Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വിശ്വാസി ആണെങ്കിൽ എങ്ങനെയാണ് ക്ഷേത്രനടയിൽ വഴിയടച്ച് വാഹനം പാർക്ക് ചെയ്യുകയും ചെരിപ്പിടുകയും ചെയ്യുക? കാഴ്ച കാണാൻ വേണ്ടി ക്ഷേത്രത്തിൽ പോകുന്ന ഒരു വ്യക്തിയെ നമുക്ക് വിശ്വാസിയെന്നു വിളിക്കാൻ പറ്റില്ലല്ലോ? ജ്യോതി വിജയകുമാറിന്റെ ആർഎസ്എസ് വിമർശനം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ലിസ്റ്റിൽ കയറിപ്പറ്റാൻ വേണ്ടിയെന്നും വിമർശനം; ആർഎസ്എസ്സിനുള്ള തെറിവിളി കൊങ്ങി, കമ്മി, സുടാപ്പി ടീമുകളുടെ കൈയടിക്ക് വേണ്ടിയെന്നും ബിജെപി പ്രവർത്തകർ

ഒരു വിശ്വാസി ആണെങ്കിൽ എങ്ങനെയാണ് ക്ഷേത്രനടയിൽ വഴിയടച്ച് വാഹനം പാർക്ക് ചെയ്യുകയും ചെരിപ്പിടുകയും ചെയ്യുക? കാഴ്ച കാണാൻ വേണ്ടി ക്ഷേത്രത്തിൽ പോകുന്ന ഒരു വ്യക്തിയെ നമുക്ക് വിശ്വാസിയെന്നു വിളിക്കാൻ പറ്റില്ലല്ലോ? ജ്യോതി വിജയകുമാറിന്റെ ആർഎസ്എസ് വിമർശനം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ലിസ്റ്റിൽ കയറിപ്പറ്റാൻ വേണ്ടിയെന്നും വിമർശനം; ആർഎസ്എസ്സിനുള്ള തെറിവിളി കൊങ്ങി, കമ്മി, സുടാപ്പി ടീമുകളുടെ കൈയടിക്ക് വേണ്ടിയെന്നും ബിജെപി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവോണ നാളിൽ ക്ഷേത്രദർശനത്തിന് പോയ വേളയിൽ ആർഎസ്എസ് പ്രവർത്തകനിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്ന വിവരം ജ്യോതി വിജയകുമാർ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. 'ഇന്ത്യയിലെ ക്ഷേത്രങ്ങൾ ആർ.എസ്.എസിന്റെ സ്വകാര്യ സ്വത്തല്ലെന്ന് പറഞ്ഞുകൊണ്ടാണ് ഓണദിവസം തുടങ്ങിയത്. എത്ര മാത്രം ഫാസിസം കേരളത്തിലും പിടിമുറുക്കിയിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ച ഈ സംഭവം നല്കുന്ന ആഘാതം ചെറുതല്ലെന്നും ജ്യോതി ഫേസ്‌ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരുന്നു.

സ്വദേശമായ പുലിയൂർ ക്ഷേത്രത്തിൽ വച്ചാണ് ദുരനുഭവം ഉണ്ടായതെന്ന് ജ്യോതി വിജയകുമാർ അഭിപ്രായപ്പെടുന്നു. കാർ പാർക്കിംഗിന്റെ പേരിലാണ് അധിക്ഷേപിച്ചു സംസാരിച്ചു കൊണ്ട് ആർഎസ്എസ് പ്രവർത്തകൻ രംഗത്തെത്തിയതെന്നാണ് ജ്യോതി ആരോപണം ഉന്നയിച്ചത്. സംഭവം ആർഎസ്എസ് പ്രവർത്തകരുടെ മേൽ വെച്ചുകെട്ടാനുള്ള ശ്രമങ്ങൾ ശക്തമായതോടെ ബിജെപി പ്രവർത്തകരും വിഷയത്തിൽ പ്രതിരോധം തീർത്തു കൊണ്ട് രംഗത്തുവന്നു.

ഒരു വിശ്വാസി ആണെങ്കിൽ ജ്യോതി എങ്ങനെയാണ് ക്ഷേത്ര നടയ്ക്കൽ കാർ ഇടുക എന്ന ചോദ്യമാണ് ബിജെപി അനുഭാവികൾ ഉന്നയിക്കുന്നത്. ക്ഷേത്രത്തിന്റെ ചിത്രം സഹിതമാണ് ഈ വിഷയത്തിലെ വിമർശനം ഉന്നയിക്കുന്നത്. ബോധവും ഭക്തിയുമുള്ള ഒരു ഹിന്ദുവും ചെയ്യുമെന്നും തോന്നുന്നില്ല. ഇനി അഥവാ നിങ്ങൾ അറിയാതെ ചെയ്തുപോയാലും ഒരാൾ നിങ്ങളോട് അതെന്തിന് അങ്ങനെ ചെയ്തു എന്ന് ചോദിച്ചാൽ അയാളോട് ക്ഷമ ചോദിച്ച് തെറ്റ് തിരുത്താൻ നിങ്ങൾ ബാധ്യസ്ഥനാണെന്നും അരുൺ ശേഖർ എന്ന വ്യക്തി ഫേസ്‌ബുക്കിലൂടെ പറയുന്നു.

അതേസമയം വരാനിരിക്കുന്ന വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്തിയാകാൻ വേണ്ടിയുള്ള വിമർശനമാണ് ജ്യോതി വിജയകുമാർ ഉന്നയിച്ചതെന്നാണ് ശ്രീലാ പിള്ള ഫേസുബുക്ക് പോസ്റ്റിൽ ആറോപിച്ചത്. ആർഎസ്എസിനെ തെറി വിളിച്ചാൽ കൊങ്ങി, കമ്മി, സുടാപ്പി ടീമുകൾ ഒരുപോലങ്ങു സപ്പോർട്ട് ചെയ്യുമല്ലോ? എന്നും ശ്രീല ഉന്നയിക്കുന്നു. ഇനി ജ്യോതിയുടെ പോസ്റ്റ് തന്നെയെടുത്താൽ ഈശ്വര വിശ്വാസി അല്ലാത്ത ജ്യോതി പൂക്കളം കുട്ടികളെ കാണിക്കാൻ രാവിലെ ക്ഷേത്രത്തിൽ പോയി എന്നാണ് എഴുതിയിരിക്കുന്നത്.. നാടായ നാട് മൊത്തം ഓണം ആഘോഷിക്കുമ്പോൾ ഈശ്വര വിശ്വാസിയല്ലാത്ത ജ്യോതിക്ക് ഏതെങ്കിലും ഒരു മാളിലോ ഏതെങ്കിലും ഒരു ക്ലബ്ബിന്റെ മുറ്റത്തേക്കോ പോകാമായിരുന്നില്ലേ എന്നുമാണ് ഉയരുന്ന വിമർശനം.

അരുൺ ശേഖർ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

ഇതൊരു ക്ഷേത്രമാണ്. ഇതിൽ മാർക്ക് ചെയ്തിട്ടുള്ള ഇടത്ത് നിങ്ങൾ ഒരു വണ്ടി കൊണ്ടിടുകയാണ്, അല്ലെങ്കിൽ നിങ്ങളുടെ ചെരുപ്പൂരി ഇടുകയാണെന്നു കരുതുക. അങ്ങനെ ഒരു അന്യമതസ്ഥൻ ചെയ്യുമെന്ന് തോന്നുന്നില്ല. ബോധവും ഭക്തിയുമുള്ള ഒരു ഹിന്ദുവും ചെയ്യുമെന്നും തോന്നുന്നില്ല. ഇനി അഥവാ നിങ്ങൾ അറിയാതെ ചെയ്തുപോയാലും ഒരാൾ നിങ്ങളോട് അതെന്തിന് അങ്ങനെ ചെയ്തു എന്ന് ചോദിച്ചാൽ അയാളോട് ക്ഷമ ചോദിച്ച് തെറ്റ് തിരുത്താൻ നിങ്ങൾ ബാധ്യസ്ഥനാണ്. കാരണം അതാണ് മര്യാദ.

ഇനി, ക്ഷേത്രങ്ങളിൽ പോകുന്നത് ആരാണ്? അതൊരു വിശ്വാസി ആണ്. വിശ്വാസി അവിടെ കാഴ്ച കാണാനല്ല പോകുന്നത്, മറിച്ച് ആത്മീയമായ ഒരു ഉണർവ്വ് അന്വേഷിച്ചുപോകുന്നതാണ്. കാഴ്ച കാണാൻ വേണ്ടി ക്ഷേത്രത്തിൽ പോകുന്ന ഒരു വ്യക്തിയെ നമുക്ക് വിശ്വാസിയെന്നു വിളിക്കാൻ പറ്റില്ലല്ലോ. അതൊരു കാഴ്ചക്കാരൻ മാത്രമാണ്. അത്തരമൊരു കാഴ്ചക്കാരന് സ്വന്തം ലക്ഷ്യം വെളിപ്പെടുത്തിയ ശേഷം വിശ്വാസിയുടെ പ്രിവിലേജ് നൽകണമെന്ന് ആവശ്യപ്പെടാനുള്ള അവകാശവുമില്ല.

മൂന്നാമത്, നിങ്ങൾ ആരോ ആയിക്കൊള്ളട്ടെ, നിങ്ങൾ ആരുടെ ബന്ധുവോ ആയിക്കൊള്ളട്ടെ, നിങ്ങളുടെ പൊസിഷൻ എന്തോ ആയിക്കൊള്ളട്ടെ, ഈ ലോകത്തു ജീവിക്കുവോളം ചില നിയമങ്ങൾ അനുസരിക്കാൻ നിങ്ങളും ബാദ്ധ്യസ്ഥനാണ്. ഇതുപോലൊരു വളവിൽ വാഹനം പാർക്ക് ചെയ്യുന്നതും ഒരു ക്ഷേത്രനടയിൽ വഴിയടച്ച് വാഹനം പാർക്ക് ചെയ്യുന്നതും ഒക്കെ തെറ്റാണെന്നും അങ്ങനെ ചെയ്യാൻ പാടില്ലെന്നും നിയമങ്ങളുണ്ട്, അത് പാലിക്കേണ്ട ബാധ്യത നിങ്ങൾ ഏതുകൊമ്പനായാലും നിങ്ങൾക്കുമുണ്ട്.

നാലാമതായി, നിങ്ങളുടെ ബന്ധുവിന്റെയോ അല്ലെങ്കിൽ നിങ്ങളുടെയോ സ്ഥാനവും വലിപ്പവും മഹിമയും നോക്കിയല്ല നിങ്ങളുടെ നിയമലംഘനങ്ങളോട് ആൾക്കാർ പ്രതികരിക്കുന്നത്. തെറ്റ് ചെയ്യുമ്പോൾ നിങ്ങൾ വെറും തെറ്റുകാരൻ മാത്രമാണ്. നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നതും ഫുട്പാത്തിലൂടെ വണ്ടിയോടിക്കുന്നതും എല്ലാം നിയമപരമായി തെറ്റാണ്. തെറ്റ് ചെയ്യുന്നവരോട് എന്തിനതു ചെയ്തുവെന്ന് ചോദിക്കാൻ തെറ്റ് ചെയ്യാത്തവർക്ക് അവകാശമുണ്ട്. അപ്പോൾ ഞാൻ ഇന്നയാളാണ്, അതുകൊണ്ട് എന്നെ ചോദ്യം ചെയ്യാൻ പാടില്ല എന്ന മട്ടിലെ സംസാരം ശരിയല്ല. നാടുവാഴികളും ജന്മിമാരും രാജാക്കന്മാരും ഒക്കെ 47നു മുൻപ്.

ശ്രീലാ പിള്ള ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:

ക്ഷേത്ര നടയിൽ അതും തിരുവോണം ദിനത്തിൽ ക്ഷേത്രത്തിന്റെ പടിക്കെട്ടിനു നേരെ കാർ പാർക്ക് ചെയ്തതുമായി ബന്ധപെട്ടു ഫാസിസ്‌റ് എന്നും ക്ഷേത്രങ്ങളുടെ അവകാശം ആർ എസ് സിനു ആണോ എന്ന് ചോദിച്ചുള്ള ജ്യോതിയുടെ പോസ്റ്റും ശ്രദ്ധയിൽപെട്ടു... അതിൽ ജ്യോതി എന്താണ് അർത്ഥമാക്കുന്നതെന്നു മനസിലാകുന്നില്ല.. റൗൾ വിൻസിക്കും കൂട്ടർക്കും തർജ്ജിമ ചെയ്തു പേരുനേടിയിട്ടും കോൺഗ്രസ് പരിഗണിക്കാത്തതു കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റാനാണോ ആർ എസ് എസ്സിനെ പ്രതിരോധിക്കാൻ ഇറങ്ങിയത്... അത് ശരിയാ മറന്നു പോയി ഉപതിരഞ്ഞെടുപ്പിൽ എങ്ങനെ എങ്കിലും സ്ഥാനാർത്ഥി ലിസ്റ്റിൽ കേറി പറ്റാനായാലോ?

താരതമ്യേന നിർജീവമായ ഫേസ്‌ബുക് ഒന്ന് സജീവമാകാനുള്ള ശ്രമം ആണോ?ആർ എസ് എസ്സിനെ തെറി വിളിച്ചാൽ കൊങ്ങി, കമ്മി, സുടാപ്പി ടീമുകൾ ഒരുപോലങ്ങു സപ്പോർട്ട് ചെയ്യുമല്ലോ? അതാണ് കാര്യം അല്ലെ? ആർ എസ് എസ്സിനെ കാലമായി പ്രതിരോധം തീർത്തു തീര്ത്തും റൗൾ വിൻസി നടുവൊടിഞ്ഞു നാട് വിട്ടിട്ടും ഇനിയും ഒന്നും പിടികിട്ടിയില്ലേ? ഇനി ജ്യോതിയുടെ പോസ്റ്റ് തന്നെയെടുത്താൽ ഈശ്വര വിശ്വാസി അല്ലാത്ത ജ്യോതി പൂക്കളം കുട്ടികളെ കാണിക്കാൻ രാവിലെ ക്ഷേത്രത്തിൽ പോയി എന്നാണ് എഴുതിയിരിക്കുന്നത്..

നാടായ നാട് മൊത്തം ഓണം ആഘോഷിക്കുമ്പോൾ ഈശ്വര വിശ്വാസിയല്ലാത്ത ജ്യോതിക്ക് ഏതെങ്കിലും ഒരു മാളിലോ ഏതെങ്കിലും ഒരു ക്ലബ്ബിന്റെ മുറ്റത്തേക്കോ പോകാമായിരുന്നില്ലേ ജ്യോതി... നിങ്ങളെ പോലെ ഈശ്വരനെ വെല്ലുവിളിക്കാത്ത ഈശ്വരൻ ആശയും അഭയവും ആയ പാവങ്ങൾ അവിടെ പോയി സുഖമായി തൊഴുതു മടങ്ങുമ്പോൾ അവർക്കു മാർഗ തടസം സൃഷ്ടിച്ചത് ഫാസിസം അല്ലെ? മഴ മൂലം കാർ അമ്പലത്തിലെ പടിക്കെട്ടിനു മുൻപിൽ നടക്കു നേരെ പാർക്ക് ചെയ്തു എന്ന് ജ്യോതി തന്നെ സമ്മതിക്കുന്നുണ്ട്.. ക്ഷേത്രത്തിൽ എത്തുന്ന മറ്റുള്ളവർക്ക് ഇല്ലാത്ത എന്തോ ഒരു പ്രിവിലേജ് തനിക്കുണ്ടെന്ന് ചിന്തിക്കുന്നത് ഫാസിസം അല്ലെ?

നിയമത്തിൽ ബിരുദം നേടിയ ജ്യോതിക്ക് പാർക്കിങ് ഗതാഗത നിയമങ്ങളെ പറ്റി അറിയില്ലെന്നാണോ? പുലിയൂർ ക്ഷേത്രത്തിന്റെ പടിക്കെട്ടിന്റെ മുൻവശം ഒരു വളവ് ആണ്... അവിടെയാണ് നിങ്ങടെ സീനിയർ അഭിഭാഷകൻ ആയ അച്ഛൻ വാഹനം പാർക്ക് ചെയ്തിരുന്നത്... മാത്രമല്ല അവിടെയാണ് ആൾക്കാർ ചെരുപ്പ് ഊരിയിട്ടു ക്ഷേത്രത്തിലേക്ക് പോകുന്നത്... അവിടെ കനത്ത മഴയും ഉണ്ടായിരിന്നു... അവിടെ ഊരിയിടപെട്ടിരുന്ന ചെരുപ്പുകളുടെ മുകളിൽ ആണ് വാഹനം പാർക്ക് ചെയ്തിരുന്നത്... ജ്യോതിയുടെ മറ്റൊരു പ്രധാന ആരോപണം തന്റെ അച്ഛൻ 45വര്ഷമായി അഭിഭാഷകനും എല്ലാവരും അറിയുന്ന ആളാണെന്നും ആണ്... എല്ലാം സമ്മതിക്കുന്നു ജ്യോതി പക്ഷെ അതുകൊണ്ട് നാട്ടാരുടെ നെഞ്ചത്ത് കൂടി വണ്ടി ഓടിക്കാനും പാർക്ക് ചെയ്യാനും നിയമം ഇല്ല കേട്ടോ?

നിങ്ങൾ എന്ത് ഫാസിസ്‌റ് എന്ന് വിളിച്ചാലും ഇത്തരം തെമ്മാടിത്തരത്തെ സിവിക് സെൻസ് ഉള്ള ആൾക്കാർ ചോദ്യം ചെയ്‌തെന്നിരിക്കും....കാർ മാറ്റിയിടാൻ പറഞ്ഞപ്പോൾ എന്റെ അച്ഛനോടും എന്നോടും കാർ മാറ്റിയിടാൻ പറയുന്നോ എന്ന മാടമ്പി ചിന്തയാണ് ജ്യോതി നിങ്ങളെ കൊണ്ട് ഇത്തരം ഒരു പോസ്റ്റ് എഴുതിച്ചതു. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന പോലെ മര്യാദ ഇല്ലാതെ കാർ പാർക്ക് ചെയ്തു ആരോ വന്നു വണ്ടി മാറ്റി മര്യാദക്ക് പാർക്ക് ചെയ്യാൻ പറഞ്ഞതിനെ ആർ എസ് എസ് എന്ന ഒരു മഹത്തായ പ്രസ്ഥാനത്തിന് നേരെ നോക്കി കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല ജ്യോതി.... നേരിൽ കാണുമ്പോൾ 2 കോലു മിട്ടായി വാങ്ങി തരാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP