Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹർത്താൽ ദിനത്തിൽ വാഹനങ്ങൾ ഓടിച്ചവർക്കു ലഡു വിതരണം ചെയ്തു യുവമോർച്ച; സംഘപരിവാർ സ്വാധീനമുള്ള കണ്ണൂരിലെ ഗ്രാമങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിച്ചു; തെക്കൻ മേഖലയിൽ ഹർത്താൽ പൂർണം; വൻ തിരക്കും തടസവുമില്ലാതെ ബാങ്കുകളും

ഹർത്താൽ ദിനത്തിൽ വാഹനങ്ങൾ ഓടിച്ചവർക്കു ലഡു വിതരണം ചെയ്തു യുവമോർച്ച; സംഘപരിവാർ സ്വാധീനമുള്ള കണ്ണൂരിലെ ഗ്രാമങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിച്ചു; തെക്കൻ മേഖലയിൽ ഹർത്താൽ പൂർണം; വൻ തിരക്കും തടസവുമില്ലാതെ ബാങ്കുകളും

അർജുൻ സി വനജ്

കാസർഗോഡ്: എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളിലേയും ജനജീവിതം സ്തംഭിച്ചെങ്കിലും, മലബാർ ജില്ലകളിലെ ഗ്രാമങ്ങളുടെ അവസ്ഥ മറിച്ചായിരുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽ എല്ലാം സാധാരണ ഗതിയിൽ നടന്നു.

സംഘപ്രസ്ഥാനങ്ങൾക്ക് സ്വാധീനമുള്ള ഗ്രാമങ്ങളിലാണ് എല്ലാം സാധാരണ ഗതിയിൽ നടന്നത്. ഹർത്താലിനെ അവഗണിച്ച് കാസർഗോഡ് നഗരത്തിൽ വാഹനങ്ങൾ ഓടിച്ചവർക്ക് യുവമോർച്ച ജില്ല നേതൃത്വത്തിന്റെ വകയായി ലഡു വിതരണം ചെയ്തു.

കണ്ണൂരിലെ പാനൂർ മേഖലയിലെ പൊയിലൂർ, സെൻട്രൽ പൊയിലൂർ, കൈവേലിക്കൽ, കിഴക്കേ കതിരൂർ തുടങ്ങിയ ഇടങ്ങളിൽ ജനജീവിതം സാധാരണഗതിയിലായിരുന്നു. അതേസമയം പാനൂർ നഗരത്തിലും, പയ്യന്നൂരിലും സംഘർഷ സാധ്യത ഭയന്ന് രാവിലെ കടകൾ തുറക്കാൻ എത്തിയ പലരും മടങ്ങി.

തിരുവനനന്തപുരത്ത് ഹർത്താൽ അനുകൂലികൾ വഴുതക്കാട് വാഹനങ്ങൾക്ക് കല്ലെറിഞ്ഞതായി ആരോപണമുണ്ട്. വയനാട് കൽപ്പറ്റയിലും വാഹനങ്ങൾ തടഞ്ഞു. റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റിലും വന്നിറങ്ങിയ യാത്രക്കാർ തുടർ യാത്രയ്ക്ക് വാഹനം കിട്ടാതെ ബുദ്ധിമുട്ടിലായി.

എങ്കിലും ബാങ്കുകൾ തുറന്നു പ്രവർത്തിച്ചു. ബാങ്കുകളിൽ ജനങ്ങൾ എത്തിയെങ്കിലും തിരക്കുകൾ തടസങ്ങൾക്കു വഴിമാറിയില്ല. കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും മധ്യജില്ലകളിലും തെക്കൻ ജില്ലകളിലും പൂർണ്ണമായും അടഞ്ഞു കിടന്നു.

കെഎസ്ആർടിസിയുടെ ശബരിമല സർവ്വീസുകൾ തടസമില്ലാതെ നടന്നു. അതേസമയം, മറ്റു സർവീസുകൾ മുടങ്ങി. ശബരിമല തീർത്ഥാടനം പ്രമാണിച്ച് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഏതാനം പഞ്ചായത്തുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു. എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങളിലും ഹർത്താൽ നടത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP