Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ഡൗൺ ദിനങ്ങൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി ജലീല ഫർസാന; പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല നിർമ്മാണവും പൂന്തോട്ടം മനോഹരമാക്കലും; മാലിന്യവും കുറക്കാം ഒഴിവുസമയത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താമെന്നും ജലീല ഫർസാന മറുനാടനോട്

ലോക്ഡൗൺ ദിനങ്ങൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി ജലീല ഫർസാന; പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല നിർമ്മാണവും പൂന്തോട്ടം മനോഹരമാക്കലും; മാലിന്യവും കുറക്കാം ഒഴിവുസമയത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താമെന്നും ജലീല ഫർസാന മറുനാടനോട്

ജാസിം മൊയ്തീൻ

കോഴിക്കോട്; ലോക്ഡൗൺ ദിനങ്ങൾ എങ്ങനെയെല്ലാം വിരസതയില്ലാതെ ചെലവഴിക്കാം എന്ന് ആലോചിച്ചിരിക്കുന്നവരാണ് നമ്മളെല്ലാവരും. മുഖ്യമന്ത്രിപോലും എന്തെല്ലാം കാര്യങ്ങൾ ഇത്തരം ദിനങ്ങളിലെ വിരസത ഒഴിവാക്കാൻ വേണ്ടി ചെയ്യാം എന്ന് പറഞ്ഞുകഴിഞ്ഞു. പലരും വെബ്‌സീരീസുകൾ കണ്ടും സിനിമകൾകണ്ടും സാമൂഹമാധ്യമങ്ങളിൽ മുഴുകിയും എല്ലാം സമയം ചെലവഴിക്കുകയാണ്. എന്നാൽ കോഴിക്കോട് കാരന്തൂർ മോനായിക്കൽ ജലീല ഫർസാന തന്റെ ഒഴിവു ദിനങ്ങൾ ക്രിയത്മകമായി ചെലവഴിക്കുന്നത് പാഴ് വസ്തുക്കളിൽ കലാവിസ്മയങ്ങൾ തീർത്താണ്.

മാലിന്യമായിക്കണ്ട് നമ്മൾ വലിച്ചെറിയാറുള്ള പഴയ ടയറുകൾ, പെയിന്റ് പാട്ടകൾ, ഒഴിവാക്കിയ വസ്ത്രങ്ങൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, മരക്കഷ്ണങ്ങൾ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് പൂന്തോട്ടം ഭംഗിയാക്കുകയും പുളിങ്കുരു, മഞ്ചാടിക്കുരു, മിഠായിപ്പൊതികൾ, പഴയചാക്ക്, കാർഡ്‌ബോർഡ് പെട്ടികൾ എന്നിവ ഉപയോഗിച്ച് മനോഹരമായ കരകൗശല വസ്തുക്കൾ നിർമ്മിക്കുകയും ചെയ്തിരിക്കുകയാണ് ജലീല ഫർസാന.

ലോക്ഡൗൺകാലം ഇത്തരം പ്രവർത്തനങ്ങൾ ചെയ്ത് ചെലവഴിക്കാം എന്നാണ് ജലീല ഫർസാന മറ്റുള്ളവരോട് പറയുന്നത്. ജലീല നിർമ്മിച്ച നിരവധി വസ്തുക്കൾ സ്വന്തം വീട്ടിലും അയൽവീടുകൡലെ ഷോക്കേസിലുമെല്ലാം നമുക്ക് കാണാനാകും. പാഴ് വസ്തുക്കൾ ഉപയോഗിച്ച് മനോഹരമാക്കിയ പൂന്തോട്ടങ്ങളും നമുക്ക് കാണാനാകും. പാഴ് വസ്തുക്കൾ വലിച്ചെറിയേണ്ടതല്ലെന്നും ഇത്തരത്തിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയാൽ മനോഹരമായ വസ്തുക്കളാക്കിമാറ്റാമെന്നും ജലീല പറയുന്നു.

നേരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിൽ നടന്ന ഫെസ്റ്റിവലിൽ ജലീല നിർമ്മിച്ച ഇത്തരത്തിലുള്ള നിരവധി അലങ്കാര വസ്തുക്കൾ വിറ്റുപോയിരുന്നു. കടുക്ക, എരുന്ത് എന്നിവയുടെ പുറംതോട് ഉപയോഗിച്ച് മനോഹരമായ പൂക്കൾ നിർമ്മിക്കുന്നതിൽ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട് ജലീല ഫർസാന. ഭർത്താവ് ജംഷീദ്, പിതാവ് ജലീൽ, സഹോദരൻ മുഹമ്മദ് ഫജ്ർ തുടങ്ങിയവരെല്ലാം ജലീലക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്നു. നിർമ്മാണത്തിനാവശ്യമായ പാഴ് വസ്തുക്കൾ ശേഖരിക്കാൻ ജലീലക്ക് സഹായം നൽകുന്നതും കുടുംബവും അയൽക്കാരുമെല്ലാം ചേർന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP