Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിജെപി ഹർത്താലിനെതിരെ ഉറച്ച നിലപാട് എടുത്ത പിണറായി വിജയന് രണ്ട് ദിവസത്തെ സിപിഎം പണിമുടക്കിനോട് വിയോജിപ്പ്; ആരേയും നിർബന്ധിച്ച് പണിമുടക്കിൽ പങ്കെടുപ്പിക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചതോടെ ചൊവ്വയും ബുധനും സർവ്വ സ്വകാര്യ സ്ഥാപനങ്ങളോ കടകളോ മുടങ്ങില്ലെന്ന് ഉറപ്പായി; അടിച്ചേൽപ്പിക്കപ്പെട്ട മറ്റൊരു ഹർത്താലിന് കേരളം മുഖം തിരിച്ചേക്കുമെന്ന് റിപ്പോർട്ട്

ബിജെപി ഹർത്താലിനെതിരെ ഉറച്ച നിലപാട് എടുത്ത പിണറായി വിജയന് രണ്ട് ദിവസത്തെ സിപിഎം പണിമുടക്കിനോട് വിയോജിപ്പ്;  ആരേയും നിർബന്ധിച്ച് പണിമുടക്കിൽ പങ്കെടുപ്പിക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചതോടെ ചൊവ്വയും ബുധനും സർവ്വ സ്വകാര്യ സ്ഥാപനങ്ങളോ കടകളോ മുടങ്ങില്ലെന്ന് ഉറപ്പായി; അടിച്ചേൽപ്പിക്കപ്പെട്ട മറ്റൊരു ഹർത്താലിന് കേരളം മുഖം തിരിച്ചേക്കുമെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹർത്താലിന്റെ മറ്റൊരു പേരാണ് പൊതു പണിമുടക്ക്. പൊതു പണിമുടക്കുണ്ടെല്ലാം എല്ലാം നിശ്ചലമാകും. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്നതിന് അപ്പുറം മറ്റൊന്നുമില്ലാത്ത അവസ്ഥ. മോദി സർക്കാരിനെതിരെ പ്രതിപക്ഷം രാജ്യവ്യാപകമായി പ്രഖ്യാപിച്ച പൊതു പണിമുടക്കിലും കേരളം സ്തംഭിക്കുമെന്നായിരുന്നു വിലയിരുത്തൽ. 48 മണിക്കൂർ ഹർത്താൽ ആയതിനാൽ രണ്ട് ദിവസം കേരളത്തെ സതംഭിക്കാൻ പോന്ന പണിമുടക്ക്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ മൂലം പൊതു പണിമുടക്കിന്റെ തീവ്രത കുറയും. കടകൾ അടപ്പിക്കാൻ ശ്രമം ഉണ്ടാകില്ല. വാഹനും തടയില്ല.

ശബരിമല വിഷയത്തിൽ അടിക്കടി കേരളത്തിൽ ഹർത്താൽ നടന്നു. ഇതിനിതെരെ ശക്തമായ നിലപാടാണ് സംസ്ഥാന സർക്കാർ എടുത്തത്. ഈ സാഹചര്യത്തിൽ പൊതു പണിമുടക്ക് ഹർത്താലായി മാറിയാൽ അത് സിപിഎമ്മിന് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് കരുതലോടെ പൊതു പണിമുടക്ക് നടത്താൻ പിണറായി നിർദ്ദേശം നൽകിയത്. ഇതോടെ പൊതു പണിമുടക്കിൽ വലിയ ആവേശം സിഐടിയു കാണിക്കില്ലെന്ന് ഉറപ്പായി. പുതുവർഷത്തെ ആദ്യ ഹർത്താലിനു പിന്നാലെ വരുന്ന രണ്ടു ദിവസത്തെ പണിമുടക്കിൽനിന്ന് വിനോദസഞ്ചാരമേഖലയെ ഒഴിവാക്കി. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു. പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി അറിയിച്ച സാഹചര്യത്തിലാണ് ഇത്.

പ്രശ്‌നങ്ങളും പേരുദോഷവുമുണ്ടാകാത്ത പൊതു പണിമുടക്കിനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുള്ളത്. 8, 9 തിയതികൾ നടക്കുന്ന തൊഴിലാളി പണിമുടക്കിൽ എവിടെയും ട്രെയിൻ തടയില്ലെന്നു സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ചന്ദ്രൻപിള്ള പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പ്രതിഷേധ പ്രകടനം നടത്തും. കടകൾ അടക്കാൻ നിർബന്ധിക്കില്ല. എന്നാൽ പണിമുടക്ക് അവർക്കുകൂടി വേണ്ടിയാണെന്ന് തിരിച്ചറിയണം. തൊഴിലാളികൾ പണിമുടക്കുകയും ജനം എത്താതിരിക്കുകയും ചെയ്യുമ്പോൾ ആർക്കുവേണ്ടിയാണ് ഇതു തുറക്കുന്നത്. മുതലാളിമാർക്കു വേണ്ടി മാത്രമായി തുറന്നിട്ടെന്തു കാര്യമെന്ന് അവർ ചിന്തിക്കണം. ഹർത്താലുകളിൽ സംഭവിച്ചതുപോലെ ഈ പണിമുടക്കിൽ സംഘർഷമുണ്ടാകില്ലെന്ന് ഉറപ്പു നൽകുന്നതായും ചന്ദ്രൻ പിള്ള പറഞ്ഞു.

ഇത്തരമൊരു നിലപാടിലേക്ക് സിഐടിയുവിനെ എത്തിച്ചത് മുഖ്യമന്ത്രിയുടെ ശാസനയാണ്. രണ്ട് ദിവസം മുമ്പ് അതിശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായി ഇടപെട്ടതും ചന്ദ്രൻ പിള്ളയും കരിമും തിരുത്തലുമായെത്തിയത്. ഫലത്തിൽ സർക്കാർ സംവിധാനത്തെ മാത്രം ബാധിക്കുന്ന ഹർത്താലായി പൊതു പണിമുടക്ക് മാറും. ദേശീയ പൊതുപണിമുടക്ക് നടക്കുന്ന ഈ മാസം 8,9 തിയ്യതികളിൽ കടകൾ തുറക്കുമെന്ന് സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി. നസറുദ്ദീൻ അഖിയിച്ചിരുന്നു.

പൊതുപണിമുടക്ക് ന്യായമായ ആവശ്യങ്ങൾക്കു വേണ്ടിയുള്ളതായതിനാൽ പിന്തുണയ്ക്കും. എന്നാൽ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറുന്നതിനോടു യോജിപ്പില്ല. അന്നേ ദിവസം കടകൾ തുറക്കാതിരിക്കാനാവില്ല. പണിമുടക്ക് ഓരോരുത്തരുടെയും അവകാശമാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പണിമുടക്ക് ഒരു ദിവസമാക്കാൻ ട്രേഡ് യൂനിയനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണിമുടക്കുന്ന തൊഴിലാളികളോട് യാതൊരുവിധ പ്രതികാര നടപടികളും ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തിങ്കളാഴ്ചയുണ്ടായ ഹർത്താലിൽ 110 കോടിയുടെ വ്യാപാര നഷ്ടം ഈ മേഖലയ്ക്കുണ്ടായി. ഹർത്താൽ അനുകൂലികളുടെ ആക്രമണങ്ങളിൽ പത്തു കോടിയുടെ സാമ്പത്തിക നഷ്ടവുമുണ്ടായി. വ്യാപാരികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വികാരം മനസ്സിലാക്കിയാണ് പിണറായി വിഷയത്തിൽ നിർബന്ധപൂർവ്വം ഇടപെട്ടത്.

8, 9 തീയതികളിലാണ് സമസ്ത മേഖലകളിലെയും തൊഴിലാളികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച്, ബിജെപിയുടെ പോഷകസംഘടനകൾ ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ചേർന്നു ദേശീയ തലത്തിൽ പണിമുടക്കുന്നത്. ദേശീയ പണിമുടക്ക് കേരളത്തിൽ സമ്പൂർണമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചിരുന്നു. കേന്ദ്ര സംസ്ഥാന ജീവനക്കാർ, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികൾ, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, കടകളിലെ ജീവനക്കാർ തുടങ്ങി എല്ലാ തൊഴിൽ മേഖലകളിലുമുള്ളവർ രണ്ടുദിവസം പണിമുടക്കുമെന്നു സമിതി അറിയിച്ചു. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ തീവണ്ടി തടയൽ സമരമുണ്ടാകും. ശബരിമല തീർത്ഥാടകരെ ബാധിക്കരുതെന്നു നിർദ്ദേശിച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ, വന്നുപെടുന്ന വിനോദസഞ്ചാരികൾ എന്നിവരെ പണമുടക്ക് ബാധിക്കാതെ നോക്കും. ആശുപത്രി ആംബുലൻസ്, മരുന്നുവിതരണം, പത്രം, ജലവിതരണം തുടങ്ങിയ അവശ്യസർവീസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തുറമുഖം, എയർപോർട്ട്, റോഡ് ഗതാഗതം, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം പണിമുടക്കിൽ സ്തംഭിക്കും. എറണാകുളം, ആലുവ, കളമശേരി, തൃപ്പൂണിത്തുറ എന്നിവടങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ പ്രതിഷേധസമരം നടത്തും. സെസ്, എയർപോർട്ട് ഗ്രൗണ്ട് ഹാൻസ്ലിങ്, തുറമുഖം ഉൾപ്പടെ എല്ലാ മേഖലകളിലെയും തൊഴിലാളികൾ 14 ദിവസം മുമ്പേ നോട്ടീസ് നൽകിയിട്ടുണ്ട്. കൊച്ചി മെട്രോയിലെ 300 ജീവനക്കാർ പണിമുടക്കുമെന്നു കാണിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP