Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിപ്പ മൂലം പിരിവ് മുടങ്ങിയ സിപിഎമ്മിന് വനിതാ മതിൽ ചാകരയായി മാറുന്നു; വർഷം അവസാനിച്ചിട്ടും 2018ലെ പാർട്ടി ഫണ്ട് രസീത് ഉപയോഗിച്ച് തകൃതിയായി പിരിക്കുന്നത് വനിതാ മതിലിന്റെ പേരിൽ; സർക്കാർ പരിപാടി ആയതിനാൽ പ്രചരണം ചെലവ് പിആർഡി ഏറ്റെടുക്കുകയും സമുദായ സംഘടനകളെ വാരിക്കോരി ചെലവാക്കുകയും ചെയ്യുമെന്ന് വനിതാ മതിലിന്റെ പേരിൽ ഫണ്ടിലേക്ക് പിരിച്ചു കൂട്ടിയത് കോടികൾ

നിപ്പ മൂലം പിരിവ് മുടങ്ങിയ സിപിഎമ്മിന് വനിതാ മതിൽ ചാകരയായി മാറുന്നു; വർഷം അവസാനിച്ചിട്ടും 2018ലെ പാർട്ടി ഫണ്ട് രസീത് ഉപയോഗിച്ച് തകൃതിയായി പിരിക്കുന്നത് വനിതാ മതിലിന്റെ പേരിൽ; സർക്കാർ പരിപാടി ആയതിനാൽ പ്രചരണം ചെലവ് പിആർഡി ഏറ്റെടുക്കുകയും സമുദായ സംഘടനകളെ വാരിക്കോരി ചെലവാക്കുകയും ചെയ്യുമെന്ന് വനിതാ മതിലിന്റെ പേരിൽ ഫണ്ടിലേക്ക് പിരിച്ചു കൂട്ടിയത് കോടികൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശബരിമല വിഷയത്തിൽ പ്രതിരോധത്തിലായ സർക്കാർ മുഖം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് നവോത്ഥാന മതിലിലൂടെ നടത്തുന്നത്. സർക്കാർ സംവിധാനങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്തുകൊണ്ട് കോടിക്കണക്കിന് രൂപ മുടക്കിയാണ് വനിതാ മതിൽ പണിയുന്നത്. ഈ മതിലിൽ വിള്ളൽ വീഴരുതെന്ന നിലപാട് സ്വീകരിച്ചു കൊണ്ടാണ് സിപിഎം സംഘാടനാ സംവിധാനവും രംഗത്തുള്ളത്. ക്ഷേമ പെൻഷൻകാരിൽ നിന്നു പോലും പണം പിരിച്ചെടുത്തു കൊണ്ടാണ് പരിപാടി കൊഴുപ്പിക്കുക.

അതേസമയം വനിതാ മതിലിന്റെ പേരിൽ നടത്തുന്നത് പാർട്ടി പിരിവ് തന്നെയെന്ന ആരോപണം ശക്തമാകുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. കിട്ടിയ അവസരത്തിൽ മതിലിന്റെ പേര് പറഞ്ഞ് പ്രവർത്തക ഫണ്ടു പിരിവാണ് നടക്കുന്നത്. കമ്മ്യൂണിറ്റി പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) സംസ്ഥാന കമ്മിറ്റി പ്രവർത്തക ഫണ്ട് 2018 എന്ന രസീത് നൽകിയാണ് പ്രവർത്തകരുടെ പണപ്പിരിവ്. വനിത മതിലിനായി എന്നാണ് ഫണ്ട് പിരിക്കാനെത്തുന്ന പ്രവർത്തകർ പറയുന്നത്. തീയതി പോലും രേഖപ്പെടുത്താതെയാണ് പണപ്പിരിവ് നടത്തുന്നത്. പാർട്ടിയുടെ പേരു പറഞ്ഞുള്ള ഈ പിരിവിനെതിരെ ആക്ഷേപങ്ങളും ഉയരുന്നുണ്ട്.

2018 അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ ഇത്തരം നിരവധി രസീത് കുറ്റികളാണ് പാർട്ടി ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്. ഈ രസീത്താണ് ഇപ്പോൾ വീണ്ടും പൊടിതട്ടി എടുത്ത് പിരിക്കുന്നത്. നേരത്തെ നിപ്പാ വൈറസ് ബാധ മൂലവും പ്രളയം മൂലവും സിപിഎം ഫണ്ട് പിരിവ് മുടങ്ങിയിരുന്നു. ഇതിന് ശേഷം അടുത്തിടെയാണ് കോടിയേരി ബാലകൃഷ്ണൻ പ്രവർത്തകരോട് പ്രവർത്തന ഫണ്ട് നൽകണമെന്ന ആവശ്യം ഉന്നയിച്ചത്.

ഇപ്പോൾ വനിതാ മതിലിന്റെ പേരിൽ ഒരു വശത്ത് പിരിവ് നടക്കുമ്പോൾ തന്നെയാണ് ഇതിനിടെയിൽ കൂടി മതിൽ തീർക്കാൻ എന്ന വ്യാജേന സിപിഎം പണം പിരിക്കുന്നത്. രസീതുമായി എത്തുന്നവർ വനിത മതിലിന്റെ നടപ്പിന് പിരിവ് നൽകണമെന്ന ആവശ്യവുമായാണ് എത്തുന്നത്. എന്നാൽ വനിത മതിലിനായി യാതൊരു പിരിവും ഉണ്ടാകില്ലെന്ന് പാർട്ടി നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. ഇതിനിടെയാണ് അണികളുടെ പണപ്പിരിവ്.

സർക്കാർ ഫണ്ട് അടക്കം ഉപയോഗിച്ചു കൊണ്ടാണ് സിപിഎം വനിതാ മതിൽ പണിയുന്നത്. ഇതിനായി വലിയ തോതിൽ പരിശ്രമങ്ങൾ നടക്കുന്നുണ്ട്. അതേസമയം ലക്ഷങ്ങളെ അണിനിരന്ന അയ്യപ്പ ജ്യോതി നടത്താൻ ഇത്തരത്തിൽ ഒരു പിരിവും ഉണ്ടായിരുന്നില്ലെന്നും പിന്നെന്തിനാണ് വനിത മതിലിന് ഇത്തരം ഒരു പിരിവെന്നുമുള്ള ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. സർക്കാർ പരിപാടി എന്ന നിലയിലാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്. അതുകൊണ്ട് ഇതിനുള്ള ഫണ്ട് സർക്കാർ തന്നെ നൽകും. കൂടാതെ സമുദായ സംഘടനകളെയും പങ്കെടുപ്പിക്കുന്നതിനാൽ അവരും മതിലിനാണ് പണമിറക്കുന്നുണ്ട്. ഇതിനിടെയാണ് മതിൽ പണിയാനെന്ന മറവിൽ പാർട്ടി ഫണ്ട് പിരിവും നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP