Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സവർണ സമുദായത്തിൽ ജനിച്ചിട്ടും ദലിതർക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ചത് ഭൂപ്രമാണിമാരെ ചൊടിപ്പിച്ചു; അഞ്ച് വർഷം മുൻപ് ഗ്രാമത്തിൽ ഒരു കർഷകനെ കൊല്ലപ്പെടുത്തിയതിന്റെ ഏക ദൃക്‌സാക്ഷി; ജാതീയ വിവേചനങ്ങൾക്കെതിരായ നിരന്തരം സമരങ്ങൾ നടത്തിയപ്പോൾ സവർണ്ണരുടെ കണ്ണിലെ കരടായി; സിപിഎം നേതാവ് രാജീവ് ചൗധരി അക്രമികൾ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ ബീഹാർ

സവർണ സമുദായത്തിൽ ജനിച്ചിട്ടും ദലിതർക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ചത് ഭൂപ്രമാണിമാരെ ചൊടിപ്പിച്ചു; അഞ്ച് വർഷം മുൻപ് ഗ്രാമത്തിൽ ഒരു കർഷകനെ കൊല്ലപ്പെടുത്തിയതിന്റെ ഏക ദൃക്‌സാക്ഷി; ജാതീയ വിവേചനങ്ങൾക്കെതിരായ നിരന്തരം സമരങ്ങൾ നടത്തിയപ്പോൾ സവർണ്ണരുടെ കണ്ണിലെ കരടായി; സിപിഎം നേതാവ് രാജീവ് ചൗധരി അക്രമികൾ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ ബീഹാർ

മറുനാടൻ മലയാളി ബ്യൂറോ

പാറ്റ്‌ന: ബീഹാറിലെ ബെഗുസറായിയിൽ സിപിഎം നേതാവ് രാജീവ് ചൗധരിയെ അക്രമികൾ കൊലപ്പെടുത്തിയത് ജാതീയതക്കെതിരെ പ്രതികരിച്ചതിന്. ജാതീയ ഉച്ഛനീചത്വങ്ങൾക്കെതിരെ നിരന്തരം സമരങ്ങൾ സംഘടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. അഞ്ച് വർഷം മുൻപ് ഗ്രാമത്തിൽ ഒരു കർഷകനെ കൊല്ലപ്പെടുത്തിയതിന്റെ ഏക ദൃക്‌സാക്ഷി കൂടിയായ വ്യക്തിയെയാണ് ക്രിമിനൽ സംഘം കൊലപ്പെടുത്തിയത്. കേസിൽ സാക്ഷി പറയാതിരിക്കാനും ജാതീയ വിവേചനങ്ങൾക്കെതിരായ സമരങ്ങൾ അവസാനിപ്പിക്കാനും വേണ്ടിയാണ് ചൗധരിയെ കൊലപ്പെടുത്തിയതെന്ന് ഗ്രാമവാസികൾ പറയുന്നു.

'സവർണജാതി'യിൽ പെട്ട ആളായിട്ടും രാജീവ് ചൗധരി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് സവർണവിഭാഗത്തിലുള്ളവരെ അലോസരപ്പെടുത്തിയിരുന്നു. ഫെബ്രുവരി 18നാണ് ക്രിമിനലുകൾ ചൗധരിയെ കൊലപ്പെടുത്തിയത്. കൊലപാതകികളെ പെട്ടെന്നുതന്നെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന സെക്രട്ടറി ആവധേഷ് കുമാർ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി രാജീവ് ചൗധരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP