1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
30
Saturday

കീറിക്കളഞ്ഞ നോട്ടുകൾ ഇസ്തിരിട്ട് വടിയാക്കി ആണോ ചേട്ടാ തെളിവിനായി കൊണ്ടു വന്നത് എന്ന് ചോദിച്ച് കള്ളിപൊളിച്ചത് സോഷ്യൽ മീഡിയ; പേപ്പർ നോട്ടുകളാണെന്ന വാദിച്ചിട്ടും പണി പാളി; കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകിയതിന് നിവാസ് തന്നെ അപമാനിച്ചെന്ന് പ്രവാസിയുടെ ഭാര്യ സാക്ഷ്യപ്പെടുത്തിയതോടെ എല്ലാം മാറിമറിഞ്ഞു; 2500 രൂപയുടെ നോട്ടുകൾ കീറിക്കളഞ്ഞ നിവാസ് കുറ്റക്കാരനെന്ന് കണ്ടെത്തി; അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊട്ടിയം പൊലീസ്

February 13, 2020 | 06:44 PM IST | Permalinkകീറിക്കളഞ്ഞ നോട്ടുകൾ ഇസ്തിരിട്ട് വടിയാക്കി ആണോ ചേട്ടാ തെളിവിനായി കൊണ്ടു വന്നത് എന്ന് ചോദിച്ച് കള്ളിപൊളിച്ചത് സോഷ്യൽ മീഡിയ; പേപ്പർ നോട്ടുകളാണെന്ന വാദിച്ചിട്ടും പണി പാളി; കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകിയതിന് നിവാസ് തന്നെ അപമാനിച്ചെന്ന് പ്രവാസിയുടെ ഭാര്യ സാക്ഷ്യപ്പെടുത്തിയതോടെ എല്ലാം മാറിമറിഞ്ഞു; 2500 രൂപയുടെ നോട്ടുകൾ കീറിക്കളഞ്ഞ നിവാസ് കുറ്റക്കാരനെന്ന് കണ്ടെത്തി; അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊട്ടിയം പൊലീസ്

ആർ പീയൂഷ്

കൊല്ലം: കടം വാങ്ങിയ പണം തിരികെ കിട്ടാൻ കാലതാമസം വരുത്തിയതിന് നോട്ടുകൾ വലിച്ചു കീറിയെറിഞ്ഞ കൊട്ടിയം ഉമയനല്ലൂർ കാഞ്ഞാന്തല നിസാം മൻസിലിൽ നിവാസിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ നിവാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കൊട്ടിയം പൊലീസും കൊല്ലം സിറ്റി പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും കമ്മീഷ്ണറുടെ പ്രത്യേക സ്‌ക്വാഡും ചേർന്നാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം നിവാസ് നൽകിയ മൊഴിയും പരിശോധിച്ച് കൃത്യമായ നിയമോപദേശം തേടിയതായും വിവരമുണ്ട്.

കൂടാതെ സമീപ പ്രദേശങ്ങളിൽ നടത്തിയ അന്വേഷണങ്ങളിലും ദൃക്സാക്ഷികൾ നൽകിയ മൊഴികളും നിവാസിനെതിരായിരുന്നു. ഇന്ന് രാവിലെ മറുനാടൻ മലയാളിയിലൂടെ നിവാസ് അപമാനിച്ച സനില നിവാസ് അപമാനിച്ച സംഭവം തുറന്ന് പറഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മറുനാടൻ ടിവി വഴിയും പ്രക്ഷേപണം ചെയ്തിരുന്നു. ഇത് രണ്ടും ശ്രദ്ധയിൽപെട്ടതോടെയാണ് അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സിറ്റി പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതുവരെയും സനിലയുടെ മൊഴി പൊലീസ് എടുത്തിട്ടില്ല. തന്നെ അപമാനിച്ചതിന് ഭർത്താവിന്റെ സുഹൃത്തു വഴി പൊലീസിൽ പരാതി നൽകിയിരുന്നു. നാളെ സനിലയുടെ മൊഴിയെടുക്കും എന്നാണ് കൊട്ടിയം പൊലീസ് പറയുന്നത്. ഇതു കൂടി കഴിഞ്ഞിട്ടാവും നിവാസിന്റെ അറസ്റ്റ് ഉണ്ടാവുക.

കൊല്ലം സിറ്റി പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കമ്മീഷ്ണർ ടി നാരായണൻ ഐ.പി.എസ് കൊട്ടിയം സിഐയോട് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം നിവാസിനെ ഇന്നലെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം എപ്പോൾ വിളിച്ചാലും ഹാജരാകണം എന്ന നിബന്ധനയിൽ വിട്ടയച്ചു. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം സിറ്റി പൊലീസ് സൈബർ വിങ് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്ന് ഈ റിപ്പോർട്ട് കമ്മീഷ്ണർക്ക് കൈമാറി.

വൈകുന്നേരത്തോടെയായിരുന്നു കൊട്ടിയം എസ്‌ഐ പ്രതിയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്. നോട്ട് വലിച്ചു കീറിയത് ആദ്യം സമ്മതിക്കാതിരുന്ന ഇയാൾ പിന്നീട് വീഡിയോ ദൃശ്യങ്ങളിലെ പിശകുകൾ ചൂണ്ടിക്കാട്ടിയപ്പോൾ സമ്മതിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ ന്യായീകരണ വീഡിയോ ലൈവിൽ കാണിച്ച കീറിയ പേപ്പർ നോട്ടുകളും ഇയാൾ കൈവശം കൊണ്ടു വന്നിരുന്നു. എന്നാൽ പൊലീസ് ഇയാളുടെ അവകാശ വാദങ്ങളൊക്കെയും പൊളിച്ചടുക്കുകയായിരുന്നു.

ഉമയനല്ലൂരിൽ ബേക്കറി നടത്തുന്ന സിപിഎം പ്രവർത്തകനായ കാഞ്ഞാന്തല നിസാം മൻസിലിൽ നിവാസ് എന്നയാളാണ് കടം വാങ്ങിയ പണം കത്യ സമയത്ത് തിരികെ നൽകിയില്ല എന്ന് പറഞ്ഞ് നോട്ട് കീറിക്കളഞ്ഞത്. ഇയാളും ഭാര്യയും ചേർന്ന് ദൃശ്യങ്ങൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്. രാജ്യ ദ്രോഹ കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.

കൊട്ടിയം പറക്കുളം പുത്തൻകട വീട്ടിൽ ഇമ്രാൻ എന്ന് വിളിക്കുന്ന സിദ്ദീക്ക് നിവാസിന്റെ പക്കൽ നിന്നും കുറച്ചു നാൾ മുൻപ് രണ്ടായിരത്തി നാനൂറ് രൂപ കടം വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ഈ പണം തിരികെ നൽകാൻ അയാൾക്ക് കഴിഞ്ഞില്ല. കഴിഞ്ഞ മാസം ഗൾഫിൽ ജോലി കിട്ടി പോയ ശേഷം നിവാസ് ഇയാളോട് ബഹളം വയ്ക്കുകയും പണം എത്രയും വേഗം തരണമെന്നും അറിയിച്ചു. ഇതോടെ ഇമ്രാന്റെ ഭാര്യ സനില രണ്ട് ദിവസം മുൻപ് പണവുമായി ഇയാളുടെ വീട്ടിൽ എത്തി. എന്നാൽ നിവാസ് ഇവരോട് മോശംരീതിയിൽ തരംതാഴ്‌ത്തി സംസാരിക്കുകയും കളിയാക്കുകയും ചെയ്തു. പിന്നീട് പണം വാങ്ങുന്നത് തന്റെ ഭാര്യയുടെ സഹായത്താൽ ഇയാൾ മൊബൈലിൽ പകർത്തി. സനിലയുടെ പക്കൽ നിന്നും പണം വാങ്ങുകയും മൂന്ന് വട്ടം കീറി ചൂരുട്ടിക്കൂട്ടി മുറ്റത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. പണം വലിച്ചു കീറുന്നത് കണ്ട് സനില ഏറെ വിഷമത്തോടെയും ദൈന്യതയോടെയും നോക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ഈ ദൃശ്യങ്ങൾ ഇയാൾ ഇമ്രാന്റെ മൊബൈലിലേക്ക് അയച്ചു കൊടുക്കുകയും സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കുകയുമായിരുന്നു. 'ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്ന ഈ ലോകത്ത് കടം വാങ്ങിയ പൈസ തിരിച്ചു കൊടുക്കുമ്പോഴാണ് പണത്തിന്റെ ഹുങ്കിൽ അത് കീറി കളയുന്നത്' എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ ഈ ദശ്യങ്ങൾ പ്രചരിക്കുകയായിരുന്നു. വളരെ വേഗം ദൃശ്യം വൈറലായതോടെ ഇയാൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

പ്രതിഷേധം ശക്തമായപ്പോൾ നിവാസ് തന്റെ ഫെയ്സ് ബുക്ക് ലൈവിലൂടെ വന്ന് ന്യായീകരണവും നടത്തി. പ്രവാസി സുഹൃത്ത് വാങ്ങിയ പണം തിരികെ തന്നപ്പോൾ താൻ കീറിക്കളഞ്ഞത് കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന പേപ്പർ നോട്ടാണ് എന്നായിരുന്നു വിശദീകരണം. അതിനായി രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ പേപ്പർ നോട്ട് കീറിയ കഷ്ണങ്ങളും ഇയാൾ ലൈവിൽ കൂടി കാണിച്ചു. ഞാൻ ഒരിക്കലും ഇത്തരത്തിൽ നോട്ടുകൾ കീറിക്കളയില്ലെന്നും യഥാർത്ഥ നോട്ടുകൾ മാറ്റിയിട്ട് പേപ്പർ നോട്ടാണ് കീറിയത്. പണത്തിന്റെ വിലയറിയാവുന്നവനാണ് ഞാൻ. എന്നോട് വൈരാഗ്യമുള്ള ഒരാളാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. അതിനാൽ എന്നെ ആരും തെറ്റിദ്ധരിക്കരുത്. ഇത് മൂലം ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നാണ് ന്യായീകരണ വീഡിയയോയിൽ പറയുന്നത്.

എന്നാൽ ഇയാൾ ഫെയ്സ് ബുക്ക് ലൈവിൽ കാണിച്ചിരിക്കുന്ന നോട്ടുകളുടെ കഷ്ണങ്ങളും അന്ന് കീറിയ നോട്ടിന്റെ കഷ്ണങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് സോഷ്യൽ മീഡിയ തന്നെ കണ്ടെത്തി. മൂന്നായി കീറിയ നോട്ടുകൾ ഇയാൾ ചുരുട്ടിക്കൂട്ടിയാണ് മേുറ്റത്തക്ക് എറിഞ്ഞത്. ഇയാൾ ന്യായീകരണ വീഡിയോയിൽ കാണിച്ചിരിക്കുന്ന നോട്ടുകളുടെ കഷ്ണങ്ങൾക്ക് ഒരു ചുളുക്കു പോലുമില്ല. കീറിക്കളഞ്ഞ നോട്ടുകൾ ഇസ്തിരിട്ട് വടിയാക്കി ആണോ ചേട്ടാ തെളിവിനായി കൊണ്ടു വന്നത് എന്നായി സോഷ്യൽ മീഡിയയുടെ ചോദ്യം. പണി പാളി എന്ന് മനസ്സിലായതോടെ നിവാസ് ഫെയ്സ് ബുക്കിൽ നിന്നും വീഡിയോ ദൃശ്യം ഡിലീറ്റ് ചെയ്തു. എന്തായാലും നിവാസിനെതിരെ കടുത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ആർ പീയൂഷ്    
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
സൂരജ് ഉത്രയെ കൊല്ലും എന്ന് വിശ്വസിക്കാത്തതിനാൽ മകനെ തള്ളിപ്പറയില്ല; സൂരജ് പാമ്പിനെ വാങ്ങി എന്നുപോലും വിശ്വസിക്കില്ല; സൂരജ് ഉത്രയെ കൊന്നെങ്കിൽ അവനെ കോടതി ശിക്ഷിക്കട്ടെ; കുറ്റവാളിയാണെങ്കിൽ പൊലീസ് കോടതിക്ക് മുന്നിൽ തെളിയിക്കട്ടെ; മകൻ ചെയ്തത് എന്തായാലും അത് കോടതിക്ക് വിട്ടുകൊടുക്കുന്നെന്നു സൂരജിന്റെ അമ്മ രേണുക മറുനാടനോട്; ഉത്ര വധക്കേസിൽ കുരുക്ക് മുറുകവേ താൻ ഒളിവിൽ അല്ലെന്ന് വ്യക്തമാക്കി രേണുക; ഊരാൻ കഴിയാത്ത കുരുക്കിൽ പെടുമ്പോഴും സൂരജിന്റെ കുടുംബം പ്രതീക്ഷയിൽ
ട്രംപ് പാഴ്‌വാക്ക് പറയാറില്ല; ആഴ്‌ച്ചകൾക്ക് മുൻപ് സാമ്പത്തിക സഹായം നിർത്തിയതിനു പിന്നാലെ ലോകാരോഗ്യ സംഘടനാ അംഗത്വം റദ്ദാക്കി അമേരിക്കൻ പ്രസിഡണ്ട്; വുഹാൻ വൈറസ് ലോകം മുഴുവൻ എത്തിച്ച ഒരു സംഘടയയ്ക്കൊപ്പം നിൽക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് മടക്കം; ലോക ക്രമത്തിൽ ഡൊണാൾഡ് ട്രംപ് അഴിച്ചു പണി നടത്തുമ്പോൾ
അംബാനിയുടെ ന്യൂസ് 18 കേരളയുടെ പുതിയ തലവനായി എത്തുക പ്രദീപ് പിള്ള; മീഡിയാ വണ്ണിലേക്ക് ചേക്കേറുന്ന രാജീവ് ദേവരാജിന്റെ പകരക്കാനാകാനുള്ള ശ്രീലാലിന്റെ നീക്കങ്ങൾ വെട്ടിയത് ഗ്രൂപ്പിസത്തിൽ മനംമടുത്ത ന്യൂസ് 18 മാനേജ്‌മെന്റ്; വാർത്തകളിലെ തീവ്ര ഇടതുപക്ഷം മുഖം ഇനി ചാനൽ കൈവിടും; അഴിച്ചു പണി ഭയന്ന് ന്യൂസ് 18 കേരളയിലെ സൈബർ സഖാക്കൾ; കൈമോശം വന്ന ചാനലിന്റെ അംബാനിഫിക്കേഷൻ തിരിച്ചു പിടിക്കാൻ പഴയ മനോരമക്കാരൻ വീണ്ടുമെത്തുമ്പോൾ
ആദ്യ വിമാനം എത്തുമ്പോൾ തന്നെ കേരളത്തിലേക്ക് പറക്കാൻ നോട്ടീസ് ലഭിച്ചത് ജാഗ്വാർ ലാൻഡ് റോവറിലെ 150 മലയാളികൾക്ക്; കോവിഡ് കാർ, ഐടി, വിപണിയെ തകർക്കുമ്പോൾ കൂടുതൽ പുതു തലമുറ മലയാളികൾ ബ്രിട്ടനോട് വിട പറയേണ്ടി വരും; കാറും വീടും വിൽക്കാൻ നെട്ടോട്ടം; വാടക കുതിച്ചുയരുമ്പോൾ പിടിച്ചു നിൽക്കാൻ കഴിയുക ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ എത്തിയവർക്ക് മാത്രം
ചട്ടമ്പിസ്വാമി ഭൂസമരത്തിലൂടെ എഡിജിപി സന്ധ്യയുടെ കണ്ണിലെ കരടായി; സമരത്തിനിടെ ആത്മഹത്യാ ഭീഷണിയുമായി കണ്ണമൂലയിലെ താരമായി; സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചതിൽ ഗൂഢാലോചന സംശയിച്ച് ക്രൈംബ്രാഞ്ച്; ജനനേന്ദ്രീയം മുറിക്കുന്ന വീഡിയോ സംഭവത്തിന് രണ്ടു മാസം മുൻപ് പെൺകുട്ടി ഇന്റർനെറ്റിൽ കണ്ടെന്ന മൊബൈൽ ഫോൺ ഫൊറൻസിക് റിപ്പോർട്ട് നിർണ്ണായകം; ഗംഗേശാനന്ദ സ്വാമിയുടെ കേസ് വീണ്ടും തുറക്കും; അന്വേഷണം അട്ടിമറിക്കാൻ ഐപിഎസിലെ ഉന്നതരും; തച്ചങ്കരിക്ക് പുതിയ വെല്ലുവിളി
ജനൽ ഭിത്തിയോട് ചേർന്നുള്ള മണ്ണിൽ കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് പാമ്പ് അതുവഴി വരാത്തതിന് തെളിവ്; ദേഹത്തു വീഴുന്ന പാമ്പ് എവിടേക്കെങ്കിലും ഒളിക്കാനേ ശ്രമിക്കൂ; ഉത്രയ്ക്ക് ഒരു കടി ഏറ്റിരിക്കുന്നത് കയ്യിലാണ്.. മറ്റൊന്ന് നെറ്റിയിലും; നെറ്റിയിൽ സാധാരണ പാമ്പ് കൊത്താറില്ല; ഇത് മരിക്കാൻ വേണ്ടി മനഃപൂർവം കടിപ്പിച്ചത്: വാവ സുരേഷിന്റെ നിഗമനങ്ങൾ അതിനിർണ്ണായകം; സൂരജിനെ കുടുക്കാൻ ഉറക്ക ഗുളികയും കിട്ടി; ഉത്രാ കൊലയിൽ പൊലീസ് നീങ്ങുന്നത് വേറിട്ട വഴികളിലൂടെ
വിവാഹ നിശ്ചയ ശേഷം സ്ത്രീധനമായി കാറിന് വേണ്ടി വാശിപിടിത്തം; ആൾട്ടോ കാർ വാങ്ങി നൽകാമെന്ന് ഉത്രയുടെ അച്ഛൻ പറഞ്ഞപ്പോൾ വാശി പിടിച്ചത് ബൊലേനോ കാറിനായി; ഒടുവിൽ ഭാര്യയെ കൊല്ലാൻ കറുത്ത കവറിൽ പൊതിഞ്ഞ് മൂർഖനുമായി എത്തിയതും ഭാര്യ വീട്ടുകാർ മകളെ പൊന്നുപോലെ നോക്കാൻ വാങ്ങി നൽകിയ ആ കാറിൽ; മൂർഖൻ പാമ്പിന്റെ കടിയേറ്റ് ബോധരഹിതയായ ഉത്രയുടെ ആശുപത്രിയിലേക്കുള്ള അവസാന യാത്രയിൽ കാറോടിച്ചത് സഹോദരനും; അഞ്ചലിലെ ക്രൂരതയിൽ 'സ്ത്രീധനം' പൊലീസിന് തെളിവാകുമ്പോൾ
കറുത്ത വർഗക്കാരന്റെ പ്രതിഷേധം ഏറ്റെടുത്ത് വെള്ളക്കാരും; ലോക്ക്ഡൗൺ മറന്നും മിക്ക സംസ്ഥാനങ്ങളിലും ലക്ഷങ്ങൾ പ്രതിഷേധത്തോടെ തെരുവിൽ; വൈറ്റ്ഹൗസിന് മുൻപിലും ആയിരങ്ങൾ; ജോർജിന്റെ ബോധം പോയിട്ടും മൂന്ന് മിനിറ്റ് കഴുത്തിൽ മുട്ടുവച്ച് വംശീയ വെറി തീർത്ത് പൊലീസുകാരൻ; ജനരോഷം കനത്തപ്പോൾ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്; മുറിവേറ്റ കറുത്തവന്റെ ആത്മാഭിമാനം വീണ്ടും അമേരിക്കയുടെ ഉറക്കം കെടുത്തുമ്പോൾ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം
അദ്യം പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു; ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി; ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു; ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു; കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു; കട്ടിലിൽ നിന്ന് ചാടിപ്പോയ മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണ് തന്റെ പരാജയം: അഞ്ചൽ കൊലപാതകക്കേസിലെ സൂരജിന്റെ കുറ്റസ്സമ്മത മൊഴി
ഉത്രയുടെ മരണം നടന്ന് അഞ്ചുദിവസം പിന്നിട്ടപ്പോൾ മകൾക്ക് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങളും കാറും ഉത്രയുടെ പിതാവ് സൂരജിനോട് ആവശ്യപ്പെട്ടു; സംസാരത്തിനിടെ പെട്ടെന്ന് സൂരജിന്റെ അമ്മ രേണുകയ്ക്ക് ശ്വാസംമുട്ടൽ; ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് സൂരജിനെയും അമ്മയെയും വീട്ടുതടങ്കലിൽ ആക്കിയെന്ന് അടൂർ പൊലീസ് സ്‌റ്റേഷനിൽ സൂരജിന്റെ സഹോദരിയുടെ പരാതി; ഉത്രയുടെ സഹോദരൻ സ്വത്ത് തട്ടിയെടുക്കാൻ കൊലപാതകം നടത്തിയെന്നും പരാതി; അഞ്ചൽ കേസിൽ സംശയം ഉയർത്തിയ സംഭവങ്ങൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ