Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്ന് എതിർത്തവയെല്ലാം ഇന്ന് രക്ഷകർ; കമ്പ്യൂട്ടറിനെ എതിർത്ത പാർട്ടിയുടെ പോളിറ്റ് ബ്യൂറോ വീഡിയോ കോൺഫറൻസിലൂടെ വിജയം കണ്ടതോടെ താഴെത്തട്ടിലേക്കും പരീക്ഷണം; സിപിഎം സംസ്ഥാന കമ്മിറ്റിയോഗം വീഡിയോ കോൺഫറൻസ് വഴി നടത്താൻ തിരക്കിട്ട നീക്കം; സമൂഹമാധ്യമങ്ങളിലെ സജീവ ഇടപടെല്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇനി കീഴ്ഘടകങ്ങളിലേക്കും ഓൺലൈൻ സാധ്യത; കൊറോണ കാലത്ത് കമ്പ്യൂട്ടർ സിപിഎമ്മിന് രക്ഷകരാകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വീഡിയോ കോൺഫറൻസിങ് പോളിറ്റ് ബ്യറോ യോഗത്തിന് പിന്നാലെ സംസ്ഥാന കമ്മിറ്റി യോഗവും ഓൺലൈനാക്കാനൊരുങ്ങി സിപിഐ.എം. പൊളിറ്റ് ബ്യൂറോ യോഗം വിജയകരമായ സാഹചര്.ത്തിലാണ് താഴെത്തട്ടിലുള്ള പാർട്ടിയുടെ യോഗങ്ങൾക്കും ഇനി ഓൺലൈൻ പരീക്ഷണം ഒരുങ്ങുന്നത്. കൊറോണ പശ്ചാത്തലത്തിലും കൂടുതൽ ആളുകൾക്ക് സമ്മേളിക്കാനും കഴിയത്തതിനാലും സിപിഎമ്മിന് ഓൺലൈൻ യോഗം തന്നെയാണ് ശരണമായി തീർന്നിരിക്കുന്നത്.. ജൂലൈയിൽ കേന്ദ്രകമ്മിറ്റി യോഗവും ഇങ്ങനെ ചേരനാണ് ആലോചന. അതിനു മുൻപു സംസ്ഥാന കമ്മിറ്റി ചേരാനാണ് ആലോചനയുണ്ട്.

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അൻപതിലധികം പേർ കൂടിച്ചേരുന്നതിലുള്ള നിയന്ത്രണം തുടരാനാണു സാധ്യത. സംസ്ഥാനകമ്മിറ്റിയിൽ തൊണ്ണൂറോളം പേരുണ്ട്. എല്ലാ ജില്ലാകമ്മിറ്റി ആസ്ഥാനങ്ങളിലും വിഡിയോ കോൺഫറൻസ് സൗകര്യം ഏർപ്പാടാക്കിയശേഷം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അവിടെ ഹാജരായി യോഗത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ചാണ് ആലോചന.

ലോക്ഡൗൺ കാലത്തെ പാർട്ടി പ്രവർത്തനം എങ്ങനെയായിരിക്കണമെന്നു വിശദീകരിച്ചു പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള പാർട്ടി പത്രത്തിൽ എഴുതിയ ലേഖനം സിപിഎം തൽക്കാലം സൈബർ മോദിലേക്കു പൂർണമായും പ്രവേശിച്ചുവെന്നു വ്യക്തമാക്കുന്നു. സംസ്ഥാനസെക്രട്ടേറിയറ്റ് യോഗങ്ങൾ നടക്കുമ്പോൾ പങ്കെടുക്കാൻ കഴിയാത്തവരെ വിഡിയോ കോൺഫറൻസിലൂടെ ബന്ധിപ്പിക്കുന്നുണ്ട്.

അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള സമ്പൂർ ിടപെടലിന് പാർട്ടി തീരുമാനം എടുത്തിരുന്നത്. കമ്പൂ്യട്ടറിന് എതിർത്തും കൊയ്ത്ത യന്ത്രത്തെ എതിർത്തും പ്രത്യേശാസ്ത്രം കെട്ടിപ്പിടിച്ച സിപിഎം ജനകീയ അവബോധത്തിനും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും സമൂഹമാധ്യമങ്ങളിലെ ഇടപെടൽ ശ്ക്തിപ്പെടുത്തുന്നതോടെ പുതിയ യുഗം കൂടി തുറക്കുകയാണ്. രാഷ്ടട്രീയ ഇടപെടൽ ശക്തിപ്പെടുത്താൻ സിപിഎം സമൂഹമാധ്യമങ്ങളിലൂടെയുള്ള ആശയ പ്രചരണത്തിനാണ് തുടക്കം കുറിക്കുന്നത്. പാർട്ടിയുടെയും വർഗബഹുജന സംഘടനകളുടെയും എല്ലാ പ്രാദേശികഘടകങ്ങളിലേക്കും രാഷ്ട്രീയ സന്ദേശമെത്തിക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.സിപിഎം. കേരള എന്ന ഫേസ്‌ബുക്ക് പേജിൽ പാർട്ടിനേതാക്കളും വിവിധമേഖലയിലെ വിദഗ്ധരും വിശദീകരണം നൽകുന്നുണ്ട്. ഇത് പരമാവധി പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള 'ഷെയർ' സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ ഉറപ്പാക്കാനാണ് ശ്രമമാണ് ഇപ്പോൾ പാർട്ടി നടത്തി വരുന്നത്..

രാഷ്ട്രീയപ്രചാരണങ്ങളെ പ്രതിരോധിക്കാൻ സംഘടനാസംവിധാനവും അതുവഴിയുള്ള ഇടപെടലും ശക്തിപ്പെടുത്തുകയാണ് സാധാരണ സിപിഎം രീതി. എന്നാൽ പ്രതിപക്ഷമടക്കം രാഷ്ട്രീയ അങ്കം പയറ്റുന്നത് ഫേസ്‌ബുക്ക്, ട്വിറ്റർ വഴിയുള്ള നമമാധ്യമങ്ങളെ ഉന്നം വച്ചുകൊണ്ടാണ്. രാഷ്ട്രീയ കടന്നാക്രമണങ്ങളുമായി പ്രതിപക്ഷത്തെ യുവതുർക്കികളും സോഷ്യൽ മീഡിയയിൽ സദാ രംഗത്ത് വരുമ്പോൾ പാർട്ടിയെ പ്രതിരോധനത്തിൽ നിന്ന് സംരക്ഷിക്കാൻ പാർട്ടിയുടെ യുവജനപ്രതിനിധികളടക്കം രംഗത്തുണ്ട്. സാധാരണയായി പാർട്ടി തീരുമാനങ്ങളും നയങ്ങളും തീരുമാനിക്കുന്നത് പാർട്ടി അംഗങ്ങളുടെ ജനറൽബോഡി വിളിച്ചുചേർക്കുകയാണ് സംഘടനാരീതി.

ഇതിനുപുറമെ, കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനങ്ങൾ ഓരോഘട്ടത്തിലും ബ്രാഞ്ച്തലംവരെ റിപ്പോർട്ടുചെയ്യും. ഓരോവിഷങ്ങളിലും വിശദമായ നിലപാട് വ്യക്തമാക്കി പാർട്ടി കത്തുമിറക്കും. വർഗബഹുജന സംഘടനകളിലേക്ക് പാർട്ടിസന്ദേശമെത്തിക്കാൻ, അവരുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള പാർട്ടി ഫ്രാക്ഷൻ നടത്തും. എന്നാൽ ഇതിന് അൽപ്പം ആധുനികവൽക്കരണം വരുത്താനാണ് പാർട്ടിയുടെ ആലോചന. ഇനി വിവരങ്ങൾ ഹൈട്ടെക്കായിട്ടാകും കൈ മാറുക.

സിപിഎമ്മിനും വർഗബഹുജനസംഘടനകൾക്കും പ്രദേശികതലത്തിൽപോലും സാമൂഹികമാധ്യമക്കൂട്ടായ്മകളുണ്ട്. സിപിഎം. കേരള ഫേസ്‌ബുക്ക് പേജിലെ നേതാക്കളുടെ സന്ദേശം അതേസമയത്തുതന്നെ ഈ പേജുകളിലേക്കെല്ലാം ഷെയർ ചെയ്യപ്പെടും. ഇതിനുപുറമെ, പാർട്ടി അംഗങ്ങൾ സ്വന്തം സാമൂഹികമാധ്യമ അക്കൗണ്ടിലൂടെയും ഇത് ഷെയർ ചെയ്യുന്നുണ്ട്. പുതിയ പ്രചാരണരീതിയിലേക്ക് സിപിഎം. കടക്കുകയാണെന്ന കോടിയേരിയുടെ സന്ദേശം രണ്ടായിരത്തോളം അക്കൗണ്ടിലേക്ക് ഷെയർ ചെയ്തിട്ടുണ്ട്.

സർക്കാരിനും പാർട്ടിക്കുമെതിരേ മറ്റുമാധ്യമങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണത്തെ ചെറുക്കാൻ സിപിഎമ്മിന് പുതിയസാധ്യത തേടേണ്ടിയിരിക്കുന്നുവെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. സ്പ്രിങ്ളർ വിവാദമാടക്കം പാർട്ടിയെ കോവിഡ് കാലഘടത്തിൽ പ്രതിരോഘത്തിൽ നിർത്തി. പല ആരോപണങ്ങൾക്കും മറുപടി നൽകാൻ പാർട്ടിക്ക് ഒന്നിൽ കൂടുതൽ തവണ ആലോചികജ്കേണ്ടി വരുന്ന സ്ഥിതിയാണ്. ഇടത് സർക്കാരിന്റെ അതേ പാറ്റേൺ പാർട്ടിയും മുന്നിട്ടിറക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ പിണറായി വിജയൻ സർക്കാരിന് മികച്ച മൈലേജാണുള്ളത്. ഈ സ്വീകാര്യത മുൻനിർത്തി സർക്കാർ പ്രവർത്തനങ്ങളെ ജനങ്ങളിൽ എത്തിച്ചും പാർട്ടിയുടെ വിശ്വാസീയത ആർജിക്കുക ലക്ഷ്യമായി നോക്കി കാണുന്നത്. പാർട്ടിക്കെതിരായ പ്രചരണങ്ങൾ തടയാൻ സോഷ്യൽ മീഡിയ വഴിയുള്ള ആശയ സംവേദനത്തിനും ഒരുക്കമുണ്ട്. എതിരാളികളുടെ പ്രചാരണത്തിന്റെ വസ്തുത ബോധ്യപ്പെടുത്തുകയെന്ന ഉത്തരവാദിത്ത്വമാണ് നിർവഹിക്കേണ്ടത്. വ്യാജപ്രചാരണങ്ങൾ വിശ്വസിച്ചുപോകാതിരിക്കാൻ പാർട്ടി അംഗങ്ങളെയും അനുഭാവികളെയും പൊതുജനങ്ങളെയും വസ്തുതകൾ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് കോടിയേരി വിശദീകിച്ചു.

മുഖ്യമന്ത്രിയുടെ തള്ളുകൾ എന്ന് ആക്ഷേപം ഉയരുന്ന കാലത്തും പാർട്ടിയുടെ സ്വീകാര്യതയെ വീണ്ടെടുക്കാനാണ് നവമാധ്യമഭങ്ങളിലൂടെയുള്ള പുതിയ സംവിധാനത്തിന് ല്ക്ഷ്യമിടുന്നത്. സിപിഎമ്മിന്റെ നവമാധ്യമപ്രചാരണത്തിന് മുഖ്യമന്ത്രി തുടക്കമിട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങളും ജനകീയകാഴ്ചപ്പാടും വിശദീകരിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. അതേസമയം, രാഷ്ട്രീയലക്ഷ്യത്തോടെ സർക്കാരിന്റെ പ്രവർത്തനങ്ങളെ എതിർക്കുന്നവരുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP