Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പുതുവർഷം പൊലീസ് സ്റ്റേഷനിൽ, ഞെട്ടലിൽ' കാക്കി തൊപ്പി ധരിച്ച് പൊലീസ് സ്റ്റേഷനിൽ നിന്ന് സി.പിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സെൽഫി; പെറ്റി കേസ് പ്രതികളെ ജാമ്യത്തിലിറക്കാൻ വന്ന അനുരാജ് തൊപ്പി തലയിലണിഞ്ഞ് പൊലീസസുകാരുടെ അസാന്നിധ്യത്തിൽ; സെൽഫി വിവാദമായതോടെ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണവും; സെൽഫി കാരണം കുഴഞ്ഞ എസ്‌ഐ ബ്രാഞ്ച് സെക്രട്ടറിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: പൊലീസ് തൊപ്പി ധരിച്ച് സ്റ്റേഷനിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടരും നടത്തിയ സെൽഫി വിവാദത്തിലേക്ക്. പുതുവത്സര രാവിലാണ് പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് ചാലക്കുടി സ്‌റ്റേഷനിൽ പോട്ട കെ.കെ റോഡ് സിപിഎംബ്രാഞ്ച് സെക്രട്ടറി അനുരാജും സംഘവും കാക്കി തൊപ്പി ധരിച്ച് സെൽഫി പകർത്തിയത്. പിന്നീട് ഇത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. 

'പുതുവർഷം പൊലീസ് സ്റ്റേഷനിൽ, ഞെട്ടലിൽ' എന്ന അടിക്കുറിപ്പോടെയാണ് 5 സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന 5 സെൽഫി ചിത്രങ്ങൾ അനുരാജ് പോസ്റ്റ് ചെയ്തത്. വിവാദമായതോടെ പോസ്റ്റ് നീക്കി.

പുതുവത്സരരാത്രിയിൽ പെറ്റി കേസിൽ സ്റ്റേഷനിലേക്ക് എത്തിച്ചതായിരുന്നു സുഹൃത്തുക്കളെ. ഗതാഗതനിയമം ലംഘിച്ചതിനും പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനും കുറേപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൊരാളെ ജാമ്യത്തിലെടുക്കാനാണ് അനുരാജ് എത്തിയത്. നഗരത്തിൽ രണ്ടിടത്തായി ആയിരങ്ങൾ പങ്കെടുത്ത പുതുവത്സരാഘോഷം നടന്നതിനാൽ ഭൂരിപക്ഷം ഉദ്യോഗസ്ഥരും അവിടെ ഡ്യൂട്ടിയിലായിരുന്നു. 2 പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ഈ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നത്.

കേസുകളിൽപ്പെട്ട 12 പേരും ജാമ്യമെടുക്കാൻ എത്തിയ 24 പേരും ഉൾപ്പെടെ 36 പേർ സ്റ്റേഷനിൽ ഒന്നിച്ചെത്തിയതോടെ തിരക്കേറി. ഇതിനിടെ അനുരാജ് പൊലീസിന്റെ വിശ്രമമുറിയിലിരുന്ന തൊപ്പിയെടുത്തു തലയിൽ വച്ചു പലവട്ടം സെൽഫിയെടുത്തു. ചില ചിത്രങ്ങളിൽ സുഹൃത്തുക്കളും കൂടി.

സംഭവം വിവാദമാകുകയും സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകുകയും ചെയ്തതോടെ പോസ്റ്റ് നീക്കി. അനുരാജിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ടെന്ന് എസ്‌ഐ ബി.കെ. അരുൺ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP