Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഇനിയും ചവിട്ടാൻ വന്നാൽ ആ പാതാളത്തിൽ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും; അതിന്റെ വഴിയിൽ പിന്നെ കല്യോട്ടല്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തിൽ പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധം ചിതറി പോകും'; കോൺഗ്രസുകാർക്കെതിരെ സിപിഎം ജില്ലാ നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്

'ഇനിയും ചവിട്ടാൻ വന്നാൽ ആ പാതാളത്തിൽ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും; അതിന്റെ വഴിയിൽ പിന്നെ കല്യോട്ടല്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തിൽ പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധം ചിതറി പോകും'; കോൺഗ്രസുകാർക്കെതിരെ സിപിഎം ജില്ലാ നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പെരിയയിലെ കോൺഗ്രസുകാർക്കെതിരെ സിപിഎം നേതാവ് നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നു. കോൺഗ്രസുകാരെ ചിതയിൽ വെക്കാൻ ബാക്കിയില്ലാത്ത വിധം കോൺഗ്രസ് നേതാക്കളെ ചിതറിപ്പിച്ചു കളയുമെന്ന് പ്രസംഗിച്ച വീഡിയോയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിപിഎം നേതാവ് വി പി പി മുസ്തഫയാണ് കൊലവിളി പ്രസംഗത്തിൽ ഉള്ളത്. പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചാനലുകൾ പുറത്തുവിട്ടു.

അധികം കളിച്ചാൽ ചിതയിൽ വയ്ക്കാൻ പോലും ഇല്ലാത്ത വിധം കോൺഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നാണ് മുസ്തഫ ഒരു പ്രസംഗത്തിൽ കൊലവിളി നടത്തുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് വി പി പി മുസ്തഫ. ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരൻ ആക്രമിക്കപ്പെട്ട രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം നടത്തിയത്. ആ പ്രസംഗം ഇങ്ങനെയാണ്:

''പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മർദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങൾ ക്ഷമിക്കുകയാണ്. എന്നാൽ ഇനിയും ചവിട്ടാൻ വന്നാൽ ആ പാതാളത്തിൽനിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്റെ വഴിയിൽ പിന്നെ കല്യോട്ടല്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തിൽ പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധം ചിതറി പോകും'' - മുസ്തഫ പറഞ്ഞു.

സിപിഎം ജില്ലാ നേതാക്കൾക്ക് അടക്കം യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊല്ലപ്പെടുന്നതിന് മുമ്പു നടത്തിയ പ്രസംഗം കൊലപാതക ഗൂഢാലോചന ആരോപണത്തിലേക്ക് തന്നെ ശരിവെക്കുന്നെന്ന ആക്ഷേപങ്ങൾ ശരിവെക്കുന്നുണ്ട്. പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണൻ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രാദേശിക നേതാക്കളുടെ പേരുകൾ സഹിതം വെളിപ്പെടുത്തിയാണ് കൃഷ്ണന്റെ ആരോപണം.

ഇപ്പോൾ അറസ്റ്റിലായ പീതാംബരൻ എച്ചിലടുക്കം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. എന്നാൽ കൊലപാതകം നടന്നിരിക്കുന്ന കല്യോട് പ്രദേശത്തെ പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ അറിയാതെ കല്യോട് ഒന്നും നടക്കില്ലെന്നും ബാലകൃഷ്ണൻ അറിയാതെ വേറെ ബ്രാഞ്ചിൽ ഉൾപ്പെട്ടവർ ഇവിടെ ഒന്നും ചെയ്യില്ലെന്നും കൃഷ്ണൻ ആരോപിക്കുന്നു. ഗംഗാധരൻ, വത്സൻ എന്നിവർക്ക് കൃപേഷുമായും ശരത് ലാലുമായും വ്യക്തി വൈരാഗ്യമുണ്ടായിരുന്നൂ. ഇവർ സാമൂഹിക മാധ്യമങ്ങൾ വഴി ഭീഷണി മുഴക്കിയിരുന്നതായും കൃഷ്ണൻ ആരോപിക്കുന്നു. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങളല്ല കണ്ടെടുത്തത്. പീതാംബരനിൽ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ആവശ്യപ്പെട്ട കൃഷ്ണൻ കൊല നടത്തുന്നതിനായി മറ്റ് പലരും പിന്നിൽ പ്രവർത്തിക്കുകയും പണം ചെലവാക്കിയതായും ആരോപിക്കകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP