1 usd = 71.16 inr 1 gbp = 92.92 inr 1 eur = 78.88 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 234.35 inr

Jan / 2020
22
Wednesday

രാത്രിയുടെ മറവിൽ തലയിൽ മുണ്ടിട്ട് വെളിയിടം തേടുന്നതുപോലെ നേടുന്നതല്ല നവോത്ഥാനം; അത് മുഖ്യമന്ത്രിയുടെയും ഡി.ജി.പി.യുടെയും അകമ്പടിയോടെയാണെങ്കിലും നവോത്ഥാനപൈതൃകത്തിന് അപമാനമാണ്; ഭൂരിപക്ഷ മതത്തെ ദ്രോഹിച്ച്, ന്യൂനപക്ഷമതങ്ങളെ പ്രീണിപ്പിച്ച് അധികാരത്തിനുവേണ്ടി മത-ജാതി ധ്രുവീകരണം നടത്താൻ ശ്രമിക്കുന്നത് പുരോഗമനചരിത്രമല്ല; ശബരിമലയിൽ പിണറായി സർക്കാറിനെയും സാംസ്കാരിക നായകരെയും രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ സി ആർ പരമേശ്വരൻ

August 13, 2019 | 03:18 PM IST | Permalinkരാത്രിയുടെ മറവിൽ തലയിൽ മുണ്ടിട്ട് വെളിയിടം തേടുന്നതുപോലെ നേടുന്നതല്ല നവോത്ഥാനം; അത് മുഖ്യമന്ത്രിയുടെയും ഡി.ജി.പി.യുടെയും അകമ്പടിയോടെയാണെങ്കിലും നവോത്ഥാനപൈതൃകത്തിന് അപമാനമാണ്; ഭൂരിപക്ഷ മതത്തെ ദ്രോഹിച്ച്, ന്യൂനപക്ഷമതങ്ങളെ പ്രീണിപ്പിച്ച് അധികാരത്തിനുവേണ്ടി മത-ജാതി ധ്രുവീകരണം നടത്താൻ ശ്രമിക്കുന്നത് പുരോഗമനചരിത്രമല്ല; ശബരിമലയിൽ പിണറായി സർക്കാറിനെയും സാംസ്കാരിക നായകരെയും രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ സി ആർ പരമേശ്വരൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിഭ്രമിപ്പിക്കുന്ന വാക്കുകൾ കൊണ്ടും ചിന്തകൾകൊണ്ടും മലയാളിയെ ഞെട്ടിച്ച എഴുത്തുകാരനാണ് സി ആർ പരമേശ്വരൻ. അദ്ദേഹത്തിന്റെ 'പ്രകൃതി നിയമം' എന്ന ഒറ്റനോവൽ മാത്രം മതി ആ ആശയ പ്രപഞ്ചത്തിന്റെ ശക്തി മനസ്സിലാക്കാൻ. ശബരിമല വിഷയത്തിലടക്കം സംസ്ഥാന സർക്കാറിനെയും ഇടതുപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കയാണ് അദ്ദേഹം ഇപ്പോൾ. മാതൃഭൂമി ദിനപ്പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സി ആർ പരമേശ്വരൻ തന്റെ നിലപാട് വ്യക്തമാക്കുന്നത്. വെള്ളപ്പൊക്കത്തിന്റെ കെടുതിയിൽപ്പെട്ട ഒരു ജനസമൂഹത്തെ പുനരധിവസിപ്പിക്കാൻ ഭരണകൂടത്തെ നിർബന്ധിക്കേണ്ട ബുദ്ധിജീവികൾതന്നെ വളരെ തെറ്റായ ഒരു മുൻഗണനയുടെ പിറകേ ഇറങ്ങിത്തിരിച്ചതിൽ ഒരു നവോത്ഥാനമൂല്യവുമില്ലെന്ന് അദ്ദേഹം തുറന്നടിക്കുന്നു. രാത്രിയുടെ മറവിൽ തലയിൽ മുണ്ടിട്ട് വെളിയിടംതേടുന്നതുപോലെ നേടുന്നതല്ല നവോത്ഥാനം. അത് മുഖ്യമന്ത്രിയുടെയും ഡി.ജി.പി.യുടെയും അകമ്പടിയോടെയാണെങ്കിലും നവോത്ഥാനപൈതൃകത്തിന് അപമാനമാണ്. ഭൂരിപക്ഷമതത്തെ ദ്രോഹിച്ച്, ന്യൂനപക്ഷമതങ്ങളെ പ്രീണിപ്പിച്ച് അധികാരത്തിനുവേണ്ടി മത-ജാതി ധ്രുവീകരണം നടത്താൻ ശ്രമിക്കുന്നത് പുരോഗമനചരിത്രമല്ലെന്നും സി ആർ പരമേശ്വരൻ ചൂണ്ടിക്കാട്ടുന്നു.

ആയിരക്കണക്കിനുവരുന്ന ഏറ്റവും ചെറിയ അനാചാരങ്ങളെപ്പോലും ഒറ്റരാത്രികൊണ്ട് നിർമ്മാർജനംചെയ്യാനാവുമെന്ന് കരുതിയവരല്ല നെഹറുവിനെപ്പോലുള്ള നിരീശ്വരവാദികളായ നേതാക്കളും ആദ്യകാല മാർക്സിസ്റ്റ് നേതാക്കളും. തിരഞ്ഞെടുപ്പുഫലം തെളിയിച്ചത്, കമ്യൂണിസ്റ്റുകളും കോൺഗ്രസുകാരും ദളിതരും പിന്നാക്കക്കാരും അന്യമതസ്ഥരും സവർണരും-പ്രത്യേകിച്ച് സ്ത്രീകൾ- എല്ലാം തിരക്കിട്ട് കോടതിവിധി നടപ്പാക്കിയ നടപടിക്ക് എതിരായിരുന്നു എന്നതാണ്. എല്ലാ മതങ്ങളോടുമുള്ള സമവീക്ഷണം ഉള്ളയിടത്തുമാത്രമേ മതേതരത്വം പുലരുകയുള്ളൂ. അനാചാരദൂരീകരണത്തിന്റെ കാര്യത്തിൽപ്പോലും ഈ സമവീക്ഷണവും നീതിയുക്തതയും നിർബന്ധമാണ്. ഭൂരിപക്ഷമതത്തെ ദ്രോഹിച്ച്, ന്യൂനപക്ഷമതങ്ങളെ പ്രീണിപ്പിച്ച് അധികാരത്തിനുവേണ്ടി മത-ജാതി ധ്രുവീകരണം നടത്താൻ തുനിഞ്ഞ നിക്ഷിപ്തതാത്പര്യക്കാരോടൊപ്പം അണിനിരക്കുകവഴി ജനങ്ങളുടെ മുമ്പിൽ മാപ്പുസാക്ഷിയായിനിന്നു പുരോഗമനചരിത്രം. - സി ആർ പരമേശ്വരൻ വ്യക്തമാക്കുന്നു.

സിആർ പരമേശ്വരൻ മാതൃഭൂമി ലേഖകൻ കെ വിശ്വനാഥുമായി നടത്തിയ സുദീർഘ സംഭാഷണത്തിൽ ശബരിമല പരാമർശിക്കുന്ന ഭാഗം ഇങ്ങനെയാണ്.

ചോദ്യം: ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ കോടതിവിധിയും അതിനെത്തുടർന്ന് കേരളീയസമൂഹത്തിൽ സംഭവിച്ച ധ്രുവീകരണവും രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങളും എങ്ങനെ കാണുന്നു?

സിആർ പരമേശ്വരൻ: ഒരുപക്ഷേ, കേരളത്തിലെ പുരോഗമനഃശക്തികൾ അതിന്റെ കഷ്ടിച്ച് രണ്ടുനൂറ്റാണ്ടത്തെ ചരിത്രത്തിൽ ദുരുപദിഷ്ടമായ അധികാരശക്തിക്കുമുമ്പിൽ തങ്ങളുടെ കർത്തൃത്വം സമ്പൂർണമായും സമർപ്പിച്ച് കീഴടങ്ങുന്നത് ശബരിമല കോടതിവിധിയോട് അനുബന്ധിച്ചുണ്ടായ സംഘർഷസമയത്താണ്. എഴുത്തുകാരും ബുദ്ധിജീവികളും ജനങ്ങളുടെ ജീവൽസ്പന്ദം അറിയാതെ പോകുന്നതിന്റെ ഒരു പ്രാമാണിക ഉദാഹരണമായിരുന്നു അത്. മതവിശ്വാസിയോ ക്ഷേത്രാരാധകനോ അല്ലാത്ത എന്നെപ്പോലെ ഒരാളെ സംബന്ധിച്ചിടത്തോളം സ്ത്രീപ്രവേശം ഒരു നോൺ-ഇഷ്യൂ ആണ്. എന്നാൽ, അഞ്ചുവിധത്തിലെങ്കിലും ഭരണകൂടത്തോടൊപ്പമുള്ള അവന്ത്ഗാദിന്റെ അണിചേരൽ ആത്മഹത്യാപരമായിരുന്നു.

ഒന്ന്, മനുഷ്യസൃഷ്ടമായ വലിയൊരു വെള്ളപ്പൊക്കത്തിന്റെ കെടുതിയിൽപ്പെട്ട ഒരു ജനസമൂഹത്തെ പുനരധിവസിപ്പിക്കാൻ ഭരണകൂടത്തെ നിർബന്ധിക്കേണ്ട ബുദ്ധിജീവികൾതന്നെ വളരെ തെറ്റായ ഒരു മുൻഗണനയുടെ പിറകേ ഇറങ്ങിത്തിരിച്ചതിൽ ഒരു നവോത്ഥാനമൂല്യവുമില്ല. അതിൽ പാവപ്പെട്ടവരുടെ കഷ്ടപ്പാടുകളോടുള്ള സംവേദനക്ഷമത നശിച്ചവരുടെ സിദ്ധാന്തവിഷയാസക്തിയേ ഉള്ളൂ.

രണ്ട്, സാധാരണസ്ഥിതി പുലരുന്ന കാലമാണെന്നുതന്നെ ഇരിക്കട്ടെ. സുപ്രീംകോടതി വിധികളോട്, ഭരണഘടനയോട്, നിയമവാഴ്ചയോട്, ലിംഗനീതിയോട്, നവോത്ഥാന സങ്കല്പങ്ങളോട്, മതേതരമൂല്യങ്ങളോട് ഒക്കെയുള്ള അടങ്ങാത്തതും സഹജവുമായ ആദരംപുലർത്തുന്ന ചരിത്രമുള്ള ഒരു പാർട്ടിയല്ല സിപിഎം. ചരിത്രത്തിലാദ്യമായി ദളിത് പ്രവർത്തകർ, ഫെമിനിസ്റ്റുകൾ, മാവോവാദികൾ, യുക്തിവാദികൾ, മനുഷ്യാവകാശപ്രവർത്തകർ, ഗാന്ധിയന്മാർ, ഇസ്ലാമിസ്റ്റുകൾ എല്ലാം ഒരുമിച്ച് ഒരു ദളിത്വിരുദ്ധ, സ്ത്രീവിരുദ്ധ, മനുഷ്യാവകാശവിരുദ്ധ ഭരണകൂടത്തിന്റെ കീഴിൽ അണിനിരന്നു. നമ്മുടെ എഴുത്തുകാരിൽ മിക്കവരും വാചാലമായോ മൗനംകൊണ്ടോ ഭരണകൂടത്തിനോടൊപ്പം കാണപ്പെട്ടു.

പ്രമുഖരാരെങ്കിലും അങ്ങനെ കാണപ്പെട്ടില്ല എങ്കിൽ അത് സ്വതന്ത്രചിന്താശല്യം കൊണ്ടായിരിക്കില്ല, ഓർത്തോപീഡിക് കാരണങ്ങൾകൊണ്ടായിരിക്കും. ഈ ഗ്രൂപ്പുകളോരോന്നും ഇതേ ഭരണകൂടത്തിന്റെ നിഷ്ഠുരത പലവട്ടം അനുഭവിച്ചിട്ടുള്ളവരാണ്. ഉദാഹരണത്തിന്, മാവോവാദികളുടെ അനുഭവമെന്താണ്? രോഗാവസ്ഥയിൽ വിശ്രമിച്ചിരുന്ന അവരുടെ രണ്ടുസഖാക്കളെ നിയമത്തിന്റെ മറപോലുമില്ലാതെ ഈ ഭരണകൂടം കഥകഴിച്ചിട്ട് അധികകാലമായിട്ടില്ല. ഒരാളെ നവോത്ഥാനോത്സവത്തിനുശേഷവും വകവരുത്തി. സ്ത്രീവാദികൾക്കും ദളിതർക്കുമൊക്കെ വഞ്ചിക്കപ്പെട്ടതിന്റെ സമീപകാലചരിത്രമുണ്ട്. അത്തരമൊരു പാർട്ടിയോടിടപെട്ട് ധാരാളം ദുരനുഭവങ്ങളുള്ള ബുദ്ധിജീവികൾ അതിനോടൊപ്പം ഇറങ്ങിത്തിരിച്ചത് താന്താങ്ങളുടെ മണ്ഡലങ്ങളെ വഞ്ചിച്ചതിനുതുല്യമാണ്.

മൂന്ന്, എല്ലാ മതങ്ങളോടുമുള്ള സമവീക്ഷണം ഉള്ളയിടത്തുമാത്രമേ മതേതരത്വം പുലരുകയുള്ളൂ. അനാചാരദൂരീകരണത്തിന്റെ കാര്യത്തിൽപ്പോലും ഈ സമവീക്ഷണവും നീതിയുക്തതയും നിർബന്ധമാണ്. ഭൂരിപക്ഷമതത്തെ ദ്രോഹിച്ച്, ന്യൂനപക്ഷമതങ്ങളെ പ്രീണിപ്പിച്ച് അധികാരത്തിനുവേണ്ടി മത-ജാതി ധ്രുവീകരണം നടത്താൻ തുനിഞ്ഞ നിക്ഷിപ്തതാത്പര്യക്കാരോടൊപ്പം അണിനിരക്കുകവഴി ജനങ്ങളുടെ മുമ്പിൽ മാപ്പുസാക്ഷിയായിനിന്നു പുരോഗമനചരിത്രം.

നാല്, മാർക്സിയൻ വീക്ഷണപ്രകാരമാണെങ്കിലും അയ്യപ്പൻ ഒരു ആഴത്തിലുള്ള വികാരമായ കേരളത്തിൽ ഇത്തരം വലിയൊരു മാറ്റത്തിനുള്ള വസ്തുനിഷ്ഠസാഹചര്യമൊരുങ്ങിയിരുന്നില്ല. മൂഢമായ അധികാരരാഷ്ട്രീയത്തിന് എന്ത് മാർക്സിസം? ബഹുഭൂരിപക്ഷമെന്ന് തിരഞ്ഞെടുപ്പിൽ തെളിയിക്കപ്പെട്ട വിശ്വാസിസമൂഹത്തിന്റെ വികാരങ്ങളോടുള്ള സെൻസിറ്റിവിറ്റിയും ക്ഷമയും മാത്രമല്ല പ്രായോഗികചിന്തയും ആവശ്യമായിരുന്നു. നെഹ്രുവിനെപ്പോലെയോ ആദ്യകാലകമ്യൂണിസ്റ്റ് നേതാക്കളെപ്പോലെയോ ഉള്ള നിരീശ്വരവാദികളായ ഭരണകർത്താക്കൾ വിഡ്ഢികളായിരുന്നോ? ജനങ്ങളുടെ നാഡീസ്പന്ദനമറിഞ്ഞിരുന്ന അവർ ആയിരക്കണക്കിനുവരുന്ന ഏറ്റവും ചെറിയ അനാചാരങ്ങളെപ്പോലും ഒറ്റരാത്രികൊണ്ട് നിർമ്മാർജനംചെയ്യാനാവുമെന്ന് കരുതിയവരല്ല.


ആദ്യകാല കമ്യൂണിസ്റ്റുകൾ സ്വാഭാവികമായും മഹാന്മാരായ വേദനിന്ദകരായിരുന്നു. എന്നാൽ, ഭക്തന്മാർ വിരിവെക്കുന്ന ഇടം അവരെ ദ്രോഹിക്കാനായി വെള്ളമൊഴിച്ച് നനച്ചിടുകയും ശബരിമലയിൽ ശരണംവിളിക്കുന്നത് ഭടന്മാരെ ഉപയോഗിച്ച് വിലക്കുകയുംചെയ്തത് വേദനിന്ദകത്വമല്ല, നീചമായ പാഷണ്ഡതയാണ്. പാഷണ്ഡതയും വേദനിന്ദകത്വവും ഒന്നല്ല. ആ സംഘർഷം ലിംഗനീതിയുടെ പ്രശ്നവുമല്ല; ഒരൊറ്റ വ്യക്തി ജനങ്ങളുടെ സൂക്ഷ്മബോധത്തെ വിലകുറച്ച് നിരൂപിച്ച് ഒരു രാഷ്ട്രീയചൂതാട്ടത്തിന് ഒരുങ്ങിപ്പുറപ്പെട്ടതിന്റെമാത്രം ഫലമാണ്.

അഞ്ച്, നാരായണഗുരുവും അയ്യങ്കാളിയും ടി.കെ. മാധവനും നാല്പതുകളിലെ കമ്യൂണിസ്റ്റ് നായികകളും അടക്കമുള്ള സമസ്ത നവോത്ഥാനപൂർവികരും ജനങ്ങൾക്കുമുമ്പേ പകൽവെളിച്ചത്തിൽ ദീർഘസമരം നടത്തിയവരാണ്. രാത്രിയുടെ മറവിൽ തലയിൽ മുണ്ടിട്ട് വെളിയിടംതേടുന്നതുപോലെ നേടുന്നതല്ല നവോത്ഥാനം. അത് മുഖ്യമന്ത്രിയുടെയും ഡി.ജി.പി.യുടെയും അകമ്പടിയോടെയാണെങ്കിലും നവോത്ഥാനപൈതൃകത്തിന് അപമാനമാണ്. പകുതിമാത്രം വെന്ത ആക്ടിവിസമാണ്.

ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച കോടതിവിധിവന്ന ദിവസംവരെ, അത് ഈ ആക്ടിവിസ്റ്റുകളിൽ ആരുടെയെങ്കിലും ഉറക്കം കെടുത്തിയിരുന്ന ഒരു നീറുന്ന പ്രശ്നമായിരുന്നില്ല. പലർക്കും ഇങ്ങനെ ഒരു കേസിന്റെ അസ്തിത്വംതന്നെ അറിവില്ലായിരുന്നു. പിന്നെ, നമ്മുടെ പുരോഗമനഃശക്തികളെ സർക്കാരിന്റെ അവിവേകംനിറഞ്ഞ തീരുമാനത്തെ പിന്താങ്ങാൻ പ്രേരിപ്പിച്ച ഘടകങ്ങളിൽ മുഖ്യമായത് എന്താണ്? അത് സംഘപരിവാർ ശക്തികളെ തോൽപ്പിക്കാനുള്ള ഒരു സുവർണാവസരമാണ് ഇതെന്ന തെറ്റായ ബോധ്യമാണ്. സംഘപരിവാറിൽപ്പെട്ട വിഭാഗീയശക്തികൾമാത്രമാണ് കോടതിവിധിയെ എതിർത്തതെങ്കിൽ ആ തീരുമാനത്തിന് സാധൂകരണമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പുഫലം തെളിയിച്ചത് കമ്യൂണിസ്റ്റുകളും കോൺഗ്രസുകാരും ദളിതരും പിന്നാക്കക്കാരും അന്യമതസ്ഥരും സവർണരും-പ്രത്യേകിച്ച് സ്ത്രീകൾ- എല്ലാം തിരക്കിട്ട് കോടതിവിധി നടപ്പാക്കിയ നടപടിക്ക് എതിരായിരുന്നു എന്നതാണ് . ദശകങ്ങളായി ഒരു സമരവിജയവും ലഭിക്കാത്തവയാണ് ഈ ആക്ടിവിസ്റ്റ് സംഘങ്ങളിൽ മിക്കതും. മറ്റൊരു പ്രചോദനം, തങ്ങളെ സ്ഥിരമായി തോൽപ്പിക്കാറുള്ള മുഖ്യധാരാ രാഷ്ട്രീയശക്തിയുടെതന്നെ പിന്നിൽ അണിനിരന്നിട്ടായാൽപ്പോലും ഇപ്പോൾ മുന്നിൽവന്നുപെട്ടിരിക്കുന്ന ദുർബലമായ ഇരയെ(ീെള േമേൃഴല)േ വകവരുത്തി മൃഗയാസുഖം അനുഭവിക്കാമല്ലോ എന്ന ആഗ്രഹമാണ്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
എസി മെക്കാനിക്കെങ്കിലും പണിക്ക് പോകില്ല; പെൺകുട്ടികളെ ചതിച്ച് വലയിൽ വീഴ്‌ത്തുന്നത് മൊബൈൽ റീച്ചാർജ് ചെയ്യുന്ന കടകളിൽ നിന്ന് നമ്പർ സംഘടിപ്പിച്ച്; ഇടപെടൽ രീതിയിലൂടെ അതിവേഗം വലയിലാക്കും; ഇംഗിതത്തിന് വിധേയരാക്കിയാൽ പിന്നെ നഗ്ന വീഡിയോ മൊബൈൽ റിക്കോർഡിങ്; ഷെയർചാറ്റിൽ കുടുക്കുന്നത് എട്ടാംക്ലാസ് മുതൽ പ്ലസ്ടുവരെ പഠിക്കുന്ന വിദ്യാർത്ഥിനികളെ; തളിപ്പറമ്പിലെ വാഹിദ് സൈബർ സൈക്കോ
പെന്തകോസ്തിലേക്ക് മതം മാറിയെത്തിയ പഴയ ഇസ്ലാം; നുഴഞ്ഞു കയറ്റക്കാരനെതിരെ എതിരാളികൾ ചർച്ചയാക്കിയത് എൻഡിഎഫ് എന്ന ആരോപണം; എത്തുന്ന വീട്ടിലെ കമ്പ്യൂട്ടറിൽ കയറി ഡാറ്റ മോഷ്ടിച്ച് ബ്ലാക്‌മെയിൽ ചെയ്യുന്ന വിരുതൻ! ഷിബു പീടിയെക്കൽ എന്ന പാസ്റ്ററിനെ ആക്രമിക്കാൻ ശ്രീനാരയണീയരോട് ആഹ്വാനം ചെയ്ത വർഗ്ഗീയത; പ്രാർത്ഥിക്കാൻ സ്ഥലം നൽകാത്തതിനാലാണ് പുറ്റിങ്ങൽ അപകടം ഉണ്ടായതെന്ന് പ്രസംഗിച്ച സുവിശേഷകൻ; വനിതാ പൊലീസിനെ ട്യൂൺ ചെയ്ത് പൊല്ലപ്പിലായ പാസ്റ്റർ ഷമീറിന്റെ കഥ
ദാരിദ്ര്യത്തിൽ നിറഞ്ഞ കുട്ടിക്കാലം; അച്ചനായപ്പോൾ വളച്ചെടുത്തത് ഇടവകയിലെ പുളിക്കൊമ്പിനെ; ഭർത്താവ് കൈയോടെ പിടികൂടിയപ്പോൾ ഒളിച്ചോട്ടം; ദൈവം തനിക്കായി കണ്ടെത്തിയ ആളാകും ഈ വൈദീകൻ എന്ന് യുവതി പറഞ്ഞപ്പോൾ കേസ് ഒഴിവാക്കി; പിന്നെ സെഹിയോൺ ധ്യാന കേന്ദ്രത്തിലെ ജപിക്കൽ; പാപമെല്ലാം കഴുകി കളഞ്ഞ് വീണ്ടും അച്ചൻ പള്ളിയിൽ എത്തും; സിഎംഐ സഭയെ രണ്ട് തട്ടിലാക്കാൻ വീണ്ടും ഫാ സോണി ആന്റണി; ചിയ്യാരം പള്ളിയിലെ പഴയ വൈദികനെ വെള്ള പൂശുന്നത് ആര്?
വീടിന്റെ ടെറസിന് മുകളിൽ വെച്ചുള്ള മദ്യപാനത്തിനിടെ ഗ്ലാസിൽ മദ്യത്തിന് പകരം ഒഴിച്ചുനൽകിയത് വിഷം; മരണം ഉറപ്പാക്കിയ ശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലിൽ കിടത്തി ജെയ്‌മോൻ; ഉറക്കത്തിനിടെ ഹൃദയാഘാതമെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചതും ഭാര്യ ഷാഹിറ; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വകവരുത്തിയത് എങ്ങനെയെന്ന് ക്രൈംബ്രാഞ്ചിൽ മൊഴി നൽകി ഷാഹിറ; കേസിൽ വഴിത്തിരിവായത് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ
ഐപിഎസ് ചരിത്രത്തിലെ ഏറ്റവും നീണ്ട കാലത്തെ സസ്‌പെൻഷൻ കൊണ്ടും അപ്രധാന പദവിയിലെ നിയമനം കൊണ്ടുമൊന്നും പിണറായി വിജയന്റെ വിരോധം തീരുന്നില്ല; വ്യക്തിവിരോധം കൊണ്ടു നീറിപ്പുകഞ്ഞ പിണറായി വിജയൻ അഞ്ചു കൊല്ലം മുമ്പ് നൽകിയ സ്ഥാനക്കയറ്റം റദ്ദാക്കി ജേക്കബ് തോമസിനോട് പകവീട്ടുന്നു; റിട്ടയർ ചെയ്യാൻ നാലുമാസം കൂടി അവശേഷിക്കേ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറെ എഡിജിപി ആക്കി തരംതാഴ്‌ത്തും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ