Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അലനെയും താഹയെയും പുറത്താക്കാൻ സിപിഎമ്മിൽ നീക്കം; പാർട്ടി നടത്തിയ രഹസ്യ അന്വേഷണത്തിൽ ബോധ്യപ്പെട്ടത് ഇരുവരും മവോയിസ്റ്റ് അനുഭാവികളെന്ന്; നടപടി ബന്ധുക്കളുടെയും പ്രാദേശിക നേതൃത്വത്തിന്റെയും കടുത്ത എതിർപ്പ് മറന്ന്; കൂടുതൽ മവോയിസ്റ്റ് ആശയക്കാർ പാർട്ടിയിൽ ഉണ്ടോയെന്ന് പരിശോധിച്ച് ശുദ്ധീകരണവും നടത്തും; വഴിതെറ്റിയ സഖാക്കളെ പാർട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചു കൊണ്ടുവരാൻ ശ്രമം നടത്തും; വിദ്യാർത്ഥികളുടെ അറസ്റ്റിൽ അപ്രതീക്ഷിത നീക്കവുമായി സിപിഎം

അലനെയും താഹയെയും പുറത്താക്കാൻ സിപിഎമ്മിൽ നീക്കം; പാർട്ടി നടത്തിയ രഹസ്യ അന്വേഷണത്തിൽ ബോധ്യപ്പെട്ടത് ഇരുവരും മവോയിസ്റ്റ് അനുഭാവികളെന്ന്; നടപടി ബന്ധുക്കളുടെയും പ്രാദേശിക നേതൃത്വത്തിന്റെയും കടുത്ത എതിർപ്പ് മറന്ന്; കൂടുതൽ മവോയിസ്റ്റ് ആശയക്കാർ പാർട്ടിയിൽ ഉണ്ടോയെന്ന് പരിശോധിച്ച് ശുദ്ധീകരണവും നടത്തും; വഴിതെറ്റിയ  സഖാക്കളെ  പാർട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചു കൊണ്ടുവരാൻ ശ്രമം നടത്തും; വിദ്യാർത്ഥികളുടെ അറസ്റ്റിൽ അപ്രതീക്ഷിത നീക്കവുമായി സിപിഎം

കെ.വി.നിരഞ്ജൻ

കോഴിക്കോട്:മാവോയിസ്റ്റുകൾ എന്ന് ആരോപിച്ച് കോഴിക്കോട് രണ്ട് പാർട്ടി അനുഭാവികളായ വിദ്യാർത്ഥികൾ അറസ്റ്റിലായ സംഭവത്തിൽ അപ്രതീക്ഷിത നീക്കവുമായി സിപിഎം. മാവോവാദികളെന്നു ആരോപിച്ചു പൊലീസ് അറസ്റ്റ് ചെയ്തു യുഎപി.എ ചുമത്തി റിമാൻഡ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ, പാർട്ടി അണികളുടെയും പ്രദേശിക നേതൃത്വത്തിന്റെയും കടുത്ത എതിർപ്പിനെ മറികടന്ന് പുറത്താക്കാനാണ് സിപിഎമ്മിൽ നീക്കം നടക്കുന്നത്. പാർട്ടി നടത്തിയ രഹസ്യാന്വേഷണത്തിൽ ഇുവരും മാവോവാദികളാണെന്നു ബോധ്യപ്പെട്ടുവെവെന്നാണ് മുതിർന്ന നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നത്. എന്നാൽ ധൃതി പ്ിടിച്ച് നടപടി വേണ്ടെന്നും അൽപ്പം കാത്തിരിക്കാനുമാണ് സിപിഎം സംസ്ഥാന നേതാക്കൾ പറയുന്നത്.

കോഴിക്കോട്ടെ സിപിഎം പ്രവർത്തകരെ ഞെട്ടിച്ച സംഭവമായിരുന്നു പാർട്ടി പ്രവർത്തകരായ രണ്ടുപേരെ പൊലീസ് പിടികൂടിയത്‌.േകാഴീക്കോട പന്തീരങ്കാവിലൊക്കെ ഇതോടെ ജനരോഷം പാർട്ടിക്കെതിരെ ഇരമ്പി. പൊലീസ് യുഎപിഎ ചുമത്തിയെന്ന വാർത്തകൂടി വന്നതോടെ, പിണറായിക്കെതിരെ സ്വന്തം പാർട്ടിക്കാർപോലും രംഗത്തിറങ്ങുന്ന അവസ്ഥവന്നു. ഇതോടെ എങ്ങനെ ഈ സംഭവം ഉണ്ടായിയെന്ന് ജില്ലാ സെക്രട്ടറി മോഹന്മാസ്റ്റർ, കേന്ദ്രകമ്മറ്റി അംഗം എളമരം കരീം എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ ഡിജിപി തലത്തിൽ തന്നെ അന്വേഷിച്ചു. എന്നാൽ അലനും, താഹാ ഫസലും മാവോയിസ്റ്റുകൾ ആണെന്ന് തെളിയിക്കുന്ന രേഖകളും ഡജിറ്റൽ തെളിവുകളുമാണ് ഇവിടെ നിന്ന് കിട്ടിയത്. പാർട്ടിക്കാർക്ക് മാത്രമായി ഒരു നിയമം നടപ്പാക്കാൻ കഴിയില്ലെന്ന് പിണറായിയും ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് പാർട്ടി ശുദ്ധീകരണ നടപടിയിലേക്ക് നീങ്ങിയത്.

മാവോയിസ്റ്റ് ആശയഗതിയിലേക്കു കൂടുതൽ പേർ ആകൃഷ്ടരായോ എന്നു ആഴത്തിൽ പരിശോധിക്കാനും പാർട്ടി ഒരുങ്ങുകയാണ്. പാർട്ടിയുടെ വിവിധ തലങ്ങളിൽ ഉടനെ യോഗം വിളിച്ചു ആവശ്യമായ ശുദ്ധീകരണ നടപടികളും മുൻകരുതലുകളും എടുക്കും. മാവോ ആശയക്കാർ വേറെയും പാർട്ടിയിലുണ്ടെന്നാണ് പ്രാഥമികമായി ലഭിച്ച സൂചനകൾ. വഴിതെറ്റിയ സഖാക്കളെ പാർട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചു കൊണ്ടുവരാൻ ശ്രമം നടത്തും. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയും പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നവരാണ്. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം കണ്ടെത്താൻ കഴിഞ്ഞില്ലെന്നതു വലിയ വീഴ്ചയായാണ് പാർട്ടി വിലയിരുത്തുന്നത്. മാവോവാദത്തിനു മറയായി സിപിഎം ബന്ധം ഇവർ ദുരുപയോഗം ചെയ്തതായും പാർട്ടി കണ്ടെത്തി. ഇതേസമയം ഇവരുടെ മേൽ യു.എ.പി.എ ചുമത്തിയതിനെ പൊതു നിലപാടിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കുന്നില്ല.

വസ്തുതകൾ ബോധ്യപ്പെടുന്നതിനു മുൻപ് പി.ബി അംഗമായ എം.എ ബേബിയും കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രി തോമസ് ഐസക്കും ഈ വിഷയത്തിൽ ഇടപെട്ടതിനെതിരെ സിപിഎമ്മിൽ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നടപടികൾ ഇവരുടെ ഭാഗത്തു നിന്നുണ്ടായി എന്നാണാക്ഷേപം.

നേരത്തെ അറസ്്റ്റിലായ വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകണമെന്ന് ആവശ്യവുമായി സിപിഎം പ്രാദേശിക നേതൃത്വം മുന്നോട്ടുപോയപ്പോൾ അത് തടയുന്ന സമീപനമാണ് ജില്ലാസെക്രട്ടറി മോഹൻ മാസ്റ്റർ സ്വീകരിച്ചത്. അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകില്ലെന്നും നിയമസഹായം നൽകേണ്ടത് കുടുംബമാണെന്നും പി.മോഹനൻ മാസ്റ്റർ പ്രതികരിച്ചത്. ിയമനടപടി ആകാമെന്നാണ് നിലപാട്. യുഎപിഎ ചുമത്തിയതിൽ ആണ് എതിർപ്പ്. വിദ്യാർത്ഥികൾക്ക് നിരോധിതപ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അറസ്റ്റിലായർക്ക് സിപിഎം നിയമസഹായം നൽകണമെന്ന് പാർട്ടി ഘടകങ്ങൾ ആവശ്യപ്പെട്ടിരുന്നു. അലനും താഹയും തെറ്റുകാരല്ലെന്ന് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി നിലപാടെടുത്തു. പൊലീസ് നടപടിയിൽ അലനും താഹയും ഉൾപ്പെട്ട പാർട്ടി ഘടകങ്ങളും പ്രതിഷേധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP