Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'വെള്ളത്തിൽ കിടന്ന് തണുപ്പിക്കാനും റൈഡിൽ കയറി പേടിക്കാനും എന്റെ ബന്ധുക്കൾ കുറച്ചുപേർ അമ്യൂസ്മെന്റ് പാർക്കിലേക്ക് വരുന്നു; സൗജന്യ പാസ് നൽകി നന്നായി ഒന്നു ട്രീറ്റ് ചെയ്തേക്കണം': വ്യാജ എഡിഎമ്മിന്റെ കുടുംബത്തിന് സൗജന്യ സത്കാരം കഴിഞ്ഞപ്പോൾ അതാ ഒറിജനൽ എഡിഎം; കൊച്ചിയിലെ അമ്യൂസ്മെന്റ് പാർക്കിലേക്ക് വിളിച്ച് തരികിട കാട്ടിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; ട്രൂകോളറിൽ നേതാവിന്റെ നമ്പർ എഡിഎമ്മിന്റെ പേരിൽ

'വെള്ളത്തിൽ കിടന്ന് തണുപ്പിക്കാനും റൈഡിൽ കയറി പേടിക്കാനും എന്റെ ബന്ധുക്കൾ കുറച്ചുപേർ അമ്യൂസ്മെന്റ് പാർക്കിലേക്ക് വരുന്നു; സൗജന്യ പാസ് നൽകി നന്നായി ഒന്നു ട്രീറ്റ് ചെയ്തേക്കണം': വ്യാജ എഡിഎമ്മിന്റെ കുടുംബത്തിന് സൗജന്യ സത്കാരം കഴിഞ്ഞപ്പോൾ അതാ ഒറിജനൽ എഡിഎം; കൊച്ചിയിലെ അമ്യൂസ്മെന്റ് പാർക്കിലേക്ക് വിളിച്ച് തരികിട കാട്ടിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; ട്രൂകോളറിൽ നേതാവിന്റെ നമ്പർ എഡിഎമ്മിന്റെ പേരിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ട്രൂകോളറിന്റെ സഹായത്തോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വക 'ഫോൾസ് കോൾ'. അതും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സിപിഎം നേതാവ് തട്ടിപ്പ് നടത്തിയത്. ട്രൂകോളറിൽ എറണാകുളം എഡിഎം എന്ന വ്യാജ നമ്പർ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കൊച്ചിയിലെ അമ്യൂസ്‌മെന്റ് പാർക്കിലേക്ക് വിളിച്ചായിരുന്നു തട്ടിപ്പ്. ഏപ്രിൽ 29നായിരുന്നു സംഭവം. കൊച്ചിയിലെ അമ്യൂസ്‌മെന്റ് പാർക്കിലേക്ക് എറണാകുളം എഡിഎമ്മാണെന്ന് പറഞ്ഞ് വിളിക്കുകയും തന്റെ ബന്ധുക്കൾ വരുന്നുണ്ടെന്നും അവർക്ക് സൗജന്യ പാസ് നൽകണമെന്നും ട്രീറ്റ് ചെയ്യണമെന്നുമാണ് 'വ്യാജ എഡിഎം' ഓർഡർ നൽകിയത്.

പിറ്റേന്ന് തന്നെ രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളും അടങ്ങുന്ന സംഘം പാർക്കിൽ എത്തുകയും ജീവനക്കാർ 'എഡിഎം' പറഞ്ഞത് പോലെ ഇവർക്ക് സൗജന്യ ടിക്കറ്റും ഭക്ഷണവും നൽകുകയുമായിരുന്നു. എന്നാൽ പാർക്ക് ജീവനക്കാരൻ രണ്ട് ദിവസത്തിന് ശേഷം കലക്ടറേറ്റിൽ എത്തിയപ്പോൾ യഥാർത്ഥ എഡിഎമ്മുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പിന്റെ കഥ പുറത്ത് വരുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാർക്കിലേക്ക് വിളിച്ചയാളെ കണ്ടെത്തുകയായിരുന്നു. കാക്കനാട് സിപിഎം കളക്ടറേറ്റ് ബ്രാഞ്ച് സെക്രട്ടറി ശ്യാം കുമാറായിരുന്നു അമ്യൂസ്‌മെന്റ് പാർക്കിലേക്ക് വിളിച്ചത്. ശ്യാംകുമാറിന്റെ മൊബൈൽ നമ്പർ ട്രൂകോളറിൽ രേഖപ്പെടിത്തിയിരുന്നത് 'എറണാകുളം എഡിഎം' എന്ന പേരിലാണെന്നും കണ്ടെത്തി. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എഡിഎം പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്.

തന്റെ ഔദ്യോഗിക സ്ഥാനം വ്യാജമായി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വ്യക്തിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എഡിഎം കെ.ചന്ദ്രശേഖരൻ നായർ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം സംഭവം ഒതുക്കി തീർക്കാൻ സിപിഎം ഇടപെട്ട് ശ്രമം നടത്തുന്നതായും ആക്ഷേപമുണ്ട്.

ട്രൂകോളർ എന്ന മിടുക്കൻ

ഫോൺ നമ്പരുകൾ തിരിച്ചറിയാനുള്ള കോളർ ഐഡി സംവിധാനമായി ആരംഭിച്ച ആപ്പാണ് ട്രൂകോളർ. ട്രൂകോളറിന് 25 കോടിയിലധികം ഉപയോക്താക്കളുണ്ട്. സ്റ്റോക്കോമിനു പുറമെ ബെംഗളൂരു, മുംബൈ, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ ട്രൂകോളറിന് നിലവിൽ ഓഫിസുകളുണ്ട്. 25 കോടി ഉപയോക്താക്കളിൽ 15 കോടിയും ഇന്ത്യയിൽനിന്നാണ്. സ്റ്റോക്കോമിനു പുറത്ത് ആദ്യമായി ഒരു ഓഫിസ് തുറന്നതും ഇന്ത്യയിലായിരുന്നു.

ബഹുവിധ ബാങ്കിങ് ഇടപാടുകൾ സാധ്യമാക്കുന്ന ചില്ലറിനെ ഏറ്റെടുത്ത് ഇന്ത്യൻ ഓൺലൈൻ പേയ്‌മെന്റ് രംഗത്തു ചുവടുവയ്ക്കുന്ന ട്രൂകോളറിനെ കേരളത്തിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു സർക്കാർ. നിസാൻ ഗ്ലോബൽ ഡിജിറ്റൽ ഹബ് ഉൾപ്പടെ തിരുവനന്തപുരത്തേക്ക് എത്തുന്ന കാര്യവും മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി ട്രൂകോളറിനുള്ള കത്തിൽ സൂചിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP