1 usd = 71.42 inr 1 gbp = 91.68 inr 1 eur = 79.06 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.15 inr

Oct / 2019
17
Thursday

പെരിയയിലെ അരുംകൊല വിരൽ ചൂണ്ടുന്നത് ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക്; ശരത് ലാലിന്റെയും കൃപേഷിന്റെയും ജീവനുകളെടുത്തത് വളരെ മുൻപ് തുടങ്ങിയ ആസൂത്രണം; ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത് നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം മുറുകിയപ്പോൾ; ഇടതുമുന്നണി വടക്കൻ മേഖലാ ജാഥ ഉദുമയിൽ എത്തിയപ്പോൾ ഒപ്പം വന്ന വാർത്തയും ഇരട്ടക്കൊലപ്പാതകങ്ങളുടേത്; സിപിഎം നടത്തിയത് 'കണ്ണൂർ മോഡൽ സർജിക്കൽ സ്‌ട്രൈക്ക്' തന്നെ

February 18, 2019 | 04:48 PM IST | Permalink



പെരിയയിലെ അരുംകൊല വിരൽ ചൂണ്ടുന്നത് ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക്; ശരത് ലാലിന്റെയും കൃപേഷിന്റെയും ജീവനുകളെടുത്തത് വളരെ മുൻപ് തുടങ്ങിയ ആസൂത്രണം; ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത് നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം മുറുകിയപ്പോൾ; ഇടതുമുന്നണി വടക്കൻ മേഖലാ ജാഥ ഉദുമയിൽ എത്തിയപ്പോൾ ഒപ്പം വന്ന വാർത്തയും ഇരട്ടക്കൊലപ്പാതകങ്ങളുടേത്; സിപിഎം നടത്തിയത് 'കണ്ണൂർ മോഡൽ സർജിക്കൽ സ്‌ട്രൈക്ക്' തന്നെ

എം മനോജ് കുമാർ

കാസർകോട്: സിപിഎം പാർട്ടി തലത്തിലുള്ള വളരെ ആസൂത്രിതമായ ഗൂഢാലോചന പെരിയയിലെ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വധത്തിനു പിന്നിലുണ്ടെന്ന് സൂചന. സിപിഎം പ്രാദേശിക നേതാക്കൾക്ക് കല്ല്യാട്ട് കോൺഗ്രസിൽ നിന്നും മർദ്ദനമേറ്റത് മുതൽ ആക്രമത്തിന് അരങ്ങൊരുന്നതായി സൂചനകൾ നിലനിന്നിരുന്നു. വളരെ മുൻപ് തന്നെ നടത്തി തുടങ്ങിയ ആസൂത്രണം തന്നെയാണ് ഇരട്ട കൊലപാതകങ്ങളിലേക്ക് നയിച്ചത് എന്നാണു പെരിയയിൽ നിന്നും വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയമായ പ്രധാന കാര്യങ്ങൾ നടന്നുകൊണ്ടിരിക്കെ ഒപ്പം രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കൂടി അരങ്ങൊരുക്കുന്ന സിപിഎം രീതി തന്നെയാണ് ഇന്നലത്തെ പെരിയ കൊലപാതകങ്ങളിലും ദൃശ്യമായത്. ഇന്നലെ ഇടതുമുന്നണിയുടെ വടക്കൻ മേഖലാ ജാഥ ഉദുമയിൽ എത്തിയപ്പോൾ ഒപ്പം പുറത്തു വന്നത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളുടെ വാർത്ത കൂടിയാണ്. വധിക്കപ്പെട്ടത് കോൺഗ്രസിന്റെ രണ്ടു യുവ നേതാക്കളും.

കൊലപാതകങ്ങൾ സിപിഎമ്മിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു. ടിപി വധത്തിന്റെ സമയത്ത് നിന്ന സമാന രാഷ്ട്രീയ സാഹചര്യമാണ് പെരിയ കൊലപാതക സമയത്തും സിപിഎം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് സമയത്ത് പ്രചാരണം കത്തി നിൽക്കുമ്പോഴാണ് ടി.പി ചന്ദ്രശേഖരൻ വധിക്കപ്പെടുന്നത്. രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് കൂടി മുദ്രകുത്തിയതോടെ സംശയത്തിന്റെ കുന്തമുനകൾ പെരിയ കൊലപാതകത്തിന്റെ പേരിൽ സിപിഎമ്മിന് നേരെ ഉയരുകയാണ്. ഇന്നു കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാൽ പെരിയയിലെ സിപിഎം നേതാക്കളെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതിയുമായിരുന്നു. കോൺഗ്രസ് ശക്തിദുർഗ്ഗമായി നിലകൊള്ളുന്ന കല്യാട്ട് കോൺഗ്രസിൽ നിന്നും പിടിക്കാൻ സിപിഎം നീക്കം നടത്തി തുടങ്ങിയപ്പോൾ തന്നെ ജീവന് നേരെ സിപിഎം ഭീഷണിയുണ്ടെന്നു കാര്യം മകനോട് പറഞ്ഞിരുന്നതായി കൃപേഷിന്റെ അച്ഛനും വെളിപ്പെടുത്തിയിട്ടുണ്ട്. കല്യാട്ട് സംഭവത്തിനു പകരം വീട്ടുമെന്ന് സിപിഎം പ്രാദേശിക നേതാക്കളും പരസ്യമായി തന്നെ പറയുകയും ചെയ്തതായി വാർത്തകളും വന്നിരുന്നു. ഇതെല്ലാം തന്നെ പെരിയ കൊലപാതകങ്ങൾ ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ്.

പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങൾക്കൊപ്പം രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്ന സിപിഎം രീതി തന്നെ ഈ കൊലപാതകങ്ങളിലും മുഴച്ചു നിൽക്കുന്നുണ്ട്. ഇന്നലെ കാസർകോട് സിപിഎം നേതാക്കൾ ഇടതുമുന്നണിയുടെ വടക്കൻ മേഖലാ ജാഥയുടെ തിരക്കിലായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഇന്നലെയാണ് ഉദുമയിൽ എത്തിയത്. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നേതാക്കൾ യാത്രയുടെ തിരക്കിലായിരുന്നു. ഈ ഘട്ടത്തിൽ തങ്ങൾ ഇങ്ങിനെയൊരു രാഷ്ട്രീയ കൊലപാതകത്തിനു നിൽക്കുമോ എന്നാണ് കാസർകോടെ സിപിഎം നേതാക്കൾ ചോദിക്കുന്നത്. പക്ഷെ ഇടത് ഭരണത്തിൽ ഉള്ള കേരളാ പൊലീസ് തന്നെ കൃപേഷ് (19), ശരത് ലാൽ(21) വധങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്ന് വിധിയെഴുതി കഴിഞ്ഞിട്ടുമുണ്ട്.

ടി.പി ചന്ദ്രശേഖരൻ വധം സിപിഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് വേളയിൽ പ്രചാരണം കനക്കുന്ന സമയത്തായിരുന്നു. നെയ്യാറ്റിൻകര തിരഞ്ഞെടുപ്പ് സിപിഎമ്മിന് വളരെ പ്രധാനപ്പെട്ടതുമായിരുന്നു. സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്ക് പോയതിനെ തുടർന്ന് സെൽവരാജ് രാജി വെച്ചപ്പോൾ വന്ന ഉപതെരഞ്ഞെടുപ്പായിരുന്നു നെയ്യാറ്റിൻകരയിലേത്. ഈ ഘട്ടത്തിൽ സിപിഎം ഒരു രാഷ്ട്രീയ കൊലപാതകം നടത്തുമോ എന്ന ചോദ്യമാണ് സിപിഎം അന്നും ഉയർത്തിയത്. എകെജി സെന്ററിൽ വിളിച്ചു കൂട്ടിയ മാധ്യമ സമ്മേളനത്തിൽ ഇന്നത്തെ മുഖ്യമന്ത്രിയായ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ പറഞ്ഞത് ടിപി വധത്തിൽ തങ്ങൾക്ക് പങ്കില്ലെന്നായിരുന്നു.

സാധാരണ വാർത്ത സമ്മേളനത്തിൽ നടക്കാറുള്ളത് പോലെ ചോദ്യങ്ങൾക്ക് പാർട്ടി സെക്രട്ടറി അന്ന് അവസരം കൊടുത്തതുമില്ല. എഴുതി തയ്യാറാക്കിയ സ്റ്റേറ്റ്മെന്റ് വായിച്ച ശേഷം നിർവികാരനായി നടന്നു നീങ്ങിയ പാർട്ടി സെക്രട്ടറിയെയാണ് അന്ന് മാധ്യമങ്ങൾ കണ്ടത്. പക്ഷേ പാർട്ടി സെക്രട്ടറിയുടെ ഉറപ്പുകൾക്ക് അധികം ആയുസ് ബാക്കിയുണ്ടായിരുന്നില്ല. അന്നത്തെ ഡിജിപി സെൻകുമാറിന്റെ നേതൃത്വത്തിലുള്ള മിടുക്കരായ പൊലീസ് സംഘം മുടക്കോഴി മലയിൽ നിന്ന് ടി.പി വധത്തിലെ ക്രിമിനൽ സംഘത്തെ അർധരാത്രി കമാൻഡോ ഓപ്പറേഷൻ വഴി കീഴടക്കിയപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറിയുടെ സ്റ്റേറ്റ്മെന്റ് അടപടലം തകർന്നുപോയി. ടി.പി.വധത്തിലെ പ്രതികൾ ഒന്നടങ്കം പിടിയിലായതും മുടക്കോഴി മലയിലെ സങ്കേതം പുറത്തറിഞ്ഞതും സിപിഎമ്മിന് വലിയ രാഷ്ട്രീയ ക്ഷീണമുണ്ടാക്കുകയും ചെയ്തു.

ഇപ്പോൾ ജയിലിലുള്ള സിപിഎം പാനൂർ നേതാവ് കുഞ്ഞനന്തനെ പൊലീസുകാർ വിശേഷിപ്പിക്കുന്നത് കാലൻ കുഞ്ഞനന്തൻ എന്നാണ്. പഴയ എന്തെങ്കിലും കേസുമായി ബന്ധപ്പെട്ടു കുഞ്ഞനന്തൻ പൊലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ അപ്പോൾ പൊലീസുകാർ ഉറപ്പിക്കും. ഒരു രാഷ്ട്രീയ കൊലപാതകം ജില്ലയിൽ നടന്നിരിക്കും എന്ന്. ഈ കണക്കുകൂട്ടൽ പിഴയ്ക്കാറുമില്ല. പൊലീസ് സ്റ്റേഷനിൽ ഉള്ള കുഞ്ഞനന്തനെ രാഷ്ട്രീയ കൊലപാതക കേസുമായി ബന്ധപ്പെട്ടു പൊക്കാനും കഴിയാത്ത അവസ്ഥ. ആദ്യമാദ്യം പൊലീസുകാർക്ക് കുഞ്ഞനന്തന്റെ ട്രിക്ക് മനസ്സിലായിരുന്നില്ല. പിന്നീടാണ് കുഞ്ഞനന്തൻ വന്നെങ്കിൽ ഒരു കൊലപാതകം ഉറപ്പ് എന്ന അവസ്ഥയിലേക്ക് പൊലീസുകാർ എത്തിയത്. ടി.പി.സെൻകുമാറിന്റെ ഓപ്പറേഷൻ മുടക്കോഴി മല കാരണമാണ് കുഞ്ഞനന്തൻ ടി.പി.വധക്കേസിൽ കുരുങ്ങാനും കാരണം. ടി.പി.യെ വധിക്കേണ്ടതുണ്ടോ എന്ന് കോഴിക്കോട്ടെ ജില്ലാ സെക്രട്ടറിയായ പി.മോഹനൻ മാസ്റ്ററോട് കുഞ്ഞനന്തൻ വിളിച്ചു ചോദിച്ചതിലാണ് ടി.പി.വധക്കേസിൽ കുഞ്ഞനന്തനു കുരുക്കായത്.

കുഞ്ഞനന്തൻ കുരുങ്ങിയപ്പോൾ ഒപ്പം മോഹനൻ മാസ്റ്ററും കുരുങ്ങി. പക്ഷെ കുഞ്ഞനന്തൻ ശിക്ഷിക്കപ്പെട്ടപ്പോൾ മോഹനൻ മാസ്റ്റർ ശിക്ഷയിൽ നിന്നും ഒഴിവായി പുറത്തു വന്നു. കുഞ്ഞനന്തൻ ഇപ്പോഴും ജയിലിൽ തന്നെ കഴിയുന്നു. പരോളുമായി ബന്ധപ്പെട്ട നിയമങ്ങൾ കുഞ്ഞനന്തന്റെ കാര്യത്തിൽ പതിവായി ലംഘിച്ചതിനാൽ ടിപിയുടെ വിധവ രമ നൽകിയ പരാതിയിൽ സർക്കാർ ഇപ്പോൾ കുരുക്കിലായിരിക്കുകയുമാണ്. ഇതേ ടിപി വധക്കേസിലെ പ്രതി കൊടി സുനി ജയിലിൽ നിന്ന് ക്വട്ടേഷനുകൾ ഏറ്റെടുത്ത കേസിൽ അന്വേഷണം നേരിടുകയുമാണ്. ഈ കഴിഞ്ഞ ദിവസമാണ് ഈ കേസിൽ സുനിയുടെ അറസ്റ്റ് കൂത്തുപറമ്പ് പൊലീസ് രേഖപ്പെടുത്തിയത്. യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലാണിത്. കഴിഞ്ഞ വർഷം പരോളിൽ ഇറങ്ങിയ സമയത്ത് കൈതേരി സ്വദേശിയായ റഫ്ഷാനെ തട്ടിക്കൊണ്ടു പോയി വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയതിനാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.

സ്വന്തം ക്വട്ടേഷൻ സംഘം ഇപ്പോൾ അകത്താണെങ്കിലും അതൊന്നും ബാധകമാകാത്ത രീതിയിലാണ് ഇപ്പോഴും രാഷ്ട്രീയ കൊലപാതകങ്ങൾ സിപിഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഇന്നലെ കാസർകോട് പെരിയ കണ്ടതും ഇതുതന്നെയാണ്. കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന സുധാകരന്റെ കണ്ണൂർ ലൈൻ നിലനിന്നിരുന്ന സ്ഥലമായിരുന്നു കാസർകോട് പെരിയ. മട്ടന്നൂരിൽ ഈ രീതിയിൽ നീങ്ങിയ കെ.സുധാകരന്റെ ഉറ്റ അനുയായിയുടെ ജീവൻ, ശുഹൈബിന്റെ ജീവൻ സിപിഎം ക്രിമിനൽ സംഘം ഇതിനു മുൻപ് കവർന്നെടുത്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി മാസമാണ് ഷുഹൈബ് വധിക്കപ്പെടുന്നത്. ഷുഹൈബ് വധത്തിനു ഒരു വർഷം പിന്നിടുമ്പോൾ രണ്ടു ഷുഹൈബുമാരെയാണ് ഇപ്പോൾ കോൺഗ്രസിനു നഷ്ടമായിരിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ഇപ്പോൾ തൊട്ടടുത്ത കാസർകോട് ജില്ലയിലേക്ക് കൂടി വ്യാപിക്കുകയാണ്. ഈ സൂചനകൾ തന്നെയാണ് ഇന്നലത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ നൽകുന്നതും.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
എൻഐടിയിലെ രാഗം കലോൽസവത്തിൽ അദ്ധ്യാപികയെന്ന തിരിച്ചറിയൽ കാർഡ് ധരിച്ച് ജോളി എത്തിയതിന്റെ ഫോട്ടോകൾ പുറത്ത്;എൻഐടി പരിസരം കേന്ദ്രീകരിച്ച് ജോളി വസ്തു ഇടപാടും നടത്തി; പൊലീസ് കസ്റ്റഡിയിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് കോടതി ആവർത്തിച്ചു ചോദിച്ചിട്ടും പ്രതിക്കൂട്ടിൽ മൗനം പാലിച്ചു ജോളി; കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും; അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയെന്നും താനും സഹോദരിയും രക്ഷപെട്ടത് ഭാഗ്യം കൊണ്ടെന്നും റോയിയുടെ സഹോദരൻ; കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ലെന്നും റോജി
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
പാലക്കാടും തൃശ്ശൂരും മലപ്പുറത്തും സിനിമാ തിയേറ്ററുകൾ കത്തിക്കാനും കള്ള് ഷാപ്പുകൾ കത്തിക്കാനും നോമ്പ് കാലത്ത് തുറന്ന ഹോട്ടലുകൾ ആക്രമിക്കാനും ചുക്കാൻ പിടിച്ചത് ജം ഇയത്തുൽ ഇഹ്‌സാനിയ സ്ഥാപക നേതാവ് ഉസ്മാൻ; തൊഴിയൂർ സുനിൽ വധക്കേസിൽ 25 വർഷങ്ങൾക്ക് ശേഷം പിടിയിലായ ഉസ്മാനൊപ്പം കുരുക്കിലായത് പ്രവർത്തകർക്ക് വാൾ പരിശീലനം നൽകിയിരുന്ന യൂസഫലി; തൊഴിയൂർ കേസിലും മോഹനചന്ദ്രൻ വധക്കേസിലും പ്രതികൾ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിൽ
സ്വന്തം അധ്വാനം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിൽ ഒന്നിന്റെ അധിപനായ നിറപറ ഉടമ ബിജു കർണ്ണനെ പോലും വെറും ഒരു മൂന്നാംകിട ശരീര കച്ചവടക്കാരിക്ക് വീഴ്‌ത്താൻ കഴിയുന്നത് എങ്ങനെ? ഫേസ്‌ബുക്ക് വാട്‌സാപ്പ് ചാറ്റിൽ വീണു പോകാൻ മാത്രം ദുർബലരാണോ നമ്മുടെ നന്മമരങ്ങൾ?സോഷ്യൽ മീഡിയ ചതിക്കുഴിയിൽ വീഴാതെ പിടിച്ചു നിൽക്കാൻ അടുത്ത തലമുറയ്ക്ക് വേണ്ടി എങ്കിലും എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചില്ലേ?
അയോധ്യ ഭൂമിതർക്ക കേസ് ഒത്തുതീർപ്പിലേക്ക്? തർക്ക ഭൂമി ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് സുന്നി വഖഫ് ബോർഡ്; പകരം കാശിക്കും മഥുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണം; അയോധ്യയിൽ 22 പള്ളികൾ സർക്കാർ പുതുക്കി നൽകണം; ബോർഡിന്റെ നിർദ്ദേശങ്ങൾ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടിൽ; റിപ്പോർട്ട് പരിഗണിക്കാൻ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നാളെ ചേംബറിൽ ചേരും; കേസിലെ വാദം പൂർത്തിയാക്കിയ ശേഷമുള്ള അസാധാരണ നടപടിയിൽ ആകാംക്ഷ
മുടി വെട്ടിയതിന്റെ പേരിൽ നിർമ്മാതാവിന്റെ വധഭീഷണിയെന്ന് ഫേസ്‌ബുക്ക് ലൈവിൽ നടൻ ഷെയ്ൻ നിഗം; തർക്കം 'വെയിൽ' സിനിമയിലെ നായകന്റെ ഗെറ്റപ്പുമായി ബന്ധപ്പെട്ട്; നടപടി ആവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകി യുവതാരം; ഷെയ്‌നുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും സംസാരിച്ചത് മഹാസുബൈർ എന്ന നിർമ്മാതാവുമായാണെന്നും ജോബി ജോർജും; തന്റെ സിനിമയിൽ അഭിനയിക്കാതെ ഷെയിൻ പലതവണ ഡേറ്റ് മാറ്റിയെന്നും വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്നും 'വെയിൽ' നിർമ്മാതാവിന് പരാതി
വട്ടിയൂർക്കാവിലെ മിന്നുംതാരം മേയർബ്രോ തന്നെ! വി കെ പ്രശാന്തിന്റെ സൗമ്യമായ പെരുമാറ്റവും വികസന അജണ്ടകളും ജാതി പരിഗണനകളേക്കാൾ എൽഡിഎഫിന് സഹായകമാകും; പ്രശാന്തിന് 35 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ യുഡിഎഫിലെ ഡോ. മോഹൻകുമാറിന് ലഭിക്കുന്നത് 32 ശതമാനം; 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ബിജെപി; കുറയുന്ന ബിജെപി വോട്ടുകളുടെ ഗുണം ലഭിക്കുന്നത് എൽഡിഎഫിന്; മറുനാടൻ അഭിപ്രായ സർവേയിലെ ആദ്യ ഫലം പുറത്തുവിടുന്നു
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്