1 usd = 71.85 inr 1 gbp = 89.24 inr 1 eur = 79.01 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 236.30 inr

Sep / 2019
17
Tuesday

ചൈത്ര തെരേസ ജോണിനെ പാഠം പഠിപ്പിക്കണം..! വനിതാ മതിൽ പണിത സിപിഎം യുവ ഐപിഎസുകാരിക്കെതിരെ കർശന നിലപാടിൽ; ഓഫീസിൽ റെയ്ഡ് നടത്തിയത് വാർത്താപ്രാധാന്യം നേടാൻ വേണ്ടിയെന്ന് ആനാവൂർ നാഗപ്പൻ; ശബരിമല പ്രക്ഷോഭകാലത്ത് ബിജെപി ഓഫീസിൽ പോലും പൊലീസ് കയറിയിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി; അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ചൈത്ര തെരേസ ജോണിനൊപ്പം ഉറച്ചു നിൽക്കാൻ ഐപിഎസുകാർ; മനോജ് എബ്രഹാമിന്റെ റിപ്പോർട്ട് സമർപ്പിക്കുക ഐപിഎസുകാരിക്ക് ക്ലീൻചിറ്റ് നൽകി കൊണ്ടു തന്നെ

January 27, 2019 | 01:41 PM IST | Permalink



ചൈത്ര തെരേസ ജോണിനെ പാഠം പഠിപ്പിക്കണം..! വനിതാ മതിൽ പണിത സിപിഎം യുവ ഐപിഎസുകാരിക്കെതിരെ കർശന നിലപാടിൽ; ഓഫീസിൽ റെയ്ഡ് നടത്തിയത് വാർത്താപ്രാധാന്യം നേടാൻ വേണ്ടിയെന്ന് ആനാവൂർ നാഗപ്പൻ; ശബരിമല പ്രക്ഷോഭകാലത്ത് ബിജെപി ഓഫീസിൽ പോലും പൊലീസ് കയറിയിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി; അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ചൈത്ര തെരേസ ജോണിനൊപ്പം ഉറച്ചു നിൽക്കാൻ ഐപിഎസുകാർ; മനോജ് എബ്രഹാമിന്റെ റിപ്പോർട്ട് സമർപ്പിക്കുക ഐപിഎസുകാരിക്ക് ക്ലീൻചിറ്റ് നൽകി കൊണ്ടു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണ നടപടികൾ ഒരു വശത്ത് ശക്തമായി നടക്കുമ്പോഴും വനിതാ മതിൽ സംഘടിപ്പിച്ച് യുവതികളെ ശബരിമലയിയിൽ കയറ്റുകയും ചെയ്ത പിണറായി സർക്കാർ സിപിഎമ്മിന്റെ പാർട്ടി ഓഫീസിൽ റെയ്ഡ് നടത്തിയ വനിതാ എസ്‌പിക്കെതിരെ കർശന നടപടി ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് പരിശോധിച്ച ചൈത്ര തെരേസ ജോണിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ചൈത്രയുടെ നടപടി പാർട്ടിക്ക് കടുത്ത ക്ഷീണമായി എന്നതോടെയാണ് അവരെ പാഠം പഠിപ്പിക്കണം എന്ന നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുന്നത്.

ഉദ്യോഗസ്ഥ ഗൂഢലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്ന് ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. മാധ്യമശ്രദ്ധ നേടാനാണ് അർധരാത്രി പരിശോധന നടത്തിയത്. നിയമസഭ ചേരുന്നതിന് തൊട്ടുമുൻപ് നടത്തിയ പരിശോധന മനഃപൂർവമാണെന്നും ആനാവൂർ ആരോപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞവരെ പിടികൂടാനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എസ്‌പിയും സംഘവും പരിശോധന നടത്തിയത്. റെയ്ഡിനെത്തിയ എസ്‌പിയെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ആനാവൂർ പറഞ്ഞു. ശബരിമല പ്രക്ഷോഭകാലത്ത് ബിജെപി ഓഫീസിൽ പോലും പൊലീസ് കയറിയിട്ടില്ലെന്ന കാര്യവും ആനാവൂർ നാഗപ്പൻ ചൂണ്ടിക്കാട്ടി.

നിയമസഭ ചേരുന്നതിന് തൊട്ടുമുൻപ് റെയ്ഡ് നടത്തിയത് മനഃപൂർവമാണ്. ശബരിമലപ്രക്ഷോഭകാലത്ത് ബിജെപി ഓഫിസിൽപ്പോലും പൊലീസ് കയറിയിട്ടില്ലന്നും ജില്ലാ സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികൾക്കായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊതുസമൂഹത്തിൽ പാർട്ടിയെ അപമാനിക്കാനായി അനാവശ്യമായി ഓഫീസിൽ കയറിയെന്ന് കാണിച്ച് സിപിഎം പരാതി നൽകിയിരുന്നു. പരാതിയിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്.

പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ സംഭവത്തിലെ പ്രതി സിപിഎം ജില്ലാ കമ്മിറ്റി ഓഫീലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് ഡിസിപി ചുമതലയിലുണ്ടായിരുന്ന ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. എന്നാൽ ഇവിടെ നിന്ന് ആരെയും പിടികൂടാനായിരുന്നില്ല. റെയ്ഡിനെതിരെ ആനാവൂർ നാഗപ്പൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പരാതിയിൽ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം ഡിസിപിയുടെ അധികച്ചുമതലയിൽ നിന്ന് തെരേസ ജോണിനെ മാറ്റുകയും ചെയ്തിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലുള്ള നടപടിക്രമം എന്ന രീതിയിൽ മാത്രമാണ് ഇപ്പോഴത്തെ അന്വേഷണമെന്ന് ഡിജിപി പറഞ്ഞു. പ്രദേശികമായി നടന്നൊരു വിഷയത്തിൽ ഒരു പ്രതിയെ പിടിക്കാൻ പൊലീസ് സിപിഎംന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറേണ്ട കാര്യമില്ല. അങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറുന്നത് മര്യാദകെട്ട നടപടിയാണെന്നാണ് ആനാവൂർ നാഗപ്പന്റെ നിലപാട്.

റെയിഡിന്റെ സാഹചര്യത്തെ കുറിച്ചും ചൈത്രയുടെ നടപടിയെ കുറിച്ചും അന്വേഷിക്കുന്ന എ ഡി ജി പി മനോജ് എബ്രഹാം നാളെ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിൽ സിപിഎം ജില്ലാ നേതൃത്വം ഉറച്ച് നിൽക്കുന്നത്. ഒഴിവാക്കാമായിരുന്ന നടപടിക്ക് ഉദ്യോഗസ്ഥ മുതിർന്നെന്ന് മാത്രമല്ല, പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളെ ആരെയും റെയിഡിന് ശേഷം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് കണ്ടെത്താനായില്ലെന്നുമാണ് നേതാക്കൾ പറയുന്നു. എവിടെ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയിഡിനെത്തിയതെന്ന് ചൈത്ര തെരേസ ജോൺ വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.

അതേസമയം ഉദ്യോഗസ്ഥക്കെതിരെ നടപടി എടുക്കുന്നതിൽ പൊലീസ് സേനക്ക് കടുത്ത അതൃപ്തിയുണ്ട്. നടപടി എടുക്കേണ്ടെന്ന നിലപാടാണ് ഐപിഎസ് അസോസിയേഷനും ഉള്ളത്. സിപിഎം പ്രതികളായ കേസിലെ കർശന നിലപാടാണ് ചൈത്ര കൈക്കൊണ്ടത്. സ്റ്റേറ്റ് ബാങ്ക് അടിച്ചു തകർത്ത കേസിലെ യൂണിയൻ നേതാക്കളെ അവരാണ് മുഖം നോക്കാതെ അറസ്റ്റു ചെയ്തത്. ഇതിലുള്ള ദേഷ്യം കൂടി തീർക്കുകയാണ് ഈ വിഷയത്തിന്റെ പേരിൽ. അതുകൊണ്ട് ചൈത്രയെ പിന്തുണക്കാനാണ് ഐപിഎസുകാരുടെ തീരുമാനം. തന്റെ ജോലി ചെയ്തതിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥക്കെതിരെ നടപടി കൈക്കൊള്ളാൻ ആകില്ലെന്നാണ് ഇവരുടെ പക്ഷം.

സംഭവത്തിൽ ഡിജിപി വിശദീകരണം ചോദിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ ചൈത്ര തെരേസ ജോണിനെ നേരിട്ട് വിളിപ്പിക്കുകയും ചെയ്ത ശേഷമാണ് സംഭവത്തിൽ അന്വേഷണം നടക്കുന്നത്. താൻ ചെയ്തത് കൃത്യനിവ്വഹണം മാത്രമാമെന്ന് ചൈത്ര തെരേസ ജോൺ വിശദീകരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ സസ്‌പെൻഷൻ പോലുള്ള കടുത്ത നടപടിയിലേക്ക് കടന്നാൽ അത് ഉദ്യോഗസ്ഥയുടെ മനോവീര്യം തകർക്കുന്ന രീതിയിലാകുമെന്നാണ് പൊലീസ് സേനയിലെ പൊതുവികാരം. അതേസമയം മനോജ് എബ്രഹാം നൽകിയ റിപ്പോർട്ട് ചൈത്രയ്ക്ക് ക്ലീൻ ചിറ്റ് നൽകി കൊണ്ടാണെന്ന സൂചനയുമുണ്ട്.

പൊലീസ് സേനക്കകത്ത് മാത്രമല്ല ചൈത്ര തെരേസ ജോണിനെതിരായ നീക്കങ്ങൾ പൊതുസമൂഹത്തിലും വലിയ ചർച്ചയാണ്. കടുത്ത നടപടിക്ക് മുതിർന്നാൽ അത് സർക്കാറിനും ഭരണകക്ഷിയായ സിപിഎമ്മിനും എതിരായ വികാരം ശക്തമാക്കുമെന്ന വിലയിരുത്തലും ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികൾക്ക് വേണ്ടിയായിരുന്നു ഡിസിപി ചൈത്ര തേരേസ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേർ മാത്രമേ പരിശോധനാ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല. ഉച്ചയോടെ കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്‌സോ കേസ് പ്രതിയായ ഡിവൈഎഫ്‌ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത് പൊലീസ് നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഇതിന് ഞാൻ മറുപടി പറയില്ല എന്ന് കോടതിയിൽ ധിക്കാരത്തോടെ പെരുമാറ്റം; സിസ്റ്റർ ആനിയെ ആരാണ് ഇങ്ങനെ പറയാൻ പഠിപ്പിച്ചത്? ഇത്രയും ധൈര്യം കിട്ടിയത് എങ്ങനെ? നിങ്ങൾ നിയമത്തിന് അതീതയാണോ? പ്രതിഭാഗം അഭിഭാഷകനായ അഡ്വ.രാമൻ പിള്ളയെ നോക്കി സിബിഐ കോടതി; ശകാരത്തെ തുടർന്ന് മാപ്പിരന്ന് സിസ്റ്റർ ആനി; അഭയക്കേസിൽ കേസിൽ ആനിയടക്കം രണ്ട് സിസ്റ്റർമാർ കൂറുമാറി
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
ഒഴിഞ്ഞുപോകുന്നവരെ എവിടെ പാർപ്പിക്കും? ആശയക്കുഴപ്പം തുടരുന്നതിന് ഇടയിൽ മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ 13 കമ്പനികൾ രംഗത്ത്; താൽപര്യപത്രം നൽകിയത് കേരളത്തിന് പുറത്തുള്ള കമ്പനികൾ; നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഫ്‌ളാറ്റ് ഉടമകൾ; നോട്ടീസ് നിയമപ്രകാരമല്ലെന്ന് വാദം; വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി പ്രധാനമന്ത്രിക്ക് 17 എംപിമാരുടെ കത്ത്; വ്യത്യസ്ത നിലപാടുമായി ഒപ്പിടാതെ ടി.എൻ.പ്രതാപനും എൻ.കെ.പ്രേമചന്ദ്രനും
പിഡബ്ലുഡി മിനിസ്റ്ററായിരുന്ന ഡോ.എം.കെ.മുനീർ ഇവിടെ എക്സ്‌പ്രസ് ഹൈവേ കൊണ്ടുവരാനായി തീവ്രമായി ആഗ്രഹിച്ചിരുന്നു; ഇടതുപക്ഷം ശക്തമായി എതിർത്തു; ഈ പാവങ്ങൾ ഒരുകാലത്തും കാർ വാങ്ങില്ലെന്നും അവർ എക്സ്‌പ്രസ് ഹൈവേയിലൂടെ ഓടിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ടോ? മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിലെ ചോദ്യം കൈരളി ടിവി വെട്ടിമാറ്റി; മാതൃഭൂമി ന്യൂസിൽ ചോദ്യം വെളിപ്പെടുത്തി ശ്രീനിവാസൻ
ലിസി ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ രോഗി മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപണം; ശ്വാസകോശത്തെ ബാധിച്ച ഇൻഫെക്ഷൻ നീക്കിയപ്പോൾ വൃക്കകൾ തകരാറിലായി; അഞ്ച് തവണ ഡയാലിസിസ് ചെയ്തപ്പോഴും കുടുംബാംഗങ്ങളിൽ നിന്നും ഒപ്പുവാങ്ങിയില്ല; സേവ്യറുടെ ജീവൻ നഷ്ടമായത് വേണ്ട ചികിത്സ നൽകാത്തതു കൊണ്ടെന്ന് പൊലീസിൽ പരാതി നൽകി കുടുംബം; ചികിത്സയുടെ കാര്യത്തിൽ ജീവനക്കാരുടെ ഭാഗത്ത് യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതരും
പാട്ടുതീരുമ്പോഴേക്കും ആദ്യം താളത്തിൽ കൈയടിച്ചത് സാക്ഷാൽ ഇളയരാജ; പിന്നാലെ പതിനായിരത്തോളം പേർ എണീറ്റ് നിന്ന് കാതടപ്പിക്കുന്ന കൈയടികൾ; ഇസൈജ്ഞാനി 76 ാം പിറന്നാളിന് ചെന്നൈയിലെ സ്റ്റേജ് ഷോയിൽ നേരിട്ട് പരിചയപ്പെടുത്തി പാടിപ്പിച്ചത് ഈ കൊച്ചുമിടുക്കിയെ; സൺ ടിവി റിയാലിറ്റി ഷോ സൺ സിംഗറിൽ നേടിയ കിരീടമടക്കം പ്രതിഭയിൽ മിന്നുന്ന ഏഴാം ക്ലാസുകാരി ആൻ ബെൻസൺ മറുനാടനോട് മനസ് തുറക്കുന്നു
തട്ടിപ്പുവീരനായ യുവാവ് വിവാഹം കഴിച്ചത് ഏഴ് യുവതികളെ; വിവാഹം കഴിക്കും എന്നുറപ്പ് നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നത് ആറ് യുവതികളുമായി; ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജേഷ് യുവതികളെ പറഞ്ഞു വിശ്വസിപ്പിച്ചത് പൊലീസിലെന്നും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റെന്നും; ഉഡായിപ്പുവീരൻ പിടിയിലാകുന്നത് പതിനെട്ടുകാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
ഇടത് ഭാഗത്ത് ചേർന്ന് പോയ സ്‌കൂട്ടി ഇടിച്ചത് ഇടത് ഭാഗത്തെ പോസ്റ്റിൽ; പരുക്കുകൾ മുഴുവൻ വലത് ഭാഗത്തും; വാഹനം ഓടിച്ച അബ്ദുൽ വാഹിദിന്റെ നാവ് പുറത്തു വന്ന നിലയിൽ,ഫോട്ടോയിൽ തെളിഞ്ഞത് രണ്ടു കൈകളിലും കഴുത്തിൽ കുടുക്കിട്ട പാടുകൾ; പ്ലസ് ടു വിദ്യാർത്ഥികളായ നജീബുദ്ധീന്റെയും അബ്ദുൽ വാഹിദിന്റെയും അപകടമരണം അവയവ മാഫിയ 'ജോസഫ്' സ്‌റ്റൈലിൽ നടത്തിയ കൊലപാതകമോ? തൃശൂർ അമല ആശുപത്രിയ്‌ക്കെതിരെ പരാതി; പൂവിനെപോലും നുള്ളി നോവിക്കാത്ത ആശുപത്രിയെന്ന് ആക്ഷേപത്തിന് അമലയുടെ മറുപടിയും
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര