Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഫ്ളാറ്റ് നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കും; താമസക്കാർക്ക് പുതിയ കിടപ്പാടത്തിനായി നഷ്ടപരിഹാരവും ബിൽഡർമാരിൽ നിന്ന് ഈടാക്കും; സുപ്രീം കോടതി ക്ഷോഭിച്ചതിന് പിന്നാലെ മരട് ഫ്ളാറ്റ് പൊളിക്കലിൽ നിർണ്ണായക തീരുമാനങ്ങളുമായി സർക്കാർ; പുതിയ തീരുമാനങ്ങൾ സത്യവാങ്മൂലമായി കോടതിയെ അറിയിക്കും; 60 ദിവസത്തിനുള്ളിൽ ഇടിച്ച് നിരത്താനുള്ള പദ്ധതി അവതരിപ്പിച്ച് ചീഫ് സെക്രട്ടറി; ഫ്ളാറ്റ് പൊളിക്കാൻ നിയോഗിച്ച സ്നേഹിൽ കുമാർ ചുമതലയേറ്റു

ഫ്ളാറ്റ് നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കും; താമസക്കാർക്ക് പുതിയ കിടപ്പാടത്തിനായി നഷ്ടപരിഹാരവും ബിൽഡർമാരിൽ നിന്ന് ഈടാക്കും; സുപ്രീം കോടതി ക്ഷോഭിച്ചതിന് പിന്നാലെ മരട് ഫ്ളാറ്റ് പൊളിക്കലിൽ നിർണ്ണായക തീരുമാനങ്ങളുമായി സർക്കാർ; പുതിയ തീരുമാനങ്ങൾ സത്യവാങ്മൂലമായി കോടതിയെ അറിയിക്കും; 60 ദിവസത്തിനുള്ളിൽ ഇടിച്ച് നിരത്താനുള്ള പദ്ധതി അവതരിപ്പിച്ച് ചീഫ് സെക്രട്ടറി; ഫ്ളാറ്റ് പൊളിക്കാൻ നിയോഗിച്ച സ്നേഹിൽ കുമാർ ചുമതലയേറ്റു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിൽ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. ഫ്‌ളാറ്റ് നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസ് എടുക്താനാണ് ഇപ്പോൾ സർക്കാർ തീരുമാനം. ഫ്‌ളാറ്റ് ഉടമകൾക്ക് പൂർണ പിന്തുണ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. എന്നാൽ കോടതി വിധി നടപ്പിലാക്കാതിരിക്കാൻ സർക്കാരിന് കഴിയില്ല. ഇത് ഫ്‌ളാറ്റ് ഉടമകളോട് പറഞ്ഞ് മനസ്സിലാക്കുക എന്നതാണ് ഇപ്പോൾ ഉള്ള വെല്ലുവിളി. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഫ്‌ളാറ്റ് ഉടമകൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ തീരുമാനിച്ചത്.തീരപരിപാലനചട്ടം ലംഘിച്ച് ഫ്‌ളാറ്റുകൾ നിർമ്മിച്ചതിന് കേസെടുത്ത് ഇവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി ഫ്‌ളാറ്റിലെ താമസക്കാർക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്

മരട് വിഷയത്തിൽ സുപ്രിംകോടതിയിലുണ്ടായ സംഭവവികാസങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു. ഫ്‌ളാറ്റുകൾ പൊളിക്കാതെ നിവൃത്തിയില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. തുടർന്ന് ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനുള്ള പദ്ധതികളും ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. മൂന്നുമാസത്തിനകം ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള പദ്ധതി രൂപരേഖയാണ് ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചത്.

അതിനിടെ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ സർക്കാർ തുടങ്ങി. ഇതിന്റെ ഭാ?ഗമായി സർക്കാർ നിയോ?ഗിച്ച പ്രത്യേക ഉദ്യോഗസ്ഥനായ ഫോർട്ട് കൊച്ചി സബ് കളക്ടർ സ്‌നേഹിൽകുമാർ സിങ് ചുമതലയേറ്റു. നഗരസഭ സെക്രട്ടറിയുടെ ചുമതലയോടെയാണ് സ്‌നേഹിൽ കുമാറിനെ നിയമിച്ചത്. ഫ്‌ളാറ്റിലേക്കുള്ള വെള്ളം, വൈദ്യുതി കണക്ഷനുകൾ ഉടൻ വിച്ഛേദിക്കാൻ ജലഅഥോറിറ്റിക്കും കെഎസ്ഇബിക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് 3 ദിവസത്തിനകം നടപ്പാക്കാൻ മരട് നഗരസഭാ സെക്രട്ടറി നോട്ടിസ് നൽകി. പാചകവാതക കണക്ഷൻ വിച്ഛേദിക്കാൻ എണ്ണക്കമ്പനികൾക്കു ഉടൻ കത്തു നൽകും.

ഈ നടപടികളെല്ലാം ഉൾപ്പെടുത്തി ഇന്നുതന്നെ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ മുഖേന സുപ്രീം കോടതിയിൽ അടിയന്തര സത്യവാങ്മൂലം നൽകും. വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനു മുന്നോടിയായാണ് നടപടികൾ. അടിയന്തര നടപടികളെടുത്ത് അവ പുതിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താനാണ് സുപ്രീം കോടതിയിൽ ഹാജരായ ഹരീഷ് സാൽവെ ഉൾപ്പെടെയുള്ളവർ നിർദ്ദേശിച്ചത്.

ആദ്യപടിയായി ഫ്‌ളാറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കെഎസ്ഈബിക്ക് കത്തു നൽകി. നഗരസഭ സെക്രട്ടറിയാണ് കത്തു നൽകിയത്. സമയബന്ധിതമായി പൊളിക്കാനാണ് നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്ന് രൂക്ഷ വിമർശനം കേട്ടതിന് പിന്നാലെയാണ് സർക്കാരിന്റെ നിർണായക ഇടപെടൽ. ഇതിന് പുറമെ ഫ്‌ളാറ്റുകൾ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നാല് പാർപ്പിട സമുച്ചയത്തിലെയും വൈദ്യുതി വിച്ഛേദിക്കാൻ നഗരസഭ കെഎസ്ഇബിക്ക് കത്തുനൽകിയത്. 27ന് മുൻപ് കുടിവെള്ള കണക്ഷനും ഗ്യാസ് കണക്ഷനും അടക്കം വിച്ഛേദിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മരടിലെ അനധികൃത ഫ്‌ളാറ്റുകൾ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. നിയമ ലംഘനം നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഹോളി ഫെയ്ത്ത് അപ്പാർട്ട്‌മെന്റ്, ഗോൾഡൻ കായലോരം എന്നിവിടങ്ങളിലെ താമസക്കാരായ രണ്ട് പേരാണ് നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് ഉടമകൾക്ക് അറിവില്ലെ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ജനങ്ങൾ അവർക്ക് ഇഷ്ടമുള്ളത് ചെയ്യും തുടർന്ന് അത് ക്രമപ്പെടുത്തിയെടുക്കാൻ ശ്രമിക്കും. ഇങ്ങനെ നിയമലംഘനം നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് സുപ്രീം കോടതിവിധിയെന്നായിരുന്നു ഹൈക്കോടതി അറിയിച്ചത്.

മരടിലെ ഫ്‌ളാറ്റ് ഉടമകൾക്ക് ഒഴിപ്പിക്കൽ നടപടിയിൽ പരാതിയുണ്ടെങ്കിൽ വേഗം സുപ്രീംകോടതിയിൽ പോകു എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മരടുമായി ബന്ധപ്പെട്ട് മറ്റ് കോടതികൾ ഒരു ഹർജിയും പരിഗണിക്കരുതെന്ന് സുപ്രീം കോടതി വിധികൂടി ചൂണ്ടികാട്ടി ഹർജി തള്ളുകയായിരുന്നു. ഉദ്യോഗസ്ഥർ നിയമലംഘനത്തിന് കൂട്ടുനിന്നതുകൊണ്ടാണ് നിരപരാധികളായ കുടുംബൾക്ക് ഈ ഗതിവന്നതെന്നായിരുന്നു ഫ്‌ളാറ്റ് ഉടമകളുടെ പ്രതികരണം. ഇതിനിടെ മരടിലെ നാല് പാർപ്പിട സമുച്ഛയങ്ങളിലെ യാഥാർത്ഥ താമസക്കാർ ആരൊക്കെ എന്നറിയുന്നതിനായി സംസ്ഥാന ഇന്റലിജൻസ് വിവര ശേഖരണം തുടങ്ങി. നഗരസഭ രേഖകളിൽ പല ഫ്‌ളാറ്റുകളും ഇപ്പോഴും നിർമ്മാതാക്കളുടെ പേരിലാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സുപ്രീം കോടതി. ഒരു ന്യായീകരണവും ഇല്ലെന്നും പൊളിച്ച് മാറ്റേണ്ടത് പൊളിച്ച് മാറ്റുക തന്നെ വേണം എന്ന് സംസ്ഥാന സർക്കാരിനോട് ആവർത്തിക്കുകയും ചെയ്തിരുന്നു കഴിഞ്ഞ ദിവസം. കോടതിയിൽ ഇന്നലെ നടന്ന രംഗങ്ങളും സർക്കാരിനോട് കോടതി ചോദിച്ച കാര്യങ്ങളും രൂക്ഷമായ ഭാഷയിലെ വിമർശനങ്ങളാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ നിർണായക നീക്കങ്ങൾ നടത്തിയത്.കേസ് പരിഗണിച്ച ഉടൻ ചീഫ് സെക്രട്ടറി എവിടെ, വിളിക്കൂ, എന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ഉഷാ ടൈറ്റസും കോടതിയിൽ ഹാജരായിരുന്നു. എത്ര സമയം വേണം ഫ്ളാറ്റുകൾ പൊളിക്കാൻ എന്ന് കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത് കഴിഞ്ഞ ദിവസമാണ്

നിയമലംഘനം സംരക്ഷിക്കുകയാണോ കേരളമെന്ന് കോടതി ചോദിച്ചു. കേരളത്തിന്റെ നിലപാടിൽ ഞെട്ടൽ തോന്നുന്നുവെന്നുമാണ് കോടതി പറഞ്ഞത്. കേസിൽ വെള്ളിയാഴ്ച എന്തായാലും വിശദമായി ഉത്തരവിറക്കാൻ ആണ് കോടതി തയ്യാറാകുന്നത്. ഇന്നലെ തന്നെ ഉത്തരവ് ഇറക്കാനാണ് കോടതി തീരുമാനിച്ചത് എങ്കിലും കേരളത്തിന് വേണ്ടി ഹാജരായ ഹരീഷ് സാൽവെയുടെ ആവശ്യം അംഗീകരിച്ചാണ് ഉത്തരവ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. ഫ്‌ളാറ്റുകൾപൊളിച്ച് മാറ്റാത്തതിൽ ജസ്റ്റിസ് അരുൺ മിശ്ര, രവീന്ദ്ര ഭട്ട് എന്നിവർ ചീഫ് സെക്രട്ടറിയെ ശകാരവർഷം കൊണ്ട് മൂടുകയായിരുന്നു. കോടതി ഉത്തരവുകൾ ഒന്നും നിങ്ങൾ അനുസരിക്കില്ല എന്നാണോ എന്ന് കോടതി ചോദിച്ചു. പ്രളയ പുനർനിർമ്മാണം എങ്ങും എത്തിയില്ലെങ്കിലും അനധികൃത നിർമ്മാണം പൊടിപൊടിക്കുകയാണ് അല്ലേ എന്നും കോടതി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP