1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
21
Sunday

എസ് ഡി പി ഐയുമായി രഹസ്യ ചർച്ച നടത്തിയിട്ടില്ലെന്നും കൂടിക്കാഴ്ച യാദൃശ്ചികമെന്നും ഇ ടി മുഹമ്മദ് ബഷീർ; കൊണ്ടോട്ടിയിലെ ഹോട്ടലിൽ പരസ്യമായി ചർച്ച നടത്തിയതിൽ ദുരൂഹത കാണുന്നത് മാധ്യമങ്ങളാണെന്ന് എസ്ഡിപിഐ; ചർച്ച കോൺഗ്രസിന്റെ അറിവോടെയെന്നും ബെന്നി ബഹനാൻ സ്ഥലത്തെത്തിയത് ഇതിന്റെ തെളിവാണെന്നും പൊന്നാനിയിലെ ഇടതു സ്ഥാനാർത്ഥി പി വി അൻവർ; നിഷേധിച്ച് ബെന്നിയും; ലീഗിന് പരാജയഭീതിയെന്ന് കോടിയേരി; ലീഗ്-എസ്ഡിപിഐ ബന്ധം ചർച്ചയാക്കാൻ സിപിഎം

March 15, 2019 | 10:24 AM IST | Permalinkഎസ് ഡി പി ഐയുമായി രഹസ്യ ചർച്ച നടത്തിയിട്ടില്ലെന്നും കൂടിക്കാഴ്ച യാദൃശ്ചികമെന്നും ഇ ടി മുഹമ്മദ് ബഷീർ; കൊണ്ടോട്ടിയിലെ ഹോട്ടലിൽ പരസ്യമായി ചർച്ച നടത്തിയതിൽ ദുരൂഹത കാണുന്നത് മാധ്യമങ്ങളാണെന്ന് എസ്ഡിപിഐ; ചർച്ച കോൺഗ്രസിന്റെ അറിവോടെയെന്നും ബെന്നി ബഹനാൻ സ്ഥലത്തെത്തിയത് ഇതിന്റെ തെളിവാണെന്നും പൊന്നാനിയിലെ ഇടതു സ്ഥാനാർത്ഥി പി വി അൻവർ; നിഷേധിച്ച് ബെന്നിയും; ലീഗിന് പരാജയഭീതിയെന്ന് കോടിയേരി; ലീഗ്-എസ്ഡിപിഐ ബന്ധം ചർച്ചയാക്കാൻ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: എസ്ഡിപിഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി യാതൊരു രീതിയിലുള്ള സഖ്യവും പാടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പാർട്ടിയാണ് മുസ്ലീലീഗ്. അഭിമന്യു വധത്തെതുടർന്ന് പോപ്പുലർ ഫ്രണ്ടിനും എസ്്ഡിപിഐക്കുമെതിരെ സംസ്ഥാന വ്യാപകമായി കാമ്പയിൻ ഉയർന്നപ്പോളും തങ്ങളല്ല സിപിഎമ്മാണ് ഇവരെ വളർത്തിയത് എന്നായിരുന്നു മുസ്ലിം ലീഗ് നേതാക്കളുടെ വാദം. എന്നാൽ ഇന്നലെ കൊണ്ടോട്ടിയിലെ ഒരു ഹോട്ടലിൽവെച്ച് പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലീലീഗ് നേതാക്കൾ എസ്ഡിപിഐ നേതാക്കളുമായി ചർച്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ലീഗ് വെട്ടിലായിരിക്കയാണ്. ലീഗിന്റെ മതേതര മുഖം വെറും തട്ടിപ്പാണെന്നും ജയിക്കാനായി ആർഎസ്എസിന്റെവരെ വോട്ടുവാങ്ങിയ ചരിത്രമാണ് ഇവർക്കുള്ളതെന്നും പറഞ്ഞ് ഇടതുമുന്നണി വ്യാപകമായ പ്രചാരമാണ് അഴിച്ചുവിടുന്നത്. പൊന്നാനി അടക്കമുള്ള ലോക്സഭാ മണ്ഡലങ്ങളിലെ ഒരു പ്രധാന തെരഞ്ഞെടുപ്പു വിഷയവും ഇതായിരിക്കും.

പൊന്നാനിയിലെ ഇടതുസ്ഥാനാർത്ഥി പി വി അൻവർ ഇക്കാര്യത്തിൽ പരസ്യമായി രംഗത്തെത്തി. ചർച്ച കോൺഗ്രസ് നേതൃത്വത്തിന്റെ കൂടി അറിവേടെയായിരുന്നെന്നും ചർച്ചക്ക് ശേഷം ബെന്നി ബഹനാനെപ്പോലൊരു മുതിർന്ന കോൺഗ്രസ് നേതാവ് സ്ഥലത്തെത്തിയത് ഇതിന്റെ തെളിവാണെന്നും അൻവർ ആരോപിച്ചു. പൊന്നാനിയടക്കമുള്ള സ്ഥലങ്ങളിൽ പരാജയ ഭീതി പൂണ്ട യുഡിഎഫ്, മുമ്പ് ബിജെപിയുടെ വോട്ട് വാങ്ങിയപോലെ, എസ്ഡിപിഐയുടെ വോട്ടുവാങ്ങാനും ശ്രമിക്കകുയാണെന്ന് അൻവർ ആരോപിച്ചു. ഈ ചർച്ച പ്രചാരണ ആയുധമാക്കി സിപിഎം രംഗത്തെതിയതോടെ ലീഗ് പ്രതിരോധത്തിലാണ്. എന്നാൽ അൻവറിന്റെ ആരോപണം ബെന്നി ബെഹന്നാൻ നിഷേധിച്ചു.

പ്രശ്നത്തിൽനിന്ന് തടിയൂരാനായി തങ്ങൾ നടത്തിയത് രഹസ്യ ചർച്ചയല്ല യാദൃശ്ചികമായ കൂടിക്കാഴ്ചയാണെന്നാണ് മുസ്ലീലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ പറയുന്നത്. ഇടി പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് സാദിഖലി തങ്ങളും വ്യക്താമാക്കി. പക്ഷേ ചർച്ച നടന്നുവെന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി പറഞ്ഞതോടെ ലീഗ് വെട്ടിലായിരിക്കയാണ്. 'ഞങ്ങൾ നടത്തിയത് രഹസ്യ ചർച്ചയല്ല. കൊണ്ടോട്ടിയിലെ ഒരു ഹോട്ടലിൽ നടത്തിയ ചർച്ചയിൽ ദുരൂഹത കാണുന്നത് മാധ്യമങ്ങളാണ്. എല്ലാ പാർട്ടികളുമായി എസ്ഡിപിഐ ചർച്ച നടത്താറുണ്ട്. അതിന്റെ ഭാഗമായാണ് ഇതും. കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും ചർച്ച ചെയ്തു. അതിന്റെ ഭാഗമായി മലപ്പുറത്തിന്റെ രാഷ്ട്രീയവും ചർച്ചയായിട്ടുണ്ട്.'- മജീദ് ഫൈസി മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ ചർച്ചയിൽ പങ്കെടുത്തിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അതേസമയം വീണുകിട്ടിയ അവസരം നന്നായി പ്രയോഗിക്കാനുള്ള അവസരത്തിലാണ് സിപിഎം. ലീഗിന് പരാജയ ഭീതിയാണെന്നും തീവ്രാവാദ ശക്തികൾക്ക് വളംചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഈ വിഷയം മൻ നിർത്തി സംസ്ഥാന വ്യാപകമായി പ്രചാരണത്തിന് ഇറങ്ങുകയാണ് സിപിഎം. കഴിഞ്ഞ ദിവസമാണ് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ എന്നിവർ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരവുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ പുറത്തുവന്നത്. കൊണ്ടോട്ടി തുറക്കലിലെ കെടിഡിസിയുടെ ഹോട്ടൽ ടാമറിൻഡിലാണ് രാത്രി ഒരുമണിക്കൂറോളം ചർച്ച നടത്തിയത്. ചർച്ചക്ക് ശേഷം ഇ ടി മുഹമ്മദ് ബഷീറും നസറുദ്ദീൻ എളമരവും പുറത്തേക്ക് പോകുന്ന വീഡിയോ ആണ് പുറത്തുവന്നത്. കൂടിക്കാഴ്ചയോട് എതിർപ്പുള്ള ഒരു വിഭാഗം പ്രവർത്തകരാണ് വീഡിയോ പുറത്തുവിട്ടത് എന്നാണ് അറിയുന്നത്.

മറ്റ് നേതാക്കളെയും പ്രവർത്തകരെയും ഒഴിവാക്കിയാണ് പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ഹോട്ടലിലെത്തിയതെങ്കിൽ നസറുദ്ദീൻ എളമരം അഞ്ചുപേർക്കൊപ്പമാണ് എത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് നസറുദ്ദീൻ എളമരവും മറ്റ് അഞ്ചുപേരും ടാമറിൻഡ് റസ്റ്റോറന്റിൽ എത്തിയത്. ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 8.15ന് ഇ ടി മുഹമ്മദ് ബഷീർ ഹോട്ടലിലെത്തി 105-ാം നമ്പർ മുറിയെടുത്തു. അൽപ്പസമയത്തിനുശേഷം നസറുദ്ദീൻ എളമരവും സംഘവും ഈ മുറിയിലെത്തി ചർച്ച തുടർന്നു. പത്തു മിനുട്ടിനുശേഷം കുഞ്ഞാലിക്കുട്ടിയും മുറിയിലെത്തി. ചർച്ചക്കുശേഷം ഒമ്പതരയോടെയാണ് എല്ലാവരും ഹോട്ടൽ വിട്ടത്. നസറുദ്ദീൻ എളമരം മുമ്പ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റും 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയുമായിരുന്നു. ഇരു മണ്ഡലങ്ങളിലും എസ്ഡിപിഐ ദുർബല സ്ഥാനാർത്ഥികളെ നിർത്തി വോട്ട് മുസ്ലിംലീഗിന് മറിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് അറിയുന്നത്.

2014 -ലെ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് 47,000 വോട്ടും പൊന്നാനിയിൽ 26,000 വോട്ടുമാണ് ലഭിച്ചത്. പൊന്നാനിയിൽ നിലവിലെ എംപി ഇ ടി മുഹമ്മദ് ബഷീറിന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടാണിത്. മുൻ എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറം മണ്ഡലത്തിൽ 2016ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥി മത്സര രംഗത്തുണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടിയുമായി എസ്ഡിപിഐ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് അന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതിരുന്നത്. നിലവിൽ എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട്, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലു മണ്ഡലങ്ങളിൽക്കൂടി 16ന് പ്രഖ്യാപിക്കുമെന്നാണ് എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ മത്സരിച്ച കെ സി നസീറാണ് പൊന്നാനിയിലെ സ്ഥാനാർത്ഥി.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
പൊക്കിളിനു താഴെ സാരി ഉടുത്തും ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടിയും പെണ്ണുങ്ങൾ ചാനലിലൂടെ നുണപ്രചരിപ്പിക്കുന്നു; ആണുങ്ങൾ പാന്റും കോട്ടും ധരിച്ച് നുണപാടുന്നു; വായ തുറന്നാൽ ഇവറ്റകൾ സത്യം പറയില്ല; പത്രങ്ങളിലൂടെ എഴുതിവിടുന്നതും കളവ് മാത്രം; ഇനിയും നുണപ്രചാരണം തുടർന്നാൽ അതേ നാണയത്തിൽ തിരിച്ചടി നൽകും; 30വയസും 600 മാസവും പ്രായമുള്ള ഉമ്മൻ ചാണ്ടിയാണ് കെ.എസ്‌യുവിന്റെ നേതാവ്; എസ്എഫ്‌ഐയെ വെള്ളപൂശി വിജയരാഘവന്റെ വിവാദപ്രസംഗം
രമ്യാ ഹരിദാസിന് കാറ് വാങ്ങാൻ പണം പിരിക്കുന്നത് പൊതുജനങ്ങളിൽ നിന്നല്ല; ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ 1300ഓളം യൂത്ത് കോൺഗ്രസ് ബൂത്തു കമ്മിറ്റികളിൽ നിന്നും; ലോണെടുത്ത് കാർ വാങ്ങാൻ തടസ്സം മുൻപ് ജപ്തി നടപടി നേരിട്ട വ്യക്തി ആയതിനാൽ; യൂത്ത് കോൺഗ്രസുകാരിയായ എംപി അണികളുടെ പിരിവിൽ വാങ്ങിയ കാറിൽ സഞ്ചരിക്കുന്നത് ജനകീയ രാഷ്ട്രീയത്തിന്റെ വഴിതേടി; വിവാദമാക്കുന്നത് സിപിഎമ്മിന്റെ ഞെട്ടിക്കുന്ന തോൽവിയുടെ ചൊരുക്കു തീർക്കാൻ; പിരിവിനെ ചൊല്ലിയുള്ള ആക്ഷേപങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ
`ആയിരം വീടുകളെന്ന നാടകത്തിന് ശേഷം കെപിസിസിയുടെ പുതിയ നാടകം`; `പെങ്ങളൂട്ടിക്കൊരു വണ്ടി`; ചേട്ടന്റെ ബിഹാർ കേസ് എന്തായി...? മിനി കൂപ്പറിൽ ജാഥ നടത്തുന്നവർക്കെന്ത് പിരിവ്? അപ്പോൾ യമരാജന് ഇന്നോവ സമ്മാനിച്ചത് ഏത് വകുപ്പിൽ വരും; രമ്യ ഹരിദാസിനെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിനീഷ് കോടിയേരിക്ക് പൊങ്കാല
മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത; കക്കാട്ടാറിന്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം; 24 വരെ വിവിധ ജില്ലകളിൽ റെഡ്- ഓറഞ്ച് അലർട്ടുകൾ; മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത; മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്; വിഴിഞ്ഞത്ത് പുറംകടലിൽ നിന്ന് രക്ഷിച്ച മത്സ്യത്തൊഴിലാളികൾ മെഡിക്കൽ കോളേജിൽ
ഹാരിസിലെ എച്ചും അജിത്തിലെ എയും ഫിജോ ടി ജോസഫിലെ ടിയും ചേരുമ്പോൾ ഹാറ്റ്സായി; ഹാരീസിനെതിരെയുള്ളത് ഏഴ് ക്രിമിനൽ കേസുകൾ; ഇനിയും അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യത്തിന് സൗകര്യമൊരുക്കി പൊലീസുകാർ; തട്ടിപ്പ് കേസിൽ പണം തിരികെ നൽകി ഒത്തുതീർപ്പിനുള്ള ശ്രമം ഡിജിപിയുടെ സർക്കുലറിന് വിരുദ്ധം; സൈബർ ഗുണ്ട ഫിജോയുടെ ഭർത്താവിന് ഒരുക്കുന്നത് സുഖവാസം; കോട്ടയം എസ് പി സ്ഥാനത്ത് നിന്ന് ഹരിശങ്കർ മാറിയപ്പോൾ നടക്കുന്നത് അട്ടിമറി നീക്കങ്ങൾ
എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച എ.കെ.ആന്റണി മോദി സർക്കാരിനെതിരെ കുറ്റകരമായ മൗനം പാലിക്കുന്നു; പാർലമെന്റിൽ അദ്ദേഹം എത്ര ചോദ്യം ഉന്നയിച്ചു? പൂജ്യം: പി.രാജീവിന്റെ വിമർശനത്തിന് മറുപടിയുമായി ബി.എസ്.ഷിജു; ആന്റണിയെ വിമർശിക്കുന്നതിന് പകരം പിണറായി വിജയൻ എന്തിന് വീണ്ടും വീണ്ടും തന്നെ തോൽപ്പിക്കുന്നുവെന്ന് പി.രാജീവ് ഗവേഷണം നടത്തട്ടെയെന്ന് ജയ്ഹിന്ദ് ടിവി ജോയിന്റ് എംഡി
വെറും മൂന്ന് ജോഡി ഡ്രസും കൈയിൽ അഞ്ചിന്റെ പൈസ ഇല്ലാതെയുമാണ് ആലത്തൂരിൽ പ്രചരത്തിന് എത്തിയത്; അതിപ്പോൾ 66 ജോഡി ആയാലും അതെല്ലാം ആലത്തൂരുകാർ തന്നതാണ്; ഇപ്പോഴും യൂത്ത് കോൺഗ്രസുകാരിയായ എനിക്ക് എന്ന സഹോദരങ്ങൾ കാർ വാങ്ങി നൽകുന്നതിൽ അതീവ സന്തോഷം മാത്രം; അത് ആലത്തൂരുകാർക്ക് വേണ്ടിയുള്ള വാഹനം; ഇതിനെ സഖാക്കൾ എതിർക്കുന്നത് അസഹിഷ്ണുത കൊണ്ടാകാം: കാർ വിവാദത്തിൽ രമ്യ ഹരിദാസിന് പറയാനുള്ളത്
മഴയിലെ തെന്നലിൽ തലകീഴ്‌മേലായി മറിഞ്ഞ് മഹീന്ദ്രാ ജീപ്പ്; ആരുമില്ലാത്ത റോഡിൽ രക്ഷകരായെത്തിയത് മീൻ ലോറിയിലെ മത്സ്യ തൊഴിലാളികൾ; തില്ലങ്കേരിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് ചോരയിൽ കുളിച്ച നിലയിൽ; ആർ എസ് എസ് നേതാവിന്റെ തലയിൽ അഞ്ച് തുന്നികെട്ടുകൾ; പരിക്കിൽ ആശങ്ക വേണ്ടെന്ന് തലശ്ശേരി സഹകരണ ആശുപത്രി; ശബരിമല കർമ്മസമിതി നേതാവിന്റെ അപകടത്തെ കുറിച്ചറിഞ്ഞ് ആശുപത്രിയിലേക്ക് ഒഴുകിയെത്തി നേതാക്കളും അണികളും
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
കുത്തിയവനെ കൈവിട്ടില്ലെങ്കിൽ വെറുതെ ഇരിക്കില്ലെന്ന കുത്തേറ്റ അഖിലിന്റെ പിതാവിന്റെ നിലപാട് നിർണ്ണായകമായി; കോടിയേരിയും കൈവിടുകയും ഞൊടിയിടയിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തതോടെ രക്ഷയില്ലെന്ന് ഉറപ്പായി; സ്റ്റുഡൻസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പൊലീസ് എത്തിയതോടെ രക്ഷിക്കാൻ ആരും വരില്ലെന്ന് ഉറപ്പായതോടെ കീഴടങ്ങൽ; ഇന്നലെ വരെ രാജാവായി വാണ ശിവരഞ്ജിത്തും നസീമും ഇന്ന് അഴിക്കുള്ളിൽ; ഇരുവർക്കും പൊലീസ് ജോലിയും നഷ്ടമാകും
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ