Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറയാൻ ഉള്ളത് മുഖത്ത് നോക്കി പറയും; അതാണ് തിരുവല്ലയുടെ വിപ്ലവ ശബ്ദം! ഡിവൈഎസ്‌പിയെ ശാസിക്കുന്ന സിപിഎം നേതാവും പ്രശംസിക്കുന്ന അണികളും വിവാദത്തിൽ; സഖാക്കളുടെ താളത്തിനൊത്ത് തുള്ളാത്ത സിഐയ്ക്കെതിരെ നടപടി എടുത്തേ മതിയാകൂവെന്ന് ഡിവൈഎസ്‌പിക്ക് കൽപ്പന നൽകുന്നത് പിണറായിയുടെ വിശ്വസ്തൻ; ചൊടിപ്പിച്ചത് പരുമലയിലെ സദാചാര കള്ളനെ പിടിച്ച സിഐ പീറ്ററിന്റെ നടപടി; സിപിഎം നേതാവിന്റെ ധാർഷ്ട്യത്തിന് തെളിവായി ഒരു വീഡിയോ കൂടി

പറയാൻ ഉള്ളത് മുഖത്ത് നോക്കി പറയും; അതാണ് തിരുവല്ലയുടെ വിപ്ലവ ശബ്ദം! ഡിവൈഎസ്‌പിയെ ശാസിക്കുന്ന സിപിഎം നേതാവും പ്രശംസിക്കുന്ന അണികളും വിവാദത്തിൽ; സഖാക്കളുടെ താളത്തിനൊത്ത് തുള്ളാത്ത സിഐയ്ക്കെതിരെ നടപടി എടുത്തേ മതിയാകൂവെന്ന് ഡിവൈഎസ്‌പിക്ക് കൽപ്പന നൽകുന്നത് പിണറായിയുടെ വിശ്വസ്തൻ; ചൊടിപ്പിച്ചത് പരുമലയിലെ സദാചാര കള്ളനെ പിടിച്ച സിഐ പീറ്ററിന്റെ നടപടി; സിപിഎം നേതാവിന്റെ ധാർഷ്ട്യത്തിന് തെളിവായി ഒരു വീഡിയോ കൂടി

എസ് രാജീവ്

തിരുവല്ല : സഖാക്കളുടെ ചൊൽപ്പടിക്ക് നിൽക്കാത്ത സി ഐയ്ക്ക് മേൽ നടപടി എടുക്കാത്തതിന്റെ പേരിൽ ഡി വൈ എസ് പി യെ ഭീഷണിപ്പെടുത്തി ജില്ലാ സെക്രട്ടറിയേറ്റംഗം നടത്തിയ പ്രകടനം വിവാദമാകുന്നു. പൊലീസ് ഉദ്യോഗസ്ഥനെ പരസ്യമായി ശകാരിക്കുന്ന നേതാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വെട്ടിലായത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും.

ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന പ്രവർത്തനങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് സിപിഎമ്മിന്റെ പുതി തെറ്റുതിരുത്തൽ രേഖ പറയുന്നത്. ജനങ്ങൾ നമ്മൾ പറയുന്ന എല്ലാ കാര്യങ്ങളും ജനങ്ങൾ അംഗീകരിക്കണമെന്നില്ല. അവരെ നിർബന്ധിക്കേണ്ടതില്ല. ജനങ്ങൾക്ക് താൽപര്യമുള്ള നിലപാടിൽ ഒപ്പം നിൽക്കണം. പാർട്ടി അധികാരകേന്ദ്രമായി പ്രവർത്തിക്കാൻ പാടില്ല. അക്രമപ്രവർത്തനങ്ങളിൽ പ്രവർത്തകർ ഒരുതരത്തിലും ഉൾപ്പെടാൻ പാടില്ലെന്നും സിപിഎം കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇതിനെല്ലാം നേതാക്കൾ ഒരു വിലയും കൊടുക്കില്ലെന്നതിന് തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ.

തന്റെ വലം കൈയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടക്കം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവരുടെ താളത്തിനൊത്ത് തുള്ളാൻ സി ഐ തയാറാകാത്തതാണ് നേതാവിനെ ചൊടിപ്പിച്ചത്. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ ചങ്കുമായ ആർ സനൽകുമാറാണ് തിരുവല്ല ഡിവൈഎസ്‌പി ജെ ഉമേഷിനെ പരസ്യമായി വിരട്ടിയത്. പാർട്ടി നേതാക്കളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത പുളിക്കീഴ് സി ഐ കെ ജെ പീറ്ററിനെതിരെ നടപടി എടുക്കാത്തതിന്റെ പേരിലായിരുന്നു ഡി വൈ എസ് പിക്ക് നേരെയുള്ള ജില്ലാ നേതാവിന്റെ വിരട്ടലും മീശ വിറപ്പിക്കലും. വെള്ളിയാഴ്ച ഉച്ചയോടെ നിരണം കെ എസ് ഇ ബി ഓഫീസിലായിരുന്നു നേതാവിന്റെ പ്രകടനം.

കേരളാ വിഷൻ കേബിൾ ടി വി ജീവനക്കാരനായ രാജീവ് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ എസ് ഇ ബി അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനകീയ സമിതി നടത്തിയ കെ എസ് ഇ ബി ഉപരോധ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് നേതാവ് ഡി വൈ എസ് പിക്ക് നേരേ കത്തി ജ്വലിച്ചത്.

പരുമല ദേവസ്വം ബോർഡ് കോളേജ് വളപ്പിൽ സദാചാര പൊലീസ് ചമഞ്ഞ് സി പി എം ലോക്കൽ കമ്മിറ്റി നേതാക്കൾ യുവതിക്കും ഭർത്താവിനും മേൽ നടത്തിയ ആക്രമണത്തിലും യുവതിക്ക് നേരെ നടന്ന പീഡന ശ്രമത്തിലും കേസ്സെടുക്കാതിരിക്കാൻ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വന്തം അനുയായിയുമായ ഷിബു വർഗീസ് ശക്തമായ സമ്മർദ്ദം സി ഐ ക്ക് മേൽ ചുമത്തിയിരുന്നു.

എന്നാൽ പഞ്ചായത്തിന്റെ ഭരണം സാർ നോക്കിയാൽ മതിയെന്നും പൊലീസ് സ്റ്റേഷൻ ഭരണത്തിൽ ഇടപെടേണ്ടെന്നും സി ഐ പീറ്റർ കർക്കശ നിലപാടെടുത്തതിലുള്ള കലിപ്പാണ് നേതാവ് നിരണത്ത് ഡി വൈ എസ് പി ക്ക് മേൽ വെള്ളിയാഴ്ച തീർത്തത്. വൈദ്യുതാഘാതമേറ്റ് കേബിൾ ടി വി ജീവനക്കാരൻ മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന പക്ഷം യൂണിയൻ ഏതെന്ന് നോക്കാതെ കെ എസ് ഇ ബി ജീവനക്കാർക്കെതിരെ നടപടി എടുക്കുമെന്ന് പ്രതിഷേധിക്കാനെത്തിയ ജനകീയ സമിതി നേതാക്കൾക്ക് സി ഐ നൽകിയ ഉറപ്പും തന്റെ സ്വന്തം ഗ്രൂപ്പുകാരനായ ഗ്രാമ പഞ്ചായത്ത് അംഗത്തെ അധിക്ഷേപിച്ചതിലുമുള്ള കട്ടക്കലിപ്പാണ് നേതാവ് ഡി വൈ എസ് പിക്ക് നേരെയുള്ള വിരട്ടലിന് ആധാരം.

സദാചാര പൊലീസ് ചമയൽ കേസിൽ അറസ്റ്റിലായ സി പി എം നേതാക്കളുടെ കേസിലടക്കം മറ്റു പല കേസുകളിൽ നിന്നും സി പി എം നേതാക്കളെയും കുട്ടി സഖാക്കളെയും ഊരിയെടുക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി പരാജയമടഞ്ഞ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖം രക്ഷിക്കാൻ സി ഐ യെ സ്ഥലം മാറ്റണമെന്ന നേതാവിന്റെ തീരുമാനമാണ് ഡിവൈഎസ്‌പിക്ക് മേലുള്ള കുതിര കയറ്റത്തിന്റെ കാരണമെന്നാണ് പറയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP