Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി വിട്ട കുടുംബത്തിന് ഊരുവിലക്ക് കൽപ്പിച്ച് സി.പി.എം; ബന്ധുക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോലും അനുവദിക്കുന്നില്ല; കൃഷി നശിപ്പിക്കലും കല്ലേറും പതിവാണെന്നും കുഴൽമന്ദത്തെ കർഷക കുടുംബം

പാർട്ടി വിട്ട കുടുംബത്തിന് ഊരുവിലക്ക് കൽപ്പിച്ച് സി.പി.എം; ബന്ധുക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോലും അനുവദിക്കുന്നില്ല; കൃഷി നശിപ്പിക്കലും കല്ലേറും പതിവാണെന്നും കുഴൽമന്ദത്തെ കർഷക കുടുംബം

പാലക്കാട്: പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന കുടുംബത്തിന് സി.പി.എം ഊരുവിലക്ക് കൽപ്പിച്ചതായി ആക്ഷേപം. കുഴൽമന്ദം തോട്ടുപാലത്തെ കർഷകനായ വിജയനും കുടുംബവുമാണ് പാർട്ടിയുടെ അപ്രഖ്യാപിത ഊരുവിലക്ക് നേരിടുന്നത്. ഈ കുടുംബം പതിറ്റാണ്ടുകളായി സി.പി.എം അനുഭാവികളായിരുന്നു. എന്നാൽ പ്രാദേശികമായി ഉണ്ടായ ചില അഭിപ്രായ ഭിന്നതകളെ തുടർന്ന് 2015-ൽ ഇവർ കോൺഗ്രസിൽ ചേരുകയായിരുന്നു.

പാർട്ടി വിട്ടശേഷം തങ്ങലെ നാട്ടിൽ സ്വസ്ഥമായി ജീവിക്കാൻ പ്രദേശിക സി.പി.എം നേതാക്കൾ അനുവദിക്കുന്നില്ലെന്നാണ് വിജയന്റെ പരാതി. വീടിന് നേരെ പലതവണ കല്ലേറുണ്ടായി, വകൃഷി നശിപ്പിക്കുന്നതും പതിവാണ്. ബന്ധുക്കളുടെ വിവാഹത്തിൽ പോലും പങ്കെടുക്കാനാകാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്നും വിജയൻ പറയുന്നു.

ബുധനാഴ്‌ച്ച പ്രദേശവാസി കൂടിയായ ഒരു ബന്ധുവിന്റെ വിവാഹമുണ്ടായിരുന്നുവെങ്കിലും താനോ കുടുംബമോ പങ്കെടുത്താൽ വേറെയാരും വിവാഹവുമായി സഹകരിക്കില്ലെന്ന് പാർട്ടിക്കാർ ഭീഷണിപ്പെടുത്തി.

തുടർന്ന് കത്ത് നൽകി തന്നെ വിവാഹം ക്ഷണിച്ച ബന്ധു വിവാഹത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു. തന്റെ മക്കളെയും പാർട്ടിക്കാർ പരസ്യമായി തല്ലുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് വിജയൻ പറയുന്നു.

അതേസമയം വിജയൻ പറയുന്ന പ്രശ്നം പരിശോധിക്കുമെന്ന് ആലത്തൂർ എംഎൽഎ കെ.ഡി.പ്രസന്നൻ അറിയിച്ചു.

എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും വിജയന്റെ അയൽവാസിയുമായ ഷൺമുഖൻ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP