേവസ്വം ബോർഡ് അംഗത്വമാണ്. ഉടൻ തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒഴിവു വരുന്ന അംഗത്വം സിപിഐക്കാരനെന്ന നിലയിൽ മനോജ് ചരളേലിന് ഉറപ്പാക്കിയിരുന്നതാണ്.  

എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പദം വരെയെത്തിയിട്ടുള്ള മനോജ് ചരളേൽ വിവാദം ഉണ്ടാകുന്നതിന് മുൻപു വരെ പാർട്ടിയിലെ എണ്ണം പറഞ്ഞ നേതാക്കളിൽ ഒരാളായിരുന്നു. ഇപ്പോഴത്തെ കൃഷി മന്ത്രി വി എസ് സുനിൽകുമാർ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ ആ ടീമിലുൾപ്പെടാൻ മനോജിന് തുണയായത് മുന്മുഖ്യമന്ത്രി പികെ വാസുദേവൻ നായരുടെ ലേബലായിരുന്നു. പികെവിയുടെ അനന്തരവളുടെ മകനെന്ന പരിഗണന മനോജിനും പാർട്ടി എന്നും നൽകിപ്പോന്നിരുന്നു. ഇതിന്റെ ഒക്കെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മനോജിനെ പരിഗണിച്ചത്.

ജാതി അധിക്ഷേപവിവാദം ഇത്ര കണ്ട് സമൂഹത്തെ സ്വാധീനിച്ചതോടെ അതാണ് നഷ്ടമായിരിക്കുന്നത്. അതേസമയം, ഇത്രയൊക്കെ പുകിലുണ്ടായിട്ടും ഈ വിഷയത്തിൽ ചിറ്റയം ഗോപകുമാർ എംഎൽഎ പരാതി നൽകാത്തതും കാര്യമായി പ്രതികരിക്കാത്തതും എന്തെന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെ എന്നൊരു അഴകൊഴമ്പൻ മറുപടി മാത്രമാണ് മറുനാടന് ചിറ്റയം നൽകിയത്. ചിറ്റയത്തിന്റെ പരാതി ഇല്ലാതെ തന്നെയാണ് പാർട്ടി ഇപ്പോൾ നടപടിയുമായി മുന്നോട്ടു പോകുന്നത്.

പത്തനംതിട്ടയിലെ പാർട്ടി നേതൃത്വം മനസു കൊണ്ട് മനോജ് ചരളേലിന് ഒപ്പമാണ്. പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുന്ന വിഭാഗയീയത തന്നെയാണ് ഇതിനു കാരണം. അടൂർ നിയമസഭാമണ്ഡലത്തിൽ മത്സരിക്കുന്നതിനായി കൊട്ടാരക്കരയിൽ നിന്നും ചിറ്റയത്തെ കെട്ടിയിറക്കുകയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസിന്റെ കോട്ടയാക്കിയിരുന്ന മണ്ഡലത്തിൽ യാതൊരു വിജയപ്രതീക്ഷയുമില്ലാതെയാണ് 2010 ൽ കൊട്ടാരക്കരയിൽ നിന്നും ചിറ്റയം മത്സരിക്കാനെത്തിയത്. കോൺഗ്രസിന് എത്ര വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് മാത്രം നോക്കിയാൽ മതിയെന്ന് പറഞ്ഞിരുന്നവരെ ഞെട്ടിച്ചു കൊണ്ടാണ് ഇവിടെ ചിറ്റയം പന്തളം സുധാകരനെ അട്ടിമറിച്ച് വെന്നിക്കൊടി നാട്ടിയത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷാജുവിനെതിരേ 25,000 വോട്ടിന്റെ ഭൂരിപക്ഷം കൂടിയായതോടെ ചിറ്റയത്തെ പിടിച്ചാൽ കിട്ടാതായി. ഇത് അടൂരിലെ സിപിഐക്കാർക്ക് തിരിച്ചടിയായി. പാർട്ടി സെക്രട്ടറിയുടെ സഹോദരൻ അടക്കമുള്ള കരാറുകാർക്ക് എംഎൽഎ ഫണ്ടിൽ നിന്നുള്ള ജോലികൾ കിട്ടാതായി. അടൂരിൽ 10 കോടി ചെലവഴിച്ച് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്റ്റേഡിയത്തിന്റെ പണി പാർട്ടി സെക്രട്ടറി എപി ജയന്റെ സഹോദരന് കൊടുപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ, ഒരു ട്രസ്റ്റുണ്ടാക്കി പണി അവർക്ക് കൈമാറുകയാണ് ചിറ്റയം ചെയ്തിരുന്നത്.

അതുകൊണ്ടു തന്നെ പാർട്ടി ജില്ലാകമ്മറ്റിക്ക് ചിറ്റയത്തോട് വലിയ താൽപര്യവുമുണ്ടായിരുന്നില്ല. ജാതി അധിക്ഷേപ വിഷയത്തിൽ എപി ജയന്റെ ആദ്യപ്രതികരണവും ഇതുതന്നെയാണ് തെളിയിക്കുന്നത്. ഇനി, തനിക്കെതിരേ നടപടി ഉണ്ടായാൽ പൊട്ടിക്കാൻ തയാറാക്കി ഒരു ബോംബ് മനോജ് ചരളേൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പാർട്ടിയുടെ ചില നേതാക്കൾ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ അത് ചിറ്റയത്തിന് എതിരായിരിക്കുമെന്നും ഇവർ പറയുന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ കൊടിക്കുന്നിലിന് എതിരായി ചിറ്റയത്തെ മത്സരിപ്പിക്കാൻ സിപിഐ പദ്ധതിയിടുന്നുണ്ട്. മനോജിന്റെ വെളിപ്പെടുത്തൽ ഉണ്ടായാൽ ഇതൊക്കെ തകിടം മറിയും. എന്നാൽ, പാർട്ടി ജില്ലാ കമ്മറ്റിക്ക് എതിരായാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവരുടെ നിലപാട്. മനോജിനെതിരേ നടപടി വേണമെന്ന് കാനം പറയുമ്പോൾ, ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്നാണ് പന്ന്യൻ പറയുന്നത്.

പന്ന്യനുമായി നല്ല അടുപ്പം സൂക്ഷിക്കുന്നയാളാണ് മനോജ് ചരളേൽ. ഈ സാഹചര്യത്തിൽ പന്ന്യന്റെ പ്രസ്താവന വരികൾക്കിടയിലൂടെ വായിക്കേണ്ടതുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP