Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടൂർ ഗോപാലകൃഷ്ണനോട് ചന്ദ്രനിലേക്ക് പോവാൻ പറയുന്നത് മാത്രമല്ല സഖാവേ ഫാസിസം? കൊയിലാണ്ടിയിൽ എസ്.യു.സിഐ പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം; മർദ്ദിച്ചത് നഗരത്തിൽ പിരിവ് നടത്തുകയും ലഘുലേഖ വിതരണം ചെയ്തതിന്റെ പേരിൽ; ആരോട് ചോദിച്ചിട്ടാണ് പിരിവ് നടത്തിയതെന്ന് ചോദിച്ചെത്തിയത് ഡിവൈഎഫ്‌ഐ നേതാവ്; ആരുടെയെങ്കിലും അനുമതി വാങ്ങണോ എന്ന് ചോദിച്ചപ്പോൾ മർദ്ദനം; രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് എസ്.യു.സിഐ

അടൂർ ഗോപാലകൃഷ്ണനോട് ചന്ദ്രനിലേക്ക് പോവാൻ പറയുന്നത് മാത്രമല്ല സഖാവേ ഫാസിസം? കൊയിലാണ്ടിയിൽ എസ്.യു.സിഐ പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം; മർദ്ദിച്ചത് നഗരത്തിൽ പിരിവ് നടത്തുകയും ലഘുലേഖ വിതരണം ചെയ്തതിന്റെ പേരിൽ; ആരോട് ചോദിച്ചിട്ടാണ് പിരിവ് നടത്തിയതെന്ന് ചോദിച്ചെത്തിയത് ഡിവൈഎഫ്‌ഐ നേതാവ്; ആരുടെയെങ്കിലും അനുമതി വാങ്ങണോ എന്ന് ചോദിച്ചപ്പോൾ മർദ്ദനം; രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് എസ്.യു.സിഐ

എം ബേബി

കോഴിക്കോട്: അടൂർ ഗോപാലകൃഷ്ണനോട് ചന്ദ്രനിലേക്ക് പോകാൻ പറയുന്നത് മാത്രമാണോ ഫാസിസം. നാട്ടിൽ സമാധാനപരമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ മർദ്ദിച്ചൊതുക്കുന്നത് ഫാസിസമല്ലേ.. ഇന്നലെ വൈകീട്ട് കൊയിലാണ്ടി നഗരത്തിൽ ലഘുലേഖ വിതരണം ചെയ്യുകയും പിരിവും നടത്തുകയും ചെയ്ത നാല് എസ് യു സി ഐ (സി) പ്രവർത്തകരെ ആക്രമിച്ച സി പി എമ്മുകാരോട് എസ് യു സി ഐ പ്രവർത്തകർക്കുള്ള ചോദ്യമാണിത്.

ഇന്നലെ കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് ലഘുലേഖ വിതരണം ചെയ്ത എസ് യു സി ഐ നേതാക്കളായ പി കെ പ്രഭാഷ്, പി കെ മധു, ഭഗത് എന്നിവരെയാണ് സി പി എം പ്രവർത്തകർ ആക്രമിച്ചത്. എ ഐ ഡി എസ് ഒ സംസ്ഥാന സെക്രട്ടറി കൂടിയാണ് പി കെ പ്രഭാഷ്. ലഘുലേഖ പ്രചരിപ്പിക്കാനും പിരിവ് നടത്താനും ആരാണ് അനുവാദം തന്നതെന്ന് ചോദിച്ചായിരുന്നു അക്രമമെന്ന് എസ് യു സി ഐ നേതാക്കൾ പറയുന്നു. ലഘുലേഖ വിതരണം ചെയ്തുകൊണ്ടിരിക്കെ പ്രദേശത്തെ ഒരു പ്രാദേശിക ഡി വൈ എഫ് ഐ നേതാവാണ് ആദ്യമെത്തി ചോദ്യം ചെയ്തത്.

ആരോട് അനുവാദം വാങ്ങിയാണ് ഇവിടെ ലഘുലേഖ വിതരണം ചെയ്യുന്നതെന്നായിരുന്നു ചോദ്യം. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് ആരുടെയെങ്കിലും അനുമതി വാങ്ങണോ എന്ന് ചോദിച്ചപ്പോഴായിരുന്നു മർദ്ദനം ആരംഭിച്ചത്. തൊട്ടുപിന്നാലെ മറ്റ് സി പി എം പ്രവർത്തകരും കൂടിയെത്തി അക്രമം തുടർന്നു. അക്രമത്തിൽ പരിക്കേറ്റ പി കെ പ്രഭാഷ്, പി കെ മധു, ഭഗത് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉത്തരേന്ത്യയിൽ സംഘപരിവാർ നടത്തുന്ന ഫാസിസ്റ്റ് രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് എന്ത് വ്യത്യാസമാണ് ഇത്തരം സംഭവങ്ങൾക്കുള്ളതെന്ന് എസ് യു സി ഐ നേതാക്കൾ ചോദിക്കുന്നു. സംഘപരിവാർ വിരുദ്ധ ആശയങ്ങളുമായി മുന്നോട്ട് പോകുന്ന പ്രസ്ഥാനം തന്നെയാണ് എസ് യു സി ഐ. പലപ്പോഴും സി പി എം നിലപാടുകൾക്കെതിരെയും ശബ്ദമുയർത്താറുണ്ട്. എന്നാൽ തെറ്റ് ചൂണ്ടിക്കാണിക്കുന്നതിലുള്ള അസഹിഷ്ണുത അക്രമത്തിലേക്ക് വഴുതിവീഴുന്നത് അപകടകരമായ പ്രവണതയാണ്. സംഘബലത്തിൽ പിന്നിലായതുകൊണ്ട് തന്നെ എന്തും ചെയ്യാമെന്നാണോ സി പി എം കരുതുന്നത്. യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ ഉൾപ്പെടെ എസ് യു സി ഐ സ്വീകരിച്ച നിലപാട് തന്നെയാവും ഈ അക്രമത്തിന് കാരണമെന്നാണ് നേതൃത്വം കരുതുന്നത്.

രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഈ കടന്നാക്രണത്തെ ജനാധിപത്യ സമൂഹം ചെറുത്തു തോൽപ്പിക്കണമെന്ന് ആർ എം പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷവും ഒരു പാഠവും ഈ ക്രിമിനലുകൾ പഠിച്ചിട്ടില്ലെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്. ക്രിമിനലുകളുടെ അഴിഞ്ഞാട്ടമവസാനിപ്പിക്കാൻ നേതൃത്വം നിലപാടെടുക്കണമെന്നും പാർട്ടി വ്യക്തമാക്കി. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ് യു സി ഐ നേതൃത്വം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP