Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം സംരക്ഷണമൊരുക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ നടക്കുന്ന സ്ഥലം നീർത്തടം നികത്തിയത് തന്നെ; സമീപവാസികളുടെ പരാതിയിൽ കോടതി നിയോഗിച്ച കമ്മിഷനായി എത്തിയ അഭിഭാഷകനെയും സഹായിയെയും പാസ്റ്റർമാർ അറഞ്ചം പുറഞ്ചം തല്ലിയോടിച്ചു; ഗുണ്ടായിസത്തിനും സിപിഎമ്മിന്റെ പ്രൊട്ടക്ഷൻ; മർദനമേറ്റ വക്കീലിന്റെ മൊഴി എടുക്കാൻ പോലും പൊലീസ് വൈകി

സിപിഎം സംരക്ഷണമൊരുക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ നടക്കുന്ന സ്ഥലം നീർത്തടം നികത്തിയത് തന്നെ; സമീപവാസികളുടെ പരാതിയിൽ കോടതി നിയോഗിച്ച കമ്മിഷനായി എത്തിയ അഭിഭാഷകനെയും സഹായിയെയും പാസ്റ്റർമാർ അറഞ്ചം പുറഞ്ചം തല്ലിയോടിച്ചു; ഗുണ്ടായിസത്തിനും സിപിഎമ്മിന്റെ പ്രൊട്ടക്ഷൻ; മർദനമേറ്റ വക്കീലിന്റെ മൊഴി എടുക്കാൻ പോലും പൊലീസ് വൈകി

ശ്രീലാൽ വാസുദേവൻ

പന്തളം: പറന്തലിൽ ഇന്ന് തുടങ്ങുന്ന അംബ്ലീസ് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ സംബന്ധിച്ച വിവാദം പുതിയ വഴിത്തിരിവിലേക്ക്. കൺവൻഷൻ സെന്റർ നിർമ്മിച്ചത് നിലം നികത്തിയാണെന്നും ഇവിടെ പണിത ഇരുന്നൂറിൽ പരം താൽകാലിക ടോയ്ലറ്റുകൾ തങ്ങളുടെ കുടിവെള്ളം മലിനമാക്കുമെന്നും ആരോപിച്ച് സമീപവാസികളായ രണ്ടു പേർ അടൂർ മുൻസിഫ് കോടതി നൽകിയ ഹർജിയിൽ തെളിവെടുപ്പിന് എത്തിയ അഭിഭാഷകനെയും സഹായിയെയും പാസ്റ്റർമാർ തല്ലിയോടിച്ചു. മർദനമേറ്റ് ആശുപത്രിയിൽ ചികിൽസ തേടിയ അഭിഭാഷകന്റെ മൊഴി എടുക്കുന്നത് വൈകിപ്പിച്ച് പൊലീസും പാസ്റ്റർമാർക്ക് സഹായം ചെയ്തു നൽകി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പറന്തലിലാണ് സംഭവം.

ഇന്ന് ആരംഭിക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷന് എതിരേ സമീപവാസികളായ ശാന്തമ്മ, നടേശൻ ആചാരി എന്നിവരാണ് അടൂർ മുൻസിഫ് കോടതിയെ സമീപിച്ചത്. പന്തളം തെക്കേക്കര വില്ലേജിൽ ഉൾപ്പെടുന്ന ഈ സ്ഥലം തണ്ണീർത്തടമാണെന്നും അത് നികത്തിയത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും കുടിവെള്ളം മലിനമാക്കുന്നുവെന്നുമായിരുന്നു ഇവരുടെ പരാതി. തൊട്ടുത്തുള്ള പാടശേഖരത്തിലേക്ക് വെള്ളമൊഴുകുന്ന നീർച്ചാൽ സഹിതം രണ്ടു മാസം മുൻപാണ് മണ്ണിട്ട് നികത്തിയത്. ഇവിടെ ജനറൽ കൺവൻഷന് താൽക്കാലിക വേദിയാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. അശാസ്ത്രീയമായി 200 ടോയ്ലറ്റും പണിതിട്ടുണ്ട്. ഇത് സ്ഥിരം സംവിധാനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

ഹർജി പരിഗണിച്ച കോടതി അഡ്വ. വിനീതിനെ അഭിഭാഷക കമ്മിഷൻ ആയി നിയോഗിച്ചു. ഇന്നലെ വൈകിട്ട് വിനീതും സമീപവാസിയായ ഒരു യുവാവും സ്ഥലം പരിശോധിച്ചു. സ്ഥലത്തിന്റെ അളവും കൺവൻഷൻ പന്തലിന്റെയും ടോയ്ലറ്റുകളുടെയും വീതിയും നീളവുമൊക്കെ പരിശോധിച്ചു. ഹർജിക്കാർക്കുള്ള എ, ബി ഫോമുകളും പൂർത്തിയാക്കി. എതിർ കക്ഷിക്കുള്ള ഫോം സിയുമായി കൺവൻഷൻ നടത്തുന്നവരെ സമീപിച്ചു. സ്ഥലം ഉടമ ആരെന്ന് ചോദിച്ചു. കോടതി നിയോഗിച്ച കമ്മിഷൻ ആണെന്നും അറിയിച്ചു. ഇതോടെ അസഭ്യ വർഷവുമായി അഭിഭാഷകന് നേരെ പാഞ്ഞടുക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് പറയുന്നു. സഹായിയായ വന്ന യുവാവ് ഇതിന്റെ വീഡിയോ ചിത്രീകരിച്ചു. ഇതോടെ നൂറോളം വരുന്ന പാസ്റ്റർമാർ ഇരുവർക്കും നേരെ തിരിഞ്ഞു. മർദനവും അഴിച്ചു വിട്ടു. ഇരുവരും ഓടി രക്ഷപെടുകയായിരുന്നു. മർദനമേറ്റ വിനീത് പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിൽസ തേടി. വിവരം പൊലീസിലും അറിയിച്ചു. ഇന്നു 12 മണിയോടെയാണ് പൊലീസ് മൊഴിയെടുക്കാൻ എത്തിയത്.

പന്തളം തെക്കേക്കര വില്ലേജിൽ ഉൾപ്പെടുന്ന നീർത്തടം രണ്ടു മാസം മുമ്പാണ് കൺവൻഷന് വേണ്ടി മണ്ണടിച്ച് നികത്തിയത്. ഇതിനെതിരേ ആർഎസ്എസ് പ്രവർത്തകർ കൊടി നാട്ടി. ഇതോടെ ന്യൂനപക്ഷ പീഡനം ആരോപിച്ച് ആദ്യം സിപിഎമ്മും പിന്നാലെ കോൺഗ്രസും രംഗത്തു വന്നു. മതന്യൂനപക്ഷങ്ങളെ ആർഎസ്എസ് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. കൺവൻഷന് തങ്ങൾ സംരക്ഷണം ഒരുക്കുമെന്ന് സിപിഎമ്മും ഡിവൈഎഫ്ഐയും അൽപം വൈകിയാണെങ്കിലും കോൺഗ്രസും പ്രഖ്യാപിച്ചു. പിന്നീടാണ് സിപിഎമ്മിന്റെ തനിനിറം വ്യക്തമായത്.

ന്യൂനപക്ഷ സംരക്ഷക വേഷം ധരിച്ചു നടക്കുന്ന പിണറായി കൺവൻഷനിലെ മുഖ്യപ്രാസംഗികനാണ്. ഇതിനുള്ള വേദി ആയതിനാലാണ് സിപിഎം സംരക്ഷണം ഒരുക്കിയത്. ലക്ഷങ്ങളാണ് നിലംനികത്തിയതിനുള്ള പടിയായി സിപിഎം കോൺഗ്രസ് നേതാക്കൾ വാങ്ങിയത്. അതിനുള്ള നന്ദി പ്രകടനം കൂടിയായി സംരക്ഷണ പ്രഖ്യാപനം. കോടതി നിയോഗിച്ച കമ്മിഷനെ പാസ്റ്റർമാർ കൈകാര്യം ചെയ്തതോടെ കൺവൻഷന്റെ നിലനിൽപ് തന്നെ അവതാളത്തിലാണ്. അഡ്വ വിനീത് ഇന്ന് തനിക്ക് നേരെയുണ്ടായ അക്രമം സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകും. ഇനി കോടതിയാകും അന്തിമ തീരുമാനം കൈക്കൊള്ളുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP